ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2018

ആയുധപൂജയുടെ രഹസ്യലോകം

ആയുധപൂജയുടെ രഹസ്യലോകം

നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.

ആചാര്യ എം.ആര്‍. രാജേഷ്‌

ചത്രപതി ശിവജി

ചത്രപതി ശിവജി

മറാത്തിസാമ്രാജ്യത്തിന്റെസ്ഥാപകനാണ് '''ഛത്രപതി ശിവാജി മഹാരാജ. എന്നറിയപ്പെടുന്ന '''ശിവാജി ഭോസ്ലേ'''(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680) പൂനയിലെ സത്താറയിലെ വന ദുർഗ്ഗമായ ഒരു പ്രദേശത്ത് ജനിച്ചു. ഇന്നും പോരാട്ടവീര്യങ്ങളുടെ ചരിത്രം കൊത്തളങ്ങളിൽ ഒളിപ്പിച്ചു പ്രൌഡിയോടെ നിലനിൽക്കുന്ന ഒരു കോട്ടയുണ്ട് .ഒരു പക്ഷെ അതിൻറെ പേര് കേട്ടാൽ മറാത്തികളുടെ സിരകളിൽ ചോര തിളയ്ക്കും .മാവ് ല പ്രദേശത്തെ സ്ഥിര ശല്യക്കാരനായി ശത്രുക്കളാൽ ഗണിക്കപ്പെട്ട ശിവ ഹിന്ദുസ്ഥാനിലെ വീരനായകനായി മാറിയ പ്രസിദ്ധമായ പ്രതാപ്‌ഗഡ് യുദ്ധം .

അതെ.ചത്രപതിആദ്യജീവിതം ശിവജിയുടെ ജീവിതവുമായി ഈ കോട്ടയ്ക്കു അഭേദ്യമായ ബന്ധമാണ് ഉള്ളത് .സംഭവബഹുലമായ ഒട്ടേറെ എടുകൾക്ക് സാക്ഷിയായ പ്രതാപ്‌ ഗഡ് കോട്ട .മാറാട്ട ചരിത്രത്തിന്റെ കുളമ്പടിപ്പാടുകൾ ഇന്നും അതിൻറെ തളങ്ങളിൽ മുഴങ്ങുന്നു .ആദിൽ ഷാഹിയുടെ കരുത്തിന്റെ ആൾരൂപമായിരുന്ന അഫ്സൽ ഖാനെ ശിവജി വകവരുത്തിയത് ഈ കോട്ടയുടെ താഴ്വരയിൽ വെച്ചായിരുന്നു.

ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.

ഭാരത വർഷത്തിന്റെ നെറുകയിലേക്ക് ഔറംഗസീബിനെയും വെല്ലുവിളിച്ചു ശിവാജിയുടെ പ്രതാപം വളരുന്നത് ഈ കോട്ടയുടെ നിർമാണത്തിനു ശേഷമായിരിക്കും .സഹ്യനിൽ നിന്ന് കൊങ്കൺ തീരത്തേക്ക് പോകുന്ന രണ്ടു പാതകൾ ഈ പ്രദേശത്തു കൂടി പോകുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ബീജപൂരിലെ ആദിൽ ഷാഹി ഭരണകൂടത്തിന്റെ സാമന്തരായിരുന്ന ചന്ദ്ര റാവു മോറയെ തൻറെ ഇഷ്ട രണരീതിയായിരുന്ന 'ഗറില്ല യുദ്ധത്തിലൂടെ കീഴടക്കിയ ശിവജി, വന നിബിഡമായ ഭോർഭ കുന്നിന്റെ മുകളിൽ ഒരു കോട്ട പണിയാൻ തൻറെ മന്ത്രിമാരിൽ ഒരാളായ മോറോ പന്തിനോദ് നിർദേശിച്ചു .അദേഹത്തിന്റെ മേൽനോട്ടത്തിൽ ശിൽപ്പിയായ അർജോജി യാദവ് (Arjoji yadav) ഈ കോട്ടയുടെ നിർമാണത്തിനു ആരംഭം കുറിച്ചു 

അദേഹത്തിന്റെ ഈ വിജയം സ്വാഭാവികമായും ആദിൽ ഷാഹി സുൽത്താൻമാരെ പ്രേകൊപിതരാക്കി എന്നത് പറയേണ്ടതില്ലലോ. ഇപ്രകാരം ശിവജിയെ വകവരുത്താൻ അവർ തീരുമാനിച്ചു . വൻ പടയുമായി അവർ അയച്ച ഫത്തേക്കാനെ (Fathe khan)പുനന്ദർ കോട്ടയിൽ വെച്ച് നടന്ന പോരാട്ടത്തിൽ ശിവജി മഹാരാജ് പരാജയപ്പെടുത്തി തിരിച്ചയച്ചു.

യശ്ശസുള്ള ബീജപൂർ ഒരു യുവാവിനു മുൻപിൽ നിഷ്പ്രഭമാവുന്ന കാഴ്ച! തങ്ങളുടെ കീഴിൽ ജോലി എടുക്കുന്ന ഷഹാജി ബോസ്ലെയുടെ മകൻ ഭരണകൂടത്തിനു നേരെ ഉയർത്തിയ വെല്ലുവിളി ചെറുക്കാൻ ആരുമില്ല .സുൽത്താന്റെ വളർത്തമ്മ ഉലിയ ഭീഗം(Uliya bheegam) വീരന്മാർ ഇരിക്കുന്ന സദസ്സിൽ കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി. അവരുടെ കയ്യിൽ വെള്ളിതളികയും താംബൂലവും ഉണ്ടായിരുന്നു .ഏതു വീരനാണ് മലഞ്ചെരുവിൽ കളിക്കുന്ന ആ ചെറുക്കൻറെ തല എനിക്ക് കൊണ്ട് വന്നു തരിക. സദസ്സിൽ ഉപവിഷ്ട്ടരായ പുരുഷാരങ്ങളുടെ ആത്മാഭിമാനത്തെയാണ് അവർ വെല്ലുവിളിച്ചത്.

ആജാന ബഹുവായ ഒരാൾ എഴുന്നേറ്റു താംബൂലം സ്വീകരിച്ചു.ആ മലയെലിയെ ഞാൻ പിടിക്കാം ആക്രോശിച്ചുകൊണ്ട് നാലുപാടും കണക്കെ അയാൾ പറഞ്ഞു. പത്താൻ ജനറലായ അഫ്സൽ ഖാൻ(Afsal khan) ആയിരുന്നു അത് .

ധീരനും കുടില ബുദ്ധിക്കാരനുമായിരുന്നു അയാൾ ശിവജിയുടെ പിതാവായ ഷഹാജിയെ ചതിവിലൂടെ തടവിലാക്കുകയും, സഹോദരനായ സംഭോജിയെ വധിക്കുകയും ചെയ്തിരുന്നു .ഇപ്രകാരം അയാളെ തന്ത്രപരമായി നേരിടാനായിരുന്നു ശിവജി തീരുമാനിച്ചത് .ബീജപൂരിൽ നിന്ന് ഗംഭീര യാത്രയയപ്പ് ആണ് അഫ്സൽ ഖാന് ലഭിച്ചത് .5000 കരുതൽ പടയടങ്ങിയ വൻ സൈന്യം ..കൂടാതെ 90 പീരങ്കി പട, 1500 തോക്കുകാര്,1200 ഒട്ടകപ്പട 

ഈ വൻ സൈന്യം ജാവ് ലി (Javli)യുടെ പ്രവേശന കവാടമായ വായി ലക്ഷ്യമാക്കി നീങ്ങി .റൂസൽ ഖാൻ ,ഫത്തെക്കാൻ മാനോജി ജഗ്ദലെ തുടങ്ങിയ സൈന്യധിപന്മാർ അയാൾക്കൊപ്പം അണി നിരന്നു പോകുന്ന വഴിയെ ഭവാനി ക്ഷേത്രവും, പണ്ടാർപൂരിലെ വിടോഭ ക്ഷേത്രവും അയാൾ തകർത്തിരുന്നു തുടർന്ന് ബീജാപൂർ സൈന്യം വായിൽ തമ്പടിച്ചു .

മലമുകളിലുള്ള ശിവജിയെ താഴെയിറക്കാൻ ഇപ്രകാരമുള്ള ആക്രമണം കഴിയുമെന്ന് അഫ്സൽഖാൻ കണക്കു കൂട്ടി. എന്നാൽ അതിലും വലിയൊരു പദ്ധതി കുന്നിൻ മുകളിലെ കോട്ടയ്ക്കുള്ളിൽ ഇരുന്നു ശിവജി തയ്യാറാക്കുന്ന വിവരം അയാൾക്ക് അറിയില്ലായിരുന്നു . കണക്കുകൂട്ടൽ പ്രകാരം തൻറെ എണ്ണം കുറഞ്ഞ ചതുരംഗ പടയ്ക്ക് ഇത്രയും വലിയൊരു സൈന്യത്തെ നേരിടാൻ കഴിയിലെന്ന സത്യം ശിവജി തിരിച്ചറിഞ്ഞു. അതുകൊണ്ട് പ്രതാപ്‌ ഗഡിൽ എത്തിയ ശേഷം അഫ്സൽ ഖാനെ അവിടേക്ക് ക്ഷേണിച്ചു. വനനിബിടമായ പ്രദേശത്തു ഒരു ഭീമൻ പക്ഷിയെപോലെ നില കൊള്ളുന്ന ആ കോട്ടയിൽ നിന്ന് അഫ്സൽ ഖാൻറെ ഭീഷണി കത്തുകൾക്ക് ബദലായി മധുരം പുരട്ടിയ ക്ഷേമാപണ കത്തുകൾ അദേഹം തിരിച്ചയച്ചു.

തെറ്റ് പടിയിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും, അച്ഛന്റെ സഹപ്രവർത്തകനായ അഫ്സൽ ഖാൻ തനിക്കു പിതാവിനെപോലെയാണെന്നും ,താൻ പുതുതായി നിർമിച്ച കോട്ടയുടെ താഴെ വെച്ച് സംഭാഷണമാകമെന്നുമായിരുന്നു അതിലെ ഉള്ളടക്കം .

കത്തുകളുമായി പോയ ദൂതൻ ഗോപിനാഥ് പന്ത് ഖാൻറെ ഉദ്ദേശ്യം ചതിയാണെന്നു ശിവജിയെ വെളിപ്പെടുത്തി! പകുതി സൈന്യത്തെയും, ഖജനാവിനെയും വായിൽനിർത്തി ഖാൻ ജാവലിയിലേക്ക് വന്നു .സർദാർ ബണ്ടലിന്റെ കീഴിൽ ശിവജി ധീരരും, വനയുദ്ധത്തിൽ നിപുണരുമായ മാവ് ല പോരാളികളെ ജാവ് ലിയിലെയും, പാർ പ്രദേശത്തെയും വനത്തിലുള്ളിലെ മറവിൽ വിന്യസിപ്പിച്ചു .കൂടികാഴ്ചയിൽ താൻ വധിക്കപ്പെട്ടാൽ പോലും ആദിൽ ഷാഹിയുടെ സൈന്യം കടന്നു കയറാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. ഹായി ബത്ത റാവു ,ബാലാജി സിലിമ്പി ക്കാർ തുടങ്ങിയ പോരാളികൾ ബോച്ചേ ഗോലി ഘട്ടിൽ ഒരുങ്ങി തന്നെ നിന്നു.

പ്രതാപ്‌ ഘട്ട് കോട്ടയ്ക്കു താഴെ അഫ്സൽ ഖാനായി മനോഹരമായ ഒരു" ഷാമിയാന "ഒരുങ്ങി .(മേൽത്തരം പട്ടു വിരിച്ച ഒരു കൂടാരം ..) കൂടികാഴ്ചയുടെ നിർദേശം ഇരുവരും അംഗീകരിച്ചു. വരുന്നയാൾക്ക് രണ്ടു അംഗ രക്ഷകരെ ഒപ്പം കൂട്ടാം. പന്ത്രണ്ട് പേർക്ക് കൂടാരം നിരീക്ഷിച്ചു നിൽക്കാം.

1659 നവംബർ 10 ന് ആയിരുന്നു ആ കൂടികാഴ്ച. പാർ ഗ്രാമത്തിൽ തൻറെ സൈന്യത്തെ നിർത്തി അഫ്സൽ ഖാൻ ആ ഷാമിയനയിൽ എത്തി .മഹാദേവനെ വണങ്ങി ശിവജി കുന്നിറങ്ങി വന്നു. കൂടാര വാതിൽക്കൽ കാത്തു നിന്ന അഫ്സൽഖാൻ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തു. തൻറെ വാൾ മാറ്റിവെച്ച ഖാൻ പേടി കൂടാതെ തൻറെ ആലിംഗനത്തിൽ അമരാൻ ശിവജിയെ ക്ഷണിച്ചു.

ഏഴടി ഉയരമുണ്ടായിരുന്ന അഫ്സൽ ഖാൻറെ ആലിംഗനത്തിൽ അഞ്ചടി അഞ്ചിഞ്ചുകാരനായ ശിവജി അമർന്നു പെട്ടെന്നായിരുന്നു അത് അദേഹത്തിൻറെ കഴുത്തിനെ തൻറെ വലതുകയ്യിൽ ഞെരുക്കിയ ഖാൻ അരയിൽ ഒളിപ്പിച്ച കത്തിയൂരി പുറത്തു കുത്തി. എന്നാൽ ശിവജിയുടെ വസ്ത്രത്തിനു അടിയിലുള്ള ഇരുമ്പ് പടച്ചട്ടയിൽ കൊണ്ടത് തെന്നി മാറി. ചതി മനസ്സിലാക്കിയ അദേഹം കയ്യിൽ ഒളിപ്പിച്ചു വെച്ച ഉരുക്കിന്റെ വ്യാഖ്ര നഖം കൊണ്ട് ഖാൻറെ വയർ വലിച്ചു കീറി. പ്രാണ വേദനയോടെ പിടിവിട്ട ഖാൻ അലറിക്കൊണ്ട് പുറത്തേക്ക് ഓടി.

ശിവജിയെ ആക്രമിക്കാൻ ഊരിപിടിച്ച വാളുമായി പഞ്ഞെത്തിയ സയ്യിദ് മഹാല എന്ന അംഗ രക്ഷകന്റെ കൈ ജീവ് മഹാല പറന്ന് വെട്ടി മാറ്റി . തന്നെ ആക്രമിക്കാൻ തുനിഞ്ഞ വായിലെ ഹവിൽ ദാർ അയ കൃഷ്ണാജി ഭോസ്കരിനെയും ശിവജി വകവരുത്തി. വയറിൽ നിന്ന് പുറത്തു ചാടിയ കുടൽമാലകൾ താങ്ങി പിടിച്ചു രക്ഷപെടാൻ ഒരുങ്ങിയ ഖാൻറെ തല പുറത്തു നിലയുറപ്പിച്ച ശിവാജിയുടെ സൈന്യാധിപൻമാർ അറുത്തെടുത്തു. പത്തു മിനിടിനുള്ളിൽ എല്ലാം കഴിഞ്ഞു. തുടർന്ന് കോട്ടയിൽ നിന്ന് അടയാള പീരങ്കി മുഴങ്ങി.ശേഷം മറാത്ത സൈന്യത്തിന്റെ കടന്നാക്രമണം 

ഈ യുദ്ധം ആദിൽ ഷാഹി ഭരണകൂടത്തിനു വരുത്തി വെച്ച നഷ്ട്ടം ചില്ലറയായിരുന്നില്ല. ഖജനാവും ആഭരണങ്ങളും മറാത്തികളുടെ പിടിയിലായി. മൂവായിരത്തോളം പേർ തടവുകാരായി പിടിക്കപ്പെട്ടു  ആയിരത്തോളം പേരെ മറാത്തികൾക്ക് നഷ്ട്ടമായി. പ്രതാപ്‌ ഗഡ് യുദ്ധത്തോടെ ബീജപ്പൂരിന്റെ നട്ടെല്ല് ഒടിഞ്ഞു. തുടർന്ന് നടന്ന മിന്നൽ സൈനീക നീക്കത്തിൽ പതിനേഴോളം കോട്ടകളും, നിരവധി പ്രദേശങ്ങളും ശിവജി പിടിച്ചെടുത്തു. പ്രതാപ്‌ ഗഡിൽ കൊല്ലപ്പെട്ട അഫ്സൽ ഖാനെ എല്ലാവിധ സൈനീക ബഹുമതിയും കൂടി അദേഹം സംസ്കരിച്ചു. സയ്യദ് മഹാലയുടെ ശരീരവും അപ്രകാരം തന്നെ സംസ്കരിച്ചു. ആ ശവ കുടീരങ്ങൾ പ്രതാപ്‌ ഗഡ് കോട്ടയുടെ താഴെ ഇന്നും ദൃശ്യമാണ് .

നവരാത്രികാലത്ത് ദീപലംകൃതമാക്കുന്ന കോട്ടയുടെ മനോഹര ദൃശ്യം നയന മനോഹാരിത തെന്നെയാണ് സൃഷ്ട്ടിക്കുന്നത്ശി.വജി മഹാരാജ് പ്രതിഷ്ട്ടിച്ച ഭവാനി ദേവിയുടെ നടയ്ക്കൽ ഇന്നും പൂജയും മറ്റും കർമങ്ങളും നടക്കാറുണ്ട് .

മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവാജിയുടെ കാലഘട്ടം 1627-1680 ആയി കണക്കാക്കപ്പെടുന്നു .അദേഹത്തിന്റെ വീറുറ്റ പോരാട്ടങ്ങളുടെ ഒരേട്‌ മാത്രമാണ് വിവരിച്ചത് ..!!

ചത്രപതി ശിവജി

ചത്രപതി ശിവജി

ദേശങ്ങൾക്ക് അപ്പുറമുള്ളവരെ വാഴ്ത്തിപാടുന്ന   നമ്മുടെ ജനത ഛത്രപതി ശിവജി മഹാരാജാവ്  ആരാണെന്ന് അറിയാത്ത ഭാരതീയർ ഛത്രപതി ശിവജിക്ക് തുല്ല്യം  വെക്കാൻ  ലോകത്ത് തന്നെ  മൊറ്റൊരാൾ  ഉണ്ടാകില്ല.

1674ലെ  ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ്   സ്വാഭിമാനത്തിന്‍റെ  ആ സിംഹഗർജ്ജനം  മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

എതിരാളികള്‍പോലും തലകുനിക്കുന്ന സ്വഭാവഗുണത്തിനുടമയായിരുന്നു ശിവാജി. സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്ന ആദര്‍ശ പുരുഷനായിരുന്നു ശിവജി.

ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത്‌ ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി.

പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി.

ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി. ശിവാജിയുടെ സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു. അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന് തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം പൊരുതി നിന്നു.

രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും. ധീരത, വിവേകം, സാഹസികത - ഇത്രയും ചേര്‍ന്നതാണ്‌ ശിവജിയുടെ ജീവിതത്തിന്റെ പൂര്‍ണത.

കലികാലത്തിൽ ധർമ്മപുനസ്ഥാപനത്തിനായി അവതാരം കൈകൊണ്ട കൽക്കിയായും, ഹൈന്ദവ ഏകീകരണത്തിനായി ജന്മം കൊണ്ട മൂർത്തിയായും, അദ്ദേഹത്തെ കാണുന്നു. ഭാരത്മാതാവിനെ പെറ്റമ്മയായും ആ അമ്മയേയും മറ്റു സഹോദരങ്ങളേയും സംരക്ഷിച്ച്   ജീവിതം ഭാരതാംബയുടെ കാൽകീഴിൽ വച്ചു "ഛത്രപതി ശിവജി മഹാരാജ്"

മുഗള്‍ ഭരണകാലത്ത്‌ ഹിന്ദുരാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ശിവജി. മികച്ച ഒളിപ്പോരാളിയായിരുന്ന അദ്ദേഹം തന്റെ ഇച്ഛാശക്തികൊണ്ടും മേധാശക്തികൊണ്ടും ഭാരത ചരിത്രത്തില്‍ തിളങ്ങി. നല്ല യുദ്ധസാമര്‍ഥ്യവും ഭരണസാമര്‍ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം നമ്മുടെ ചരിത്രത്തില്‍ സാഹസികമായ ഒരു അധ്യായത്തിന്‌ തുടക്കം കുറിച്ചു.

സയ്യദ് ബാൻഡ, ഫസൽ ഖാൻ, അംബർ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അൻപതിനായിരത്തോളം വരുന്ന സൈന്യമാണ് ശിവാജിയെ നേരിടാൻ തയ്യാറെടുത്തിരിക്കുന്നത്. മുപ്പതിനായിരം കുതിരപ്പടയാളികൾ, ഇരുപതിനായിരം കാലാളുകൾ, ഒപ്പം തീ തുപ്പുന്ന തോക്കുകളുമായി ആയിരത്തഞ്ഞൂറ് യോദ്ധാക്കൾ വേറേയും. പ്രതാപ് ഗഡിലേക്കുള്ള പടയോട്ടത്തിനിടെ തുലജ ഭവാനി ക്ഷേത്രം അഫ്സൽ ഖാൻ തകർത്ത് തരിപ്പണമാക്കി. പന്തർപൂരിലെ വിഠോബ ക്ഷേത്രവും വിഗ്രഹവും നശിപ്പിക്കപ്പെട്ടു. സമാനതകളില്ലാത്ത നശീകരണ പ്രവർത്തനങ്ങളാൽ, കടന്നു വന്ന വഴികളിലെ ജനങ്ങൾക്ക് ദുഖവും ദുരിതവുമായിരുന്നു അഫ്സൽ ഖാൻ സമ്മാനിച്ചത്.

സുശക്തമായ സൈന്യം കൂടെയുണ്ടെങ്കിലും എതിരാളിയുടെ അസാമാന്യ ധൈര്യവും യുദ്ധ വൈദഗ്ദ്ധ്യവും അഫ്സൽ ഖാനെ അലട്ടിയിരുന്നു . പുറമേയ്ക്ക് അഹങ്കാരവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നെങ്കിലും എതിരാളിയുടെ ശക്തി ബീജാപ്പൂർ യോദ്ധാവിന്റെ ഉറക്കം കെടുത്തി. യുദ്ധത്തിന് തനിക്ക് താത്പര്യമില്ലെന്ന ശിവജിയുടെ അറിയിപ്പിനെ അഹങ്കാരത്തോടെയാണ് അഫ്സൽ ഖാൻ സ്വീകരിച്ചത്. കൂടിക്കാഴ്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ശിവാജി അറിയിച്ചിരുന്നു. ശിവാജിയെ ജീവനോടെ പിടിക്കുകയോ കൊലപ്പെടുത്തി കൊണ്ടുവരികയോ ചെയ്യുമെന്ന് ബീജാപ്പൂരിൽ നിറഞ്ഞ രാജ സഭയിൽ വച്ച്  താൻ ചെയ്ത പ്രതിജ്ഞ അയാളോർത്തു.

ഇതാ ആ സമയം സമാഗതമായിരിക്കുന്നു .
അതേസമയം പ്രതാപ് ഗഡ് കോട്ടയിൽ ജയ് ഭവാനി, ജയ് ശിവാജി മുദ്രാവാക്യങ്ങളുയർന്നു അഫ്സൽ ഖാൻ ഭവാനി ക്ഷേത്രം തകർത്തുവെന്ന വാർത്ത മറാത്ത യോദ്ധാക്കളെ പ്രതികാര ദാഹികളാക്കിയിരുന്നു. തുലജ ഭവാനീ ദേവീ നമ്മോടൊപ്പമുണ്ടെന്ന സന്ദേശമായിരുന്നു ശിവജി സൈനികർക്ക് നൽകിയത്. ഇത് അവരെ ആവേശഭരിതരാക്കി.

പ്രതാപ് ഗഡ് കോട്ടയിൽ ഉയർന്നു പാറുന്ന ഭഗവ പതാകയെ ചൂണ്ടി ശിവാജി പ്രഖ്യാപിച്ചു . “ഈ ധ്വജം നിലനിൽക്കണം. സ്വരാജ്യം കാത്തുരക്ഷിക്കപ്പെടണം. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ രണ്ടര വയസ്സുള്ള സംഭാജിയെ രാജ്യാഭിഷേകം നടത്തണം. ഏതെങ്കിലും കാരണവശാൽ അഫ്സൽ ഖാന്റെ തടവിലായാൽ ജീവൻ കൊടുത്തും അയാളെ തടയണം“ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ശിവാജി പ്രതാപ് ഗഡ് കോട്ടയുടെ പടികളിറങ്ങി.

അഫ്സൽ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ച പന്തലിലേക്ക് കാൽ നടയായി നീങ്ങി. പന്തലിനു ചുറ്റും ജാവലി കാടുകളിൽ മറാത്ത സൈന്യം ജാഗരൂകരായി നിലകൊള്ളുന്നത് പക്ഷേ അഫ്സൽ ഖാൻ അറിഞ്ഞില്ല. മോറൊപാന്ത് പിംഗളേ, നേതാജീ പാൽകർ , കന്നോജീ ജെധേ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെറുതെങ്കിലും വിക്രമശാലികളായ സൈനികർ ശത്രുവിനെ തകർക്കാൻ തയ്യാറായി നിന്നു.

പന്തലിന് കുറച്ചകലെ കൊമ്പു വിളിക്കാൻ ഒരാളെ തയ്യാറാക്കി നിർത്തിയിരുന്നു . പന്തലിൽ എന്തെങ്കിലും ബഹളം ഉണ്ടായാൽ ഉച്ചത്തിൽ കൊമ്പു മുഴക്കാനായിരുന്നു നിർദ്ദേശം .

കോട്ടയിൽ മൂന്ന് പീരങ്ക് തയ്യാറാക്കി നിർത്തി കൊമ്പു മുഴങ്ങിയാൽ ഉടൻ വെടി ഉതിർക്കാനായിരുന്നു ഉത്തരവ്. ഒരെണ്ണം മാത്രം പ്രവർത്തിച്ചാൽ മതി . മുൻ കരുതലിനായാണ് മൂന്നെണ്ണം തയ്യാറാക്കി വച്ചത്.

പത്ത് സൈനികരെ വീതം ഇരുവർക്കും കൊണ്ടു വരാമെന്നായിരുന്നു നിബന്ധന. ഒരു അഗരക്ഷകനോടൊപ്പം മാത്രമേ കൂടിക്കാഴ്ച നടത്താൻ പാടുള്ളൂ.

അഫ്സലിനൊപ്പം സയ്യിദ് ബാൻഡ, ശിവാജിക്കൊപ്പം ജീവാ മഹൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ശിവാജി പന്തലിലേക്ക് പ്രവേശിച്ചു ..

ഏഴടിയിലധികം ഉയരമുള്ള തനിക്ക് മുന്നിൽ  ശിവാജി നിഷ്പ്രഭനാകുമെന്ന് അഫ്സൽ ഖാൻ ഒരു നിമിഷം ചിന്തിച്ചിരിക്കണം. ശിവാജിയെ ആലിംഗനം ചെയ്യാനെന്ന് തോന്നിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പുറകിൽ, അഫ്സൽ ഖാൻ തന്റെ കത്തി  കുത്തിയിറക്കാൻ ശ്രമിച്ചു. ഈ ചതി പ്രതീക്ഷിച്ചിരുന്ന ശിവാജിയാകട്ടെ ലോഹച്ചട്ട അണിഞ്ഞിരുന്നതിനാൽ മുറിവേറ്റില്ല. ഒരു നിമിഷം പോലും പാഴായില്ല . അഫ്സൽ ഖാന്റെ വയറ്റിലേക്ക് ശിവാജിയുടെ കയ്യിലെ പുലിനഖക്കത്തി ആഴ്ന്നിറങ്ങി.

മാരകമായ മുറിവേറ്റ അഫ്സൽ ഖാൻ പന്തലിന് പുറത്തേക്ക് ഓടി . ആക്രമിക്കാനെത്തിയ സയ്യിദ് ബാൻഡയെ ഒറ്റവെട്ടിന് ജീവാ മഹൽ താഴെ വീഴ്ത്തി. മുറിവേറ്റ അഫ്സൽ ഖാനെയും കൊണ്ട് പല്ലക്കുകാർ മുന്നോട്ട് പാഞ്ഞു. ശിവാജിക്കൊപ്പം വന്ന പത്ത് യോദ്ധാക്കളിൽ ഒരാളായ സംഭാജി കാവ് ജി പാഞ്ഞെത്തി അഫ്സൽഖാന്റെ ശിരച്ഛേദം ചെയ്ത് ജോലി പൂർത്തിയാക്കി. ലോകത്തിന്റെ തന്നെ യുദ്ധചരിത്രങ്ങളിൽ ഇടം പിടിച്ച ഉജ്ജ്വല പോരാട്ടമായിരുന്നു പിന്നീട് നടന്നത്.

പന്തലിൽ ബഹളം കേട്ടതോടെ കൊമ്പു വിളിക്കാനേൽപ്പിച്ചയാൾ കൊമ്പ് വിളിച്ചു. കൊമ്പു വിളി കേട്ട പീരങ്കിക്കാർ വെടി പൊട്ടിച്ചു. പ്രതാപ് ഗഡിന്റെ മുന്നിൽ മഹാബലേശ്വർ പർവ്വത നിരയിൽ തയ്യാറായി നിന്ന നേതാജി പാൽക്കറിന്റെ കുതിരപ്പട   ജയ് ഭവാനീയെന്ന ഹുങ്കാരം മുഴക്കി അഫ്സൽ ഖാന്റെ സൈന്യത്തിന് നേരേ പാഞ്ഞു.

അഫ്സൽഖാന്റെ ആയിരത്തഞ്ഞൂറോളം വരുന്ന തോക്കുധാരികളെ ജനോജി ജെധേയുടെ സൈന്യം നാമാവശേഷമാക്കി. മോറോപാന്ത് പിംഗളേയുടെ കാലാൾപ്പട ബീജാപ്പൂർ സൈന്യത്തെ നടുകേ പിളർന്നു. പീരങ്കി സൈന്യം തകർത്തെറിയപ്പെട്ടു. ഉഗ്രശേഷിയോടെ നേതാജി പാൽക്കറുടെ കുതിരപ്പട അഫ്സൽ ഖാന്റെ സൈന്യത്തെ ബീജാപ്പൂരിലേക്ക് തുരത്തി. ഇരുപത്തിമൂന്ന് കോട്ടകൾ പിടിച്ചെടുത്തു.

ലോകചരിത്രത്താളുകളിൽ യുദ്ധ തന്ത്രങ്ങളുടെ വിശകലനവും ശരിയായ പ്രയോഗവും മൂലം ഇടം പിടിച്ച പോരാട്ടങ്ങളിൽ ഒന്നായിരുന്നു പ്രതാപ് ഗഡ് യുദ്ധം. രണവേഗത്തിലും നിശിതമായ പ്രഹരത്തിലും മികച്ചു നിന്ന മറാത്ത സൈന്യം ശിവാജിയുടെ നേതൃത്വം കൂടിയായതോടെ അദ്വിതീയമായി മാറുകയായിരുന്നു .

എന്തും തനിക്ക് മുന്നിൽ നിഷ്പ്രഭമാണെന്ന് അഹങ്കരിച്ച ബീജാപ്പൂരിന്റെ സേനാനായകൻ അഫ്സൽ ഖാനും അയാളുടെ സൈന്യവും ശിവാജിയെന്ന യുദ്ധപരാക്രമിക്ക് മുന്നിൽ കാലിടറി വീണു. അധിനിവേശത്തിന്റെ കൈകൾക്ക് എത്തിപ്പെടാനാകാത്ത വിധത്തിൽ രാഷ്ട്രദ്ധ്വജത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവാജിയുടെ വീറുറ്റ പോരാട്ടങ്ങളുടെ ഒരേട്‌ മാത്രമാണ് വിവരിച്ചത് ..!!

മറാഠ കോൺഫെഡെറസി എന്നും ഹിന്ദു സാമ്രാജ്യം എന്നും അറിയപ്പെട്ട മറാഠ സാമ്രാജ്യം ഇന്ത്യയിലെ ഒരു ഹിന്ദു നാട്ടുരാജ്യം ആയിരുന്നു. ഛത്രപതി ശിവജി ആണ് ഈ നാട്ടുരാജ്യം സ്ഥാപിച്ചത്. 1674 മുതൽ 1818 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ മറാഠ സാമ്രാജ്യം 2500 ലക്ഷം ഏക്കർ വിസ്തൃതമായിരുന്നു (അതായത് ദക്ഷിണേഷ്യയുടെ മൂന്നിൽ ഒന്ന് പ്രദേശം).

സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി

ശിവജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ .. ഹിന്ദുത്വത്തെ രക്ഷിച്ചവൻ.. ഹിന്ദു ധർമ്മത്തെ പുന പ്രതിഷ്ഠിച്ചവൻ.. !!!