ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 October 2018

തന്ത്ര ശാസ്ത്രവും ക്രാന്തങ്ങളും

തന്ത്ര ശാസ്ത്രവും ക്രാന്തങ്ങളും

തന്ത്ര ശാസ്ത്രത്തിൽ ഭാരതീയ ഭൂഖണ്ഡത്തെ മൂന്നായി തിരിച്ചിട്ടുണ്ട്.. ഈ മൂന്നു ഭൂഖണ്ഡത്തെ  ത്രികോണ രൂപത്തിൽ എടുത്താൽ ഒരു കോണിൽ കശ്മീർ ഒരു കോണിൽ കാമാഖ്യ. ഒരു കോണിൽ കേരള ഈ മൂന്ന് സിദ്ധപീഠങ്ങളെ തന്ത്ര ശാസ്ത്രം പറയുന്നത് മൂന്നു ക്രാന്തങ്ങൾ. അവയെ അശ്വ ക്രാന്ത. വിഷ്ണു ക്രാന്ത. രഥ ക്രാന്ത എന്നിങ്ങനെ വിളിക്കുന്നു

അശ്വ ക്രാന്ത. വിഷ്ണു ക്രാന്ത. രഥ ക്രാന്ത. എന്നിങ്ങനെ. ഇങ്ങിനെ മൂന്നായി തിരിക്കാനുള്ള കാരണം അടിസ്ഥാനപരമായി 64 തന്ത്രം ആണ്  പ്രമാണം എങ്കിലും ഓരോ പ്രദേശത്തും അവരുടെ ജീവിതം. ആവാസം. സംസ്കാരം. ആരാധന. എന്നിങ്ങനെ ഉള്ള വിഷയത്തെ അടിസ്ഥാനപ്പെടുത്തി ദേശാചാരങ്ങളും ഉണ്ടാകും അത് കൂടെ ചേർത്തി ചിട്ടപ്പെടുത്തിയ ആരാധന കൂടെ ഉണ്ടാകും ഈ ക്രമത്തിൽ...

അശ്വ ക്രാന്ത (കാശ്മീർ കൗളം )

വിന്ധ്യന് വടക്കും പടിഞ്ഞാറും ഉള്ള ഭൂ വിഭാഗം അശ്വ ക്രാന്ത ആകുന്നു
ഗുജറാത്ത്, ഹരിയാന, ചാർഘണ്ഡ്, ഹിമാചൽ,  പഞ്ചാബ്, കാശ്മീർ, എന്ന പ്രദേശങ്ങൾ അശ്വ ക്രാന്ത ക്രമത്തിൽ പെടുന്നു കാശ്മീർ ആകുന്നു അവരുടെ മുഖ്യ പീഠം

വിഷ്ണു ക്രാന്ത (ഗൗഡ തന്ത്രം)

വിന്ധ്യന് കിഴക്കു ഉള്ള പ്രദേശം വിഷ്ണു ക്രാന്തയിൽ പെടുന്നു. ഉത്തർപ്രദേശ്, ആസാം, ബിഹാർ, നേപ്പാൾ,  ഒഡീഷ എന്നിവ ആകുന്നു ആ പ്രദേശങ്ങൾ ആകുന്നു അവരുടെ മുഖ്യപീഠം കാമാഖ്യ ആകുന്നു

രഥ ക്രാന്ത (കേരള തന്ത്ര )

വിന്ധ്യന് തെക്കു ഉള്ള ഭൂ വിഭാഗം രഥ ക്രാന്തയിൽ പെടുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക ഗോവ, ആന്ധ്ര, തമിഴ്നാട്, കേരളം, ശ്രീ ലങ്ക. എന്നിവ ആകുന്നു ആ ഭൂ പ്രദേശം. ഇവരുടെ മുഖ്യ പീഠം കാഞ്ചി ആകുന്നു ഇവരുടെ സിദ്ധ പീഠം കാശ്മീർ കാദി വിദ്യ ആകുന്നു ആസ്സാം സാദി വിദ്യയും കാദിയും ചേർന്നിട്ടും.. കേരളത്തിൽ കഹാദി വിദ്യയും ആകുന്നു പിന്തുടരുന്നത്.. ഇതാകുന്നു ക്രാന്തങ്ങൾ...

ഗജ ക്രാന്തങ്ങളും (ടിബറ്റ് തന്ത്ര)
ടിബറ്റൻ തന്ത്ര ശാസ്ത്രങ്ങളുടെ മേഖല

തന്ത്രം

തന്ത്രം

"തന്യതെ വിസ്‌താര്യതെ ഇതി തന്ത്ര (മേദിനി കോശം)
തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപികുന്ന ശാസ്ത്രം ആകുന്നു. തന്ത്രം എന്നാൽ തൻ എന്ന ധാതുവിൽ നിന്നാണ് ഈ വാക് ഉണ്ടായത്  തൻ എന്ന വാക്കിനു അനവധി അർഥങ്ങൾ ഉണ്ടങ്കിലും  ഭാഷ്യകാരൻ ഇവിടെ തൻ എന്ന വാക്കിനു ഞാൻ അഥവാ ശരീരം എന്നാണ് ഉദ്ദേശിച്ചത്.

മറ്റൊരു പ്രമാണം...
"താനൊതു വിപുലാൻ അർത്ഥൻ
തത്വ മന്ത്ര സമന്വിതാൻ
ത്രാണാം ച കുരുതേ യസ്മാത്
തന്ത്ര മിത്യഭിധീയതേ ..
വിസ്തരിപികുന്നത് (ബോധം) ശാസ്ത്രം ഏതോ അതിൽ തത്വവും മന്ത്രവും അതിന്റെ സാരാംശവും അടങ്ങിയിട്ടുണ്ടങ്കിൽ ആ ശാസ്ത്രം തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടങ്കിൽ അതിനെ തന്ത്രം എന്ന് വിളിക്കാം.

നമ്മുടെ ബോധത്തെ വിസ്തരിപ്പിക്കണമെങ്കിൽ ആദ്യവും നമ്മുടെ ഇന്ദ്രിയങ്ങളെ നമ്മുടെ വരുതിയിൽ ആകേണ്ടതുണ്ട്.  അതിനാലാകുന്നു തന്ത്ര ശാസ്ത്ര വിധിയിൽ പ്രാണായാമാദി യോഗ ക്രിയകൾ മന്ത്ര ജപ വിഷയത്തിൽ നിർബന്ധമാക്കിയത. ഈ പ്രപഞ്ചം പഞ്ച ഭൂത നിർമ്മിതമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യ ഇന്ദ്രിയങ്ങളാകുന്നു പഞ്ചേന്ദ്രിയങ്ങൾ അവയെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് വിളിക്കുന്നു കണ്ണ്, മൂക്കു, നാക്കു, ചെവി, ത്വക് . ഈ അഞ്ചു വസ്തുവാകുന്നു നമുക് പ്രപഞ്ചവുമായി നമ്മെ ബന്ധിപ്പിക്കുന്നത് അതായത് പ്രപഞ്ചത്തിലെ അറിവിനെ നമുക്ക് കിട്ടുന്നത് ഈ ഇന്ദ്രിയങ്ങൾ വഴി ആകുന്നു അത് കൊണ്ടാകുന്നു ഈ ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് പറയുന്നത്. ഇവയിൽ ഏറ്റവും പ്രാധാന്യമുള്ള രണ്ടു ഇന്ദ്രിയം കണ്ണ്, ചെവി ആകുന്നു കാരണം ആധുനിക ശാസ്ത്രം പറയുന്നു ഏറ്റവും കൂടുതൽ ഗ്രാസ്‌പിങ് കപ്പാസിറ്റി ഇവയ്ക്കാകുന്നു തന്ത്രം പറയുന്നു ."ഇന്ദ്രിയാണാം നയനം പ്രധാനം"
കണ്ണ് കാണുവാനും ചെവി കേൾക്കുവാനും ആകുന്നു. കാണുന്നതിനെ യന്ത്രം എന്നും കേൾക്കുന്നതിന് മന്ത്രം എന്ന് പറയുന്നു
യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു അതായത് ശരീരത്തിലെ ഈ രണ്ടു ഇന്ദ്രിയങ്ങളെ വിശേഷാൽ ഉണർത്തുവാൻ ആകുന്നു ആചാര്യന്മാർ "യന്ത്ര മന്ത്ര സമന്വിതാൻ" എന്ന് പറയുന്നത്  തന്തരാധന യന്ത്രമെന്ന ശ്രീ ചക്രവും മന്ത്രമെന്ന ശ്രീ വിദ്യയും ഈ രണ്ടു ഇന്ദ്രിയങ്ങളെ ഉണർത്തുവാൻ വേണ്ടി ആകുന്നു.

തന്ത്ര ശാസ്ത്രത്തിൽ അഞ്ചു ആചാരമാണ് ഉള്ളത്... ദക്ഷിണം, വാമം, സമയം, ദിവ്യം, കൗളം

ദക്ഷിണാചാരം
"ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്‌മേര മുഖാംബുജ"
ദക്ഷിണാചാരമെന്നത്   പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരും വലത് ഭാഗത്തു ഉള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള  എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആകുന്നു അത് കൊണ്ട് തന്നെ ശൈവ മാർഗികൾ കൂടെ ആകുന്നു അതായത് ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു "ഹ" എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു. പിൽകാലത് വൈദീകർ അവർക്കു അനുയോജ്യമായ ഉപാസനയായി കണ്ടുവന്നു  ഈ ശാസ്ത്രത്തെ പൂർണ്ണമായി വൈദീക വത്കരിച്ചു എന്ന് കാണാം. അതിന്റെ ഭാഗമായി വൈദീക മന്ത്രങ്ങളുടെ കടന്നു കയറ്റവും ജാതി ബ്രാഹ്മണ വൽക്കരണവും ഇതിൽ പ്രത്യക്ഷമായി കാണാം. ഈ കടന്നു കയറ്റം ചില തന്ത്ര ശാസ്ത്ര ഗ്രന്ഥത്തിലും കാണാം.. ചാതുർ വർണ്ണ്യത്തെ നിഷിധമായ എതിർത്ത തന്ത്ര ശാസ്ത്രത്തിൽ പോലും ചാതുർ വർണ്ണ്യം കൊണ്ട് വന്നിട്ടുണ്ട്. തന്ത്ര ഉപാസകർ ഈ വിഷയം ഗുരുവിൽ നിന്ന് ചർച്ച ചെയ്തു ഇതിന്റെ യാഥാർഥ്യം മനസിലാക്കുക കാരണം. പര ബ്രഹ്മ സ്വരൂപിണി ആയ മഹാമായയുടെ ശാസ്ത്രം കാലത്തിനും ദേശത്തിനും ലിംഗത്തിനും വർണ്ണത്തിനും
രാഷ്ട്രത്തിനും  അതീത ആകുന്നു ...
"കാലാതീത ഗുണാതീത
സർവാതീത ശമാത്മിക"

വാമചാരം
വാമാചാരികൾ ശക്ത്യാരാധനിയിൽ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാൽ തർപ്പണം (പൂജ ) ചെയ്യുന്നവര് ഇട നാഡി  (സ്ത്രീ നാഡീ ) മകാര പഞ്ചകങ്ങളാകുന്നു പൂജ  നിവേദ്യമായി കൊടുക്കാറ് പൂർണമായും ശക്തിയിൽ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികൾ ചെയ്യുന്നത്. " മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക " എന്നിങ്ങനെ  മനുഷ്യൻ തന്റെ  സാധന പദം മറക്കുന്നത് മനസിലെ ആഗ്രഹങ്ങളാൽ ആകുന്നു അത് കൊണ്ട് ആചാര്യന്മാർ ആഗ്രഹ പൂർത്തീകരണം വരുത്തിയതിനു ശേഷം ആത്മോപാസനയിൽ വരാൻ നിർദ്ദേശിക്കുന്നു. അതിനുള്ള പ്രതീകം ആകുന്നു പഞ്ച മകാരങ്ങൾ. ആഗ്രഹ  എന്നാണോ അവസാനിക്കുന്നത് അവിടുന്ന് മുതലേ കൗളം എന്ന പന്ഥാവ് സ്വീകരിക്കാവൂ.

സമയാചാരം
"അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ"
സമയാചാരത്തിൽ ദീക്ഷിതനാണെന്നു ചിലർ പറയാറുണ്ട്. യഥാർത്ഥത്തിൽ സമയാചാരം ഒരു ദീക്ഷ വിധാനം അല്ല.  ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞു ആത്മാരാധനയിൽ അഥവാ ആന്തരികാരാധനയിൽ എപ്പോഴാണോ സാധകൻ മനസിനെ കേന്ദ്രീകരിക്കുന്നത് ആ ഒരു അവസ്ഥ ആകുന്നു സമയാചാരം.  ഇന്ന് സമയാചാരം ഒരു ദീക്ഷ വിധിയായി മാറി കഴിഞ്ഞു.  സമയാചാരി ആയ ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങിയത് കൊണ്ട് സമയാചാരി ആകുന്നില്ല സമയാചാരം മനസിനെ അന്തര്മുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു  സമയാചാരി.
അതായത് വാമചാരി ദ്രവ്യത്തിലൂടെ ബഹിർമുഖമായി ആരാധന ചെയ്തുപ്രാണായാമാദി യമ നിയമങ്ങളെ ശീലിച്ചു ദ്രവ്യാസക്തി   നശിപ്പിച്ചു (വിഷയാസക്തി, ആഗ്രഹം )
മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന്  ആചാര്യ മതം.
"അന്തർമുഖ സമാരാധ്യ
ബഹിർമുഖ സുദുര്ലഭ .

ദിവ്യാചാരം
മുൻപ് പറഞ്ഞ പോലെ ദക്ഷിണാചാരത്തിൽ വാമത്തിൽ വന്നു വാമത്തിൽ നിന്ന് സമയത്തിൽ ശേഷം ദിവ്യം  ദിവ്യപ്രചാരം മനസ്സിനെ ഒരു പ്രേത്യക ബിന്ദുവിൽ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയിൽ അല്ലങ്കിൽ ഖേചരീ മുദ്രയിൽ ലയനവസ്ഥയിൽ സഹസ്രാര പദ്മത്തിൽ നിന്ന് ഒഴുകി വരുന്ന അമൃത് കുടിച്ചു കൊണ്ട് " ശിവോ അഹം എന്ന ഭാവത്തിൽ ശംഭവോപായം എന്ന യോഗീ ഭാവത്തിൽ വിരാചിക്കുന്നതിനെ ആണ് ദിവ്യപ്രചാരം എന്ന് പറയുന്നത് ..

കൗളാചാരം
വളരെ ഗൂഢമായ സാധന പദ്ധതിയാണ് കൗളാചാരം. ദേവി കൃപയും ഗുരു കൃപയും ഒത്തുചേർന്ന യോഗ്യനായ ശിഷ്യന് മാത്രമേ ഗുരു കൗള രഹസ്യം വെളിപ്പെടുത്തുകയുള്ളൂ. ഒരു ഉത്തമ സാധകൻ ആ വിദ്യ അധികാരി അല്ലാത്തവർക്ക് മുൻപിൽ വെളിപ്പെടുത്തുകയും ഇല്ല. കൗള വിദ്യയെ കുറിച്ച് ശാസ്ത്രം ഇപ്രകാരം പറയുന്നു.
"അന്യാസ്‌തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ "
മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുൻപിൽ പ്രകടിക്കപ്പെടുന്നു. എന്നാൽ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നിൽക്കുന്നു.
ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. പലരും കൗളാചാരത്തെ വിലയിരുത്തുന്നത് തന്നെ 'പഞ്ച മകാരങ്ങളുടെ' അടിസ്ഥാനത്തിൽ ആണ്. അതിന് ആ ബൃഹത്തായ ശാസ്ത്രത്തിൽ എത്ര ചെറിയ സ്ഥാനമാണ് ഉള്ളതെന്നും അതിനേക്കാൾ അനുഭൂതി പരവും ശാസ്ത്രപരവും ആയ അനേകം അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ആ ശാസ്ത്രമെന്നും പഠിച്ചു മനസ്സിലാക്കാൻ ആരും തയ്യാറും അല്ല.
ഭാവചൂഡാമണിയിൽ കൗളന്റെ ലക്ഷണം ശിവൻ പാർവ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
"ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്നവനാണ് കൗളൻ "
ഈ വരികളിൽ നിന്നും എത്ര ശ്രേഷ്ഠമായ ആചാര പദ്ധതിയാണ് കൗളം എന്ന് സുവ്യക്തമാണ്.
സ്വച്ഛന്ദതന്ത്രത്തിൽ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - "കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം".
മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസ്സിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗ വിദ്യ തന്നെയാണ് കൗളം.

27 October 2018

മന്ത്ര ശാസ്ത്രം അഥവാ മന്ത്രത്തിന്റെ പ്രയോഗം

മന്ത്ര ശാസ്ത്രം അഥവാ മന്ത്രത്തിന്റെ പ്രയോഗം

മന്ത്രം എന്താണ്...? എന്തിനു വേണ്ടി...? എന്താണ് ലാഭം...?

ഇത് സ്വാഭാവികമായ എല്ലാവര്ക്കും ഉള്ള സംശയങ്ങൾ ആകുന്നു

ഇതിനുത്തരമായിട്ടു മന്ത്ര ശാസ്ത്രത്തിലെ മന്ത്ര ശബ്ദത്തിന്റെ അർഥങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം യഥാർത്ഥത്തിൽ ബൗദ്ധീകമല്ല. മന്ത്ര ശാസ്ത്രം ഒരു മനഃശാസ്ത്രമാണ്. മനസിന്റെ ഏകാഗ്രത ആകുന്നു ഇതിനു ആധാരം. ഇന്ദ്രിയങ്ങളെ വിഷയാസക്തിയിൽ നിന്നും അകറ്റി മനസിനെ ഏകാഗ്രമാക്കി സാധന ചെയ്‌താൽ മാത്രമേ മന്ത്ര സിദ്ധി ലഭിക്കുകയുള്ളു. മനസ്സിനെ എത്രത്തോളം ഏകാഗ്രമാകുന്നുവോ അത്രത്തോളം മന്ത്ര സിദ്ധി ലഭിക്കുന്നതാണ്.

മന്ത്ര തത്വത്തിന്റെ ശബ്ദ അർത്ഥങ്ങളെ പറ്റി ഋഷിവര്യന്മാർ നമുക് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ ആണ് ..

'"മാനനാത് ത്രായതേ യസ്മാത തസ്മാൻ മന്ത്ര പ്രകീർത്തിത "

അർഥം ..

'മ' .കാരം എന്ന അക്ഷരം മനസിനെയും 'ത്ര' അക്ഷരം രക്ഷയെയും സൂചിപ്പിക്കുന്നു കൂടാതെ കാര്യസിദ്ധിയും മന്ത്രത്തെ സൂചിപ്പിക്കുന്നു
മന്ത്രം വിദ്യയുടെ പരമാവസ്ഥ ആകുന്നു മന്ത്രത്തെ മനനം ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു ജ്യോതി പ്രകടമാകുന്നു. ആ ചൈതന്യ സ്വരൂപങ്ങളാകുന്ന വർണ്ണങ്ങൾ ആകുന്നു മന്ത്രം എന്ന് വിളിക്കുന്നത്. ഇങ്ങനെ മനനം ചെയ്തു കൊണ്ട് നമുക് മന്ത്ര സിദ്ധികൾ നേടാവുന്നതാണ്. അത് തന്നെ ആധുനിക ശാസ്ത്രങ്ങളും മന്ത്ര ശബ്ദത്തെ അർത്ഥമാക്കുന്നത്. മന്ത്രം വളരെ രഹസ്യാത്മകത വേണ്ട ഒരു സാധന പദ്ധതി ആകുന്നു. ഒരു രാജാവ് രാജ നീതികളും രാജ്യ രഹസ്യവും
എപ്രകാരമാണോ രഹസ്യമായി വയ്ക്കുന്നത് അപ്രകാരം സാധകൻ മന്ത്രത്തെ വളരെ സൂക്ഷ്മമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട വിഷയം ആകുന്നു. മനസിന്റെ ശുദ്ധിയും മന്ത്ര ശാസ്ത്രവുമായി വളരെ ഏറെ ബന്ധമുണ്ട് എത്രത്തോളം മനസിനെ വിഷയങ്ങളിൽ കൊണ്ട് പോകുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ നിന്ന് അകന്നു പോകുന്നു അത് പോലെ എപ്രകാരമാണോ മനസിനെ വിഷയത്തിൽ നിന്ന് പിന്വലിക്കുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ താദാത്മ്യം പ്രാപിക്കും. അത് കൊണ്ടാണു ശാസ്ത്രം പറയുന്നത്. എന്തെങ്കിലും കാര്യ സാധ്യത്തിനു വേണ്ടി മന്ത്രം ജപിക്കരുത് എന്ന് അങ്ങനെ ജപിച്ചാൽ മനസ് ആഗ്രഹങ്ങളിൽ പോകുകയും ഏകാഗ്രത ഇല്ലാതാവുകയും മന്ത്ര സിദ്ധി കിട്ടാതെ വരുകയും ചെയ്യുന്നു. അത് കൊണ്ട് പെട്ടന്ന് മന്ത്ര സിദ്ധി ലഭിക്കണമെങ്കിൽ ആഗ്രഹങ്ങളോട് കൂടി ജപം ചെയ്യരുത്. ഈ മന്ത്ര ശാസ്ത്രം വളരെ രഹസ്യമാണ് (പരസ്യമാണ്) അത് കൊണ്ട് മന്ത്ര ശാസ്ത്രം അഭ്യസിക്കുക എന്നത് അത്ര ലളിതമല്ല. മന്ത്ര പ്രാപ്തി വളരെ വിഷമം പിടിച്ച ഒരു ശാസ്ത്രമാണ് ഈ പ്രകാരം മന്ത്ര ശാസ്ത്ര വിഷയം വളരെ ആഴത്തിലുള്ളവയാണ്. ഇത് സാധാരണക്കാരന് മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളത് ആകുന്നു.

മന്ത്ര ശാസ്ത്രം ഇപ്രകാരം പറയുന്നു ..

" യേ തദ്‌ ഗോപ്യം മഹാ ഗോപ്യം ന ദേയം യസ്യ കശ്ചിദ് '

26 October 2018

സപ്ത സ്വരങ്ങൾ

സപ്ത സ്വരങ്ങൾ

ബ്രഹ്മാവാണ് സംഗീതത്തിന്റെ കർത്താവ് എന്ന് സാമവേദത്തിൽ പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.

സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ്‌ സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം

ഷഡ്ജം - മയിൽ [സ]
ഋഷഭം - കാള [രി]
ഗാന്ധാരം - ആട് [ഗ]
മദ്ധ്യമം - ക്രൗഞ്ചപ്പക്ഷി/ചക്രവാകപ്പക്ഷി [മ]
പഞ്ചമം - കുയിൽ [പ]
ധൈവതം - കുതിര [ധ]
നിഷാദം - ആന [നി]

സപ്ത സ്വരങ്ങളും അവയുടെ ഉല്പ്പറത്തിയും പ്രകൃതിയിലെ ആദ്യശബ്ദം കാറ്റിന്റെ ആണ് സ് എന്നശബ്ദം അതിനോട് കൂടി ജീവന്റെ- ശബ്ദമായ അ ചേര്ന്നു  അപ്പോള്‍ സ് +അ=സ--അതിനെഷഡ്ജം എന്ന്പറയുന്നു നാംശബ്ദം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന സമയത്ത് നമ്മുടെ നാഭി പ്രദേശത്ത് ഒരു ശബ്ദം ഉണ്ടാകുന്നു അത് ആര്ക്കും  കേള്ക്കാ-ന്‍ കഴിയില്ല. അത് ആറു സ്ഥാനങ്ങളില്‍ കൂടി കടന്നു പുറത്ത് വന്നാല്‍ മാത്രമേ നമുക്ക് കേള്ക്കാന്‍ കഴിയൂ അപ്പോള്‍ ആറില്‍ നിന്ന് ജനിച്ചത്‌ എന്നഅര്ത്ഥഥത്തില്‍ അതിനെ ഷഡ്ജം എന്ന് പറയുന്നു എല്ലാ ശബ്ദങ്ങളും ഷഡ്ജം ആണെങ്കിലും ആദ്യം ഉണ്ടായ സ്വരം സ ആയതിനാല്‍ ആ പേര് അതിനു കൊടുത്തു. ഇത് മയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്സി്ക്ക് തുല്യമാണ് കുറച്ചു കൂടി ഉയര്ത്തിറ പാടിയപ്പോള്‍ കാളയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിെക്ക് തുല്യമായ സ്ഥാനം. കാളക്കു സംസ്കൃതത്തില്‍ ഋഷഭം എന്ന് പറയും ,അതിലെ ആദ്യ ശബ്ദമായ രി എടുത്തു. കുറച്ചു കൂടി മുന്നിലേക്ക്‌ തള്ളി പാടിയപ്പോള്‍ ആടിന്റെ് ശബ്ദത്ത്തിന്റെ ഫ്രീക്വന്സിദക്ക് തുല്യമായ സ്ഥാനം ആടിന്റെ  ശബ്ദത്തിന് ഗാന്ധാര നാദം എന്ന് പറയും, ആ സ്ഥാനത്തിനു ഗാന്ധാരം എന്ന് പേരിട്ടു ആദ്യത്തെ അക്ഷരം എടുത്തു ഗ കുറച്ചു കൂടി ഉയര്ത്തിി പാടിയപ്പോള്‍ ക്രൌന്ച്ച പക്ഷിയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിഅക്ക് തുല്യമായ സ്ഥാനം, അതിനു പേര് കൊടുക്കാന്‍ നിര്വാചഹമില്ലാത്തതിനാല്‍ അവിടെ വെറുതെ വിട്ടു. തുടര്ന്ന്  കുയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്സിുക്ക് തുല്യമായ സ്ഥാനം. കുയിലിന്റെ ശബ്ദത്തിന് പഞ്ചമ നാദം എന്ന് പറയും, അപ്പോള്‍ ആ സ്ഥാനത്തിനു പഞ്ചമം എന്ന് പേരിട്ടു ആദ്യ ശബ്ദം പ സ്വരമായി എടുത്തു പിന്നെയും ഉയര്ത്തി് പാടിയപ്പോള്‍ കുതിരയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിബക്ക് തുല്യമായ സ്ഥാനം കുതിര ശബ്ദത്തിന് ധൈവത നാദം എന്ന് പറയുന്നു ആ സ്ഥാനത്തിനു ധൈവതം എന്ന് പേര് ഇടുകയും ആദ്യാക്ഷരം ധ സ്വരമായി എടുക്കുകയും ചെയ്തു. വീണ്ടും ഉയര്ത്തി  പാടിയപ്പോള്‍ ആനയുടെ ഫ്രീക്വന്സികക്ക് തുല്യമായ സ്ഥാനം. ആനയുടെ ശബ്ദത്തിന് നിഷാദ നാദം എന്ന് പറയും. ആ സ്ഥാനത്തിനു നിഷാദം എന്ന് പേര് നല്കിമ ആദ്യാക്ഷരം സ്വരമായി എടുത്തു നീ തുടര്ന്നന് മുന്നോട്ടു പാടിയപ്പോള്‍ ഇത് ആവര്ത്തിക്കയാണ് എന്ന് കണ്ടു ഹൈ പിച്ച് ആണെന്ന് മാത്രം അപ്പോള്‍ 7 സ്ഥാനങ്ങള്‍ ആണ് ശബ്ദത്തിന് അവ വീണ്ടും, വീണ്ടും ആവര്ത്തിക്ക പ്പെടുകയാണ് എന്ന് മനസ്സിലായി.ഇവിടെ സ രി ഗ എന്ന മൂന്ന് സ്വരങ്ങളുടെയും പ ധ നീ എന്ന 3 സ്വരങ്ങളുടെയും മധ്യത്തിലാണ്‌ പേര് കിട്ടാത്തത് അതിനാല്‍ അവിടെ മാധ്യമം എന്ന് പേര് കൊടുക്കുകയും ആദ്യാക്ഷരമായ മ സ്വരമായി എടുക്കുകയും ചെയ്തു. ഇങ്ങിനെ ആണ് സപ്ത സ്വരങ്ങള്‍ ഉണ്ടായത് എന്ന് പണ്ഡിതന്മാര്‍ പറയുന്നു.

സ്വരങ്ങളെ പ്രകൃതി സ്വരങ്ങള്‍ എന്നും വികൃതി സ്വരങ്ങള്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട് സ ,പ എന്നീ സ്വരങ്ങള്‍ പ്രകൃതി സ്വരങ്ങളും രി ഗ മ ധ നി എന്നീ സ്വരങ്ങള്‍ വികൃതി സ്വരങ്ങളും ആണ് അതായത് ഈ സ്വരങ്ങള്‍ രണ്ടു വീതം ഉണ്ട് ചെറുതും വലുതും രി ഗ മ ധ നി എന്നേ സ്വരങ്ങള്‍ രണ്ടു വീതം കൂടെ സ പ എന്നിവ ഓരോന്നും അങ്ങിനെ 12 സ്വരങ്ങള്‍ ഇവയെ ദ്വാ ദശ സ്വരങ്ങള്‍ എന്ന് പറയുന്നു. മായാമാളവ ഗൌലയുടെ രി ഒന്നാമത്തെയും അതായത് ചെറുത്‌ മോഹനത്തിന്റെ രണ്ടാമത്തെയും രി ആണ് അതായത് വലുത്
കൂടാതെ 4 സ്വരങ്ങള്‍ പുറമേ വന്നിട്ടുണ്ട് അപ്പോള്‍ 1 6 സ്വരങ്ങള്‍ അവയെ ഷോഡശ സ്വരങ്ങള്‍ എന്ന് പറയും ഈ സ്വരങ്ങളെ അടിസ്ഥാനമാക്കിയാണ് വെങ്കിട മഖി എന്ന പണ്ഡിതന്‍ രാഗങ്ങള്‍ 7 2 എന്ന് ചിട്ടപ്പെടുത്തിയത്. അതായത് സപ്ത സ്വരങ്ങള്‍ 7 2 രീതിയില്‍ പാടാം. ഓരോ രീതിക്കും ഓരോ പേര്. അപ്പോള്‍ 7 2 പൂര്ണി രാഗങ്ങള്‍ ഉണ്ട് എന്നര്ത്ഥം. അത് ഒരു പ്രത്യേക നിയമപ്രകാരം അതിനു ഒരു ഓര്ഡതര്‍ കൊടുത്തിരിക്കുന്നു,അതിന്‍ പ്രകാരം 1 5 -മത്തെ രാഗമാണ് മായാമാളവ ഗൌള. 28-മത്തെ രാഗമായ ഹരികാംബോജി രാഗത്തില്‍ നിന്ന് മ നി സ്വരങ്ങളെ ഒഴിവാക്കി സ രി(2) ഗ(2)പ ധ (2) സ --അപ്പോള്‍ മോഹനം ആയി

ആവരണം

ആവരണം

തന്ത്രാഗമത്തിൽ അനേകം സാങ്കേതികപദങ്ങളുണ്ട്‌; അതിൽ ഉപയോഗിക്കുന്ന പല ശബ്ദ ത്തിനും നമ്മൾ സാധാരണയാ ഉപയോഗിക്കുന്ന അർത്ഥമല്ല ഉള്ളത്‌. ഉദാ ഹരണം, ആവരണം- ആ ശബ്ദം കേൾക്കുമ്പോൾ സാധാരണ അർത്ഥം മനസ്സിലാക്കുക, എന്തോ മൂടിയിരിക്കുന്നത്‌ എന്നാണ്‌. മായാശക്തികൾ രണ്ടാണ്‌. ഒന്ന്‌, വന്ന്‌ മറയ്ക്കുക. രണ്ട്‌, അതിൽ ഉണ്ടാക്കുക- അതാണ്‌ ആ ശക്തികളുടെ പ്രത്യേകത; അതുകൊണ്ടാണ്‌ ഈ പ്രപഞ്ചം ഉണ്ടാകുന്നത്‌. മറയ്ക്കുന്ന ശക്തിയെ തമസ്സെന്നും സൃഷ്ടിക്കുന്ന ശക്തിയെ രജസ്സെന്നും പറയും. മറച്ചാലും സൃഷ്ടിച്ചാലും, അതിനെ താദാത്മ്യപ്പെടുത്തിയില്ലേങ്കിൽ മറവ്‌ വരില്ല- താദാത്മ്യപ്പെടുത്തുന്ന ആ ശക്തിക്ക്‌ സത്വമെന്ന്പറയും. ഇവ മൂന്നുംചേർന്നാണ്‌ ഈ പ്രപഞ്ചമുണ്ടാകുന്നത്‌; പ്രപഞ്ചത്തെക്കുറിച്ചുള്ള ആഗ മരഹസ്യം ഇതാണ്‌. ഇതിന്റെ രഹസ്യം പഠിക്കാൻ ഏറെ ഉദാഹരണങ്ങൾ പറയും- തറയിൽകിടക്കുന്ന ഒരു സാധനം. ഏത്‌ സാധനമാണോകിടക്കുന്നത്‌, അതിനെ ഒന്നുവന്ന്‌ മറച്ചു; അതിനോട്‌ സാദൃശ്യമുള്ള മറ്റൊന്നിനെ രജസ്സ്‌ സൃഷ്ടിച്ചു - അപ്പോൾ തന്നിലെ ക്രിയാശക്തി രജസ്സാണ്‌. യഥാർത്ഥവസ്‌തുവായ ആത്മാവിനെ തമസ്സ്‌; അജ്ഞാനംവന്ന്‌ മറയ്ക്കുകയും ഇന്ദ്രിയങ്ങൾ, മനസ്സ്‌, ശരീരം മുതലായവയെ രജസ്സ്‌ ഉല്പന്നമാക്കുകയും അതിൽ ഞാൻ എന്ന അഭിമാനം ഉണ്ടാകുകയും ചെയ്യുന്നു - അതാണ്‌ സൃഷ്ടി സംജാതമാകുന്നത്‌. ആ വ്യഷ്ടിയിൽ പിന്നീട്‌ ശബ്ദസ്പർശരൂപരസഗന്ധാ ദികളോട്‌ ഇന്ദ്രിയങ്ങൾ- ഗുണം ഗുണത്തിലെന്നപോലെ ചേരുന്നു. അപ്പോൾ അതിലിരിക്കുന്ന തമസ്സ്‌ ബോധത്തെ മറച്ച്‌ ഉല്പന്നമാകുന്നതാണ്‌ സമഷ്ടി ജഗത്ത്‌ - ഉണ്ടാക്കുവാൻ കാരണമായ രജസ്സ്‌, അതുണ്ടാക്കുകയും അതിനെ സത്വം സംയോജിപ്പിക്കുകയും ചെയ്താണ്‌ ഈ ജഗത്‌വീക്ഷണം മുഴുവനും സംജാതമാകുന്നത്‌.  ഇതിനെയാണ്‌ തന്ത്രാഗമത്തിൽ ആവരണമെന്ന്‌ പറയുന്നത്‌. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, രാത്രി ഓടിവരുമ്പോൾ വഴിയിലൊരു കയറുകിടക്കുന്നത്‌ കാണുന്നു; കണ്ടയുടനെ അതിന്റെ രൂപം കൊണ്ട്‌ കയറങ്ങുമറഞ്ഞു; പകരം ഉള്ളിലെ ഭയമുണ്ടാക്കിയ പാമ്പെന്ന തോന്നൽ സംജാതമായി. ഉത്തരക്ഷണത്തിൽ ഇതെന്ത്‌ എന്ന ഉള്ളിലെ ചോദ്യത്തിന്‌ ഇതെന്നത്‌ സാമാന്യവും കയറെന്നത്‌ വിശേഷവുമായി, സാമാന്യത്തിലെ കയറിനെ മറക്കുകയും വിശേഷമായ പാമ്പ്‌ ഉണ്ടാകുകയും ചെയ്തു; ഇത്‌ എന്ന ശബ്ദാർത്ഥവുമായി സത്വം സമ്മേളിപ്പിക്കുമ്പോൾ ഇത്‌ പാമ്പെന്ന ഉത്തരം ഉണ്ടാകുകയും ചെയ്തു- അപ്പോൾ ഉത്തരക്ഷണത്തിൽ ഭയം കൊണ്ട്‌ തുള്ളിച്ചാടിപോകുകയും ചെയ്യും; വെളിച്ചവുമായി തിരിച്ചുവന്ന്‌ അവിടെ നോക്കുമ്പോൾ കണ്ടത്‌ കയറാണെന്ന്‌ ബോദ്ധ്യമാകുകയും ചെയ്യും. ഇതുപോലെ ആത്മബോധത്തെ ചിലപ്പോൾ മറയ്ക്കും; ഇത്‌ എന്ന ഇദംവൃത്തിവിശിഷ്ടമായ ജഗത്ത്‌ ഉണ്ടാക്കുകയും അവസാനം ജ്ഞാനം വരുമ്പോൾ അതിൽ അത്‌ ദഹിച്ച്‌ ഞാൻ ആത്മാവെന്ന്‌ ബോധിക്കുകയും ചെയ്യും; ഇതാണ്‌ ആവരണം; വിക്ഷേപം എന്ന രണ്ട്‌ മായകൾ.

21 October 2018

ആല്‍ മരം അതിവിശേഷം

ആല്‍ മരം അതിവിശേഷം

ആല്മരം വെറും ഒരു മരം അല്ല, ശ്രേഷ്ഠതയും പവിത്രതയും സങ്കല്പി‍ച്ച്‌ ആരാധിക്കുന്ന പുണ്യവൃക്ഷമാണു. അപൂര്വ്വ ഗുണങ്ങള്‍ ദാനം ചെയ്യുന്ന ഈ മഹാവൃക്ഷം പല രോഗങ്ങളുടെയും ആശ്വാസകാരകന്‍ കൂടിയാണു. ആല്‍ വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട്‌. ഇതില്‍ അരയാലിനാണു പ്രാധാന്യം. വൃക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം കല്പ്പിച്ചിരിക്കുന്ന അരയാലിനു 2000 വര്ഷം ആയുർദൈർഘ്യം  ആണു കല്പി്ച്ചിരിക്കുന്നത്‌. അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്മരത്തിന്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ടു. ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണു. ബോദ്ധിവൃക്ഷം എന്നു അരയാലിനു വിശേഷാര്ത്ഥം  കല്പിച്ചിരിക്കുന്നത്‌ അതിനാലാണു.

ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്ത്ഥം , ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണന്ന്‌ പറയുന്നുണ്ടു. ആൽമര ദർശതന-സ്പര്ശ്ന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണു. "യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്ശികക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനിക്കൂന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. "

"മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായതേ നമോ നമഃ"

ആല്‍ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണു ഇത്‌. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത്‌ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്ത്ഥംന. ത്രിമൂര്ത്തികൾക്ക് സ്ഥാനം കല്പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്ക്കും  നിവാരണമാണു.

"അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ"

നമസ്കാര മന്ത്രം ആണു ഇതു. ആലിനു എത്ര പ്രദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണു. അരയാലിനു 7 പ്രദക്ഷിണം വേണം 7ന്റെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം ആൽമരചുവടുകളില്‍ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വുയു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്ത്ത്റയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യ്ത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.

ആലിന്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുർവ്വേദത്തില്‍ ഉപയൊഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചില ഗഭാ‍ശയ രോഗങ്ങളുടെ ശമനത്തിനു ആല്മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന്‌ കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്ക്കൊദപ്പം ആല്മ്രപ്രദക്ഷിണവും നമസ്ക്കാരവും നാല്ലതാണു. പ്രമേഹം, കുഷ്ഠം , ത്വക്ക്‌, അർശ്ശലസ്സ്‌, രക്തശുദ്ധി ഇവക്കെല്ലാം ആല്‍തണാലാണു.

ശനിദശാകാലം ശനിയുടെ അപഹാരം, കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആൽമര പ്രദക്ഷിണം ഉത്തമമാണു. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണു. പുരാണ മതം. ഇതിന്റെ  പിന്നിലെ പുരാണകഥ.. പാലാഴി കടഞ്ഞ്പ്പോള്‍ ഉയര്ന്നു  വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠ സ്ഥാനം കല്പിോക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു. ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളതിരുന്നപ്പോള്‍ ത്രിമൂര്ത്തികള്‍ ആല്മഗരചുവട്ടില്‍ ഇരുന്നുകൊള്ളന്‍ അനുവദിച്ചു. അതെ തുടര്ന്നു  ഒരു വ്യവസ്തപ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണു.. എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയർകൂളളര്‍ ശരീരത്തിനും മനസ്സിനും നവോന്മേഞഷം നല്ക്കും എന്നതില്‍ യാതൊരു സംശയം ഇല്ല.