ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

ത്യാഗരാജസ്വാമികളും നവവിധഭക്തിയും

ത്യാഗരാജസ്വാമികളും നവവിധഭക്തിയും

ഭക്തിയെപ്പറ്റി പറയുകയാണെങ്കില്‍ ഭക്തി എന്നത് ഒന്‍പതു വിധത്തിലുണ്ട്. അവ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെയാണ്. ശ്രവണം എന്നത് ഒന്നാമത്തെ ഭക്തിയാണ്. ഭഗവാനെ സ്തുതിക്കുക, ഭഗവല്‍കഥകള്‍ കേള്‍ക്കുക എന്നതെല്ലാം ശ്രവണം എന്നഭക്തിയില്‍പ്പെടുന്നു. മധ്യമാവതി രാഗത്തില്‍ ത്യാഗരാജസ്വാമികള്‍ രചിച്ച 'രാമ കഥാസുധാരസ' ഇതിനുദാഹരണമാണ്. ത്യാഗരാജ സ്വാമികളാല്‍ പൂജിക്കപ്പെടുന്ന നാരീരത്‌നമായ സീതാദേവി, ലക്ഷ്മണന്‍, ഭരതന്‍ എന്നിവരോടൊപ്പം പ്രശോഭിക്കുന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കഥയാകുന്ന അമൃതത്തെ പാനം ചെയ്യുന്നത് ഒരു സാമ്രാജ്യത്തെ തന്നെ ലഭിക്കുന്നതിന് തുല്യമാണ്.

കീര്‍ത്തനം എന്നത് രണ്ടാമത്തെ ഭക്തിയാണ്. ഭഗവാന്റെ നാമം പാടിപ്പുകഴ്ത്തുക എന്നതാണ് കീര്‍ത്തനം എന്ന ഭക്തി. ത്യാഗരാജസ്വാമികളുടെ ഖരഹരപ്രിയ രാഗ കൃതി 'പക്കാലനില ബഡി' ഇഷ്ടദേവതാ പ്രീതിക്ക് ഏതുതരത്തിലുള്ള സേവയാണ് ഉത്തമം എന്ന് സൂചിപ്പിക്കുന്നു. മനസ്സുകൊണ്ടുള്ള ധ്യാനമാണോ, വാക്കുകള്‍ കൊണ്ടുള്ള നാമജപമാണോ ഉത്തമമെന്നു ഭഗവാനോട് ചോദിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ രീതിഗൗളരാഗത്തിലുള്ള 'രത്‌നമാലികാചേ' ഇതിനുദാഹരണമാണ്. സ്മരണം എന്നത് മൂന്നാമത്തെ ഭക്തിയാണ്.  ഭഗവല്‍രൂപത്തെ മനസ്സില്‍ ധ്യാനിക്കുക സദാസ്മരിക്കുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികള്‍ നാഗസ്വരാവലിരാഗത്തില്‍ രചിച്ച 'ശ്രീപതേ' എന്ന കൃതി ഇതിനുദാഹരണമാണ്. പാദസേവനം എന്നത് നാലാമത്തെ ഭക്തിയാണ്. ഭഗവാന്റെ പാദപൂജ ചെയ്യുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ രഘുനായക എന്ന ഹംസധ്വനിരാഗം കൃതി ഇതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ തന്നെ 'ലേകനാനിന്നു 'എന്ന അസാവേരിരാഗം കീര്‍ത്തനത്തില്‍ ശ്രീരാമപാദം പൂജിക്കുമ്പോള്‍ ഞാന്‍ അതിയായ സന്തോഷം അനുഭവിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു.

അര്‍ച്ചനം എന്നത് അഞ്ചാമത്തെ ഭക്തിയാണ്. ഭഗവല്‍പാദത്തില്‍  പുഷ്പാര്‍ച്ചന ചെയ്യുന്നു എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ മായാമാളവഗൗളരാഗ കൃതി തുളസീ'ദളമുലചെ' ഇതിനുദാഹരണമാണ്. തുളസീമാഹാത്മ്യത്തെപ്പറ്റി  പ്രതിപാദിക്കുന്ന കൃതികളിലൊന്നാണിത്. വളരെക്കാലമായി ഞാന്‍ അങ്ങയെ തുളസിയില കൊണ്ടു സന്തോഷത്തോടുകൂടി പൂജിക്കുന്നു. എന്ന് ഈകൃതിയിലൂടെ പറഞ്ഞിരിക്കുന്നു. വന്ദനം എന്നത് ആറാമത്തെ ഭക്തിയാണ്. നല്ല മനസ്സും വ്യക്തിത്വവും ഉണ്ടാകാന്‍ ഭഗവാനെ വന്ദിക്കുക. എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ 'വന്ദനമുരഘുനന്ദന' എന്ന ശഹാനരാഗകൃതി വന്ദനത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നതാണ്. കൂടാതെ അദ്ദേഹത്തിന്റെ തന്നെശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്നകൃതി ഈഭക്തിക്ക് ഉദാഹരണമാണ്. ദാസ്യം എന്നത് ഏഴാമത്തെ ഭക്തിയാണ്. ഭഗവാന്റെ ദാസനാവുക അദ്ദേഹത്തെ സേവിക്കുക എന്നതാണ് ഈ ഭക്തി കൊണ്ട് ഉദ്ദേശിക്കുന്നത്. ത്യാഗരാജസ്വാമികളുടെ 'വിദമുസേയവേ' എന്ന ഖരഹരപ്രിയരാഗ കൃതി ഇതിന് ഉദാഹരണമാണ്. സഖ്യം എന്നത് എട്ടാമത്തെ ഭക്തിയാണ്. ഭഗവാനുമായി സൗഹൃദം സ്ഥാപിക്കുക എന്നതാണ് ഈ ഭക്തി. ത്യാഗരാജസ്വാമികളുടെ 'അമ്മരാവമ്മ' എന്ന കല്യാണി രാഗകൃതിയും, മാളവിരാഗത്തിലുള്ള 'നെനരുഞ്ജിനന്നു' എന്ന കൃതിയും ഇതിന് ഉദാഹരണമാണ്.

ആത്മനിവേദനം എന്നത് ഒന്‍പതാമത് ഭക്തിയാണ്. ഭഗവാനുള്ള സ്വയം സമര്‍പ്പണമാണ് ഈ ഭക്തി. മഹാബലിക്ക് വാമനനോടുള്ള ഭക്തി ഇതിന് ഉദാഹരണമാണ്. ത്യാഗരാജസ്വാമികളുടെ കാലഹരണമേലറ എന്ന ശുദ്ധസാവേരി രാഗകൃതിയില്‍ പുനര്‍ജ്ജന്മമില്ലാതാക്കുന്ന അങ്ങയുടെ പാദങ്ങളെ സേവിക്കുന്ന എന്റെ അടുത്ത് വരാന്‍ ഇത്രയും താമസിക്കുന്നതെന്തേ? യാതൊരുവിധ ഉപാധികളുമില്ലാതെ ഭഗവാനില്‍ സ്വയം സമര്‍പ്പിക്കുന്നതായാണ് ഈ കൃതിയിലൂടെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രീതിഗൗളരാഗത്തിലുള്ള 'നന്നുവിടചി' എന്ന കൃതിയില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ ഭക്തിയാണ്. സൂര്യഭഗവാന്റെ സഹിക്കാന്‍ കഴിയാത്ത ചൂടില്‍ നിന്നു രക്ഷപ്പെട്ട് കല്പതെരുവിന്റെ തണലിലാണ് ഞാന്‍. അങ്ങയുടെ അംശമായ എന്റെ ഈശരീരത്തെ സ്വീകരിച്ച് സംരക്ഷിച്ചാലും. ഈകൃതി മറ്റൊരു ഉദാഹരണമാണ്. എല്ലാവിധ ഭക്തിഭാവങ്ങളും  തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ത്യാഗരാജസ്വാമികള്‍ ഒരു യഥാര്‍ത്ഥ നാദയോഗിയാണ്. ഒരു ക്ഷേത്രത്തില്‍ കയറുമ്പോള്‍  നാം നമ്മുടെ പാദരക്ഷകള്‍ അഴിച്ചുമാറ്റുന്നതുപോലെ, തന്റെ ഞാനെന്ന ഭാവവും അഹങ്കാരവും എല്ലാം അഴിച്ചു മാറ്റി തികച്ചും ശൂന്യമായ മനസ്സോടെ ഭഗവാനെ പ്രാപിക്കുന്ന ഒരുവനേ ഒരുയഥാര്‍ത്ഥ നാദയോഗിയാകാന്‍ കഴിയൂ.

മഹാശൂലിനി ദേവി

മഹാശൂലിനി ദേവി

ദുർഗ്ഗ ദേവിയുടെ തന്നെ ഏറ്റവും അത്യുഗ്ര രൂപം ആണ് മഹാശൂലിനി. ഭഗവാൻ ശരഭൻ്റെ രണ്ടാമത്തെ ശക്തി ആണ് അമ്മ. ഭഗവാൻ ശരഭൻ്റെ രണ്ടു ചിറകുകളിൽ നിന്നു ആവിർഭവിച്ച ശക്തി ആണ് ശൂലിനിയും, മഹാ പ്രത്യംഗിര ദേവിയും. ഇവർ ശരഭ്ശ്വരൻ്റെ മുഖ്യ ശക്തികളായി പറയുന്നു
ശൂലിനി ദുർഗ്ഗയുടെ  ഭാവവും
പ്രത്യംഗിര കാളി ഭാവവും

ഒരു ദേവതയ്ക്കു സൗമ്യം, ഉഗ്രം, അത്യുഗ്രം എന്ന മുന്നു ഭാവം വരും. അതെ പോലെ...
ദുർഗ്ഗ ദേവിക്കു സൗമ്യം - ശാന്തി ദുർഗ്ഗാ
ഉഗ്രം - അഗ്നി ദുർഗ, വന ദുർഗ്ഗാ 
അത്യുഗ്രം - ശൂലിനി ദുർഗ്ഗ.
അഷ്ട ഭുജത്തൊടെ സിംഹ വാഹിനി ആയ അമ്മ ദുർഗ്ഗാ രൂപമാണു അമ്മ കറുത്ത വർണ്ണവും, ഏട്ട് കൈയിൽ ആയുധങ്ങൾ ധരിച്ചവളും ആണ്. കറുപ്പ് തമസ്സിൻ്റെ പ്രതീകമാണു തമസ്സിനെ സംഹരിക്കയാണ് അമ്മ താമസ്സി ഭാവമായതു, സൃഷ്ടി, സ്ഥിതി സംഹാര, പരമമായ ജ്ഞാനം ദുഷ്ട സംഹാരം എന്നിവയുടെ ശക്തിയും അധീശ്വരിയുമാണു ശൂലിനി നവ ദുർഗ്ഗാ സ്വരൂപങ്ങളിൽ ഒന്നു

അഗ്നി ദുർഗ്ഗ
ശാന്തി ദുർഗ്ഗ
വന ദുർഗ്ഗ
ശൂലിനി ദുർഗ്ഗ
ശബരി ദുർഗ്ഗ
ജ്വാല ദുർഗ്ഗ
ആസുരി ദുർഗ്ഗ
ലവണ ദുർഗ്ഗ
ദീപ ദുർഗ്ഗ

ഇതിൽ മുഖ്യമായ ഒന്നാണ് അമ്മ.
ശൂലിനിക്കു അനവധി രൂപങ്ങളുണ്ടു അതിൽ പ്രധാനമായ ഒന്നു നവ ദുർഗ്ഗകളിൽ ഉള്ള ശൂലിനിയാണു എല്ലാ ശൂലിനി രൂപത്തിന്റെയും ഐക്യരൂപം ആണ് മഹാ ശൂലിനി ദുർഗ്ഗ തന്ത്രത്തിൽ ശ്രീ കുല ക്രമത്തിൽ ഉത്തര ആമ്നായത്തിന്റെ ദേവത ആണ് അമ്മ. കാളി കുലത്തിൽ ദക്ഷിണ ആമ്നായ വിദ്യയും

ഭഗവാൻ ശിവന്റെ ത്രിശൂലത്തിന്റെ മൂല ശക്തി ആണ് ത്രിശൂലിനി ആയ ശൂലിനി.
പരാ, അപര, പരാതപരാ ഈ മൂന്നുമാണു ത്രിശൂലത്തിലുള്ളതു ആ മുന്നും ഒന്നു ചേർന്നാൽ ശൂലിനിയായി. ശൂലിനി ദുർഗ്ഗാ ഭാവമെങ്കിലും കാളി കല കൂടിയവളാണു
"അഥർവ്വ രുദ്ര കാളി" യുടെ തന്നെ രൂപമാണ് അമ്മ.

അമ്മയേ യുദ്ധ പ്രിയ എന്നും വിളികയും.
"സമരേഷു ദുർഗ " ദുർഗതി നാശിനി - ഏതു ദുർഗ്ഗതിയും അമ്മയാൽ ഹനിക്കപ്പെടും
ദുഷ്ട നിഗ്രഹയും, ദുഷ്ട ശക്തികളെ നശിപ്പിക്കുന്നതാണു  അമ്മയുടെ മുഖ്യ ഉദ്ദേശം. ചിത് കുണ്ഡലിനിയുടെ ജ്വലിനി രൂപം ആണ് അമ്മ.

ശൂലിനി
സൗഭാഗ്യ ശൂലിനി
ധനവർഷിണി ശൂലിനി (ഹിരണ്യേശ്വരി ).
വിദ്വേഷ ശൂലിനി
കാളരാത്രി ശൂലിനി
സംഹാര ശൂലിനി
ശരഭ ശൂലിനി
രുദ്ര ശൂലിനി
ത്രിശൂലിനി
യുദ്ധപ്രിയ ശൂലിനി
വടുക ഭൈരവി ശൂലിനി
മഹാശൂലിനി

ഇങ്ങനെ ഒട്ടനവധി ശൂലിനി രൂപങ്ങൾ തന്ത്രത്തിൽ ഗുപ്‌തമായി പറയുന്നുണ്ടു
ഇതിൻ്റെ എല്ലാം ഐക്യരൂപമായി മഹാശൂലിനി ദേവിയെ കാണുന്നു
തന്ത്രത്തിലും, വേദത്തിലും, ശാബരത്തിലും കേരളാ മാന്ത്രികത്തിലും ശൂലിനിയുടെ ഒട്ടനവധി വിധികൾ പറയുന്നുണ്ടു

കേരള മന്ത്രവാദത്തിൽ വളരെ എറെ പ്രാധാന്യമുള്ള ഒന്നാണു ശൂലിനി ക്രമം
ശൂലിനി ഹോമം, ശൂലിനി യന്ത്രം എന്നിവ ഭൂതബാധ, പ്രേതോപദ്രവം, സർപ്പഭയം, ശത്രു ഭയം, രോഗ ദുരിതങ്ങൾ എന്നിവ അകറ്റാൻ ചെയ്യുന്നു. കല്ലടിക്കൊടു മാന്ത്രികത്തിൽ ശൂലിനി വിധി പറയുന്നുണ്ടു

ശാരദ തിലകം, പ്രപഞ്ച സാരം, രുദ്രയാമളം, ആകാശ ഭൈരവ് കല്പം.തുടങ്ങി അനവധി ഗ്രന്ഥങ്ങളിൽ ശൂലിനി വിധി വളരെ വ്യക്തമായി പ്രതിപാദിക്കുന്നു

ചണ്ഡികാ മന്ത്രത്തിന്റെ അംഗ വിദ്യകൂടിയാണു ദുർഗ്ഗാ സപ്തശതിയിൽ ഗുപ്‌ത രൂപത്തിൽ ശൂലിനിയേ പറയുന്നുണ്ടു

"ശുലേന പാഹി നോ ദേവി "
ഖഡ്ഗിനി ശൂലിനി ഘോര "

ശൂലിനി ദേവിയും ആജ്ഞാ ചക്രത്തിലെ ശക്തിയാണ്. ശരഭൻ ആജ്ഞാ ചക്രത്തിലെ മുല ദേവൻനാണു. ആജ്ഞാ ചക്രത്തിലേ രണ്ടു ദളം രണ്ടു  ചിറകുകളെ പ്രതിനിദാനം ചെയ്യുന്നു ഒന്നുശൂലിനിയും, രണ്ട് പ്രത്യുംഗിരയും ഇതു യോഗ രഹസ്യമാണു
ശൂലിനി ദേവിയുടെ ആവാരണമായി -
ദുർഗ്ഗാ
വരദാ
വിന്ധ്യവാസിനി
അസുരമർദിനി
യുദ്ധ പ്രിയ
ദേവ് സിദ്ധ പൂജിത
നന്ദിനി
മഹാ യോഗേശ്വരി

ഈ എട്ട് മഹാ ദുർഗ്ഗ കൂടിയാണു സാധകൻ അമ്മയുടെ ഇച്ഛയാൽ അഭിഷ്ട സിദ്ധി വരുത്തുന്നതു ഇതു അല്ലാത്ത അമ്മയുടെ ആയുധങ്ങൾ ആണ് അടുത്ത മുഖ്യ ആവരണം.

ഇങ്ങനെ വിധി പ്രകാരം ശൂലിനി യന്ത്ര പുജിച്ചാൽ സർവ്വ അഭിഷ്ട സിദ്ധി ഐശ്വര്യം എന്നിവ സിദ്ധിക്കും

പ്രതീംഗിര" ക്ഷം "ബീജ ശക്തി എങ്കിൽ.
ശൂലിനി "ക്ഷരും "ബിജ ശക്തിയാണ്.
ഇതു തന്നെയാണ് ഗുപ്‌ത ശൂലിനി ബീജം.

ശൂലിനി സാധനയാൽ ഉപാസകനു അതീന്ദ്രിയ ശക്തി കൈ വരും.
ശത്രു നാശം, സർവ കാര്യാ സിദ്ധി, മനോബലം, ഭയഹരണം, അഞ്ജന സിദ്ധി, ഷട്ട് കർമ സിദ്ധി, ഗ്രഹ ദോഷ നിവാരണ, വശ്യ സിദ്ധി തുങ്ങി അനവധി ഫലം ഉണ്ട.

ജ്യോതിഷത്തിൽ ചന്ദ്രൻ ആണ് ശൂലിനി ദേവിയെ പ്രതിനിധാനം ചെയുന്ന.
രാഹു കാലം ആണ് ശൂലിനി പൂജ  ഹവനതിനു ഏറ്റവും ഉത്തമം സമയം.
അഷ്ടമി, നവമി, ആണ് മുഖ്യ തിഥി  നവരാത്രി മുഖ്യ കാലം.
സോമവാരം ആണ് മുഖ്യ ദിവസം. ഗുരു ഉപദേശം പോലെ സാധന ചെയ്‌താൽ അമ്മയുടെ കൃപ ഉണ്ടാകും.

ഹിമാചൽ പ്രദേശിലേ സോലൻ ശൂലി നി ക്ഷേത്രമാണു അമ്മയുടെ മുഖ്യ ക്ഷേത്രം

പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രത്യേകതകൾ

പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പ്രത്യേകതകൾ

കാവി ധാരികളായ സംന്യാസി ശ്രേഷ്ഠന്മാർക്കും ക്ഷത്രീയ ഭരണാധികാരികൾക്കും നാലമ്പലത്തിനകത്ത് പ്രവേശനമില്ലാത്ത ക്ഷേത്രം അങ്ങിനെയൊരു മഹാക്ഷേത്രം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.

സംശയിക്കേണ്ട, പയ്യന്റെ ഊരായ
പയ്യന്നൂർ നഗരത്തിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം കുടികൊള്ളുന്നത്. പയ്യന്നൂർ പെരുമാൾ വാഴുന്ന പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം തന്നെയാണത്.

കേരളിയ ക്ഷേത്രങ്ങളുടെ നിർമ്മിതിയിൽ പഞ്ച പ്രാകാരപരമായ സവിശേഷതകളെല്ലാം ഏതാണ്ട് ഒരു പോലെയാണെങ്കിലും ആചാരപരമായും അനുഷ്ടാന പരമായും ഒട്ടേറെ വ്യത്യസ്ഥതകൾ പല രീതിയിലും ഓരോ ക്ഷേത്രത്തിലും പുലർത്തി
വരുന്നുണ്ടെന്നത് ഒരു വസ്തുത തന്നെയാണ്. ആ അർത്ഥത്തിൽ
എല്ലാ ക്ഷേത്രങ്ങളും ഇവിടെ ഒരുപോലെയല്ല എന്ന് തന്നെ പറയാം.

ഓരോ ക്ഷേത്രത്തിനും അതിന്റെതായ രീതികളും വിശ്വാസ പ്രമാണങ്ങളും ഇന്നും ബലമായി ഇവിടെ നില നിൽക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ആനപ്പുറത്തുത്സവമുണ്ട്.
എന്നാൽ കേരളത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളിൽ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാലയലത്തു പോലും ആനയെ കണ്ടു കൂട.

അതി പ്രാചീനമായ കേരളത്തിലെ ആദി ക്ഷേത്രങ്ങളിൽ ഒന്നായ ശിവക്ഷേത്രമായ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ കൂവളത്തില സ്വീകാര്യമല്ല സ്ത്രീകൾക്ക് എല്ലായ്പ്പോഴും നാലമ്പലത്തിനകത്ത് പ്രവേശനവും ഇല്ല.

അങ്ങിനെ ഓരോ ക്ഷേത്രങ്ങളിലും പ്രതിഷ്ഠാമൂർത്തിയുടെ ശക്തി വിശേഷങ്ങൾക്കനുസരിച്ച് ആചാര അനുഷ്ടാനങ്ങളിൽ ചില വ്യത്യസ്ഥത തീർച്ചയായും എവിടെയും കാണാനാവും.

കാവി ഉടുത്തവരെ പ്രവേശിപ്പിക്കാത്തതിന്റെ കാര്യത്തിലേക്ക് തന്നെ വരാം.

പയ്യന്നൂർ പെരുമാളെ കുറിച്ച്
പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ പറ്റി ഇതുപോലെ പല വഴിയിലൂടെ ഒരു പാട് പ്രത്യേകതകൾ കേട്ടും വായിച്ചും അറിഞ്ഞവരാണ് നമ്മളിൽ പലരും. അതു കൊണ്ട് എല്ലാ കാര്യങ്ങളും ഇവിടെ വിശദമാക്കുന്നില്ല. ഓരോ മഹാ  ക്ഷേത്രത്തിനും

കേരളത്തിലെ ഒട്ടുമിക്ക മഹാ ക്ഷേത്രങ്ങളും ഭഗവാൻ പരശുരാമൻ പ്രതിഷ്ഠ നടത്തിയവയാണെന്നാണ് പൊതുവെയുള്ള ഒരു ഐതീഹ്യം; പക്ഷെ പരശുരാമന് പ്രതിഷ്ഠയും നിവേദ്യവും ഉള്ള ക്ഷേത്രങ്ങൾ
ഇവിടെ തീരെ പരിമിതവുമാണ്.
(തിരുവല്ലം ക്ഷേത്രത്തെ ഇവിടെ ഓർക്കുന്നു.) അവിടെയാണ്
പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
തികച്ചും വ്യത്യസ്തമാകുന്നതും.

ക്ഷത്രിയ കുലനാശകൻ ആയാണ് ഭഗവാൻ ശ്രീ പരശുരാമൻ നാടെങ്ങും അറിയപ്പെടുന്നത്. ക്ഷത്രീയരെ മുച്ചൂടും മുടിച്ച്. ക്ഷത്രീയരുടെ ഒരവകാശം പോലുമില്ലാത്ത ഭൂവിഭാഗം - കര ഭാഗം -കടലിൽ നിന്നും വീണ്ടെടുത്ത്
64 ബ്രാഹ്മണ ഭരണാധികാര ഗ്രാമങ്ങൾ സ്ഥാപിച്ചത് അദേഹമാണ്

ക്ഷിപ്ര കോപിയായ - ക്ഷത്രീയ വിരോധിയായ - ഈ മഹാദേവ ശിഷ്യൻ പെരുമാൾക്കു അഭിമുഖമായി ഇവിടെ ഇരുന്നരുളന്നുവെന്നതിനാലാണ് ക്ഷത്രിയർക്കു ഇവിടെ നാലമ്പലത്തിൽ പ്രവേശനമില്ല എന്നതിന് ശരിയായ തക്കതായ കാരണമാകുന്നത്

ഇനി കാവി വസ്ത്രം ധരിച്ച സംന്യാസികൾക്കും ഇവിടെ ക്ഷേത്രത്തിൽ പ്രവേശനമില്ല. അതിന് മറ്റൊരു കാരണമാണുള്ളത്.

ഒരു ശുദ്ധ സംന്യാസി അതും കാവി വസ്ത്രധാരി ക്ഷേത്രത്തിൽ കയറിയാൽ
പരശുരാമൻ ബഹുമാനാർത്ഥം തീർച്ചയായും എഴുനേൽക്കേണ്ടതായി വരും
(ശബരിമലയിൽ പന്തളം രാജാവ് എത്തിയാലുള്ള സമാന സ്ഥിതി പോലെ)
എന്നാണ് വിശ്വാസം.    

അതാണ് കാവി വസ്ത്രധാരികൾ ക്ഷേത്രത്തിൽ പ്രവേശിക്കാത്തതിന്റ ശരിയായ മൂല കാരണമാകുന്നതും

മഹാക്ഷേത്രത്തിന്റെ എല്ലാ പ്രത്യേകതകളും ഉണ്ടെകിലും കൊടിമരം, ആന മുതലായ
രാജകീയ ചിഹ്നങ്ങൾ എല്ലാം ഇവിടെ ഒഴിവാക്കിയിരിക്കുന്നു.

അതെല്ലാം രാജകീയ - ക്ഷത്രീയ പ്രൗഡികളാണെന്നതിനാലാണ് ക്ഷത്രീയ വിരോധം മൂലം അത്തരം ആർഭാടങ്ങളെയെല്ലാം ഇവിടെ അകറ്റി നിർത്തിയിരിക്കുന്നത്.

ഇവിടുത്തെ എല്ലാ പ്രത്യേകതകൾക്കും തക്കതായ കാരണം ശ്രീ പരശുരാമൻ സ്വയം തന്നെ ഇവിടെ സാനിദ്ധ്യം ചെയ്യുന്നു എന്നത് തന്നെ യാണ്.

ശ്രീ പരശുരാമൻ സൃഷ്‌ടിച്ച 64 ഗ്രാമങ്ങളിൽ ഇന്നത്തെ കേരളത്തിൽ വരുന്ന 32 മലയാള ഗ്രാമങ്ങളിൽ വടക്കെയറ്റത്തെ അവസാന ഗ്രാമം പയ്യന്നുർ ആണ്.

ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം 
ശ്രീ പരശുരാമൻ കേരളത്തിലേക്ക് ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ശ്രേഷ്ഠ താന്ത്രികളിൽ ഒരാളായ തരണനെല്ലൂർ തന്ത്രിക്കാണ്. തന്ത്രി മഠം അവിടെ കാണാം.
പരശുരാമൻ ആര്യർ നാട്ടിൽ നിന്നും 20 തിരുമുമ്പ് (മരുമക്കത്തായ ബ്രാഹ്മണർ, അമ്മോൻ മാർ) മാരെയും ക്ഷേത്ര സംരക്ഷകരായി 10 പൊതുവൾ യോദ്ധാക്കളെയും കൊണ്ടുവന്നു
യഥാക്രമം ഊരായ്മയും കാരായ്മയും ഏല്പിച്ചുവെന്നാണ്  ഐതിഹ്യം

കാലക്രമത്തിൽ ഊരായ്മ 16 ആയി ചുരുങ്ങി ഇന്ന് 4 ഊരായ്മ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഊരായ്മമാരും 10 വീട്ടിൽ പൊതുവാക്കന്മാരും ആണ്
ക്ഷേത്ര ഭരണം. പെരുമാളുടെ കാവലായി 10 മൂത്ത പൊതുവാക്കന്മാരും 5 ഇളയ പൊതുവാക്കന്മാരും ആചാരപ്പെടണം.

ഏകദേശം 50 ഓളം വരുന്ന കാവുകൾക്കും
ഉപ ക്ഷേത്രങ്ങൾക്കും ദേശാധിപത്യം
ഉള്ള  പയ്യന്നുർ പെരുമാൾ ക്ഷേത്രത്തിൽ
മേടത്തിലെ അത്തം നാളിൽ കളഭ മഹോത്സവവും വൃശ്ചിക സംക്രമം മുതൽ 16 ദിവസത്തെ സമീപ പ്രദേശത്തെയും കേരളത്തിലെയും പേരുകേട്ട താള വാദ്യ കലാകാരൻമാർ കേളി കൊട്ടുന്ന സമാരാധന മഹോത്സവവും കൊണ്ടാടുന്നു.

കീഴ്ശാന്തി മണിക്കൂറുകളോളം ഭഗവാന്റെ തിടമ്പേറ്റി ഉള്ള ആരാധന മഹോത്സവം തിടമ്പുത്സവം കാണുക എന്നത് ഒരു ജന്മ സുകൃതം തന്നെയാണ്.

ഉപദേവതകൾ പ്രധാനമായും ക്ഷേത്രത്തിന്റെ  മുന്നിലായി കാണുന്ന പൂക്കുമെങ്കിലും കായ്ക്കാത്ത ഇലഞ്ഞി മരച്ചോട്ടിൽ സാനിധ്യം ചെയ്യുന്ന ശ്രീ ഭൂതത്താൻ ഈശ്വരൻ. തുടങ്ങിയവരാണ്

ശ്രീ ഭൂതത്താൻ സാന്നിദ്ധ്യം, ശ്രീ പരശുരാമൻ ശ്രീ സുബ്രഹ്മണ്യ പെരുമാളേ പ്രതിഷ്ഠിക്കും മുമ്പ് തന്നെ അവിടെയുള്ളതാണെന്നും കേട്ടുകേൾവി ഉണ്ട്.

പെരുമാൾക്ക് അഭിമുഖമായി ലോകമാതാ
കന്യാ ഭഗവതി. പിറകിൽ ശ്രീ മഹാഗണപതിയും കൂടെ ശാസ്താവും സാനിധ്യം ചെയ്യുന്നു. പിന്നെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീ ക്ഷേത്രപാലക സാനിധ്യവും ഉണ്ട്.

ക്ഷേത്ര മതിലിനു പുറത്തെ നാഗ സാനിധ്യം ഒരു പ്രത്യേകത ആണ്. അപ്പം കുഴം ആണ് ഏറ്റവും പ്രധാന വഴിപാട്.

കൂടാതെ നെയ്യമൃത്, തണ്ണിരമൃതും വിശേഷം ആണ്.

ഋഭു

ഋഭു

തപസ്സു ചെയ്ത് ദേവത്വം സിദ്ധിച്ച ഗണദേവതകളെയാണ് ഋഭുക്കൾ എന്നു വിളിക്കുന്നത്. ദേവന്മാർ ഇവരെ ആരാധിക്കുന്നു.  ബ്രഹ്മ പുത്രനായ അംഗിരസ്സിൻറെ പുത്രൻ സുധന്വാവിന് ഋഭു, വിദ്വാവ്, വാജൻ  എന്നിങ്ങനെ സന്തതികൾ പിറന്നു.  ഇവരത്രെ ഋഭുക്കൾ. ഋഭുക്കൾ നിരവധി അത്ഭുത കർമ്മങ്ങൾ നിർവ്വഹിച്ചതായി കഥകളുണ്ട്.

എന്നാൽ ഋഭു എന്ന പ്രാചീനമഹർഷിയുടെ വിശദമായ കഥ, അദ്ദേഹത്തിന്റെ ശിഷ്യനും പുലസ്ത്യ പുത്രനും ബ്രാഹ്മണശ്രേഷ്ഠനുമായ നിദാഘനുമായി ബന്ധപ്പെട്ടതാണ്. നിദാഘൻ , ഗുരുവായ ഋഭുവിൽ നിന്നും എല്ലാ അറിവും നേടിക്കഴിഞ്ഞുവെന്നു കരതുമ്പോഴും ജീവാത്മാവും പരാമാത്മാവും ഒന്നു തന്നെ എന്ന അദ്വൈതസിദ്ധാന്തത്തിനോട് വിമുഖത കാണിച്ചു. "ഏകത്തെ നോക്കീടുമാനന്ദമദ്വൈതാനന്ദ" മെന്ന തത്ത്വത്തെ ഗുരു മുറുകെപ്പിടിച്ചപ്പോൾ നിദാഘനാകട്ടെ ഗുരുവിൽ നിന്നകന്നുമാറി.

ആയിരം ദിവ്യവർഷങ്ങൾക്ക് ശേഷം ഒരു ദിവസം ശിഷ്യനരികിലെത്തിയ ഗുരുവിനെ ശിഷ്യൻ വിധിയാംവണ്ണം പൂജിച്ച് ഭക്ഷണവും നല്കിയ ശേഷം തൻറെ പരിചരണത്തിൽ തൃപ്തിയായോ എന്ന് ചോദിച്ച ശിഷ്യനോട്  ഗുരു ഇപ്രകാരം പറഞ്ഞു." വിശക്കാത്തവനു നല്കുന്ന ഭക്ഷണത്താൽ അവനെ തൃപ്തനാക്കുക സാധ്യമല്ല.  വിശക്കുന്നവന് ഏതു ഭക്ഷണവും  മധുരം  നല്കും. മനുഷ്യൻ ഒരിടത്തും പാർക്കുന്നുമില്ല പുറപ്പെടുന്നുമില്ല. പഞ്ചഭൂതനിർമ്മിതമായ ശരീരം വേർപിരിഞ്ഞാൽ പിന്നെ അവൻ എന്നതില്ല.  ഏകം ഈശ്വരൻ.  ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ. " ഇത്രയും പറഞ്ഞു ഋഭു യാത്രയായി.

വീണ്ടും ആയിരം സംവത്സരങ്ങൾക്ക് ശേഷം ഋഭു രാജാധാനിക്ക് പുറത്ത് വെച്ച് ശിഷ്യനെ കണ്ടുമുട്ടുകയും അപ്പോൾ ദൃശ്യമായ ഒരു സന്ദർഭത്തെ അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തത്തിൻറെ അടിവേര്  ശിഷ്യനെ ബോധവല്ക്കരിക്കുകയും ചെയ്തു.

ശരീരേന്ദ്രിയങ്ങളോടു പിരിഞ്ഞിരിക്കുന്ന ആത്മാവിന്റെ ഏകഭാവം ഗ്രഹിച്ച് മൽപ്രാണനുംപരനുമൊന്നെന്ന വിശ്വാസമുറച്ച് നിദാഘൻ മോക്ഷം പ്രാപിച്ചു.

ഭാഗ്യസൂക്തം

ഭാഗ്യസൂക്തം

ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും.

കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്.

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ ||

ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||

ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.

ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||

ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ.

ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ
വയം ദേവാനാം സുമതൌ സ്യാമ ||

ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ||

ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു||

ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:

ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.

പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ:
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ ||

ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.