രാമായണ വിശകലനം - 05
അദൈതവും, വേദാന്തവും മിക്കവർക്കും അറിയാവുന്നതാണല്ലോ. അറിവ് അനുഭവമാക്കുവാൻ അവരവരുടെ ജന്മ പ്രകൃതി അവരെ അനുവദിക്കുന്നുല്ല. തന്റെ വഴി ശരിയല്ലെന്ന് രാവണന് അിറയാമായിരുന്നിട്ടും അതില് നിന്ന് പിന്തിരിയുവാൻ രാവണൻ ആഗ്രഹമുണ്ടായിരന്നിട്ടും അതിനു കഴിയുന്നില്ല. ഈ കഴിവുകേടിൽ നിന്നുള്ള പരിപൂർണ്ണ മോചനമാണ് രാവണൻ ആഗ്രഹിച്ചിരുന്നത്. ഈ ഒരു സാത്വീക അംശം തന്നെയാണ് രാവണനിൽ നിഴലിക്കുന്നത്. സാത്വീക ഗുണാംശമായ ഈശോ വാസ്യ ജ്ഞാനം അനുഭവമായി ലഭിച്ച ഭക്തനാണ് വിഭീഷണൻ. അതുകൊണ്ട് അയാൾ കാര്യങ്ങൾ നേർവഴിക്കു കൊണ്ടു പോകുവാൻ ധൈര്യം അവലംബിക്കുകയും ചെയ്തിരുന്നു. രാവണനോട് നല്ല കാര്യങ്ങൾ ചെയ്യുവാനായി വിഭീഷണൻ പറഞ്ഞു കൊടുക്കുന്നതായി പല സന്ദർഭത്തിലും കാണാം. തനിക്കു തന്നെ അറിയാവുന്നതും, തനിക്കു സ്വഭാവവശാൽ അപ്രാപ്യമായതുമായ നേർവഴി ഒരു തിരുത്തലായി മറ്റൊരാളിൽ നിന്ന് കേൾക്കുവാൻ ഇടവരുമ്പോഴോ, സ്വീകരിക്കുവാൻ ശക്തിയായി പ്രേരിപ്പിക്കുമ്പോഴൊ രാവണ പ്രകൃതകാർക്ക് കോപം ഉണ്ടാകുന്നു. പുണ്ണിൽ (വ്രണത്തിൽ) കൊള്ളി തട്ടുന്നതു പോലെ അസഹ്യമാണ് ഇത്തരകാർക്ക് ഇതുപോലെയുള്ള ഉപദേശം. "എന്റെ മുന്നിൽ നിന്ന് മാറിപ്പോയിട്ടില്ലായെങ്കിൽ നിന്നെ ഞാൻ വെട്ടി കൊല്ലും എന്നാണ് രാവണന്റെ പ്രതികരണം" .
കുംഭകർണ്ണൻ മുഴുവൻ സമയവും നിദ്രാലസ്യങ്ങളാലും, ഒടുങ്ങാത്ത വിശപ്പിനാലും നിത്യവും നരകിക്കുന്നു. അയാൾക്കും തന്റെ സ്വഭാവം അസാധാരണവും, അനഭിലഷണീയവുമാണെന്ന് അിറയുകയും ചെയ്യാം. ജന്മ പ്രകൃതി അയാൾക്കും ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. രാമ ശരമേറ്റ് അന്ത്യ മോചനം അയാളും ആഗ്രഹിക്കുന്നുണ്ടായിരുന്നു. മരണത്തിനു മുമ്പ് രാവണനെ ഉപദേശിച്ചു നേരെയാക്കാൻ അയാളും ശ്രമിക്കുന്നുണ്ട്. നല്ലതുപദേശിക്കുന്ന എല്ലാവർക്കും വാൾത്തല കൊണ്ടാണല്ലോ ഉത്തരം. മോക്ഷം വിദ്വേഷ ഭക്തിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അപ്പോഴും ഭക്തി യോഗം മാത്രം വിജയിക്കുന്നു. ഭഗവത് ഗീതയിലെ 14-ാം അദ്ധ്യായത്തിലെ ഗുണത്രയ വിഭാഗം ശ്രദ്ധിക്കുക. ഇവിടെ ജന്മനാ ഉണ്ടാകുന്ന ഗുണ ഭേദങ്ങളുടെ വ്യത്യാസം വിസ്തരിക്കുന്നു. ഗുണ ത്രയങ്ങളുടെ ഏതു ചേരുവയും ജന്മനാൽ ലഭിച്ചാലും എല്ലാവർക്കും ഭക്തിയിലൂടെ മോചനം സാധ്യമാണ് എന്ന് വ്യക്തമാക്കുന്നു...
No comments:
Post a Comment