ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 March 2019

ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ - 08

ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ

എട്ടാം മാസം
ഭാഗം - 8

എട്ടാം മാസമാവുമ്പോഴേക്കും കുഞ്ഞ്  പൂര്‍ണവളര്‍ച്ചയിലെത്തും. അമ്മയില്‍ നിന്നും വേറിട്ട് എല്ലാ അവയവങ്ങളോടും കൂടിയ കുഞ്ഞിനു വിശപ്പും ദാഹവും ഉണ്ടാവും. തൽക്കാരകൻ  ശുക്രനാണ്. ഈ മാസത്തിൽ ഗണപതിയേയും മഹാലക്ഷ്മിയെയും പ്രാർത്ഥിക്കണം. ലക്ഷ്മീ ദേവിയെ പ്രകീർത്തിക്കുന്ന  മഹാലക്ഷ്മീസ്തവം  മുടങ്ങാതെ ചൊല്ലണം. ഗായത്രി ജപത്തോടൊപ്പം ശുക്രഗായത്രിയും ചൊല്ലാവുന്നതാണ്. ശുക്രപ്രീതികരമായ വെള്ള, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക. സുഖപ്രസവത്തിനായി സാധ്യമാവുന്ന സമയത്തെല്ലാം "യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിച്ചോണ്ടിരിക്കുക.

ശുക്രഗായത്രി
ॐ➖➖➖➖ॐ➖➖➖➖ॐ
ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!

ശുക്രസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

No comments:

Post a Comment