ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 July 2025

ഭഗവാൻ്റെ പത്ത്‌ അവതാരങ്ങളും, അവ നടന്ന ദിവസവും

ഭഗവാൻ്റെ പത്ത്‌ അവതാരങ്ങളും, അവ നടന്ന ദിവസവും

മത്സ്യാവതാരം നടന്ന ദിനമാണ്‌ ചൈത്രമാസത്തിലെ [മേടമാസം] കൃഷ്ണപക്ഷ ത്രയോദശിയില്‍.

ജ്യേഷ്ഠമാസത്തിലെ [മിഥുനമാസം] കൃഷ്ണപക്ഷ ത്രയോദശിയിലാണ്‌ കൂര്‍മ്മാവതാരം നടന്നത്‌. 

ചൈത്രമാസത്തിലെ [മേടമാസം] കൃഷ്ണപക്ഷ പഞ്ചമിയിലാണ്‌ വരാഹവതാരം നടന്നത്‌. 

വൈശാഖമാസത്തിലെ [ഇടവമാസം] ശുക്ളപക്ഷ ചതുര്‍ദശിയില്‍ നരസിംഹാവതാരം നടന്നു. 

പ്രോഷ്ഠപദ [മകരമാസം] ശുക്ളപക്ഷ ദ്വാദശിയില്‍ വമാനാവതാരം നടന്നു. 

മാര്‍ഗ്ഗശീര്‍ഷ [ധനുമാസം ] കൃഷ്ണപക്ഷ ദ്വിതീയയില്‍ പരശുരാമാവതാരം നടന്നു. 

ചൈൊത്രമാസത്തിലെ [മേടമാസം] ശുക്ളപക്ഷ നവമിയില്‍ ശ്രീരാമവതാരം നടന്നു.

ബാലഭദ്രാവതാരം നടന്നത്‌ വൈശാഖമാസത്തിലെ [ഇടവമാസം] ശുക്ളപക്ഷ തൃതീയയിലാണ്‌.

പ്രോഷ്ഠപദ [മകരമാസം] കൃഷ്ണാഷ്ടമിയില്‍ ശ്രീ കൃഷ്ണാവതാരം നടന്നു.

പ്രോഷ്ഠപദ [മകരമാസം] ശുക്ളപക്ഷ ദ്വിതീയയില്‍ കല്‍ക്യാവതാരം നടന്നു.


കൃഷ്ണപക്ഷം
🎀❉━═══🪷═══━❉🎀
കൃഷ്ണപക്ഷം എന്നാൽ ചന്ദ്രമാസത്തിലെ വെളുത്ത പക്ഷത്തിന് ശേഷം വരുന്ന കറുത്ത പക്ഷത്തെയാണ് പറയുന്നത്. ഇത് പതിനഞ്ച് ദിവസത്തെ കാലയളവാണ്, പൗർണ്ണമിക്ക് ശേഷം അമാവാസിയിലേക്ക് വരുന്ന സമയം. ഈ സമയത്ത് ചന്ദ്രൻ ക്രമേണ ശോഷിച്ച് ഇല്ലാതാവുന്നു. അതിനാൽ, "കൃഷ്ണപക്ഷം" എന്നത് വെളിച്ചം കുറയുന്ന, ഇരുണ്ട, ക്ഷയിക്കുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

ശുക്ളപക്ഷം
🎀❉━═══🪷═══━❉🎀
ശുക്ളപക്ഷം എന്നാൽ ചന്ദ്രമാസത്തിലെ കറുത്ത പക്ഷത്തിന് ശേഷം വരുന്ന വെളുത്ത പക്ഷത്തെയാണ് പറയുന്നത്. ഇത് പതിനഞ്ച് ദിവസത്തെ കാലയളവാണ്, അമാവാസിക്ക് ശേഷം പൗർണ്ണമിയിലേക്ക് വരുന്ന സമയം. ഈ സമയത്ത് ചന്ദ്രൻ ക്രമേണ പ്രകാശിച്ചു പൂർണ്ണതയിൽ എത്തുന്നു. അതിനാൽ, "ശുക്ളപക്ഷം" എന്നത് വെളിച്ചം കൂടിവരുന്ന അഭിവൃദ്ധി കാലഘട്ടത്തെ സൂചിപ്പിക്കുന്നു.

തിഥിയുടെ പേരുകൾ
🎀❉━═══🪷═══━❉🎀
പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പഞ്ചദശി.

No comments:

Post a Comment