ഗണഗീതം (ഗാനാഞ്ജലി)
ഭാരതത്തിലുടനീളം അലതല്ലുന്ന ഒരു നവോഥാനത്തിന്‍റെ ഗാനരൂപേണയുള്ള
ആവിഷ്കരമാണ് ഗണഗീതം (ഗാനാഞ്ജലി). ഭാരതമാതാവിനോടും സംസ്കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പിനില്‍ക്കുന്ന ഹൃദയങ്ങളില്‍നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണിവ. മണ്മറഞ്ഞ മഹിമകളെപ്പറ്റിയുള്ള മധുരസ്മൃതി കളോടൊപ്പം അവയെ അതിശയിക്കുന്ന ഒരു ഭാവി പണിതുയര്‍ത്തുവാനുള്ള പ്രജോതനമുണ്ടിതില്‍.. സ്വദേശത്തിനും സ്വധര്‍മത്തിനും വേണ്ടി ജീവിച്ചു മരിച്ച പൂര്‍വികരുടെ കാല്‍പാടുകളെ ചുണ്ടിക്കാട്ടുന്നതോടൊപ്പം അവരെപ്പോലെത്തന്നെ ആയിത്തീരുവാനുള്ള കര്‍ത്തവ്യത്തിന്‍റെ ആഹ്വാനവുമുണ്ട്. വിശുദ്ധ രാഷ്ട്രപ്രേമത്തില്‍നിന്ന് ഉടലെടുത്ത കര്‍ത്തവ്യബോധത്തിന്‍റെ കാഹളഗാനമാണ് ഗണഗീതം (ഗാനാഞ്ജലി)
നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്ധിതോഹമ്
മഹാമങ്ഗലേ പുണ്യഭൂമേ ത്വദര്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ
പ്രഭോ ശക്തിമന് ഹിന്ദുരാഷ്ട്രാങ്ഗഭൂതാ
ഇമേ സാദരം ത്വാം നമാമോ വയമ്
ത്വദീയായ കാര്യായ ബധ്ദാ കടീയം
ശുഭാമാശിഷം ദേഹി തത്പൂര്തയേ
അജയ്യാം ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലം ജഗദ്യേന നമ്രം ഭവേത്
ശ്രുതം ചൈവ യത്കണ്ടകാകീര്ണ മാര്ഗം
സ്വയം സ്വീകൃതം നഃ സുഗം കാരയേത് സമുത്കര്ഷനിഃശ്രേയസ്യൈകമുഗ്രം
പരം സാധനം നാമ വീരവ്രതമ്
തദന്തഃ സ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്തു തീവ്രാനിശമ്
വിജേത്രീ ച നഃ സംഹതാ കാര്യശക്തിര്
വിധായാസ്യ ധര്മസ്യ സംരക്ഷണമ്
പരം വൈഭവം നേതുമേതത് സ്വരാഷ്ട്രം
സമര്ഥാ ഭവത്വാശിശാ തേ ഭൃശമ്
ഭാരത മാതാ കീ ജയ്
ഭാവാര്‍ത്ഥം:
അല്ലയോ വത്സലമായ മാതൃഭൂമേ, അങ്ങയെ ഞാന്‍ എല്ലായ് പ്പോഴും നമസ്കരിക്കുന്നു. ഹേ ഹിന്ദുഭൂമേ, അവിടുന്ന് എന്നെ സസുഖം വളര്‍ത്തി. മഹാമംഗലയായ പുണ്യഭൂമേ, അവിടത്തെ ഹിദത്തിനായി ഈ ശരീരം അര്‍പ്പിക്കപ്പെടട്ടെ, അങ്ങയെ ഞാന്‍ വീണ്ടും വീണ്ടും പ്രണമിക്കുന്നു.
അല്ലയോ സര്‍വ ശക്തനായ പരമേശ്വരാ, ഹിന്ദുരാഷ്ട്രത്തിന്‍റെ അവയവങ്ങളായ ഞങ്ങള്‍ അങ്ങയെ ആദരപൂര്‍വം പ്രണമിക്കുന്നു. അവിടുത്തെ പ്രവൃത്തിക്കുവേണ്ടി ഞങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുന്നു. അതു പൂര്‍ത്തിയാക്കാന്‍ വേണ്ടി അങ്ങ് ശുഭാശിര്‍വാദം തന്നാലും. ലോകത്തിന് ജയിക്കാന്‍ കഴിയാത്ത ശക്തി, ലോകം മുഴുവന്‍ തലകുനുച്ചുവണങ്ങുന്ന സുശീലം, സ്വപ്രേരണയാലേ സ്വീകരിച്ച മുള്ളുനിറഞ്ഞ മാര്‍ഗം സുഗമമാക്കിത്തീര്‍ക്കുന്നജ്ഞാനം, ഇവ ഞങ്ങള്‍ക്കു നല്‍കിയാലും.
സമുത്കര്‍ഷം, നിശ്രേയസം ഇവ രണ്ടിന്‍റെയും പ്രാപ്തിക്ക് മുഖ്യഉപായമാകുന്ന ഉഗ്രവീരവ്രതം ഞങ്ങളുടെ അന്തകരണത്തില്‍ തെളിയുമാറാകട്ടെ. അക്ഷയവും തീവ്രവുമായ ധ്യേയനിഷ്ഠ ഞങ്ങളുടെ ഹൃദയത്തില്‍ എല്ലായ്പ്പോഴും ഉണര്‍ന്നിരിക്കട്ടെ. അങ്ങയുടെ ആശിര്‍വാദം കൊണ്ടു ഞങ്ങളുടെ വിജയശീയായ സംഘടിതകാര്യസാമര്‍ത്ഥ്യം ധര്‍മത്തെവഴിപോലെ പരിപാലിചീട്ട് ഈ സ്വരാഷ്ട്രത്തെ പരമമായ മഹിമയിലേയ്ക്കു നയിക്കാന്‍ കഴിവുറ്റ തായിത്തീരുകയും ചെയ്യട്ടെ.
ഭാരതമാതാവു വിജയിക്കട്ടെ
No comments:
Post a Comment