ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 December 2017

എഴുത്തിനു ഇരുത്തുമ്പോള്‍

എഴുത്തിനു ഇരുത്തുമ്പോള്‍

കുഞ്ഞിനെ എപ്പോള്‍ എഴുത്തിനു ഇരുത്തണം? ആര് എഴുത്തിനു ഇരുത്തണം?എങ്ങിനെ എഴുത്തിനു ഇരുത്തണം?എന്താണ് എഴുതേണ്ടത്?

ഇതൊക്കെ കൃത്യമായി അറിയുന്നവര്‍ അധികം പേരില്ലെന്ന് തോന്നുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ  കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ് അതായത് 12 വര്‍ഷം അതിന്റെ നാലില്‍ ഒന്ന് പ്രായം ആയാല്‍ കുഞ്ഞിനെ എഴുത്തിനു ഇരുത്താം അതായത് 3 വയസ്സ്. വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്‍ ആണെങ്കില്‍ പിതാവോ മാതാവോ ആയാല്‍ വളരെ നന്ന്. കാരണം തന്‍റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള്‍ തന്നെയാണ് സംശയം ഇല്ല. അങ്ങിനെ ആണെങ്കില്‍ കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടു പോയി  തൊഴുത്‌ പ്രദക്ഷിണം വെപ്പിച്ചു വീട്ടില്‍ വന്നിട്ട് ആകാം പൂജാമുറിയില്‍ വിഗ്നെശ്വരന്‍ സരസ്വതി ശ്രീകൃഷ്ണന്‍ എന്നിവരുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില്‍ ഇരുത്തി ഹരിശ്രീ ഗണപത യെ നമഃ എന്ന് സ്വര്‍ണം കൊണ്ട് എഴുതുക. സാധാരണ മോതിരം ആണ് ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല്‍ വളരെ നന്ന്. മാതാ പിതാക്കള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ ഏതെങ്കിലും സത്തായി ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം. എഴുത്തിനു ഇരുത്തുന്ന ആചാര്യന്‍ പ്രശസ്തന്‍ ആകണമെന്നില്ല. ജീവിതത്തില്‍ മൂല്യങ്ങള്‍ കൈവെടിയാത്ത വ്യക്തി ആയിരിക്കണം. ഭക്തനും ആയിരിക്കണം. താന്‍ കൊടുക്കുന്ന വിദ്യ കുട്ടിക്ക് ഭാവി ശോഭാനമാകുവാന്‍ ഉള്ളതാകനം എന്നാ ചിന്തയും ഉണ്ടായിരിക്കണം.

കടപയാദി സംഖ്യ അനുസരിച്ച് -- ഹരി ശ്രീ ഗണ പാതയെ നമഃ എന്നതിന് എന്താണ് അര്‍ത്ഥം എന്ന് നോക്കാം
ഹരി    -  28 നമ്പര്‍ കിട്ടുന്നു
ശ്രീ        - 2
ഗ           - 3
ണ         - 5
പ          - 1
തേ (ത) - 6
യേ(യ)  -1
ന           - 0
മ           - 5
---------------------
                51
51 അക്ഷരങ്ങളുടെ പ്രതിനിധി ആണ്. ഹരിശ്രീ ഗണപതയേ നമഃ എന്നുള്ളത്.

ഹരി - എന്നാ പദം കൊണ്ട് മഹാവിഷ്ണുവിനെയും. വിഘ്നങ്ങള്‍ ഒഴിവാകുവാനായി ഗണപതിയെയും സ്മരിക്കുന്നു. വിഷ്ണുവിനും ഗണപതിക്കും നമസ്കാരം എന്ന് വാക്യാര്‍ത്ഥം. ശ്രീ--ഗണ--പതി--എന്നീ പദങ്ങള്‍ കൊണ്ട്, ലക്ഷ്മീ ദേവി - ശ്രീ -പരമശിവന്‍ - ഗണാനാം പതി അതായത് ഭൂതഗണങ്ങളുടെ നാഥന്‍ എന്ന് കുറിക്കുന്നു അര്‍ദ്ധ നാരീശ്വരന്‍ ആയതിനാല്‍ ഗണാനാം പതി എന്നാ പദം കൊണ്ട് ശിവനെയും ഉമയെയും സ്മരിക്കുന്നു. ഇതിന്‍റെ സാകല്യാര്‍ത്ഥം സരസ്വതീ പരവും ആണ്. അപ്പോള്‍ 5 ഈശ്വരാ ഭാവങ്ങളെ ഈ വരികൊണ്ട് സ്മരിക്കുന്നു.

എഴുത്തിനു ഇരുത്തി കഴിഞ്ഞാല്‍ കുഞ്ഞിന്റെ നാവിലും മൂര്ധ്ധാവിലും ഒരു തുള്ളി നെയ്യ് ഒറ്റിക്കുന്നതു ആയുര്‍വേദ ശാസ്ത്രപ്രകാരം ഉത്തമമാണ്. തുടര്‍ന്നു രക്ഷിതാക്കള്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രത്തില്‍ ആണെങ്കില്‍ സമൂഹമായി വിദ്യാ ഗോപാല മന്ത്രം ചൊല്ലി അര്ചിക്കുന്നത് നന്ന് - 101 തവണ അര്ചിച്ചാല്‍ ഉത്തമം.

സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍)

സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍)


തമിഴ്‌നാട്ടില്‍ രത്‌നക്കല്ലുകള്‍ സ്വയംഭൂ ശിവലിംഗമായി പ്രതിഷ്ഠിച്ചിട്ടുള്ള പുരാണപ്രസിദ്ധമാണ്. അതിപ്രാചീനവുമായ ഏഴ് ശിവക്ഷേത്രങ്ങളാണ് സപ്തവിടങ്കങ്ങള്‍ എന്നറിയപ്പെടുന്നത്.
'വിടങ്കം' എന്നാല്‍ 'ഉളികൊണ്ട് കൊത്താത്തത്' എന്നര്‍ത്ഥം. മുചുകുന്ദ ചക്രവര്‍ത്തിയാണ് ഈ ശിവലിംഗങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.
ഈ ഏഴു ക്ഷേത്രങ്ങളിലും ഭഗവാന്‍ ശിവന്‍ ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്. പ്രത്യേകം നടരാജ സന്നിധിയായി ഈ നടനങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്താല്‍ രാജാവിനെപ്പോലെ വാഴാമെന്നാണ് വിശ്വാസം.
സകലമാനവിധത്തിലുള്ള ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതിന് സപ്തവിടങ്ക ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് കരുതുന്നു.

സപ്തവിടങ്ക ക്ഷേത്രങ്ങള്‍ ഇവയെല്ലാമാണ്.

തിരുവാരൂര്‍
തിരുവാരൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സപ്തവിടങ്ക ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും അതിബൃഹത്തായതുമായ ക്ഷേത്രമാണിത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ഒരു കി.മീ. ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്യാഗരാജര്‍ എന്ന പേരില്‍ ശിവനും 'നീലോല്പല അംബാള്‍' എന്ന പേരില്‍ പാര്‍വ്വതിയും പ്രത്യേകം കോവിലുകളില്‍ വാണരുളുന്നു. 'അജപാ' നടനമാടി ശിവന്‍ നടരാജസ്വാമിയായി പ്രത്യേകം കോവിലില്‍ കുടിയിരിക്കുന്നു.

തിരുനള്ളാര്‍
കാരയ്ക്കലില്‍ നിന്നും അഞ്ച് കി.മീ. ദൂരം. നവഗ്രഹക്ഷേത്രങ്ങളില്‍ ശനീശ്വര ദേവസ്ഥാനമാണ് ഈ ക്ഷേത്രം. ഉന്മത്തനടനമാടി ശിവന്‍ നടരാജ സന്നിധിയില്‍. സ്വയംഭൂ ശിവലിംഗം ദര്‍ഭാരണ്യേശ്വരന്‍ എന്ന പേരില്‍ പ്രധാന ശ്രീകോവിലില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍ണ്ണമുലയമ്മ എന്ന നാമത്തില്‍ പാര്‍വ്വതിയും വാണരുളുന്നു.

തിരുനാഗൈരക്കോണം
നാഗപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും രണ്ട് കി.മീ. ദൂരം. കടല്‍ക്കര നടനമാണ് ശിവന്‍ ആടിയത്. കയരോഗണസ്വാമി എന്ന പേരില്‍ ശിവനും നീലാക്ഷി എന്ന പേരില്‍ പാര്‍വ്വതിയും വാഴുന്നു. പ്രധാനപ്പെട്ട ശക്തി പീഠങ്ങളില്‍ ഒന്നാണ് ഈ ദേവി സന്നിധി.

വേദാരണ്യം
നാഗപട്ടണത്തുനിന്നും 50 കി.മീ. ദൂരം. ഹസ്തപാദ നടനമാണ് ഈ ക്ഷേത്രത്തില്‍ ശിവന്‍ നടനം ചെയ്തത്. നാലുവേദങ്ങളും മനുഷ്യരൂപത്തില്‍ ഇവിടെ ശിവനെ പൂജിച്ചു. അതിനാല്‍ വേദാരണ്യേശ്വരന്‍ എന്ന പേരില്‍ ശിവന്‍ അറിയപ്പെട്ടു.
തിരുമറൈക്കാട് എന്ന പേരും വേദാരണ്യത്തിനുണ്ട്. വേദനായികയായി പാര്‍വതിയും പ്രത്യേകം കോവിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പുന്നമരമാണ് സ്ഥലവൃക്ഷം. പ്രധാന തീര്‍ത്ഥക്കുളമായ വേദതീര്‍ത്ഥം ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു.

തിരുവായ്മൂര്‍
തിരുവാരൂരില്‍നിന്നും അഞ്ച് കി.മീ. ദൂരം. വായ്മൂര്‍നാഥന്‍ എന്ന പേരില്‍ ശിവനും ക്ഷീര വചനനായികയായി പാര്‍വ്വതിയും വാണരുളുന്നു. കമലനടനമാണ് ശിവന്‍ ആടിയത്.

തിരുക്കാറവാസല്‍
തിരുവാരൂരില്‍നിന്നും 12 കി.മീ. ദൂരം. സഹസ്ര നേത്രനാഥസ്വാമി എന്നാണ് ശിവനാമം. കൈലാസനായികയായി പാര്‍വതിയും. സ്ഥലവൃക്ഷം, പ്ലാവ്. ബ്രഹ്മതീര്‍ത്ഥം, ശേഷതീര്‍ത്ഥം തുടങ്ങിയ വിശേഷപ്പെട്ട തീര്‍ത്ഥഘട്ടങ്ങളും ഉണ്ട്. ആദി നടനമാണ് ശിവന്‍ ആടിയത്.

തിരുക്കുവലയ്
തിരുവാരൂരില്‍നിന്നും തിരുത്തിറപൂണ്ടി എന്ന സ്ഥലത്തുപോകുന്ന റൂട്ടില്‍ 'കാച്ചിനം' എന്ന സ്ഥലത്തുനിന്ന് അഞ്ച് കി.മീ. ദൂരം. ശിവന്‍, ബ്രഹ്മപുരീശ്വരന്‍, പാര്‍വതി, പൂങ്കുഴല്‍ അമ്മ എന്നീ നാമങ്ങളില്‍ പ്രത്യേക സന്നിധിയില്‍. ബ്രഹ്മതീര്‍ത്ഥമാണ് പ്രധാന തീര്‍ത്ഥക്കുളം. ഭൃംഗനടനമാണ് ശിവന്‍ ആടിയത്.

ഗായത്രിയും ഇരുപത്തിനാലുകളും

ഗായത്രിയും ഇരുപത്തിനാലുകളും

ഇരുപത്തിനല് അക്ഷരങ്ങളാൽ വിശ്വത്തിന്റെ രഹസ്യമായി കുടികൊള്ളുന്ന ഗായത്രിയുടെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് അവതാരങ്ങളും, ശക്തികളും, ഋഷികളും, ഛന്ദസുകളും, തത്വങ്ങളും, നിറങ്ങളും ഏതൊക്കെയാണെന്ന് മഹർഷി നാരയണൻ, നാരദമഹർഷിയോട് വിശദീകരിച്ചിട്ടുണ്ട്.

ഗായത്രി :-
1 തത്,  2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ,  11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18  യോ, 19 യോ,  
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,

ശക്തികൾ :-
1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി,  15 - വിമലാ,  16 - തമോപഹാരിണി, 17 - സൂഷ്മാ,  18 - വിശ്വയോനി,  19 - ജയാ,  20 - വശാ,  21 - പത്മാലയാ,  22 - പരശോഭ,  23 - ഭദ്രാ, 24 – ത്രിപാദാ

മുദ്രകൾ :-
1 - സന്മുഖം,  2 - സംപുടം, 3 - വിതതം,  4 - വിസ്തൃതം, 5 -  ദ്വിമുഖം, 6 - ത്രിമുഖം,  7 - ചതുർമുഖം,  8 - പഞ്ചമുഖം,  9 -  ഷണ്മുഖം, 10 - അധോമുഖം, 11-   വ്യാപകജഞ്ജലികം,   12 - ശകടം,  13 -  യമപാശം,  14 - ഗ്രഥികം,  15 - സന്മുഖോന്മുഖം,  16 - വിലംബം,  17 -  മുഷ്ടികം,  18 - മത്സ്യം,  19 - കൂർമ്മം,  20 - വരാഹം,  21 - സിഹാക്രാന്തം,  22 - മഹാക്രാന്തം,  23 - മുദ്കരം,   24 - പല്ലവം.

ഋഷികൾ :-
1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു,  5 - ഭ്രഗു,  6 - ശാടില്യൻ,  7 - ലോഹിതൻ,  8 - വിഷ്ണു,  9 - ശാതാതവൻ,  10 - സനൽകുമരൻ, 11 - വേദവ്യാസൻ,  12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ,  15 - കൃതു,  16 - വഷശൻ,  17 - കശ്യപൻ,  18 - അത്രി,  19 - അഗസ്ത്യൻ,  20 - ഉദാലകൻ,  21 - അംഗിരസ്സ്,  22 - നാമകേതു,  23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.

ഛന്ദസുകൾ :- 
1 - ഗായത്രി,  2 - ഉഷ്ണിക്ക്,  3 - അനുഷ്ടുപ്പ്,  4 -  ബൃഹതി,  5 - പക്തി,  6 - ത്രിഷ്ടുപ്പ്,  7 - ജഗതി,  8 -  അതിജഗതി,  9 - ശക്വരി,   10 - അതിശക്വരി,  11 -  ധൃതി,  12 - അതിധൃതി,  13 - വിരാട്,  14 - പ്രസ്തരപങക്തി,  15 - കൃതി,  16 - പ്രകൃതി,  17- ആകൃതി,   18 - വികൃതി,  19 - സംകൃതി,  20 - അക്ഷരപങക്തി,  21 - ഭുഃ,  22 - ഭുവഃ,  23 - സ്വഃ,  24 - ജ്യോതിഷ്മതി.

തത്വങ്ങൾ :-
1 - പൃഥി,  2 - അപ്പ്( ജലം ),  3 - തേജസ്സ് (അഗ്നി),  4 - വായു,  5 - ആകാശം,  6 - ഗന്ധം,  7 - രസം,  8 - രൂപം,  9 - ശബ്ദം,  10 - സ്പർശം,  11 - വാക്യം,  12 - പാദം,  13 - മലം, 14 - വിസർജനേന്ദ്രിയം,  15 - ത്വക്ക്,  16 - കണ്ണ്,  17 - ചെവി,  18 - നാക്ക്,  19 - മൂക്ക്,  20 - മനസ്,  21 - ബുദ്ധി, 22 -  അഹങ്കാരം,  23 - ചിത്തം,  24 - ജ്ഞാനം.

നിറങ്ങൾ :-
1 - ചമ്പകം,  2 - കായാമ്പു,  3 - പവിഴം,  4 - സ്ഫടികം,  5 - താമരപ്പൂ,  6 - അരുണാദിത്യൻ,  7 - ശംഖകുന്ദേന്ദുക്കൾ,  8 - ഇളംതാമരയില,  9 - പത്മരാഗം,  10 - ഇന്ദ്രനീലമണി,  11 - മുത്ത്,  12 - കുങ്കുമം, 13 - അഞ്ജനം,  14 - രക്തം,  15 - വൈഡ്യൂര്യം,  16 - തേൻ,  17 - മഞ്ഞൾ,  18 - കുന്ദദുഗ്ദ്ധങ്ങൾ,  19 - സൂര്യരശ്മി,  20 - ശുകപുച്ഛം,  21 - താമര,  22 - കൈതപ്പൂവ്,  23 - മല്ലികാകുസുമം,  24 - കരവീരപുഷ്പം.

അവതാരങ്ങൾ :-
1 - സനകൻ,  2 - സനന്ദൻ,  3 - സനാതനൻ,  4 - സനൽകുമാരൻ,  5 - വരാഹം,  6 - നാരദൻ,  7 - നരനാരായണന്മാർ,  8 - ദത്താത്രേയൻ,  9 - യജ്ഞൻ,  10 - ഋഷഭൻ,  11 - കപിലൻ,  12 -  മൽസ്യം,  13 - മോഹിനി,  14 - കൂർമം,  15 -  ഗരുഡൻ,  16 - ധന്വന്തരി,  17 - നരസിംഹം,  18 - വാമനൻ,  19 - പരശുരാമൻ,  20 - വ്യാസൻ,  21 - ശ്രീരാമൻ,  22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ,  24 - കൽക്കി.

ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :- 

1 - അഗ്നിദേവൻ,  2 - പ്രജാപതി,  3 - ചന്ദ്രൻ,  4 - ഈശ്വാനൻ, 5 - ആദിത്യൻ,  6 - ഗാർഗ്യപത്യൻ,  7 - മന്ത്രം,  8 - ഭഗൻ,  9 - ആര്യമാവ്,  10 - സവിതാവ്,  11 - ത്വഷ്ടാവ്,  12 - പുഷാവ്,  13 - ഇന്ദ്രാഗ്നികൾ,  14 - വായു,  15 - വാമദേവൻ,  16 - മിത്രവരുണന്മാർ,  17 - ഭ്രാത്യവ്യൻ,  18 - വിഷ്ണു,  19 - വാമനൻ,  20 - വിശ്വദേവൻ,  21- രുദ്രൻ,  22 - കുബേരൻ,  23 - അശ്വനികുമാരന്മാർ,  24 - ബ്രഹ്മാദിദേവന്മാർ.

ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ ???

ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ ???

ഭാരത സംസ്കൃതിയുടെ അടിത്തറയും അറിവിന്റെ മഹാസാഗരവുമായ വേദങ്ങൾ തന്നെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽക്കുന്നുണ്ട്. വേദമന്ത്രൾ കണ്ടെത്തുന്നവരെ ദ്രാഷ്ട്ക്കൾ എന്നാണ് വിളിച്ചു വരുന്നത്. ഇതിൽ പുരുഷന്മാർ മാത്രമല്ല സ്തീകളും  കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ട്പ്പെടുന്നു.  ഋഷികൾ എന്ന പദം പുരുഷന്മാരെ സൂചിപ്പിക്കുമ്പോൾ മന്ത്രദ്രാഷ്ടാക്കളായ സ്ത്രീകൾ അറിയപ്പെടുന്നത് ഋഷികമാരെന്നാണ്. മാത്രമല്ല, വേദം പഠിക്കുകയോ, പഠിപ്പിക്കുകയോ ചേയ്തിരുന്നവരെ ബ്രഹ്മവാദിനികൾ എന്നാണ് വിളിച്ചിരുന്നത്. എന്നുവെച്ചാൽ മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്ന ഗായത്രീമന്ത്രം സ്ത്രീകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നു എന്നു സാരം.

ഘോഷാ, ഗോധാ, വിശ്വവരാ, ആപല, ഉപനിഷാദ്, ജൂഹ, അദിതി, ഇന്ദ്രാണി, സരമാ, രോമശ, ഉർവശി, ലോപമുദ്ര, യമി, ശാശ്വതി,  സൂര്യസാവിത്രി,  എന്നിവർ  ഋഷികമാരായിരുന്നു. ഇതിൽ സൂര്യസാവിത്രി എന്ന ഋഷിക ഋഗ്വേദത്തിലെ എഴുപത്തഞ്ച് മന്ത്രങ്ങൾ രചിച്ചതായി കാണാവുന്നതാണ്.

ഗേവഷണബുദ്ധിയോടെ ഭാരതീയതയെ സമീപിച്ചാൽ ഗായത്രീമന്ത്രത്തിന്റെ ഉപാസകരായി നിരവധി  സ്ത്രീരത്നങ്ങളെ കണ്ടെത്താനാകും. ഗാർഗി, മൈത്രേയി, മദാലസ, അനസൂയ, അരുന്ധതി, ദേവയാനി, അഹല്യ, കുന്തി, സത് രൂപ,  വൃന്ദ, മണ്ഡോദരി, താര, ദ്രൗപതി, ദമയന്തി, ഗൗതമി, ആപല, സുപഭ, ശവാതി, ഉശില, സാവിത്രി, പ്രതിശേയി, വിശാലിനീ, ബേന്ദുലാ,  സുനിത, ശകുന്തള, പിംഗള, രോഹിണി, ഭദ്ര, വിഡുല, ഗാന്ധാരി, സീതാ, ദേവഹൂതി, പാർവതി, ശചി, സത്യവതി, സുകന്യ, തുടങ്ങിയ  എത്രയോ സ്ത്രീ രത്നങ്ങളുടെ ദിവ്യനാമങ്ങൾ നമുക്കു മുന്നിൽ തിളങ്ങിനിൽക്കുന്നുണ്ട്.  

ഗായതീജപത്തിന്റെ മാഹത്മ്യത്തിലൂടെ സാവിത്രി തന്റെ ഭർത്താവിന്റെ   ജീവനെ യമധർമനിൽ നിന്നും തിരികെ വാങ്ങിയതു മാത്രം നോക്കിയാൽ മതി. വിശ്വമാതാവും  ദേവമാതാവും വേദമാതാവും ആദിമാതാവുമായ ദേവീഗായത്രിയുടെ അനുഗ്രഹം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ലഭ്യമാവുക എന്നു പറഞ്ഞാൽ തെറ്റില്ല.  സ്ത്രീകളുടെ ആത്മാർത്ഥതയും അർപണവും തികഞ്ഞ ഭക്തിയുമല്ലാതെ മറ്റൊന്നുമല്ല   അതിനുപിന്നിൽ

തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ശബരിമലയിൽ എന്ന പോലെ  സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ തന്നെ അതിപ്രശസ്തമായ ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.

കിടങ്ങൂര്ക്ഷേത്ര ത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല. കേട്ടപ്പോള് കൗതുകം തോന്നിയോ?....

ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് കടുത്ത നിഷ്ഠയാണിത്. ശബരിമലയില് 10 വയസ്സില് താഴെയുള്ള പെണ്കുട്ടികള്ക്കും അറുപത് വയസ്സ് പിന്നിട്ടവര്ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില് 10 വയസ്സില് താഴെ പ്രായമുള്ള പെണ്കുട്ടികള്ക്ക് മാത്രമേയുള്ളു പ്രവേശനം.

പ്രായപൂര്ത്തിയായ സ്ത്രീജനങ്ങള് ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല് തന്നെ അവര് മുരുകനെ ദര്ശിക്കാനെത്തുമ്പോള് എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന് അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. കുറേക്കാലം മുമ്പുവരെ എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു. എന്നാല് ദേവപ്രശ്നം വെച്ചപ്പോള് പ്രായപൂര്ത്തിയായ സ്ത്രീകള് നേരിട്ട് ഭഗവാനെ ദര്ശിക്കരുതെന്ന് കണ്ടു. ഇതിന് പ്രകാരമാണ് പിന്നീട് നിയന്ത്രണം വന്നത്.
അപ്പോഴും അവിടെ സ്ത്രീകള്ക്ക് വിവേചനം കല്പിച്ചിട്ടില്ല എന്നതും കൗതുകമാണ്. കാരണം സ്ത്രീജനങ്ങള്ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല് അതിനൊരു വഴിയും അവര്ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്, ക്ഷേത്ര ഇടനാഴിയില് നിന്ന് ഭഗവാനെ നേരില് കണ്ടു പ്രാര്ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന് കഴിയാത്ത രീതിയില് ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില് നിര്മാണത്തിന്റെ വാസ്തുഘടന.

ഭക്തപ്രിയനാണ് ബാലമുരുകന്. സ്ത്രീകളെ നേരില് കാണാന് വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന് തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല് മതിയത്രെ. ഇവിടത്തെ വിശേഷാല്വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്പിക്കുന്നത്. ഇഷ്ടസന്താനലബ്ധി
ക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്ക്ക് അകത്തേക്ക് പ്രവേശിക്കാന് പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര് കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്ശിച്ച് അപ്പോള് തന്നെ പുറത്തുകടക്കും.

കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ താന്ത്രികവിധിപ്
രകാരമാണ് പൂജാദി കര്മ്മങ്ങള് നടക്കുന്നത്. അതൊക്കെ മാറ്റണം എന്ന് പറയാനാവില്ല. സമത്വം ഇല്ലാത്തതുകൊണ്ടല്ല സ്ത്രീക്ക് പ്രവേശനം പാടില്ല എന്ന് നിഷ്കര്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ബാധകമല്ല താനും.

മൂവായിരത്തിലേറെ വര്ഷം പഴക്കം കിടങ്ങൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി സവിശേഷതകളാണുള്ളത്. സുബ്രഹ്മണ്യ സ്വാമിയ്ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കുംതേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.

ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര് ഗ്രാമത്തില് നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല് നിര്മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്മാണം. രാഗമണ്ഡപത്തില് രാമായണമഹാഭാരത കഥാഭാഗങ്ങള് കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന് കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല് പോലും പലരും വിശ്വസിച്ചെന്നു വരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്ഷം വേണ്ടിവരും. ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര് കുടുംബക്കാരാണ് നിര്മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര് ഇല്ലത്തിനാണ് താന്ത്രികാധികാരം. ഇവിടത്തെ രാമന് നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കിടങ്ങൂര് ഗ്രാമത്തിലുള്ള 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്. കിടങ്ങൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്.

ഗായത്രീഗീത

ഗായത്രീഗീത

'ഓം' 'ഭുഃ' 'ഭുവഃ "സ്വഃ"  'തത്'  'സവിതു' 'വരേണ്യം' 'ഭർഗോ'  'ദേവസ്യ' 'ധീമഹി'  'ധിയോ'   'യോനഃ'   "പ്രചോദയാത്"

മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന്ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ. സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!

"ഔമിത്യേവ സുമാമധേയമനഘം വിശ്വാത്മനോ ബ്രഹ്മണഃ

സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം

യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം

ലോകേശം സമദർശിനം നിയമനം  ചാകാരഹീനം പ്രഭും " …'ഓം'

ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.

"ഭ്രുർ വൈ പ്രാണേ ഇതി ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ

പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച

ഏതേനൈവ വിസിദ്ധ്യതേ ഹി സകല  നൂനം സമാനം ജഗത്

ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...'ഭുഃ'

വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്.  ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം

ഭൂവോ നാസോ ലോകേ സകലവിപവ നിഘദിതഃ

കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം

ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ

ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."……….. 'ഭുവഃ'

'ഭുവഃ - ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ'  കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും  സന്തോഷം നിറഞ്ഞിരിക്കും.

"സ്വരേഷോ  വൈശബ്ദോ  നിഗദതി മനഃസ്ഥൈര്യകരണം

തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം

നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത

ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"...."സ്വഃ"

'സ്വഃ' - മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്.  ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും വേണം…

"തതോ വൈനിഷ്പത്തിഃ സുഭുവിമതിമാൻ പണ്ഡിതവരഃ

നിജാനൻഗുഹ്യം  യോമരണ ജീവനയോസ്തദഖിലം

അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത

സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"

‘തത്' - ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ്   ' തത്'   വെളിപ്പെടുത്തുന്നത്.  അങ്ങനെയുള്ളവർ  ഭയാസക്തിയില്ലാതെ  അനന്തമായ ലോകത്തിൽ  തന്റെ ഗതിവിഗതികളിലൂടെ  യാത്ര ചെയ്യുന്നു. 
"സവിതുസ്തുപദം വിതനേതിധ്രുവം

മനുജോ ബലവാൻ വസിതേവ ഭവേത്

വിഷയാ അനുഭൂതി പരിസ്ഥിതയോ

വൈസദാത്മന ഏവ ഗണേദിതി സഃ”

'സവിതു' - ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ്  'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന   തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.

“വരേണ്യം ചൈതദ്വൈപ്കടയതി ശ്രേഷ്ഠത്വമനിശം

സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്

തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്

തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"

'വരേണ്യം' - നിത്യസത്യത്തിലേയ്ക്ക്  ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന്  'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം.  ഉള്ളിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ  ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്……

" ഭർഗോ വ്യാഹൃതിപദം ഹി നിതരാം ലോക സുലോകോഭവേത്

പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്

ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച

തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”…..( 'ഭർഗോ')       

'ഭർഗോ' - പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ്  'ഭർഗോ'  എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി  എല്ലായിപ്പോഴും പ്രവർത്തിക്കണം.

“ദേവസ്യതി തുവ്യാകരണോത്യമരതാം  മർത്യോപിസ പ്രാപ്യതേ   ദേവാനാമിവ

ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി

നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ

ബാഹ്യാഭ്യാന്തര മസ്യ  ദേവഭൂവനം സംയുജ്യതേ ചൈവഹി"....('ദേവസ്യ' ) 

'ദേവസ്യ' - മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാമെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും  ചെയ്താൽ ദേവലോകം ലഭ്യമാക്കും.

ധീമഹി ഭവേമ സർവവിധം ശുചിം

ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു 

നോമനുജോ ലഭതേ സുഖശാന്തിം

മനേന വിനേതി വദന്തി ഹിവേദഃ….('ധീമഹി’)   

‘ധീമഹി' - പവിത്രവും പരിശുദ്ധവുമായ ഊർജ്ജത്തെ  ഏവരും അകമേ സ്വീകരിക്കണമെന്നാണ് 'ധീമഹി'  എന്ന പദത്തിലൂടെ  തിരിച്ചറിയേണ്ടത്.  ഇങ്ങനെ ചെയ്തില്ലെങ്കിൽ സുഖമോ ശാന്തിയോ ഉണ്ടാകില്ലെന്ന വേദങ്ങൾ ഓർമ്മിപ്പിക്കുന്നു…….

“ധിയോ മത്യോന്മഥ്യാഗമനിഗമ മന്ത്രാൻ സുമതിമാൻ

വിജാനീയാത്തത്വ വിമല നവനീതം പരമിവ

യതോസ്മിൻ ലോകേ വേസംശയാഗത വിചാര സ്ഥലശതേ

മതിഃ ശുദ്ധൈവഞ്ചാ പ്രകടയതി സത്യം സുമനസേ.” ……. (ധിയോ) 

'ധിയോ' - ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും  ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് 'ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്.  ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.   

"യോനോ വാസ്തിതു ശക്തിസാധനചയോ ന്യൂനാധികഷ്ച്ചഥവാ

ഭാഗം ന്യൂനമതം ഹി തസ്യ വിധധേമാത്മ  പ്രസാദായച

യൽ പശ്ചദവശിഷ്ട് ഭാഗമഖിലം തൃക്ത്വാ ഫലശാ ഗൃദി

തദ്ധീനേഷ്വഭിലാഷ വസ്തു വിതര യേ ശക്തി ഹീനാഃ സ്വയം" …. (യോനഃ)

‘യോനഃ' - ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ'  എന്ന പദം ഓർമ്മിപ്പിക്കുന്നത്. 

പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ

നരഃ പ്രയണായ ച സത്യ വർത്മ്മനി

കൃതം ഹി  കർമാഖിലമിത്ശമംഗിനാ

വദന്തിധർമ ഇതി ഹി വിപശ്ചിതഃ ….. (" പ്രചോദയാത്")

"പ്രചോദയാത്" - ഏതിനെയാണോ വിദ്വാന്മാർ  ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ  സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്.   മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം .  

" ഗായത്രി ഗീതാം ഹ്യേതാം യോനരോവേത്തി തത്വതഃ

സമുക്ത്വാ സർവ്വദുഖേഭ്യഃ  സദാനന്ദേ നിമജ്ജതി"

ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും . അയാൾ  എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും