ഇവിടെ ഏത് അർച്ചനയാണ് ചെയ്യേണ്ടത്...?
ക്ഷേത്രത്തിൽ പോയി അർച്ചനകളോ സമർപ്പണമോ ചെയ്യണമെങ്കിൽ നമുക്ക് പലപ്പോഴും സംശയം ഉണ്ടാകുക പതിവാണ്. ഇവിടെ ഏത് അർച്ചനയാണ് ചെയ്യേണ്ടത്, എന്താവും ദേവന്റെ ഇവിടുത്തെ ദേവന്റെ ഇഷ്ടനിവേദ്യം തുടങ്ങി പലതും സംശയങ്ങളാണ്. ചോദിക്കാൻ ക്ഴിഞ്ഞിലെങ്കിൽ അടുത്ത് നിന്ന് ആരെങ്കിലും ചെയ്യുന്ന അർച്ചനയോ വഴിപാടോ നമ്മളും കഴിക്കും. അതാണോ വേണ്ടത്? എനിക്കേറ്റവും ഇഷ്ട്പ്പെട്ടതിനെ ഞാൻ എന്റെ ഈശ്വരന് കൊടുക്കും എന്നു വിചാരിക്കുക. എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ടത് എന്റെ മനസ്സും ശരീരവുമാണല്ലോ. അതുകൊണ്ട് ശരീരം ഭഗവാനു മുന്നിൽ നമസ്കരിക്കാൻ ഉപയോഗിക്കുക. മനസ്സ് ഏറ്റവും പരിശുദ്ധമായിരിക്കൻ അതിലെ മാലിന്യങ്ങളായ അസൂയ, അഹങ്കാരം എന്നിവ ഇല്ലാതക്കുക. വിനയം കൊണ്ട് ശിരസ്സ് പരമാവധി കുനിക്കുക. അപ്പോൾ മാത്രമ്മെ ഭഗവാന്റെ പാദപത്മങ്ങളെ കാണാൻ കഴിയൂ. അവിടെ കിടക്കമ്പോൾ എന്റെ മനസ്സ് ഭഗവാന്റെ നിർമ്മലമായ ഭഗവാന്റെ പാദരജസ്സുകളെ ശിരസ്സിലേറ്റി ആനന്ദിച്ചുകൊണ്ടിരിക്കും. എന്റെ മനസ്സിൽ ക്ഷൂദ്രമായ വികാരങ്ങൾക്ക് സ്ഥനമില്ല. ഇതേ പ്രാർത്തനയോടെ ധ്യാനത്തിന്റെ മൂന്നാമത്തെ അവസ്ഥയായ മനസ്സ് പ്രശാന്തമായിരിക്കുന്ന അവസ്ഥ. കലങ്ങൽ മാറി തെളിഞ്ഞ ജലാശയത്തിന്റെ അവസ്ഥ അത് അനുഭവിക്കണം. ആ അവസ്ഥയിലാണ് ഭഗവാന്റെ പാദപത്മങ്ങളെ തെളിഞ്ഞു കാണാൻ സാധിക്കുക...
No comments:
Post a Comment