മാസാണി അമ്മൻ കോവിൽ
പൊള്ളാച്ചിയിലെ ആനമലയിൽ ആണ് അരുൾമിഗ മാസാണിയമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്. അനവധി ഐതിഹ്യങ്ങൾ ഉള്ള മാസാണിയമ്മ ശക്തിയേറിയ ദേവതയാണ് . നീതിയെ കാക്കുന്ന ദേവിയാണ്
രാജാവിൽ നിന്നും നീതി ലഭിക്കാതെ മരണപ്പെട്ട് പോയ സ്ത്രീ ദേവിയായി, സാക്ഷാൽ ആദി പരാശക്തിയുടെ അംശമായി ആനമലയിൽ നീതി ലഭിക്കാതെ കഷ്ടപ്പെട്ട് വരുന്ന മക്കൾക്ക് നീതി തേടികൊടുത്ത് ആശീർവ്വദിച്ച് വാഴുന്നു. ശ്രീരാമൻ സീതയെ തേടി അലഞ്ഞുനടക്കുമ്പോൾ അദ്ദേഹം ആനമലയിൽ ഒരു ശ്മശാനത്തിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. ശ്രീരാമൻ സീതയെ രക്ഷിക്കാനായി ലങ്കയിലേക്കുള്ള യാത്രാമധ്യേ പരാശക്തിയെ പ്രതിനിധീകരിക്കുന്ന ശ്രീ മസാനിയമ്മൻ ഇവിടെയുണ്ടെന്ന് അറിഞ്ഞതായി പറയപ്പെടുന്നു. ശ്മശാനത്തിൽ ലഭ്യമായ മണലുമായി അദ്ദേഹം അമ്മയുടെ ഒരു വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു. ചാരി കിടക്കുന്ന രൂപത്തിലാണ് അദ്ദേഹം അത് ഉണ്ടാക്കിയത്. അംബിക മയാനത്തിൽ (ശ്മശാനം) സയനി (കിടക്കുന്ന) എന്ന, എന്നത് ആണ് മാസാണിയമ്മൻ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഇന്നും വർഷത്തിലൊരിക്കൽ ശ്മശാന പൂജയുണ്ടത്രെ. . ഇവിടെ ധാരാളം ആനകൾ ഉണ്ടായിരുന്നതിനാൽ ഈ സ്ഥലത്തെ അനൈമലൈ എന്ന് വിളിക്കുന്നു. പതിത്രുപഥു, സംഗമ സാഹിത്യം ഈ സ്ഥലത്തെ അംബാർക്കാട് എന്ന് പരാമർശിക്കുന്നു.
ഇവിടുത്തെ പ്രതിഷ്ഠ തന്നെ ഒരു അദ്ഭുതമാണ്. തല മുതൽ കാൽ വരെ 15 അടി നീളമുള്ള കിടക്കുന്ന ദേവീ പ്രതിഷ്ഠയായാണ് മാസാണിയമ്മയെ നമുക്ക് കാണാനാവുക. പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയുടെ ഭാവമാണ് ദേവിക്കപ്പോൾ എന്ന് പറയപ്പെടുന്നു. അതിനാൽ ഒക്കെ ആകാം ഈ ദേവി സ്ത്രീകളുടെ വേദനകൾക്ക് അറുതി വരുത്തുന്ന ദേവിയായും പറയപ്പെടുന്നു. നാലു കൈകൾ ഉള്ള ദേവി പ്രതിഷ്ഠയാണ്. രണ്ടെണ്ണം നിലത്തു വച്ചിരിക്കുന്നു, രണ്ടെണ്ണം മുകളിൽ ഉയർത്തിയും വച്ചിരിക്കുന്നു
നിങ്ങളുടെ പണമോ വസ്തുവോ മറ്റൊരാൾ കൈവശപ്പെടുത്തി വച്ചിട്ട് നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ? അത് പോലെ നിങ്ങൾക്ക് നീതി കിട്ടാത്ത കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടൊ. എന്നാല് അതിൽ നിന്നും നീതി ലഭിക്കാൻ ഒരു വഴിയുണ്ട്. മാസാണിഅമ്മൻകോവിലിലുള്ള നീതി കല്ലിൽ ഒരു പിടി ഉണക്കമുളക് അരച്ച് പുരട്ടിയാൽ മതി. പരമാവധി തൊണ്ണൂറ് ദിവസത്തിനകം നിങ്ങൾ പറഞ്ഞ കാര്യം നടന്നിരിയ്ക്കും. നീതി നിഷേധിക്കപ്പെട്ടവരും, ആഭിചാരം മൂലം കഷ്ടപ്പെടുന്നവരും ഇവിടെ മാസാണി അമ്മയ്ക്ക് മുന്നിലുള്ള ശിലയിൽ മുളകരച്ചു മൂന്ന് പ്രാവശ്യം പുരട്ടണം. പുരട്ടി കഴിഞ്ഞ ശേഷം പിന്നെ തിരിഞ്ഞു നോക്കാതെ പുറത്തു കടന്ന് നേരവീട്ടിലേക്ക് പോകണം. ഇടയ്ക്ക് മറ്റ് വീടുകളിലും അമ്പലങ്ങളിലും ഒന്നും കയറാൻ പാടില്ല. വാഹനത്തിൽ കയറിയാത്ര ചെയ്യാം. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറാം. എന്താണ് പ്രാർത്ഥിച്ചത് എന്ന് കാര്യം നടക്കുന്നതുവരെ ആരോടും പറയരുത്. ചില കാര്യങ്ങൾ മൂന്ന് ദിവസം കൊണ്ട് നടക്കും. ചിലത് മൂന്ന് മാസം കൊണ്ടാകും നടക്കുന്നത്. കാര്യം നടന്നു കഴിഞ്ഞാൽ ഉടനെ മുളകരച്ച ശിലയിൽ കരിക്ക് അഭിഷേകം നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ദേവി നമ്മെ വെറുതെ വിടില്ല എന്നാണു വിശ്വാസം.
ക്ഷേത്രത്തിൽ ദേവിക്ക് ചാർത്താനായി രണ്ട് മാലയും ഒരു സാരിയും കരുതണം. ക്ഷേത്രത്തിന് മുൻപിലുള്ള തൂണിന് പ്രദക്ഷിണം വച്ച് അവിടെയുള്ള ശിലയിൽ മാലചാർത്തി ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും സമർപ്പിച്ച് വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. രാവിലെ ആറ് മണി മുതൽ രാത്രി എട്ടു വരെ നട തുറന്നിരിക്കും. സ്ത്രീകളാണ് അധികവും വരുന്നത്. സ്ത്രീകളുടെ വയറുവേദന മുതലായ രോഗങ്ങൾക്കും ദേവിയെ തൊഴുതു പ്രാർത്ഥിച്ചാൽ പരിഹാരമാകുന്നതായി ഭക്തജനങ്ങൾ പറയുന്നു. നമ്മുടെ ആവശ്യങ്ങൾ ഒരു കടലാസിൽ എഴുതി ശാന്തിയുടെ കയ്യിൽ കൊടുത്താൽ അത് ഉടനെ തന്നെ ദേവിയുടെ. വലതുകയ്യിൽ വച്ചു കൊടുക്കുന്നു. നമുക്ക് പണം തരാനുള്ള വ്യക്തിയുടെ പേരും നമ്മുടെ പേരും വച്ച് വേണം എഴുതേണ്ടത്. ആരും ഇത് വായിച്ചു നോക്കില്ല. ഏതു ഭാഷയിലും എഴുതാം. വെള്ളം തളിച്ച് വേണം മുളക് അരയ്ക്കാൻ. മുളക് വെണ്ണ പോലെ അരയ്ക്കരുത്. ഒന്ന് പൊട്ടി കുരു പുറത്തു വന്നാൽ മതി. അവിടെ പാത്രത്തിൽ കൈ കഴുകാം. എങ്കിലും പലരും കൈ കഴുകിയ വെള്ളമായതിനാൽ അതിൽ മുളക്ധാരാളമായിരിക്കും. പുറത്തിറങ്ങി കൈ കഴുകാൻ വെള്ളം കരുതുന്നതും നന്നായിരിക്കും. ക്ഷേത്രത്തിനകത്ത് ദേവിയെ. കാണാൻ അഞ്ചുരൂപയുടെ ചീട്ട് എടുക്കണം. മാല ചാർത്താനും സാരി ചാര്ത്താനും ഒക്കെ ചീട്ടാക്കണം. ക്ഷേത്രത്തിനകത്ത് എല്ലാം ഭംഗിയായി നടക്കുന്നു. അധികം സമയം കാത്ത് നിൽക്കേണ്ടി വരില്ല. മുളകരയ്ക്കാൻ ഒരാളെ മാത്രമായി.
കയറ്റി അയാൾ അത് ചെയ്ത് കഴിഞ്ഞേ അടുത്തയാളെ കയറ്റൂ. മുളകരച്ച് പുരട്ടുമ്പോൾ നമ്മളെ പറ്റിച്ചയാളെ മനസിൽ. സങ്കൽപിച്ച് ദേവിയോട് പ്രാർത്ഥിച്ചുകൊണ്ടു വേണം അത് ചെയ്യാൻ. ശത്രുദോഷം ഒക്കെ തീരും.
ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പച്ചിലം മരുന്ദ് എന്ന പ്രസാദം ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നായി ഭക്തർക്ക് ഇത് മാറുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ഉദര പ്രശ്നങ്ങൾക്ക്. അരുൾമിഗു മാസാണി അമ്മൻ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, പൊതുജനങ്ങളുടെ ആവലാതികൾ ശ്രദ്ധിക്കുന്ന , നീതി തേടി കൊടുക്കുന്ന ദേവിയായും ,ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്ന അമ്മയായും,പുരുഷന്മാരുടെയും സ്ത്രീകളുടെയും ദുരിതങ്ങൾ ലഘൂകരിക്കുന്ന ഒരു കോടതിയായും ഇത് പ്രവർത്തിക്കുന്നു എന്നതാണ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക്, പ്രത്യേകിച്ച് സ്ത്രീകളിലേക്ക് ഒഴുകുന്നു. ഇവിടെ ആഘോഷിക്കുന്ന വാർഷിക കുണ്ഡം ഫെസ്റ്റിവൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന പ്രധാന നറുക്കെടുപ്പാണ്. ഇന്നലെ ഞാൻ മാസാണിയമ്മൻ കോവിലിൽ പോയി തൊഴുതിരുന്നു ഒരിക്കൽ കൂടി പോണം .അമ്മ ദൈവങ്ങളോളം മക്കളെ സ്നേഹിക്കുന്നവർ ആരാണുള്ളത്.
No comments:
Post a Comment