ശിവകീർത്തനം
ശ്രീ മഹാദേവാ തൃപ്പാദം നമിക്കുന്നുപഞ്ചാക്ഷരീ
മന്ത്രനാമം ജപിക്കുന്നു
തിങ്കൾ കലാധരാ പാർവ്വതീവല്ലഭാ തൃപ്പാദദർശനം ഏകൂ മഹേശ്വരാ.......
പന്നഗഭൂഷണാ കിന്നര സേവിത നന്ദീശ്വര പ്രമുഖായ നമോ നമ:
മന്ദാരപുഷ്പ പ്രിയായ നമോ നമ:
മൃത്യുഞ്ജയാ! മഹാദേവാ നമോ നമ:
ശ്രീ മഹാദേവാ ,
ശ്രീ നീലകണ്ഠായ വിഷഹാരിണേ നമ:
ഭൂതഗണേശ്വര
നാഥായ തേ നമ:
ഭക്തപ്രിയായ പരമേശ്വരായതേ
വിശ്വേശ്വരായ ശിവായ 'നമോ നമ:
തിരുമുടി ജഡയിൽ ഗംഗയെ ചൂടിയ
ഗംഗാധരാ മഹാദേവാ
നമോ .നമ:
ശക്തിയാം ദേവിക്കു പാതിമെയ്യേകിയ
അർദ്ധനാരീശ്വര ദേവാ നമോ നമ:
രുദ്രായ ശാന്തായ
വൃഷഭേശ്വരായ തേ
കാലാന്തകായാ കരുണാനിധേ നമ :
കണ്ണടച്ചെപ്പോഴും ധ്യാനിച്ചിരിക്കലും,
ചാരത്തണയുന്ന ഭക്തൻ്റെ ഇംഗിതം ജ്ഞാനമാം
തൃക്കണ്ണാൽ തിരിച്ചറിഞ്ഞേകുന്ന
അന്നദാനപ്രഭോ - നിത്യം നമോ നമ:
No comments:
Post a Comment