ഭക്തൻ
ഭഗവാന്റെ നാമങ്ങൾ ചൊല്ലിയും, ഭഗവാന്റെ രൂപം ധ്യാനിച്ചും, ഭഗവാന്റെ കഥകൾ പറഞ്ഞും മുഴുകി ആനന്ദത്തിലാറാടുന്ന ഭക്തരാണ് ഭാഗ്യവാൻമാർ.
എന്നാൽ, ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ദൈനംദിന കർമ്മങ്ങളിൽ മുഴുകുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾക്ക് സമയം വളരെ ദുർലഭം. .
ഭക്തൻ സർവ്വസംഗപരിത്യാഗിയാണ്….
തീർച്ചയായും അത്തൊരമൊരാൾക്ക് ഇങ്ങനെ നാമം ചൊല്ലിയും മറ്റും ആനന്ദസാഗരത്തിലാറാടാം.
എന്നാൽ, ഒരു ഗൃഹസ്ഥനോ, ഗൃഹനാഥയ്ക്കോ ഇത്രയും കാര്യങ്ങൾ ചെയ്യാൻ നേരം കിട്ടുകയില്ല എന്നതിനാൽ, ഇപ്പറഞ്ഞതെല്ലാം തന്റെ കർമ്മങ്ങളിലൂടെ സാധിക്കേണ്ടതാകുന്നു. സ്വന്തം കടമകൾ തന്നെയാണ് അവർക്ക് ഭഗവത് സ്മരണ. മറ്റുള്ളവർക്ക് സുഖം നൽകുന്ന രീതിയിലുള്ള നല്ല സംസാരമാണ് നാമം ചൊല്ലൽ. ലോകത്തു നടക്കുന്ന നല്ല കാര്യങ്ങൾ ഉൾക്കൊള്ളുകയും, അത് മറ്റുള്ളവരിലേയ്ക്ക് സംവദിപ്പിക്കലുമാണ് ഭഗവത് കഥകളായി കാണേണ്ടത്. കൂട്ടത്തിൽ മുൻ പറഞ്ഞ നാമം ചൊല്ലലും, ഭഗവത് സ്മരണയും മറ്റും ഈ പ്രവൃത്തികളെ ബലം വെപ്പിക്കുന്നു….
എല്ലാവർക്കും യാതൊരു തടസ്സവും കൂടാതെ തന്റെ കടമകൾ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ.
No comments:
Post a Comment