ധ്യാനം എങ്ങനെ പരിശീലിക്കാം...?പ്രത്യക്ഷത്തില്‍ 'അറിവ് ' നേടിത്തരുന്നത് 'ധ്യാനം' അഥവാ 'തപസ്സു' ...
ധ്യാന ശീലം:
1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം.
2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില് ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം).
3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത 'കമ്പ്ളി' ഉപയോഗിക്കാം (മെത്ത ഉപേക്ഷിക്കാം).
4) ദര്‍ശനം കിഴക്ക് ദിശയോ, വടക്ക് ദിശയോ ആകാം.
പ്രക്രിയ:
1) കഴിവതും പത്മാസനത്തില്‍ ഇരിക്കാന്‍ ശ്രമിക്കാം, അതിനു കഴിഞ്ഞില്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം. ( വലതു കാല് ഇടതു കാലിന്റെ മുകളില്‍ ).
2) നട്ടെല്ല് നിവര്‍ത്തി മുഖം നേരെയാക്കി കൈകള്‍ രണ്ടും 'സാധന' ക്രമത്തില്‍ കണ്ണുകളടച്ചു (വലതു കയ്യ് ഇടതു കയ്യുടെ മുകളിലായി മടിയില്‍ വച്ച് ) ഇരിക്കാം (ശ്രീബുദ്ധന്റെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും).
3) ശ്വാസം (പ്രാണവായു) വളരെ നേരിയ തരത്തില്‍ (സ്വാഭാവികമായി) എടുക്കുകയും വിടുകയും ചെയ്യാം.
ശ്രദ്ധ:
1) മനസ്സിനെ 'ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇരിക്കുന്നത് എന്ന് വിചാരിപ്പിക്കാം' (എല്ലാവരുടെയും 'സ്ഥിതി' അങ്ങനെ തന്നെയാണ്).
2) ആദ്യം 'സൂര്യഭഗവാനെ' മനസ്സില്‍ കൊണ്ട് വരാം. അതില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ വലതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.
3) ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ ഇടതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.
പ്രാണായാമം: ഇങ്ങനെ ചെയ്യുന്നതോടൊപ്പം, ശ്വാസം ( പ്രാണന് ) അകത്തേക്ക് എടുക്കുമ്പോള്‍ 'സ്വാ....' എന്നും, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ 'ഹം......' എന്നും വിചാരിക്കാം. ഇത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കാം (സ്വാഭാവിക രീതിയില്‍ സ്വയം അറിയാതെ ശ്വസിക്കുന്ന രീതി മാത്രം, തീരെ ബലം പ്രയോഗിച്ചുള്ളതല്ല). കുറഞ്ഞത് ഒരു പത്തു മിനിട്ടെങ്കിലും ഇങ്ങനെ ഇരുന്നു ശീലിക്കാം (കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നവര്‍ക്ക് എത്ര വേണേലും ഇരിക്കാം).
ഗുരുമന്ത്ര ധ്യാനം:
1) 'ധ്യാനം' കഴിഞ്ഞാല്‍ വളരെ സാവധാനം 'വജ്രാസനം' (യോഗാസനത്തിലെ ഒരു ആസനമാണ്) ത്തില്‍ ഇരിക്കാം.
2) കൈകള്‍ രണ്ടും 'ഹൃദയത്തോട്' ചേര്‍ത്ത് 'കുമ്പിള് ' രൂപത്തിലാക്കി അതില്‍ ഗുരുവിനു സമര്‍പ്പിക്കാനുള്ള 'പുഷ്പ'ങ്ങളാണ് എന്ന് ധ്യാനിക്കാം.
3) മനസ്സില്‍ ഒരു രൂപത്തെ ഗുരുവായിട്ടു സങ്കല്പ്പിക്കാം (അമ്മയോ, അച്ഛനോ, സൂര്യനോ, ചന്ദ്രനോ, ഇഷ്ടദൈവങ്ങളോ, ശ്രേഷ്ടനായ ഒരു ഗുരുവോ ആരുമാകാം).
4) ഗുരുമന്ത്ര ജപം:
1) ഓം... അഘന്ട മണ്ടലാകാരം... വ്യാപ്തം യേന ചരാചരം തത്പദം ദര്ശിതം യേന.... തസ്മൈ ശ്രീ ഗുരവേ നമഹ
2) അജ്ഞാന തിമിരാന്തസ്യ ജ്ഞാനാജ്ഞന ശലാഖയ...ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഹ...
3) ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരഭ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഹ... ഓം... എന്ന് മൂന്ന് പ്രാവശ്യം വീതം 'ധ്യാനിക്കാം'...
അതിനു ശേഷം
1) 'ഗണേശ മന്ത്രം', (ഗജാനനം ഭൂത ഗണാതി സേവിതം... കപിത്വ ജംഭൂഫലസാര ഭക്ഷിതം... ഉമാസുതം ശോക വിനാശ കാരണം... നമാമി വിഖ്നെശ്വര പാദപങ്കജം).
2) ശിവപഞ്ചാക്ഷരി മന്ത്രം (ഓം നമ: ശിവായ).
3) ഭഗവതി മന്ത്രം (സര്‍വ്വ മംഗള മംഗല്യേ... ശിവേ സര്വാര്ഥ സാധികേ... ശരണ്യേ ത്രയംബികെ ഗൌരീ... നാരായണീ നമോസ്തുതേ).
4) ശരവണമന്ത്രം (ഓം ശരവണ ഭവായ നമ:).
5) നാരായണ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ).
6) ശരണമന്ത്രം (സ്വാമിയേ ശരണമയ്യപ്പ), എന്നീ മന്ത്രങ്ങള്‍ ഉരുവിടാം. അറിയാവുന്ന മറ്റു മന്ത്രങ്ങളോ, സ്തോത്രങ്ങളോ ക്രമമായി ഉരുവിടാം. അതിനു ശേഷം കൈകള്‍ നിവര്‍ത്തി തൊഴുതുകൊണ്ട് കമിഴ്ന്നു കിടന്നു ഗുരുവിനു സാഷ്ടാങ്ക പ്രണാമം ചെയ്യാം (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സ്ത്രീകളും ഒഴികെ).
വിവര്‍ത്തനം: ഇങ്ങനെയുള്ള പ്ര'ക്രിയ'കള്‍ ഒരു ദിവസം രണ്ടു നേരം (രാവിലെയും വൈകിട്ടും) എങ്കിലും ചെയ്യാവുന്നതാണ്. അതില്‍ കൂടുതല്‍ 'സാധന' ചെയ്യണം എന്നുള്ളവര്‍ക്ക് 'ശുദ്ധജലം' കൊണ്ട് പാദം മുതല്‍ കാല്‍മുട്ടുവരെ, കയ്പ്പത്തി മുതല്‍ കയ്മുട്ട് വരെ, മുഖം എന്നിവ കഴുകി വൃത്തിയാക്കി' ധ്യാനം' അഥവാ 'സാധന' ചെയ്യാവുന്നതാണ്.
ആഹാരം: ശുദ്ധമായ സസ്യഭക്ഷണം അനിവാര്യം (ഉപ്പ്, പുളി, മുളക് (വളരെ മിതമാക്കാം), ഉള്ളിവര്‍ഗ്ഗം ഒഴിവാക്കാം, മത്സ്യാദി മാംസ മദ്യ വര്‍ജ്ജനം എന്നിവ നിര്‍ബന്ധമാണ്, അതിനു കഴിയാത്തവര്‍ 'ധ്യാനം' ഒഴിവാക്കാം. കൂടുതല്‍ അറിയാന്‍ 'ധ്യാന' യോഗം, അദ്ധ്യായം ആറ്, 'ഭഗവദ് ഗീത' വായിക്കാവുന്നതാണ്. ഓം പാര്‍ഥായ പ്രധിബോധിധാം... ഭഗവതാം നാരായണേന സ്വയം... എന്നാ 'ഗീതാധ്യാനം' മന:പാഠമാക്കാം. 'ധ്യാന'ത്തെ കുറിച്ചുള്ള മറ്റു പരോക്ഷമായ 'അറിവുകളും' സ്വായത്തമാക്കാം... അമിതമായ നിര്‍ബന്ധമില്ലാതെ കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുക്കുന്നത് അവരുടെ 'ബുദ്ധിശക്തി, ഓര്‍മ്മശക്തി, ജ്ഞാനശക്തി എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യും....
No comments:
Post a Comment