ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 June 2022

ഞാൻ സനാതനധർമ്മി

ഞാൻ സനാതനധർമ്മി

ഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരൻ ആയതിൽ അഭിമാനം കൊള്ളുകയും സനാതന ധർമം അനുവർത്തിക്കുകയും ചെയ്യുന്നവർ നമ്മൾ

👉 ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവർ നമ്മൾ

👉 "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാർഥനയിലൂടെ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവർ നമ്മൾ

👉 അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവർ നമ്മൾ

👉 ഈശ്വരൻ എന്നത് സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവർ നമ്മൾ.

👉 മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂർണ ജീവിത സ്വാതന്ത്ര്യം ഉള്ളവർ നമ്മൾ..

👉 ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദർശനം ശീലമാക്കുമ്പോഴും ഇതെല്ലം സർവ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാർഗങ്ങളിൽ ഒന്ന് മാത്രമെന്ന് അറിയുന്നവർ നമ്മൾ...

👉 എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവത്തെകാൾ ശ്രേഷ്ഠം എന്നും എന്‍റെ മാർഗം മാത്രമാണ് ഒരേ ഒരു മാർഗം എന്നും പഠിപ്പിക്കാത്തവർ നമ്മൾ...

👉 കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാൻ വിശാല മന്സുള്ളവർ നമ്മൾ.....

👉 സ്വരാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിക്കാന്‍ സർവ്വദാ സന്നദ്ധൻ ആയവർ നമ്മൾ..

👉 ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവർ നമ്മൾ...

👉 "എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാർത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...

👉 സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണെന്നും അത് സ്വകർമഫലം അനുഭവിക്കൽ ആണെന്നും അറിയുന്നവർ നമ്മൾ...

👉 ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാൻ കഴിയാത്ത, അനേകായിരം ഋഷിവര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവർ നമ്മൾ...

👉 2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും, 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആർഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തിൽ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാൻ ശ്രമിചിട്ടുള്ളവർ നമ്മൾ...

👉 സർവ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവർ നമ്മൾ..

👉 ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയർത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രമിക്കുന്നവർ നമ്മൾ...

👉 "മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തിൽ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവർ നമ്മൾ..

👉 മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവർ നമ്മൾ..

👉 ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടിൽ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...

👉 ഇപ്രകാരം നമ്മളെ അല്ലെങ്കിൽ നമ്മുടെ സ്ംസ്ക്കാരത്തെ നിർവചിക്കാൻ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല 
ഇതാണ് നമ്മൾ.. ഇതാകണം നമ്മൾ ... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ നമ്മുടെ സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട്, അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാൻ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാൻ"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയർത്തിപ്പിടിച്ചുകൊണ്ട്, നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് നമ്മുടെ സംസ്ക്കരത്തിന് എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാൾ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃതര്‍ ആകല്ലേ ആകരുതേ നമ്മൾ...

ഓർക്കുക... ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആർഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവൻ വഴികാട്ടിയായി, ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...

നമ്മുടെ സംസ്കാരം നമുക്ക് ഏറെ വിലപ്പെട്ടതാണ്‌, എന്തുകൊണ്ടെന്നാൽ എങ്ങനെ ജീവിക്കണമെന്നും, ഈ ജീവിതം കൊണ്ട് എങ്ങനെ മുക്തി നേടണം എന്നും നമ്മെ പഠിപ്പിക്കുന്നു .

നാം ചെയ്യണമെന്നു പറയുന്ന ഓരോ കർമ്മങ്ങൾക്കും പിന്നിൽ ഓരോ ലക്ഷ്യമുണ്ട്. പരബ്രഹ്മത്തെ അറിയുക എന്ന പരമമായ ലക്‌ഷ്യം.....

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

തനഹ് ലോട്ട് ഈ വിശുദ്ധ സർപ്പങ്ങളെ പകലും നിങ്ങൾക്ക് ഈ ക്ഷേത്രപരിസരത്ത് നേരിൽ കാണാം. വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം...
ഒരു മുസ്ലിം രാഷ്ട്രമായ ഇൻഡൊനീഷ്യയിലെ ഏക ഹൈന്ദവ ദ്വീപ്. അനേകം ബലി (യാഗം) നടന്ന ഭൂമിയായതിനാലാണ് സ്ഥലനാമം
ബലിദ്വീപ് ആയത്. ബാലി ദ്വീപിന്റെ മുഖമുദ്രയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു പൊങ്ങിക്കിടക്കുന്നു 'തനഹ് ലോട്ട്' എന്ന ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്.

5,780 ച.കി.മീ. വിസ്തീർണമുള്ള ബാലിദ്വീപിൽ ഇരുപതിനായിരത്തിലധികം ചെറുതും, വലുതുമായ ക്ഷേത്രങ്ങൾ ഉണ്ട്. തനഹ് ലോട്ട്' . 'പുര ലഹുർ തനഹ് ലോട്ട് ഡി സാഗര കിണൂൽ' എന്നാണ് ക്ഷേത്രത്തിന്റെ പൂർണനാമം. കിഴക്കൻ ജാവയിൽ മജാപാഹിത് രാജാവിന്റെ ഭരണകാലത്ത് ഡാങ് ഹയാങ് ദ്വിജന്ദ്ര എന്നൊരു ശൈവ ബ്രാഹ്മണ സന്ന്യാസി ഉണ്ടായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് ദ്വിജന്ദ്ര
തന്റെ 'ധർമയാത്ര' എന്ന പ്രഭാഷണങ്ങളുമായി ബാലിയിൽ
എത്തിയത്. അക്കാലത്ത് 'ഡാലിം വാടുറിങ് ഗോങ്' ആയിരുന്നു ബാലി രാജാവ്. രാജാവ്, ദ്വിജന്ദ്രയ്ക്ക് ബാലിദ്വീപിൽ ഹിന്ദുമതം പ്രചരിപ്പിക്കാൻ വേണ്ട സൗകര്യം നൽകി. അങ്ങനെയാണ് തദ്ദേശീയരുടെ സഹായത്തോടെ ദ്വിജന്ദ്ര ബാലിയിൽ അനേകം ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ദിവ്യനായ ദ്വിജന്ദ്ര ആദ്യമെത്തിയത് 'രംബാട്ട് സ്വയി' എന്ന തീരദേശത്തായിരുന്നു. അവിടെ ധ്യാനനിരതനായ ദ്വിജന്ദ്രയുടെ ദിവ്യദൃഷ്ടിയിൽ അഭൗമമായ ഒരു
പ്രകാശം തെക്കുകിഴക്കുദിശയിൽ നീങ്ങുന്നതു കണ്ടു. ആ പ്രകാശത്തെ പിൻതുടർന്ന് അദ്ദേഹം എത്തിച്ചേർന്നത് 'തബാനൻ' കടപ്പുറത്തെ വലിയൊരു പാറയിലെ സ്വയംഭൂ നീരുറവയ്ക്കടുത്താണ്. അവിടെ ദ്വിജന്ദ്ര തന്റെ തുടർധ്യാനത്തിനുള്ള സ്ഥലം കണ്ടെത്തി. ദ്വിജന്ദ്ര ആ പാറയെ 'ഗില്ലി ബിയോ' എന്ന് പേർ വിളിച്ചു. അതിന്റെ അർത്ഥം പക്ഷിപ്പാറ എന്നാണ്. ചിറകുകൾ വിടർത്തി കടലിൽ പതിഞ്ഞുകിടക്കുന്ന വലിയൊരു ഗരുഡനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ പാറക്കൂട്ടം. ദ്വിജന്ദ്ര തദ്ദേശീയരായ മുക്കുവരോടൊപ്പം ഏതാനും ദിവസം ആ പാറപ്പുറത്തിരുന്ന് 'ദത്താസാഗര'
എന്ന കടൽദേവതയേയും 'വരുണ' ദേവനേയും ധ്യാനിച്ചു. പിന്നെ അവിടെ നിന്ന് കിഴക്കോട്ട് യാത്ര തുടർന്ന ദ്വിജന്ദ്ര എത്തിചേർന്നത് 'ബരാബൻ' എന്നൊരു ഗ്രാമത്തിലാണ്. മീൻപിടിത്തക്കാരായ ബരാബൻ ഗ്രാമവാസികളെല്ലാം അക്കാലത്ത് 'ബരാബൻ ശക്തി' എന്ന
ഏകദൈവത്തെ ആരാധിക്കുന്നവർ ആയിരുന്നു. പക്ഷേ, ചുരുങ്ങിയ കാലംകൊണ്ട് ആ ഗ്രാമീണർ എല്ലാം ദ്വിജന്ദ്രയുടെ അനുയായികളായി മാറി. 
എന്നാൽ ഗ്രാമത്തലവൻ ബൻദേശയ്ക്ക് ദ്വിജന്ദ്രയുടെ 'ഹിന്ദുയിസം' സ്വീകാര്യമായില്ല. അയാൾ ദ്വിജന്ദ്രയെ
കൊല്ലാൻ ആളുകളെ ഏർപ്പാടാക്കി. വധശ്രമത്തിൽ
നിന്ന് രക്ഷപ്പെട്ട ദ്വിജന്ദ്ര,
തമ്പാനൻ കടപ്പുറത്തെ ഗില്ലിബിയോ എന്ന പക്ഷിപ്പാറയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. അതോടെ ആ പാറത്തുരുത്ത് കരയിൽ നിന്ന് വേർപെട്ട് കടലിലേക്ക്
നീങ്ങി. ആ പാറപ്പുറത്താണ് പിൽക്കാലത്ത് തനഹ് ലോട്ട് ക്ഷേത്രം കടലിലെ ഭൂമി എന്നാണ് തനഹ് ലോട്ട് എന്ന ബാലി പദത്തിനർഥം.

 മൂന്ന് ഏക്കറോളം വിസ്തൃതിയിൽ ഒരു കരിമ്പാറപ്പുറത്താണിത്. ഈ ക്ഷേത്രനിർമിതിയിൽ ബലനീസ്
വാസ്തുവിദ്യയ്ക്കൊപ്പം ഹിന്ദു സംസ്കാര സമന്വയം കാണാം. കിഴക്കോട്ട് ദർശനമായ പ്രധാന മൂർത്തി 'ദേവ ബരുണ' യൊടൊപ്പം പടിഞ്ഞാട്ട് ദർശനമായ 'ദത്താ സാഗര' എന്ന കടൽദേവതയും ഇവിടെ ആരാധിക്കപ്പെടുന്നു. ക്ഷേത്രോത്പത്തിക്ക്
കാരണക്കാരനായ ദ്വിജന്ദ്രയും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഇതിനും പുറമെ പാറഗുഹയിൽ കാണുന്ന സ്വയംഭൂ
നീരുറവ, ബ്രഹ്മാ വിഷ്ണു മഹേശ്വര സങ്കല്പത്തിലും ആരാധിക്കപ്പെടുന്നു. സ്വയംഭൂ തീർഥം കുടിച്ച് ശരീരശുദ്ധിവരുത്തിവേണം മുകളിലെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ.
ബാലി ക്ഷേത്രങ്ങളിലെ
ത്രിമണ്ഡല സമ്പ്രദായത്തിൽ മൂന്നു നടുമുറ്റങ്ങളിലായി പണിതുയർത്തിയ രണ്ട്
അഞ്ചുനില 'മേരു'ക്ഷേത്രങ്ങൾക്കു പുറമെ രണ്ടു തുറന്ന മണ്ഡപങ്ങളും ഒരു അടഞ്ഞ പുരക്ഷേത്രവും അനുബന്ധഭാഗങ്ങളുമാണ് കടലിലെ പാറപ്പുറത്ത് ഉള്ളത്.

'ലാലപ്പുല്ല്' എന്ന ഒരു തരം
കറുത്ത പുല്ലുകൊണ്ടാണ് ബാലിയിലെ മേരുക്ഷേത്രങ്ങൾ മേയുന്നത്. ചൈനീസ് പഗോഡയെ അനുസ്മരിപ്പിക്കും അനേകം തട്ടുകളുള്ള ഈ മേരുക്ഷേത്രങ്ങൾ.
ബോഗൻ വില്ല അടക്കം ഏതാനും ചെടികളും ചില മരങ്ങളും
ആ പാറപ്പുറത്ത് വളർന്ന്
പന്തലിച്ചിരിക്കുന്നു.

രാവിലെ 6.30-ന് തുറക്കുന്ന ക്ഷേത്രം വൈകിട്ട് 6.30-ന് അടയ്ക്കും. തുടർന്ന് രാത്രി 9 മണി വരെ 'സൂര്യമണ്ഡലം' എന്ന
നൃത്തശാലയിൽ 'ലോഗേങ്' നൃത്തം അടക്കമുള്ള കലാവിരുന്ന്. ക്ഷേത്രങ്ങളുടേതായി 28.58 ഹെക്ടർ ഭൂമിയുണ്ട്. അതിൽ 4.65
ഹെക്ടറിൽ പരമ്പരാഗത രീതിയിൽ നെൽകൃഷി ചെയ്യുന്നു. 
ഉഗ്രവിഷം ചീറ്റുന്ന സർപ്പങ്ങൾ ക്ഷേത്രപാലകരാകുന്ന അപൂർവ കാഴ്ച തനഹ് ലോട്ട് ക്ഷേത്രത്തിൽ കാണാം.
രാത്രി സെക്യൂരിറ്റിക്കാരൊന്നുമില്ലാത്ത ക്ഷേത്രം ഏതാനും വിശുദ്ധ സർപ്പങ്ങളുടെ സംരക്ഷണത്തിലാണ്. 'ഉൾ അർ സുയി' എന്ന വിശുദ്ധ സർപ്പത്തെ പകലും ക്ഷേത്രപരിസരത്ത് നിങ്ങൾക്ക് നേരിൽ കാണാം.
വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം. ഉഗ്രവിഷമുള്ളവയാണെങ്കിലും അവ നമ്മെ
ഉപദ്രവിക്കില്ല. പക്ഷേ, രാത്രി അവയുടെ സ്വഭാവം മാറും. ആരെയും ക്ഷേത്രപരിസരത്തേക്ക് അടുപ്പിക്കില്ല.
ക്ഷേത്രോത്പത്തിയോളം പഴക്കമുണ്ട് തനഹ് ലോട്ടിൽ ഈ സർപ്പങ്ങളുടെ കാവലിനും. മുട്ടുമറയും വിധം മുണ്ടുടുത്ത് (അത് 'സരോങ്' എന്നറിയപ്പെടുന്ന ലുങ്കി ആയാലും മതി). അതിന്റെ മേൽ അരക്കച്ച കെട്ടി വേണം ബാലിയിൽ ക്ഷേത്രദർശനം. തനഹ് ലോട്ട് ക്ഷേത്രപ്പിറവിക്കു കാരണക്കാരനായ ദ്വിജന്ദ്ര എന്ന ശൈവ ബ്രാഹ്മണനെ വധിക്കാൻ ശ്രമിച്ചവർ ബലമായി അദ്ദേഹത്തിന്റെ അരക്കച്ച വലിച്ചഴിച്ച് കടലിലേക്കെറിഞ്ഞപ്പോൾ ആ അരക്കച്ച ഉഗ്രവിഷമുള്ള കടൽപ്പാമ്പായി മാറിയെന്നാണ് ഐതിഹ്യം. ആ കടൽപ്പാമ്പിന്റെ പിൻഗാമികളത്രെ ക്ഷേത്രപാലകരായ ലിപ്പി പോളാങ് എന്ന ഈ വിശുദ്ധസർപ്പങ്ങൾ എന്നാണ് വിശ്വാസം..

28 June 2022

സ്വയം പ്രഖ്യാപിത സുഖദുഃഖങ്ങൾ

സ്വയം പ്രഖ്യാപിത സുഖദുഃഖങ്ങൾ

തങ്ങളുടെ ദുഃഖങ്ങൾക്കും വീഴ്ചകൾക്കും ചിലർ പലപ്പോഴും അന്യരെ കുറ്റപെടുത്താറുണ്ട്, സൂക്ഷമായി ചിന്തിച്ചാൽ നമ്മുടെ ദുഃഖങ്ങൾക്കും വീഴ്ച്ചകൾക്കും കാരണക്കാർ നമ്മൾ തന്നെ എന്ന് മനസ്സിലാകും. .

ആരുടെ ദുഃഖത്തിന് ആരാണ് കാരണക്കാർ? 

ആരുടെ സുഖത്തിന് ആരാണ് കാരണക്കാർ?   

ഒരാളുടെ സുഖത്തിനോ ദുഃഖത്തിനോ മറ്റാരും കാരണക്കാർ അല്ല. അങ്ങിനെ തോന്നുന്നത് അജ്ഞാനം കൊണ്ടാണ്. ജീവിതം സുഖവും ദുഃഖവും കലർന്നത്താണ് പൂർവ്വജന്മാർജിത കർമ്മമാണ് ഏല്ലവർക്കും സുഖദുഃഖങ്ങൾക്ക് കാരണം കർമ്മഫലം എന്ന് നാം പറയുന്നതും ഇതു തന്നെ . ജീവിതഠിൽ ദുഃഖത്തിന് ഇടയാക്കുന്ന സംഭവങ്ങൾ പാടെ ഒഴിവാക്കാൻ ആർക്കും സാധ്യമാല്ല അവയെ സഹിക്കാനും ഉൾക്കൊള്ളാനുള്ള ശക്തി സംഭരിക്കുകയെ വഴിയുള്ളൂ. 

ജീവിതദുരിതങ്ങൾ നേടാനുള്ള ശക്തി തരേണമേ എന്ന പ്രാർത്ഥനയുടെ പൊരുളും ഇതു തന്നെ. ആശക്തി മനസ്സ് നേടുമ്പോൾ നമ്മുക്ക് സമാധാന്മ ഉണ്ടാകും. കാരണം ബാഹ്യമാണെങ്കിലും ആന്തരീകമാണെങ്കിലും ദുഃഖിക്കുന്നത മനസ്സാണ്. അപ്പോൾ നമ്മുടെ ദുഃഖമകറ്റാൻ നമുക്കെ കഴിയൂ. അതായത് ജീവിതം സ്വന്തം നിയന്ത്രണത്തിലലെന്നും സുഖദുഃഖങ്ങൾ കർമ്മഫലമാണെന്നുള്ള വിവേകമുണ്ടായാലേ സ്വസ്ഥനായി ജീവിക്കാനാവൂ. അസ്വസ്ഥത മുഖമുദ്രയായ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്, കഠിനദുഃഖങ്ങൾ മാത്രമല്ല നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകൾക്കും അന്യരെ പഴിക്കുകയും ശപിക്കുകയും, ഉള്ള ശീലം പലർക്കുമുണ്ട്. അതു കൂടുതൽ അസ്വസ്ഥ്യമുണ്ടാക്കും. 

"നമുക്ക് നാമെ പണിവതു നാകം നരകവുമതു പോലെ"

ശ്രീ ഉള്ളൂരിൻ്റെ വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും അതു തന്നെ. അതായത് നമ്മുടെ ലോകം നാം തന്നെ സൃഷ്ടിക്കുന്നു എന്ന് സാരം. ആ ലോക സൃഷ്ടിക്ക് ദുഃഖവിനാശിയാവാൻ 'രാമായണം' 'മാഹാഭാരതം ' തുടങ്ങിയ നമ്മുടെ മഹത് ഗ്രന്ഥങ്ങൾ നമ്മുക്ക് കൂടുതൽ കരുത്തേകട്ടെ....

പരശുരാം കുണ്ഡ്

പരശുരാം കുണ്ഡ്

അരുണാചൽപ്രദേശിലെ ലോഹിത് ജില്ലയിലെ ലോഹിത് നദിയുടെ താഴെ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ ദേശീയ ഹൈന്ദവ തീർത്‌ഥാടന കേന്ദ്രമാണ് പരശുരാം കുണ്ഡ്.

ഇതിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പിതാവ് ജമദഗ്നിയുടെ നിർദ്ദേശപ്രകാരം അമ്മ രേണുകയെ തന്റെ മഴു ഉപയോഗിച്ച് ശിരഛേദം ചെയ്തു. അനുസരണത്തിൽ സന്തുഷ്ടനായ പിതാവ് അദ്ദേഹത്തിന് ഒരു അനുഗ്രഹം നൽകാൻ തീരുമാനിച്ചു. അമ്മയെ വധിച്ച പാപം ചെയ്തതിനാൽ ആ മഴു പിന്നീട് കൈയിൽ നിന്ന് വേർപെടുത്താൻ കഴിയാതെ വന്നു. അതിനാൽ തന്റെ അമ്മയെ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരശുരാമൻ സ്വപിതാവിനോട് ആവശ്യപ്പെട്ടു. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനുശേഷവും കൈയിൽ നിന്ന് മഴു നീക്കം ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത ക്രൂരമായകുറ്റകൃത്യത്തിന്റെ പരിണിത ഫലമായിരുന്നു അത്. തന്റെ കുറ്റത്തിൽ അനുതപിച്ച അദ്ദേഹം സപ്തഋഷികളുടെ ഉപദേശം സ്വീകരിച്ച് ലോഹിത് നദിയുടെ തീരത്ത് എത്തി ശുദ്ധമായ വെള്ളത്തിൽ കൈ കഴുകി. എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുള്ള ഒരു മോക്ഷ മാർഗ്ഗമായിരുന്നു അത്. കൈകൾ വെള്ളത്തിൽ മുക്കിയ ഉടൻ മഴു വേർപെട്ടു. ആ സ്ഥലമാണ് പരശുരാം കുണ്ഡ്.
പരശുരാം കുണ്ടിന്റെ ആദ്യ പുണ്യഘട്ട് (സ്ഥലം ) 1950-ൽ ആസം-ഭൂകമ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മുഴുവൻ നാമാവശേഷമാക്കിയ വേളയിൽ കുണ്ട് പൂർണ്ണമായും പ്രളയത്തിൽ ഒഴുകിയെത്തിയ കല്ല്കൊണ്ട് മൂടപ്പെട്ടു. എന്നാൽ,അന്ന് നിലവിൽ ഉണ്ടായിരുന്ന കുണ്ടിന്റെ അതേ സ്ഥലത്തിന് തന്നെ മുകളിൽ അപ്പോൾ വളരെ ശക്തമായ ഒരു ജല പ്രവാഹം പ്രത്യക്ഷപ്പെടുകയും വലിയ പാറകൾ നിഗൂഢമായ രീതിയിൽ നദീതീരത്ത് വൃത്താകൃതിയിൽ തനിയെ രൂപംകൊള്ളുകയും ചെയ്തു. തത്ഫലമായി പഴയതിന് പകരം അതിന്മുകളിൽ മറ്റൊരു കുണ്ട് രൂപം കൊണ്ടു. അതാണ്‌ ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന സ്ഥലം.
ഇവിടെ സാധാരണയായി ജനുവരി മാസത്തിലെ മകരസംക്രാന്തി ദിനത്തിൽ നേപ്പാളിൽ നിന്നും, ഇന്ത്യയിലുടനീളവും, പ്രത്യേകിച്ച് മണിപ്പൂർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുമായി 70,000 ഭക്തരും സന്ന്യാസികളും ഉൾപ്പെടെ ഓരോ വർഷവും ഇവിടെ പുണ്യസ്നാനം നടത്തുന്നു എന്നാണ് സർക്കാർ കണക്കുകൾ.

ലക്ഷ്യബോധം

ലക്ഷ്യബോധം 

 "അലമലമിതരുതരുതു രാമകാര്യാർത്ഥമാ യാശുപോകുംവിധൗ പാർക്കരുതെങ്ങുമേ പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും പേർത്തു മറ്റൊന്നു ഭാവിക്കയെന്നുള്ളതും അനുചിതമറിക..."   

തൻ്റെ ദൗത്യം സഫലമാകുന്നതിന്നപ്പുറം മറ്റൊരു ചിന്തയും ഹനുമാനില്ല.

ലക്ഷ്യം നിശ്ചയിച്ച് നിരന്ത്രമായൈ പരിശ്രമിച്ചാലെ ജീവിത വിജയം നേടാനാവൂ. അർപ്പണബോധത്തോടെയും ശുഭാപ്തിവിശ്വാസത്തോടും ഉള്ള പ്രവർത്തനമാണ് ആരെയും ലക്ഷ്യത്തിൽ എത്തിക്കുക. ജീവിതം സാർഥകവും സംതൃപ്തമാകണമെന്ന് ആഗ്രഹിക്കുന്നവക്കെല്ലാം ലക്ഷ്യബോധമുണ്ടാകും ഉണ്ടാകണം. അതില്ലാത്ത ജീവിതം വെറും കാലം കഴിക്കലാണ്, ലക്ഷ്യത്തിലെത്തിക്കുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ അതിനുവേണ്ടി ഏകാഗ്രതയോടെ കർമ്മം ചെയ്യുന്നത്. ചാരിതാർത്ഥ്യമേകും. ഫലേശ്ചകൂടാതെയുള്ള കർമ്മം എന്നതു കൊണ്ട് ലക്ഷ്യമാക്കുന്നതും ഇതു തന്നെ. 

പ്രതിബദ്ധങ്ങളും പ്രലോഭനങ്ങളും ഭീഷണികളും തരണം ചെയ്യണം. മോക്ഷാർത്ഥികൾ മാത്രമല്ല ഭൗതികജീവിതം നയിക്കുന്നവരും ഉൾക്കൊള്ളണം ഈ പാഠം. ഒരു ലക്ഷ്യവുമില്ലാതെ അലസ ജീവിതം നയിക്കുന്നവർ എറെയാണ് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്തവർ "അശനശയനങ്ങൾ" മാത്രമാണ് മാത്രമാണ് ഇക്കൂട്ടർക്ക് ജീവിതം. ഇവർക്ക് ജീവിതം ക്രമേണ ബാധ്യതയാകുന്നു. ലക്ഷ്യബോധമില്ലാതെ ജീവിക്കുമ്പോൾ നിർണ്ണയകഘട്ടങ്ങളിൽ ഏതു വഴിക്ക് തിരിയാതെ വിഷമിക്കുന്നു. പലരെയും പലപ്പോഴും ഇത്തരം സംശയങ്ങൾ അലടാറുണ്ട്. അവർക്കെല്ലാം നമ്മുടെ മാഹാഗ്രന്ഥങ്ങൾ സഹായകമാണ്.

ദുശ്ശാസനൻ കാവ്

ദുശ്ശാസനൻ കാവ്

ദുശ്ശാസനൻ കാരുണ്യമൂർത്തിയായി വാഴുന്ന കേരളത്തിലെ ഏക കാവാണ് കോട്ടയം ജില്ലയിലെ, ചിറക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന, മണിമലക്കുന്നിലെ ദുശ്ശാസനൻ കാവ്...

അഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള ഈ കാവിൽ, തിരുവോണത്തിനു പിറ്റേദിവസം മാത്രമാണ് പൂജാവിളക്ക് തെളിക്കുന്നത്...

പുരാതന വഴിപാടുകളും, ആരാധനരീതികളും ഇവിടെ പിന്തുടരുന്നു. മൂർത്തിക്ക് കപ്പ ചുട്ടതും, കള്ളുമാണ് നിവേദ്യമായി നൽകുന്നത്...

ഒപ്പം കരിക്കേറും വഴിപാടായി നടത്തുന്നു...

 പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നാടിനെ സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിനു നന്ദിപ്രകാശമായി, കാർഷികോല്പന്നങ്ങൾ വഴിപാടായി നൽകുന്നു. പേരൂർ തറവാട്ടുവീട്ടിലെ കുടുംബക്ഷേത്രത്തിൽ നിന്നും ആഘോഷങ്ങൾ ആരംഭിക്കുന്നു...

എരുമേലി പഞ്ചായത്തിൽ, ചെറുവള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള പഞ്ചവനം, പഞ്ചതീർഥം എന്ന പേരിൽ പ്രശസ്തമായ കാവാണിവിടം...

ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദേശാനുസരണം തോൽവിയിൽനിന്ന്, വിജയത്തിലേക്കുള്ള വഴിതേടി പാണ്ഡവർ വനയാത്രയ്ക്കിടെ ആദിപരാശക്തിയെ ഉപാസിച്ച ഇടമാണെന്നാണ് വിശ്വാസം...

വട്ടുകാവ്, കഴുക്കുച്ചിറകാവ്, മേലൂർക്കാവ്, ആനക്കുളം കാവ്, കൊല്ലനോലികാവ് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് നീരൊഴുക്കുകൾ സംഗമിക്കുന്ന ഇവിടെ ശക്തമായ ജലപ്രവാഹമുള്ള പാറക്കെട്ടിലാണ് പഞ്ചതീർഥക്കാവ്...

 പാറയിടുക്കുകളിൽ കിണറിന് സമാനമായ അഞ്ച് കുഴികളും ഉണ്ട്. മലങ്കോട്ടപ്പാറ എരുമേലിയുടെ പടിഞ്ഞാറ് മാറി വിഴിക്കിത്തോട് മലങ്കോട്ടപ്പാറ.

 കൗരവരെ ദേവന്മാരായി ഗണിച്ച് പൂജ നടത്തുന്നയിടം. തെക്കേമുറി കുടുംബവകയായി സംരക്ഷിക്കുന്ന മലങ്കോട്ടപ്പാറ കാവിൽ കന്നിമാസത്തിൽ ഒരുദിവസം മാത്രമാണ് പൂജ...

 പ്രദേശവാസികൾ ആരാധനക്കെത്തും. പാറക്കെട്ടിനുമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട കുറെയേറെ കല്ലുകൾ. ഇവയിൽ പ്രധാനം ദുര്യോധനൻ...

മണിമലക്കുന്ന് ചിറക്കടവ് മണിമലക്കുന്നിൽ പേരൂർ കുടുംബവക കാവിൽ ആരാധനാമൂർത്തി കൗരവരിലെ രണ്ടാമനായ ദുശ്ശാസനൻ...

ഇവിടെ കൗരവർ ഓരോരുത്തരെയും അനുസ്മരിച്ച് മലവിളി എന്ന ചടങ്ങും കരിക്കേറും വർഷത്തിലൊരിക്കൽ നടത്തും. മണ്ണിന്റേയും,കൃഷിയുടെയും സംരക്ഷകനായി കരുതപ്പെടുന്ന മൂർത്തിയാണ് ഇവിടെ ദുശ്ശാസനൻ...

പാഞ്ചാലിമേട്,പാണ്ഡവർ അഞ്ചുപേരും, ഭാര്യ പാഞ്ചാലിക്കൊപ്പം വനയാത്രയ്ക്കിടെ ഏറെനാൾ ദേവീ ഉപാസകരായി കഴിഞ്ഞ പ്രദേശമെന്ന ഐതിഹ്യമാണ് പാഞ്ചാലിമേടിന്...

ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലാണ്. പാണ്ഡവർ ഉപാസിച്ച ഭുവനേശ്വരിയുടെ ക്ഷേത്രമുണ്ടിവിടെ. പാണ്ഡവർ നിർമിച്ചതെന്ന് വിശ്വസിക്കുന്ന കുളമുണ്ട് ഈ മലമുകളിൽ...

കുരുക്ഷേത്ര യുദ്ധത്തിൽ കൊല്ലപ്പെട്ട കൗരവരെ സഹ്യമേഖലകളിലെ ഓരോ മലകളിലായി കുടിയിരുത്തിയിരിക്കുന്നെന്നും, ഇതിൽ ദുശ്ശാസനനെ ഉയർന്ന പ്രദേശമായ മണിമലക്കുന്നിലെ താന്നിമരച്ചുവട്ടിൽ കുടിയിരുത്തിയിരിക്കുന്നുവെന്നുമാണ് ഐതിഹ്യം.
       

ശബ്ദസ്വരൂപം

ശബ്ദസ്വരൂപം

 ഏതോരു സംഗതിയെ കുറിച്ചുള്ള അറിവും ശബ്ദരൂപത്തിലല്ലാതെ സാധിക്കുകയില്ല. ശബ്ദത്തിൽ മറഞ്ഞുകൊണ്ടലല്ലാതെ യാതെരു ഉണ്ടാകുന്നതല്ല, എല്ലാ അറിവും ശബ്ദത്തിൻ്റെ ആകൃതിയോട്കൂടിയേ പ്രകാശിക്കുകയുള്ളൂ.   

ശബ്ദത്തിന് 4 ഭാഗങ്ങൾ ഉണ്ട് . 

1- കണ്ഠം മുതലായ സ്ഥനങ്ങളിൽ നിന്ന് സ്പൃടാദി പ്രയത്നങ്ങൾ കൊണ്ട് വ്യക്തമായി ഉച്ചരിക്കപ്പെട്ട് വെളിയിൽ കേൾക്കുന്ന ശബ്ദസ്വരൂപം "വൈഖരി"   

2 ശബ്ദങ്ങൾ സ്പ്ടതയില്ലാതെ ഹൃദയത്തിൽ മുഴങ്ങികൊണ്ടിരിക്കുന്ന അവസ്ഥയിൽ "മദ്ധ്യമാ" 

3 അസ്പഷ്ട്മായ ഈ മുഴക്കത്തിന് തക്കവിധത്തിൽ ബുധിയിൽ പരിസ്പന്ദനം ചെയ്തുകൊണ്ടിരിക്കുന്ന നാദകല ' പശ്യന്തി"

4 ഈ നാദകലക്ക് യോജിച്ച വിധം പ്രതിഫലിക്കുന്ന ശബ്ദ്ബ്രഹ്മമാകുന്ന ജ്യോതിൻ്റെ പ്രകാശം "പരാ"  

എന്നിവയാണ്. ഇവ യഥാക്രമം വൈഖരി, മദ്ധ്യമാ, പശ്യന്തി, പരാ. ഇവയുടെ സ്ഥാനങ്ങൾ യഥാക്രമം ജിഹ്വാദികൾ, ഹൃദയം, ബുദ്ധി, ആത്മാവ്, എന്നിവയാണ്..

ഇതിൽ വൈഖരിയാണ് മനുഷ്യർ ഉപയോഗിക്കുന്നത് മറ്റു മൂന്നും ഹൃദയാദിസ്ഥാനങ്ങളിൽ ഗുഹകളിൽ എന്ന പോലെ അസ്പഷ്ട്മായി ലയിച്ചിരിക്കുന്നതേയുള്ളൂ. ഹൃദയസ്ഥാനത്തുള്ള മദ്ധ്യമ പദങ്ങൾ പ്രത്യക്ഷത്യങ്ങൾ അല്ലാത്തതിനാൽ വ്യവഹരിക്കുവാൻ സാധിക്കുന്നില്ല. ബുദ്ധിസ്ഥാനത്തുള്ള പശ്യന്തി വ്യവഹാരത്തിന് പറ്റാത്തവിധം ആന്തരമായി അർത്ഥത്തിൽ മാത്രം കലാശിക്കുന്നു. ആത്മാവിലുള്ള പരാ കേവലം ജ്യോതി സ്വരൂപിയാണ് ശാശ്വതിയുമാണ്. ഇത് അതീന്ദ്രിയജ്ഞാനമുള്ള യോഗികളക്ക് നിർവികൽപസമാധിയിൽ സ്വയം പ്രകാശിക്കുന്നു.

എന്നാൽ സാധാരണകാരയ മനുഷ്യർക്ക് ഹൃദയസ്ഥാനത്തിലെ മദ്ധ്യമയും, അത് വ്യക്തമാക്കുവാൻ ജിഹ്വാദിസ്ഥാനത്തുള്ള വൈഖരിയും മതിയാകുന്നതാണ്. ആ തരത്തിലുള്ള ശബ്ദജാലമാണ് കാവ്യങ്ങൾ (വേദബാഹ്യങ്ങൾ ആയവ) തുടങ്ങിയവ. പശ്യന്തി എന്ന ഭാഗം ആന്തരമായ അർത്ഥത്തെ കാണുന്ന ബുദ്ധിപരിസ്പന്ദാനം മാത്രമാകയാൽ അതു ദർശിക്കുവാൻ യോഗികൾക്കേ സാധിക്കൂ. പരാത്മകമായ ഭാഗം കേവലം നാദബ്രഹ്മപ്രകാശരൂപമാകയാൽ അത് യോഗികൾക്ക് എന്നല്ല, വിശേഷിച്ചും നിർവ്വികൽപസമാധിയിലുള്ള യോഗികൾക്കുള്ളതാണ്.   

പരമാത്മാപ്രാകാശം തന്നെ ഉള്ളിൽ അനപായ (നിത്യ) മായ വാക് സ്വരൂപത്തിൽ സ്പുരിക്കുന്നതാണ് പരാ എന്നർത്ഥം, ആദ്യമായി വേദശബ്ദങ്ങൾ അതിസൂക്ഷ്മമായ ഒരു പൂർവ്വോത്തരക്രമത്തോട് കൂടിയ ആനുപൂർവ്വിയിൽ സമാധിയിൽ ലയിച്ചിരിക്കുന്ന യോഗികളുടെ ആത്മാവിൽ ശബ്ദ്ജ്യോതിസ്സായി പ്രകാശിക്കുന്നു. ഉടനെ തന്നെ യോഗികൾക്ക് ആ ജ്യോതിസ്സ് തന്നെ പശ്യന്തിയായി (ബുദ്ധിയെ സ്പർശിച്ചിട്ട് ആന്തരമായ അർത്ഥ സങ്കൽപരൂപത്തിൽ) പരിണമിക്കുന്നു. അനന്തരം ലോകരെ ഉപദ്ദേശിക്കാനുള്ള ശ്രദ്ധയിൽ മനസ്സിനെ സ്പർശിച്ചിട്ട് ഹൃദയത്തിൽ അവ്യക്തമായും ജിഹ്വാദികളിൽ സ്ഥൂലമായും സ്പർശം ലഭിച്ചിട്ട് അക്ഷരവ്യക്തിയും പദവിഭാഗവും പൂർവ്വോത്തരബന്ധവും തെളിഞ്ഞ് സംഹിതാരൂപത്തിൽ വ്യക്തമായും " അഗ്നിമീളേ പുരോഹിതം" എന്ന ഇത്യതി വ്യാക്യങ്ങൾ ആയി തീരുന്നു. ഇപ്രകാരം ഉപദേശിക്കുന്ന മഹർഷിമാർ താങ്ങൾക്ക് ഉപദേശത്തിനായി ലഭിച്ച ഒരു സാമാഗ്രിപോലെ സിദ്ധിച്ച ശബ്ദരാശിയെ അതേ നിലയിൽ പകർത്തി പറയുന്നവർ എന്നല്ലാതെ അതിൻ്റെ കർത്താക്കൾ ആകുന്നില്ല. ഇതിൽ കൂടുതൽ കുറവ് ചെയ്യാൻ അവർക്ക് അധികാരമില്ല. ആദ്യമെ ആത്മാവിൽ ഉദിച്ച ജ്യോതിസ്സുമുതൽ വ്യക്തമായ സംഹിതവരെയുള്ളതിന് ആകാരസ്ഥാനം പരമാത്മാവ് തന്നെയാണ്. യോഗികൾ അവയുടെ ദ്രാഷ്ട്ക്കൾ മാത്രമാണ്.

തപോനിഷ്ഠയിലിരിക്കവേ ആത്മാവിൽ പ്രകാശരൂപത്തിൽ വേദത്തെ പ്രാപിച്ചവർ. സ്വയംഭൂവായബ്രഹ്മം തപസ്സ് ചെയ്യുന്നവരെ അർഷിക്കയാൽ അവർ ഋഷികളായി ഭവിച്ചു. ഇതിനാൽ അനാദിയായ വേദം തന്നത്താൻ തപോനിഷ്ഠരായ ഋഷികളെ പ്രാപിച്ചു. എന്നല്ലാതെ അവർ അതിൻ്റെ കർത്തക്കൾ അല്ല.

സാമാന്യ ജനങ്ങളിൽ ഇതുപോലെയുള്ള പ്രകാശം ഉദിക്കുവാൻ തരമില്ല. പരമാത്മാപ്രകാശം ഉണ്ടാകണമെങ്കിൽ അത്രയും നിർമ്മലമായ യോഗികളുടെ ആത്മാവിൽ തന്നെ വേണം.