ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 January 2021

മുത്തശ്ശി വൈദ്യം...

മുത്തശ്ശി വൈദ്യം...

വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

👉  മഞ്ഞൾ
പ്രമേഹത്തിന് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

👉 ഇളനീർ
എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

👉 നേന്ത്രപ്പഴം
തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.
അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

👉 ഇഞ്ചി
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹനവും വിശപ്പുമുണ്ടാകും.

👉 ജീരകം
പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

👉 വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

👉 ഗോതമ്പ്
വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്‌രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയും ഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും.

👉 പപ്പായ
പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.....

നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക.

27 January 2021

സംസ്കൃതം

സംസ്കൃതം

സംസ്കൃതം മലയാള ലിപിയിൽ എഴുതി വായിച്ചെന്ന് അധിക്ഷേപിക്കുന്ന പണ്ഡിതന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയില്ല. നിങ്ങളീപ്പറയുന്ന മലയാള ലിപി രൂപപ്പെട്ടതു തന്നെ സംസ്കൃതം പകർത്തി എഴുതാനായിരുന്നെന്ന് അറിയാനും മാത്രം വിദ്യാഭ്യാസം നിങ്ങൾക്കില്ലെങ്കിൽ അതിനാരാണ് ഉത്തരവാദി? ആര്യഭാഷയായ സംസ്കൃതം എഴുതാനുപയോഗിച്ച ഈ ലിപി അറിയപ്പെട്ടിരുന്നതു തന്നെ 'ആര്യ ലിപി' എന്നായിരുന്നു! "എ. ഡി. ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി അഥവാ ഗ്രന്ഥാക്ഷരം. കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് സംസ്കൃതമെഴുതാനുള്ള അക്ഷരങ്ങള്‍ തമിഴില്‍ ഇല്ലായിരുന്നതുകൊണ്ട് ഗ്രന്ഥലിപി പ്രചാരത്തിലാക്കിയത്. അത് കേരളത്തിലേക്കും വ്യാപിച്ചു. പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമ ഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമ ഗ്രന്ഥലിപി വളര്‍ന്നു വികസിച്ച് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു. സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്ത വട്ടെഴുത്തുകൊണ്ട് പ്രയോജനമില്ലാതായപ്പോഴാണ് വര്‍ഗാക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകാര്യമായത്."

ഇത്രനാളും മലയാളി കാളിദാസനേയും ഭാസനേയുമൊക്കെ വായിച്ചത് മലയാളലിപിയിലാണ്. എല്ലാ മലയാളികളേയും പോലെ ഇഎംഎസ് നമ്പൂതിരിപ്പാടും സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്തത് മലയാളലിപിയിലാണ്, അല്ലാതെ ദേവനാഗിരിയിലല്ല. യഥാർത്ഥ മലയാളലിപി വട്ടെഴുത്തായിരുന്നു. അതിന്ന് പ്രചാരത്തിലില്ല. ആധുനിക മലയാള ലിപി എങ്ങനെ രൂപപ്പെട്ടെന്ന് അറിയില്ലെങ്കിൽ, നിങ്ങളുടെ സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് രേഖാമൂലം ഒന്നെഴുതി നോക്ക്. അതിന് അവർ നൽകുന്ന മറുപടി ഏതാണ്ടിങ്ങനെയാകും:  

"ആധുനിക മലയാളലിപി രൂപപ്പെട്ടത് ഗ്രന്ഥലിപിയില്‍ നിന്നാണെന്നു കരുതുന്നു. ആര്യ എഴുത്ത് എന്നും ഗ്രന്ഥലിപിക്ക് പേരുണ്ട്. ഗ്രന്ഥലിപി പ്രാധാന്യം നേടുന്നതിന് മുമ്പ് മലയാളമെഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപി വട്ടെഴുത്തായിരുന്നു. കോലെഴുത്ത്, മലയാണ്‍മ എന്നീ ലിപികളും പ്രചാരത്തിലുണ്ടായിരുന്നു.

എ. ഡി. ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി അഥവാ ഗ്രന്ഥാക്ഷരം. കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് സംസ്കൃതമെഴുതാനുള്ള അക്ഷരങ്ങള്‍ തമിഴില്‍ ഇല്ലായിരുന്നതുകൊണ്ട് ഗ്രന്ഥലിപി പ്രചാരത്തിലാക്കിയത്. അത് കേരളത്തിലേക്കും വ്യാപിച്ചു. പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമ ഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമ ഗ്രന്ഥലിപി വളര്‍ന്നു വികസിച്ച് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു.

സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്ത വട്ടെഴുത്തുകൊണ്ട് പ്രയോജനമില്ലാതായപ്പോഴാണ് വര്‍ഗാക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകാര്യമായത്. വട്ടെഴുത്തിന്റെ ഈ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ് എഴുത്തച്ഛന്‍ ഗ്രന്ഥാക്ഷരങ്ങളെ തലയും വാലും മുറിച്ച് മേനിയാക്കി മലയാളത്തില്‍ ഇപ്പോള്‍ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്. എന്നാല്‍ 'മലയാളാക്ഷരമാല എഴുത്തച്ഛന്‍ നിര്‍മ്മിച്ചു' എന്നു പറയാന്‍ തരമില്ല. തുളുക്കാരും ഈ അക്ഷരമാല തന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് 'തുളു മലയാളം അക്ഷരമാല' എന്നും നമ്മുടെ അക്ഷരമാലയ്ക്കു പേരുണ്ടായിരുന്നുവെന്ന് എ. ആര്‍. രാജ രാജവര്‍മ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രാചീന ഭാരതീയ ലിപിയായ ബ്രാഹ്മിയില്‍ നിന്നാണ് ഗ്രന്ഥലിപിയും രൂപപ്പെട്ടത്. “ലിപിയുടെ ഘടനയിലും ലിപിമാലയുടെ പൂര്‍ണ്ണതയിലും ആധുനിക മലയാള ലിപിക്കുള്ള കടപ്പാട് ഗ്രന്ഥലിപിയോടാണ്. കാരണം ഗ്രന്ഥലിപിയില്‍ എല്ലാ വര്‍ഗാക്ഷരങ്ങളുമുണ്ട്. വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്‍മയിലും വര്‍ഗാക്ഷരങ്ങളില്ലാത്തതിനാലും മലയാളഭാഷയ്ക്ക് ഈ അക്ഷരങ്ങള്‍ ആവശ്യമുള്ളതുകൊണ്ടുമാണ് മലയാളമെഴുതാന്‍ ഗ്രന്ഥലിപിമാല കടമെടുക്കേണ്ടി വന്നത്. പശ്ചിമ ഗ്രന്ഥലിപിക്ക് തുളു - മലയാളമെന്നും (തുളുവും മലയാളവും എഴുതാന്‍ ഉപയോഗിച്ചിരുന്നതു കൊണ്ട്) ആര്യ എഴുത്ത് (ആര്യഭാഷയായ സംസ്കൃതമെഴുതാന്‍ ഉപയോഗിച്ചിരുന്നതുകൊണ്ട്) എന്നും പേരുകള്‍ ഉണ്ടായിരുന്നു”. വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ലിഖിതങ്ങളില്‍ സംസ്കൃതപദങ്ങള്‍ എഴുതിയിരുന്നത് ഗ്രന്ഥലിപി ഉപയോഗിച്ചായിരുന്നുതാനും. ഇതെല്ലാം സൂചിപ്പിക്കുന്നത് ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാളലിപി രൂപപ്പെട്ടതെന്നാണ്."

വാൽക്കഷണം: ഒരു പക്ഷേ അർത്ഥമറിയില്ലെങ്കിൽ കൂടിയും,  താഴെക്കൊടുത്തിരിക്കുന്ന വരികൾ ഒരോ ഭാരതീയനും (ഖേരളീയനും) മന:പാഠമാണ്. പക്ഷേ എന്തുകാര്യം? അതെഴുതിയ ലിപിയിൽ കണ്ടാൽ സംഗതി മനസ്സിലാകില്ല... ഒരോരോ അടിച്ചേൽപ്പിക്കലുകളേ...

জনগণমন-অধিনায়ক জয় হে ভারতভাগ্যবিধাতা!
পঞ্জাব সিন্ধু গুজরাট মরাঠা দ্রাবিড় উৎকল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা উচ্ছলজলধিতরঙ্গ
তব শুভ নামে জাগে, তব শুভ আশিষ মাগে,
গাহে তব জয়গাথা।
জনগণমঙ্গলদায়ক জয় হে ভারতভাগ্যবিধাতা!
জয় হে, জয় হে, জয় হে, জয় জয় জয় জয় হে॥

64 കലകൾ അഥവാ ചതുഷഷ്ഠികലകൾ

64 കലകൾ അഥവാ ചതുഷഷ്ഠികലകൾ

എന്ന് നമ്മൾ ഒരു പാട് കേട്ടിട്ടുണ്ടാവും .. ഭഗവാൻ ശ്രീകൃഷണൻ 64 കലകളിലും വിദ്വാനായിരുന്നു എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണീ 64 കലകൾ? ?

അറിയുമോ?

അതിന് മുമ്പ് കലയെന്നാൽ എന്താണ് ?
കലയ്ക്ക് Performing art, fine art എന്നൊക്കെയാണ് സായിപ്പിൻ്റെ ഭാഷ പറയുന്നത്.
എന്നാൽ അതിൽക്കൂടുതലൊരു നിർവചനം ഭാരതീയത ഒരുക്കി വെച്ചിട്ടുണ്ട്.
"കം സുഖം ലാതി ഇതി കല" യെന്നാണ് ആ നിർവചനം
അതായത് നിങ്ങളെ അഹ്ലാദിപ്പിക്കുന്നതെന്തോ അതാണ് കല ..
എത്ര സൂക്ഷ്മമായ നിർവചനം അല്ലെ? തീർന്നില്ല ...
സാഹിത്യമോ സംഗീതമോ കലയോ കൂട്ടിനില്ലാത്തവനെ വാലില്ലാത്ത
മൃഗ സമാനനായാണ് പൗരാണിക ഭാരതം കണ്ടിരുന്നത് !

രാമായണ മഹാഭാരതത്തിലും പുരാണ കാവ്യങ്ങളിലും ശുക്രാചാര്യൻ്റെ നീതിസാരത്തിലും 64 കലകളെക്കുറിച്ച് പരാമർശിച്ചു കാണാം.

കാമശാസ്ത്രത്തിലും ഇവയെപ്പറ്റി പരാമർശിക്കുന്നുണ്ട് . അക്കാലത്ത് ദേവദാസികളും ഗണികകളും 64 കലകളിലും വിദഗ്ദ്ധരാകേണ്ടത് അത്യാവശ്യമായിരുന്നുവത്രേ. ഒന്നോർത്ത് നോക്കു അവിടെയും enterance ! അതായത് ഗണികൾക്ക് പോലും സ്വന്തം ശരീരം മാത്രമല്ല ഒപ്പം മനസ്സും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു എന്ന് സാരം.

ഈ 64 കലകളെ നീട്ടിപ്പരത്തി വായിക്കാൻ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ നാം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്.

മനുഷ്യനെ ആഹ്ലാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 64 വ്യത്യസ്തമായ രീതികൾ
നിലവിലിരുന്ന ഒരു നാട് ! ആ നാട് അക്കാലത്ത് എത്ര മാത്രം സമ്പന്നമായിരിക്കും!

ഭൗതീകവും സാംസ്ക്കാരികവും അദ്ധ്യാത്മികവുമായി അങ്ങേയറ്റം സമ്പന്നമായ ഒരു രാഷ്ട്രം ! അതായിരുന്നു ഭാരതം. അങ്ങനെ അത്ര കണ്ട് സമ്പന്നമായ ഒരു രാജ്യത്തേ ഇത്രയും കലാപരമായ വികസനങ്ങളുണ്ടാകൂ എന്നത് വെറും സാമാന്യ യുക്തിയാണ്.

64 കലകളെക്കുറിച്ചറിയുമ്പോഴേ നമ്മുടെ കലാവഴികൾ എത്രമാത്രം സൂക്ഷ്മവും ഗഹനവുമായിരുന്നു എന്ന് മനസിലാകൂ.

അവിശ്വസനീയമെന്നേ അതിനെക്കുറിച്ച് പറയാനുള്ളു. അവയിൽത്തന്നെ പലതും , പടിഞ്ഞാറിന് തീറെഴുതിക്കൊടുത്ത് നമ്മൾ കൈ കഴുകി മാറി നിന്ന് ഇപ്പൊൾ വീണ്ടും എടുത്ത് തലയിൽ വെച്ചവയായി ഒരു പാട് കലകളുണ്ട്.

ഇനി ആ 64 കലകളിലേക്ക് പോകാം

ഗീത വിദ്യ , വാദ്യ വിദ്യ , നൃത്യ വിദ്യ , നാട്യ വിദ്യ , ആലേഖ വിദ്യ ഈ അഞ്ചും നമുക്ക് സുപരിചിതം. അതൊണ്ട് വിശദീകരിക്കുന്നില്ല .. നമുക്ക് ആറ് മുതൽ തുടങ്ങാം.

6. വിശേഷകഛേദ്യ വിദ്യ എന്നാൽ മുഖവും ശരീരവും നിറം കൊടുത്ത് ഭംഗിയാക്കുന്നതാണ്. മേയ്ക്കപ്പ് എന്നൊ മറ്റൊ ആണ് ഇതിൻ്റെ പുതിയ പേര് എന്ന് തോന്നുന്നു ല്ലെ? നെറ്റിയിൽ ഇടുന്ന കുറിക്കൂട്ടും ഇതിൽ പെടും.

7. താണ്ഡൂലകുസുമബലിവികാരവിദ്യ - ഇത് അരിയിൽ നിന്നും പൂക്കളിൽ നിന്നും നിറങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

8. പുഷ്പസ്ഥാരണവിദ്യ - കിടക്ക പൂക്കൾ കൊണ്ടലങ്കരിക്കുന്ന വിദ്യ - പൂക്കളെടുത്ത് കിടക്കയിൽ ചറപറ വാരിയിടൽ ആയിരുന്നില്ല അന്ന്. അതിൽ പോലും കലാഹൃദയം മിടിച്ചിരുന്നു.

9. ദശനവസനാംഗരാഗ - പല്ലും , വസ്ത്രവും വൃത്തിയാക്കാനും ഭംഗിയാക്കി വെക്കാനും , ദേഹത്ത് നിറം കൊടുക്കാനുമുള്ള വിദ്യയാണ്.

10. മണിഭൂമികകർമ്മ : ഇതിലാശ്ചര്യമില്ല. ആഭരണങ്ങളുടെ മിനുക്ക് ജോലിയാണ്.

11. ശയ്യാരചന : കിടക്ക വിരിയും മറ്റും ഭംഗിയാക്കി വിരിച്ച് വെക്കുന്നതും ഒരു കലയായിരുന്നത്രേ !

12. ഉദകവാദ്യ : വെള്ളത്തിൽ വെച്ച് സംഗീത ഉപകരണങ്ങൾ വായിക്കുവാനുള്ള വിദ്യയാണ് .ഭൂമീന്ന് ഒന്നും വായിച്ചത് പോരാഞ്ഞിട്ട് അവര് വെള്ളത്തിന്നും സംഗീതോപകരണങ്ങൾ വായിച്ചുന്ന് . പോരാത്തേന് അത് ഒരു പ്രത്യേക കലയും ആക്കി. ഒരു പക്ഷെ ഒരു instrument ( ഇന്നത്തെ ജല തരംഗം പോലെ ) ആവാം

13. ഉദകഘട : ഇത് രസാണ്. പരസ്പരം വെള്ളം തെറിപ്പിച്ച് കളിക്കുന്നതും ഒരു കലയായിരുന്നു ത്രേ ..

14 . ചിത്രയോഗമെന്ന പേരാണ് നിറങ്ങൾ തമ്മിൽ യോജിപ്പിച്ച് വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നതും , നിറം കൊടുക്കുന്നതുമായ വിദ്യക്ക് പൂർവികർ കൊടുത്തത്.

15. മാല്യഗ്രഥന വികൽപം : പേര് സൂചിപ്പിക്കും പോലെ മാല്യങ്ങൾ ഭംഗിയാക്കി ഉണ്ടാക്കുന്ന വിദ്യ .

16. കേശശേഖരപിഡ യോജന : തലയിൽ കിരീടം പൂവ് ഇവ വെക്കുന്നതു പോലും ഒരു കലയാണത്രേ !

17. നേപഥ്യ യോഗം : ഇതെന്താണെന്ന് ശരിക്ക് മനസ്സിലായില്ല. ഒരു പക്ഷെ തീയേറ്ററിക്കൽ പെർഫോമെൻസിൻ്റെ ഇടക്ക് വസ്ത്രം മാറുന്ന വിധം ആവണം എന്നൂഹിക്കുന്നു. അല്ലെങ്കിൽ കാലാവസ്ഥയ്ക്ക് , ശരീര ഘടനക്ക് ഒക്കെ അനുയോജ്യമായ വസ്ത്രധാരണം

18. കർണ്ണപത്ര ഭംഗമെന്നാൽ പൂക്കൾ കൊണ്ടും ആഭരണം കൊണ്ടും ചെവി decorate ചെയ്യുന്ന കലയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാ tragus decor ..

19. സുഗന്ധ യുക്തി അത് തന്നെ .. 70 കൾ മുതൽ ഇന്നോളം അറബി നാട്ടിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ലിറ്റർ കണക്കിന് കയറ്റുമതി ചെയ്യപ്പെടുന്ന പെർഫ്യൂം ഉണ്ടാക്കുന്നതും പൂശുന്നതും പുകയ്ക്കുന്നതും ഒക്കെ സഹസ്രാബ്ദ്ധങ്ങൾ മുമ്പേ നമ്മുടെ ഭാരതത്തിൽ സർവ്വസാധാരണം ....

20. ഭൂഷണ യോജന : ആഭരണങ്ങൾ വേണ്ട വിധത്തിൽ ഇടാനും മറ്റുമുള്ള പഠനം

21. ഐന്ദ്രജാലം : ഇതിനെപ്പറ്റി വിശദായിത്തന്നെ എഴുതാൻ ണ്ട്. സംശയിക്കണ്ട. മാജിക്കിൻ്റെയും ഉത്ഭവം നമ്മുടെ ഭാരതത്തിൽ നിന്നു തന്നെ.

22. കൗചുമാര യോഗം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. വിരൂപരായവരെ സുന്ദരന്മരാക്കുന്ന വിദ്യ ന്നും കാണുന്നു.

23 . ഹസ്ത ലാഘവ വിദ്യ : ഒറ്റ വാക്കിൽ പറഞ്ഞാൽ കൈയ്യടക്കം. card tricks ഒക്കെ ആയിരിക്കണം.

24 .ചിത്രശബ്ദാപൂപഭക്ഷ്യവിപാക ക്രിയ : പേര് കേട്ട് ഞെട്ടണ്ട പാചക കലയാണ്. സ്വാദുള്ള ഭക്ഷണം ഒരു കലയാണ് ന്ന് കണ്ടു പിടിച്ചതും ഭാരതം തന്നെ. ഭക്ഷണം ഭംഗിയായി അലങ്കരിക്കുന്നതും ഇതിൽ പെടുമായിരിക്കും

25. പാനകരസരാഗാസവ യോജന - ആപ്പിൾ , മുന്തിരി , മാങ്ങാ , മുതലായ കൂട്ടങ്ങൾ അരച്ചെടുത്ത് വെള്ളമാക്കി ഉപയോഗിക്കുന്ന വിദ്യ. ഇന്നിപ്പൊ എളുപ്പാണ് എല്ലം കൂടി ജ്യൂസറിലിട്ട് കറക്കി, cocktail എന്നൊരു പേരും ഇടും. അന്നെങ്ങനായിരുന്നോ ആവോ. (ഇതിൽ വാറ്റും പെടും എന്ന് ഊഹിക്കുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു. ;) )

26. സൂചി വ്യയ കർമ്മം : സൂചി വെച്ച് ചെയ്യുന്ന പണി . എംബ്രോയിഡറി ആയിരിക്കും.

27 . സൂത്ര ക്രീഡ : നൂലുപയോഗിച്ചുള്ള കളി . ഇന്നത്തെ നിറ്റിങ്ങ് പോലെ വല്ലതും ആവാനാണ് സാധ്യത.

28. വീണാ - ഡമരുക വാദ്യ : പറയണ്ട കാര്യം ഇല്ലല്ലോ

29. പ്രഹേളിക : റിഡ്ഡിൽസ് എന്ന പേരും ഇട്ട് സായിപ്പ് ഇറക്കിത്തരും മുമ്പ് ഭാരതത്തിൽ പ്രഹേളികനായിരുന്നു പേര്. ഇന്നും അതൊരു പ്രഹേളികയാണ് ന്ന് നമ്മൾ പറയുമ്പോ 64 കലകളിൽ ഒന്നാണ് അത് എന്ന് ഓർക്കാറുണ്ടോ?

30. ദുർവാചക യോഗം : മറ്റുള്ളവർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഭാഷാപ്രയോഗ കല .. ഒരു പക്ഷെ കഠിനമായ വ്യാകരണവും ശബ്ദങ്ങളും അതിൻ്റെ അർത്ഥങ്ങളെപ്പറ്റിയും ഒക്കെ ഉള്ള പOനം ആവും.

31. പുസ്തക വാചനം : ഒരു പുസ്തകം വെറുതെ വായിക്കുന്നതിൽ പോലും കലയുടെ മികവു കണ്ടെത്തിയ ഭൂമി .

32. നാടകാഖ്യായിക ദർശനം - ചെറു നാടകങ്ങൾ... ഒരു പക്ഷെ ഏകാഭിനയങ്ങളും അവതരിപ്പിക്കൽ

33. കാവ്യസമസ്യാപൂരണം : പേരിൽത്തന്നെ ഉണ്ടല്ലോ . ഒരു 25 കൊല്ലം മുമ്പ് വരെ വിദ്വാന്മാർ ചെയ്തിരുന്നു.

34. പട്ടികവേത്രബാണവികല്പ : ചൂരൽ കൊണ്ട് പരിച , ബാണം മുതലായവ ഉണ്ടാക്കുന്ന വിദ്യ

35. തർകു കർമ്മം - നൂൽനൂൽപ്പും ചർക്കയും

36. തക്ഷണ വിദ്യ - ആശാരിപ്പണി .

37. വാസ്തുവിദ്യ - ഇന്നിപ്പൊ എഞ്ചിനീയറിങ്ങ് എന്നൊക്കെയാണ് പേര്. ഇത് ഒരു പ്രത്യേക ശാഖയാക്കി അതിൽ ഉന്നത പഠനങ്ങൾ നടന്നിരിക്കാം . അക്കാലത്തെ ക്ഷേത്രങ്ങൾ നോക്കിയാൽ മതി പഠനവും പഠിതാക്കളും എത്ര മികച്ചവരായിരുന്നുന്നറിയാൻ .

38. രൗപ്യരത്ന പരീക്ഷ - ഇന്നിപ്പോ ജ്വല്ലറികളിൽ gemologist ഒക്കെ ണ്ടല്ലോ അത് അന്നും ണ്ടായിരുന്നു. രത്നവും വെള്ളിയും പരിശോധിക്കുന്ന കർമ്മം.

39. ധാതു വാദനം - ധാതുക്കളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം .. ഇന്നത്തെ പേര് പറയാം .. നമുക്ക് സായിപ്പിൻ്റെ ഭാഷ അല്ലെ കൂടുതൽ പഥ്യം - മെറ്റലേർജി എന്നാണ് ഇന്നത്തെ ഭാഷ

40 . മണി രാഗ ജ്ഞാനം - മുത്തും ആഭരണങ്ങളും മറ്റും നിറം കൊടുക്കുന്ന, തരം തിരിക്കുന്ന കലയാണത്രേ !

41. അകര ജ്ഞാനം : ഒറ്റവാക്കിൽ മിനറോളജി. ഇതിൽ എത്ര വേണമെങ്കിലും നിങ്ങൾ കൂട്ടിക്കോളു. എത്ര കൂട്ടിയാലും ഈ വിഷയത്തിൽ ഒട്ടും അധികം ആവില്ലല്ലോ ..

42. വൃക്ഷായുർവേദം - വൃക്ഷം , ചെടി , പുല്ല് തുടങ്ങിയവയെക്കുറിച്ചുള്ള പഠനം. പത്രാസ് കുറവാണെങ്കിൽ ഗാർഡനിങ്ങ് ന്ന് പറഞ്ഞാളു വേദകാലം മുതൽക്ക് തന്നെ ഭാരതത്തിൽ ഇത് നിലവിലുണ്ട്. വളരെ ബൃഹത്തായ ഒരു വിഷയമാണ്.

43. മേഷ - കുക്കുട - ലവക യുദ്ധ യുക്തി - ആട് , കോഴി , പക്ഷി മുതലായവയെ തമ്മിൽ തല്ലിക്കുന്ന വിദ്യ ..

44. ശുക - ശാരിക - പ്രപാലനം - തത്തകളെ സംഭാഷണം പഠിപ്പിക്കുന്നതിനും അവയുടെ ഭാഷ പഠിക്കുന്നതിനും അവയെ പരിപാലിക്കുന്നതിന്നും ഉള്ള ശാസ്ത്രം ..

45. ഉത്സദാന - സുഗന്ധമുപയോഗിച്ച് രോഗം മാറ്റുന്ന വിദ്യ .. Aromatics ന് മാനസികനിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ഇന്ന് ഒരു പoന വിഷയം ആണ് ന്ന് തോന്നുന്നു.

46. കേശമാർജാന കൗശല - തലമുടിയുമായി ബന്ധപ്പെട്ട വിദ്യകളും അലങ്കാരങ്ങളും എല്ലാം ...

47. അക്ഷര മുഷ്ടിക കഥനം : കൈവിരലുകൾ അക്ഷരമാക്കി മാറ്റുന്നു. ഒറ്റവാക്കിൽ ആംഗ്യഭാഷ

48. ധാരണ മാത്രികം : കണ്ണു തട്ടാതിരിക്കാനുള്ള രൂപങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസ്സിലാക്കാനായത്. ഏലസ് , ചരട് ഒക്കെ ആവും എന്ന് കരുതുന്നു.

49. ദേശഭാഷാജ്ഞാനം : വിവിധ ദേശങ്ങളിലെ ഭാഷാരീതികളെക്കുറിച്ചുള്ള പഠനം. Dialects എന്ന് ഇംഗ്ലീഷിൽ പറയും ...

50 . നിർമിതി ജ്ഞാനം : ദൈവീകമായ ഇടപെടലുകൾ അറിയുന്നതിനുള്ള കല. ഒരു പക്ഷെ നിമിത്ത ശാസ്ത്രവും മറ്റുമായിരിക്കും.

51. യന്ത്രമാത്രികം - ആം .. യന്ത്രം  ... അതെ  mechanics തന്നെ. എന്ത് യന്ത്രം ന്ന് ചോദിക്കരുത്. ചോദിച്ചാൽ ഉത്തരം പറയാൻ അറിയാത്ത വിധം നാം വേരുകളിൽ നിന്നും അകന്നിരിക്കുന്നു.

52. മ്ലേച്ഛിത കുതർക്ക വികല്പം : രഹസ്യമായ എഴുത്ത് കുത്തുകൾ ആണ് ന്ന് തോന്നുന്നു. cryptography എന്ന് പറയാം.

53. സംവാച്യം : സംഭാഷണ കല.

54. മനസികാവ്യക്രിയ - മനസ്സിൽ കാവ്യങ്ങളുണ്ടാക്കുന്ന വിദ്യ

55. ക്രിയാവികല്പം : ഒരു സാഹിത്യ സൃഷ്ടിയോ അല്ലെങ്കിൽ മരുന്നുകളോ ഉണ്ടാക്കുന്ന വിദ്യ. first aid പോലെ എന്തെങ്കിലും ആയിരിക്കുമെന്ന് സംശയിക്കാം. ഒരു വസ്തുവിൻ്റെ പ്രഭാവം ഇല്ലാതാക്കുന്ന വിദ്യയും ആവാം.

56. ചലിതക യോഗം. : കെട്ടിടങ്ങളും മറ്റും പണിയുന്ന കല

57. അഭിധാനകോശഛന്ദോ ജ്ഞാന : ശബ്ദം , ഛന്ദസ് മുതലായവയുമായി ബന്ധപ്പെട്ട പOനം. Dictionary , laxicography എന്നൊക്കെ പറയാം.

58. വസ്ത്ര ഗോപനം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക രീതിയിൽ വസ്ത്രങ്ങൾ വെട്ടിയും തുന്നിയും വെക്കാനുള്ള കഴിവായിരിക്കും എന്ന് കരുതുന്നു.

59. ദ്യുത വിശേഷം : ചൂതാട്ടം.

60. ആകർഷക്രിയ : Dice , കാന്തം ഇവ വെച്ചുള്ള കളിയാണ്.

61. ബാല ക്രീഡാ കർമ്മം : കുട്ടികളും കളിപ്പാട്ടവുമായി ബന്ധപ്പെട്ടവ.., കുട്ടികളുടെ  കൂടെ കളിച്ച് അവരെ രസിപ്പിക്കുന്നത് ഒരു കലയല്ലാന്ന് ആരാ പറഞ്ഞത് .

62. വൈനായികി വിദ്യ : അച്ചടക്കം , വിനയം മറ്റും പഠിപ്പിക്കുന്നതും , ആ പഠിപ്പിൽ മികവുണ്ടാകുന്നതും ഒരു കലയായിക്കണ്ട നാട്.

63. വ്യായാമവിദ്യ : ബോഡി ബിൽഡിങ്ങ്.

64. വൈതാളികി വിദ്യ : രാവിലെ ഉറക്കമുണർത്തുന്ന കല.

ഇതിൽ പലതും ശുക്ര നീതി സാരത്തിലും കാമസൂത്രയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. അപ്പൊൾ 64 കലകൾ നീതിസാരത്തിലും കൂടാതെ 64 കലകൾ കാമസൂത്രത്തിലും ഉണ്ട് എന്ന് കരുതാം. അവയിൽ ചിലത് ഒക്കെ ഒന്നാണ് എന്നും കാണാം.

ഈ 64 ലിൽ ഓരോന്നിലും ഉപരി പഠനങ്ങൾക്കുള്ള സാധ്യതയുണ്ട് എന്ന് ഓർക്കണം. അവയിൽ ചിലതെല്ലാം ഒരായുസ്സിൽ പഠിച്ച് തീർക്കാനാവാത്ത അത്രയും വലുതുമാണ്.

ഇനി , ഒന്ന് ചിന്തിച്ച് നോക്കു ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കർമ്മങ്ങളും കലകളാക്കി, സുഖവർദ്ധകങ്ങളാക്കി അവതരിപ്പിച്ച ഒരു രാഷ്ട്രം.

ആ രാഷ്ട്രം എത്രമാത്രം ഭോഗപരമായിരുന്നിരിക്കും !
സമ്പൽ സമൃദ്ധമായിരുന്നിരിക്കും !
എന്നിട്ടും ഭാരതം ഉൾവലിഞ്ഞ യോഗികളുടെ
സർവ്വസംഗപരിത്യാഗികളുടെ മാത്രം രാജ്യമായത് എന്നാണ് ?

ഇവിടെ ഭോഗവും യോഗവും ഒരു പോലെ ഉണ്ടായിരുന്നു..
ആദ്യം ഭോഗം. ഭോഗം മടുത്തവർക്ക് യോഗം...
വിവേക ജ്ഞാന വൈരാഗ്യമുദിച്ചാൽ ഭോഗം മടുക്കും.
ഭോഗം മടുത്താൽ പിന്നെ യോഗമാണ്.
ഭഗവാനിലേക്കുള്ള, ഭഗവാനുമായുള്ള യോഗം .

ഇത് രണ്ടും ഒരു പോലെ സമദൂരത്ത് നിർത്തി ജീവിച്ച് കൈവല്യമടഞ്ഞവരുടെ രാഷ്ട്രം ! ഇതുപോലൊരു രാഷ്ട്രം ലോകത്ത് മറ്റെവിടെയാണുള്ളത്?

"ഗായന്തി ദേവ: കില ഗീതകാനി
ധന്യാസ്തുതേ ഭാരത ഭൂമി ഭാഗേ
സ്വർഗാപവർഗാസ്പദ മാർഗഭൂതേ
ഭവന്തി ഭൂയ: പുരുഷ : സുരത്വാത് "

സ്വർഗമോക്ഷ ഭൂമികയായ ഭാരതത്തിൽ ജനിച്ചവർ ദേവന്മാരെക്കാൾ ഭാഗ്യവാന്മാരാണെന്ന് വെറുതെയാണോ ദേവന്മാർ പോലും പാടുന്നത് !

ഇത് തന്നെ കർമ്മഭൂമി
ഇത് തന്നെ ധർമ്മഭൂമി
ഇത് തന്നെ പുണ്യഭൂമി
ഇത് തന്നെ ദേവഭൂമി
ഇത് തന്നെ മോക്ഷഭൂമി

വാൽ : 16 - 17 ആം നൂറ്റാണ്ടിൽ കടൽ കടന്ന് വന്ന സായിപ്പല്ലേ നിങ്ങളെ ഒക്കെ തുണിയുടുപ്പിച്ചത് , അക്ഷരം വായിക്കാൻ പഠിപ്പിച്ചത് ന്ന് ഒക്കെ ഉളുപ്പില്ലാതെ ചോദിക്കുന്ന ഈ രാജ്യത്തെ മണകൊണാഞ്ചസത്വങ്ങളെ   എന്തു ചെയ്യണം?
നിങ്ങള് തന്നെ പറ ..