ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2016

ഗൃഹങ്ങളും ക്ഷേത്രങ്ങളും ക്ഷേത്രപരിസരത്തുള്ള ഗൃഹങ്ങളും

ഗൃഹങ്ങളും ക്ഷേത്രങ്ങളും ക്ഷേത്രപരിസരത്തുള്ള ഗൃഹങ്ങളും


   ഉഗ്രമൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുവശത്തും താമസയോഗ്യമായ ഗൃഹങ്ങള്‍ പണിയുന്നത് ശുഭകരമായിരിക്കില്ല.
    ശാന്തഭാവത്തില്‍ നിലകൊള്ളുന്ന ദേവന്മാരുടെ ഇടതുവശത്തും പിന്‍ഭാഗത്തും ഗൃഹങ്ങള്‍ പണിത് പാര്‍ക്കാന്‍ പാടുള്ളതല്ല.
    ക്ഷേത്രവാസികള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബാധകമല്ലെന്നതാണ് സത്യം.

വീടിന് കണ്ണേല്‍ക്കുമോ ?
    നാവില്‍ ഗുളികന്‍ നില്‍ക്കുന്നവന്‍ ചിലനേരം ചിലത് പറഞ്ഞാല്‍ അപ്പാടെ സംഭവിക്കാറുണ്ട്. ഇതിന് 'കരിങ്കണ്ണ് എന്നാണ് പറയുക.
   വീടിന്റെ പണിനടക്കുന്ന സമയം ഓലകള്‍കൊണ്ടും മറ്റും കെട്ടി മറയ്ക്കുന്നത് കണ്ടിട്ടില്ലേ ?
    ചിലയിടങ്ങളില്‍ കുംബളങ്ങയിലും ചട്ടിയിലും മുറത്തിലും മറ്റും ആളിന്റെ വികൃതമുഖങ്ങള്‍ വരച്ചു വയ്ക്കുക, മറ്റു ചിലയിടങ്ങളില്‍ മനുഷ്യന്റെ കോലം ഉണ്ടാക്കി വയ്ക്കുക എന്നിവയും ചെയ്യാറുണ്ട്. കരിങ്കണ്ണന്‍മാരുടെ നോട്ടം കെട്ടിടത്തിനേല്‍ക്കാതെ ഈ കോലങ്ങള്‍ പിടിച്ചെടുക്കുമെന്നത്രെ വിശ്വാസം.

ഭൂനിരപ്പിനു താഴെയായി പണിതീര്‍ക്കപ്പെട്ട കെട്ടിടത്തെപ്പറ്റി
    ഭൂനിരപ്പിനു താഴെയായി പണി തീര്‍ക്കപ്പെടുന്ന കെട്ടിടം ഒരിക്കലും താമസയോഗ്യമായിരിക്കില്ല. വായുസഞ്ചാരമില്ലായ്മയാണ് ഒരു കാരണം. ആ കെട്ടിടം കച്ചവടത്തിന് അത്രയ്ക്ക് കുഴപ്പമില്ല. എങ്കിലും സാധനങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ അത്യുത്തമമാണ്.

നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങളില്‍ പാര്‍ത്താല്‍..
    നഗരപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ എങ്ങനെയും തീര്‍ക്കാമെന്നതാണ് പലരുടെയും ധാരണ. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണ്. വാസ്തുശാസ്ത്രവിധിപ്രകാരമുള്ള കണക്കുകളെ മാനിക്കാതെ നിര്‍മ്മിക്കുന്ന ബഹുനിലക്കെട്ടിടങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ രോഗാരിഷ്ടതകള്‍, സ്വസ്ഥതകുറവ്, സന്താനദുരിതം മുതലായവ മൂലം വിഷമിക്കുന്നതാണ്. പൊതുവെ അശാന്തിയായിരിക്കും ഫലം. എന്നാല്‍ വാടകയ്ക്ക് താമസിക്കുന്നവരെ ഗൃഹദോഷം സാരമായി ബാധിക്കാറില്ല.

No comments:

Post a Comment