ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ
👉 അജീർണ്ണേ ഭോജനം വിഷം
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)
👉 അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും)
👉 മുദ്ഗദാളീ ഗദവ്യാളീ
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)
👉 ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)
👉 അതി സർവ്വത്ര വർജ്ജയേൽ
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)
👉 നാസ്തി മൂലം അനൗഷധം
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)
👉 ന വൈദ്യ: പ്രഭുരായുഷ:
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)
👉 ചിന്താ വ്യാധിപ്രകാശായ
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)
👉 വ്യായാമശ്ച ശനൈഃ ശനൈഃ
(വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)
👉 അജവത് ചർവ്വണം കുര്യാത്
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)
👉 സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)
👉 ന സ്നാനം ആചരേത് ഭുക്ത്വാ
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)
👉 നാസ്തി മേഘസമം തോയം
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)
👉 അജീർണ്ണേ ഭേഷജം വാരി
(തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.)
👉 സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ)
👉 നിത്യം സർവ്വ രസാഭ്യാസ:
(ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)
👉 ജഠരം പൂരയേദർദ്ധം അന്നൈ:
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )
👉 ഭുക്ത്വോപവിശതസ്തന്ദ്രാ
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക )
👉 ക്ഷുത് സ്വാദുതാം ജനയതി
(വിശപ്പ് രുചി വർദ്ധിപ്പിക്കും - Hunger is the best sauce.)
👉 ചിന്താ ജരാണാം മനുഷ്യാണാം
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)
👉 ശതം വിഹായ ഭോക്തവ്യം
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )
👉 സർവ്വധർമ്മേഷു മദ്ധ്യമാം
(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the best)
👉 നിശാന്തേ ച പിബേത് വാരി:
(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും)
👉 വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)
👉 ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)
👉 ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം
(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)
👉 ആഹാരോ മഹാഭൈഷജ്യമുച്യതേ
(ആഹാരമാണ് മഹാമരുന്ന്)
👉 രുഗബ്ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം
(ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship)
👉 ജ്വരനാശായ ലംഘനം
(പനിയുണ്ടെങ്കിൽ ഉണ്ണരുത് )
👉 പിബ തക്രമഹോ നൃപ രോഗഹരം
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)
👉 ന ശ്രാന്തോ ഭോജനം കുര്യാത്
(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)
👉 ഭുക്ത്വോപവിശത: സ്ഥൗല്യം
(ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും)
👉 ദിവാസ്വാപം ന കുര്യാതു
(പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)
👉 ലാഭാനാം ശ്രേഷ്ഠമാരോഗ്യം
(ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)
👉 സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)
👉 പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ
(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്യുന്നവനെ രോഗം ബാധിയ്ക്കില്ല.)
👉 വിനാ ഗോരസം കോ രസം ഭോജനാനാം?
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)
👉 ആരോഗ്യം ഭോജനാധീനം
(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്
👉 മിതഭോജനേ സ്വാസ്ഥ്യം
(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ്.)
👉 സർവ്വരോഗഹരീ ക്ഷുധാ
(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)
No comments:
Post a Comment