ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2017

തെറ്റിദ്ധരിപ്പിക്കപ്പെട്ട ബലരാമന്‍

തെറ്റിദ്ധരിപ്പിക്കപ്പെട്ട ബലരാമന്‍

മഹാവിഷ്ണുവിന്‍റെ  അംശം അഥവാ അംഗം ആണ് അനന്തന്‍. അപ്പോള്‍ വൈഷ്ണവ ഭാവം തന്നെയാണ് അനന്തനും. യോഗിയും സ്ഥിത പ്രജ്ഞനും ഇന്ദ്രിയ നിഗ്രഹം സ്വഭാവമായ അംശവും ആണ് അങ്ങിനെയുള്ള അനന്തന്റെ അവതാരമാണ് ബലരാമന്‍. സദാ സമയവും ലഹരിയില്‍ ആണ് അതായത് ഹരിയില്‍ ലയിച്ചിരിക്കുന്ന അവസ്ഥ. ഭക്തിയാല്‍ ഉന്മത്തനായിരിക്കുന്ന രാമനെ മദ്യം ഉപയോഗിക്കുന്നവന്‍ ആയി ചിത്രീകരിച്ചിരിക്കുന്നു. അനന്തന്റെ അവതാരമായതിനാല്‍ മദ്യം എന്ന ദ്രവ രൂപ പാനീയം അല്ല എന്നുറപ്പ് ഇത് മനസ്സില്‍ വെച്ച് കൊണ്ട് വേണം ബലരാമനെ സമീപിക്കാന്‍. സദാസമയത്തും ഹരിയില്‍ ലയിചിരിക്കുന്നതിനാല്‍ പരിസരം മറന്നിരിക്കും പലപ്പോളും ദ്വാരകയില്‍ നടക്കുന്ന കാര്യങ്ങള്‍ രാമന്‍ അറിയാറില്ല. കാരണം യോഗനിദ്രയില്‍ ആണ് അത് തന്നെ ഹനുമാന്‍ രാമമന്ത്രം ജപിച്ചു ലയിച്ചിരുന്നു ഒരു യുഗം പോയത് തന്നെ അറിഞ്ഞിട്ടില്ല. അതെ പോലെ തന്നെ ഇവിടെയും. പക്ഷെ വളരെ വികലമായാണ് പലരും രാമനെ വിലയിരുത്തുന്നത്. ഇവിടെ രാമന്‍ അവതാരമാണെന്ന കാര്യവും ഒരു അവതാരത്തിന്റെ ലക്ഷണവും വ്യാഖ്യാനിക്കുന്നവര്‍ മറക്കുന്നു.

യുദ്ധ സമയത്ത് രാമന്‍ ഒളിച്ചോടിയത് അല്ല തീര്‍ഥയാത്രക്കു പോയതിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ എന്തിനാണ് രാമന്‍ ഈ സമയം തന്നെ തീര്‍ഥയാത്രക്കു തിരഞ്ഞെടുത്തത്? ബലരാമന്‍ ഏതെങ്കിലും പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ പതിനെട്ട ദിവസം പോയിട്ട് പതിനെട്ടു നിമിഷം നേരം പോലും യുദ്ധം നീണ്ടു നില്‍ക്കില്ല. രണ്ടു തവണ ഇത് ലോകത്തിനു കാണിച്ചു കൊടുത്തതാണ് ഇന്ദ്ര പൂജ മുടക്കി ഗോവര്‍ദ്ധനത്തെ പൂജിക്കാന്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ യാദവര്‍ അത് അംഗീകരിച്ചു. ചോദ്യം ചെയ്യാന്‍ എത്തിയ ദേവേന്ദ്രനെയും ദേവന്മാരെയും നേരിട്ടത് ആദ്യം ബലരാമന്‍ ആയിരുന്നു. ആകാശം മുട്ടെ വളര്‍ന്നു തന്‍റെ ആയുധമായ കലപ്പ ഭൂമിയില്‍ താഴ്ത്ത്തിയപ്പോള്‍ മറുഭാഗം കുലുങ്ങുകയും ദേവന്മാര്‍ ഭൂമിയുടെ കുലുക്കത്തെ ഭയന്ന് മാപ്പ് ചോദിക്കുകയും ചെയ്തു. പിന്നെ ജാമ്ബവതിയുടെ പുത്രനായ സാംബനെ ദുര്യോധനന്‍ ബന്ധനത്തില്‍ ആക്കിയപ്പോള്‍ മോചിപ്പിക്കാന്‍ ചെന്നത് ബലരാമന്‍ ആയിരുന്നു തന്‍റെ ശിഷ്യന്‍ ആയിട്ട് കൂടി തന്നോട് അപമര്യാദയായി ദുര്യോധനന്‍ പെരുമാറിയപ്പോള്‍ കുപിതനായ രാമന്‍ വാനംമുട്ടെ വളര്‍ന്നു കലപ്പ ഭൂമിയില്‍ താഴ്ത്തുകയും ഹസ്തിന പുരി ഗംഗയുടെ മടിത്തട്ടിലേക്ക്  മറിയും എന്നാ ഘട്ടം വന്നപ്പോള്‍ ഭീഷ്മര്‍ ആണ് രാമനോട് മാപ്പ് ചോദിച്ചു രാമനെ ശാന്തന്‍ ആക്കിയത്. അപ്പോള്‍ രാമന്‍ യുദ്ധത്തിനു തെയ്യാരായാല്‍ മറുപക്ഷം നിമിഷ നേരം കൊണ്ട് നാശമാകും. അതല്ല വിധി എന്ന് അറിഞ്ഞ രാമന്‍ ഭഗവാന്റെ ഉദ്ദേശം എന്താണ് അത് നടക്കട്ടെ എന്നും വിചാരിച്ചു പോയതാണ് മാത്രമല്ല ഈ യാത്രയെ കൃഷ്ണന്‍ തടഞ്ഞതും ഇല്ല.

പിന്നെ മറ്റൊരു അപവാദം രോമഹര്‍ഷ മഹര്‍ഷിയെ വധിച്ചു എന്നും പറഞ്ഞാണ്. ഹരികഥ പറയുന്ന സൂതനാണ് രോമാഹര്‍ഷന്‍ ഒരിക്കല്‍ ബലരാമന്‍ നൈമിഷികാരണൃത്തില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നാ കാരണവും പറഞ്ഞു ബലരാമന്‍ രോമാഹര്‍ഷനെ വധിച്ചു വത്രേ! അതാണോ സത്യം? ഹരികഥ കേള്‍ക്കുകയോ പറയുകയോ ചെയ്‌താല്‍ ഭക്തി മൂലം രോമാഞ്ചം ഉണ്ടാകും മഹര്‍ഷിക്ക് അത് കൊണ്ടാണ് രോമം ഹര്ഷിക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ രോമഹര്‍ഷ്ന്‍  എന്നാ പേര്  വന്നത്. ഭക്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പരിസരം മറന്നു പോകും എന്ന് ബലരാമന് അറിയാം അപ്പോള്‍ സദാഹരിയില്‍ ലയിച്ചിരിക്കുക ഹര്പുരാണപാരായണം മകനായ ഉഗ്രശ്രവസ്സ് നടത്തട്ടെ എന്ന് പറയുകയും രോമഹര്‍ഷ മഹര്‍ഷിയെ അതില്‍ നിന്നും വിടുവിച്ച്  തപസിനു അനുമതി നല്‍കുകയുമാണ് രാമന്‍ ചെയ്തത് പുരാണ പാരായണത്തില്‍ നിന്നും ഒഴിവാക്കിയതിനെ ആണ് ഇവിടെ വധിച്ചു എന്ന് പറയുന്നത്. നിസ്സാര കാര്യത്തിനു പ്രകൊപിതര്‍ ആകുന്നവരല്ല അവതാരങ്ങള്‍

ഹൈന്ദവരുടെ വിശ്വാസപ്രകാരം ആദി പിതാവും മാതാവും ആരെല്ലാം?

ഹൈന്ദവരുടെ വിശ്വാസപ്രകാരം ആദി പിതാവും മാതാവും ആരെല്ലാം?

ഭാഗവതം പറയുന്നു

കസ്യ രൂപ മഭൂദ് ദ്വേ ധാ യത് കായമഭി പക്ഷതേ
ബ്രഹ്മാവിന്‍റെ രൂപം രണ്ടായി രണ്ടായി ഭാവിച്ച ആ വടിവം കായം എന്ന് പറയപ്പെടുന്നു 
താഭ്യാം രൂപ വിഭാഗാഭ്യാം മിഥുനം സമപദ്യതേ 
യസ്തു തത്ര പുമാന്‍ സോഭൂന്മനുഃസ്വായം ഭുവഃസ്വരാട്

അര്‍ത്ഥം ആ രണ്ടു ഭാഗങ്ങളും ഒരു ജോടിയായി [ഇണയായി] അതില്‍ ഒന്ന് പുരുഷനും മറ്റേതു സ്ത്രീയും പുരുഷന്‍ പ്രസിദ്ധനായ സ്വായം ഭുവ മനു എന്നാ ചക്രവര്‍ത്തി 

സ്ത്രീയാസീ ച്ഛതരൂപാഖ്യാമഹിഷ്യസ്യമഹാത്മനഃ
തദാ മിഥുന ധര്‍മ്മേണ പ്രജാഹ്യേധാം ബഭൂവിരേ

അര്‍ത്ഥം ആ ജോടിയില്‍ ഒന്നായ സ്ത്രീ ശതരൂപ എന്ന് പേരായി മനുവിന്‍റെ ഭാര്യയായി സ്വായംഭൂമനു മിഥുനധര്‍മ്മം കൊണ്ട് പത്നിയായ ശതരൂപയില്‍ ഉണ്ടായ സന്തതി പരമ്പരകളെ കൊണ്ട് ലോകം പെരുകി മാനവ വര്‍ഗ്ഗം അങ്ങിനെ സ്ത്രീ പുരുഷ സംയോഗം കൊണ്ട് സൃഷ്ടിക്കപ്പെട്ടു മറ്റു മതങ്ങള്‍ ആദം ഹവ്വ എന്നിങ്ങനെ പറയുന്നു എന്നാല്‍ ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതി പറയുന്നു മനുവും ശതരൂപയും ആണെന്ന് അവരില്‍ നിന്ന് ഈ ലോകം മുഴുവന്‍ മനുഷ്യര്‍ ഉണ്ടായി എന്ന്.

ആദി പിതാവും ആദി മാതാവും ആര്? പ്രജനനത്തിനു സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കേണ്ടി വരില്ലേ? മുസ്ലിം ക്രിസ്ത്യന്‍ സഹോദരന്മാര്‍ പറയുന്നു ആദവും ഹവ്വയും ആണെന്ന് അവര്‍ക്കുണ്ടായ മക്കള്‍ തമ്മില്‍ വിവാഹം കഴിച്ചു വംശം ഉണ്ടായി. അപ്പോള്‍ ഒരു സംശയം അധര്‍മ്മത്തിലൂടെ  എങ്ങിനെ ധര്‍മ്മം സ്ഥാപിക്കും അധര്‍മ്മത്തെ കളഞ്ഞു ധര്‍മ്മം സ്ഥാപിക്കലല്ലേ യഥാര്‍ത്ഥ ധർമ്മ സംസ്ഥാപനം? സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്നത് അധര്‍മ്മം അല്ലെ ?

ഉത്തരം -: ബ്രഹ്മാവ്‌ സനകാദികളെയും പരമശിവനെയും നാരദര്‍ സരസ്വതി സപ്തര്‍ഷികള്‍  ഇവരെ ഒക്കെ സൃഷ്ടിച്ചു സപ്തര്‍ഷികളോട് സൃഷ്ടി നടത്താനും പറഞ്ഞു പക്ഷെ സൃഷ്ടി പുരോഗമിക്കുന്നില്ല ബ്രഹ്മം എന്തെന്ന് അറ്യാന്‍ കഴിവുള്ള സൃഷ്ടി ആണ് വേണ്ടത് അതും ഭൂമിയില്‍ ആണ് വേണ്ടത് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവര്‍ക്ക് ബ്രഹ്മം എന്തെന്ന് അറിയാം എന്നാല്‍ ശാസ്ത്രം ഉപയോഗിക്കാനും അത് വഴി സത്യ ദര്‍ശനം നേടാനും കഴിവുള്ള സൃഷ്ടിയാണ് വേണ്ടത് ബ്രഹ്മാവ്‌ വിഷ്ണുവിനെ ധ്യാനിച്ചു വിഷ്ണുവിന്‍റെ പ്രേരണ നിമിത്തം ഭൂമിയില്‍ മനുഷ്യര്‍ എന്ന വിശേഷ ബുദ്ധിയുള്ള ജന വിഭാഗം ആണ് വേണ്ടത് എന്ന് മനസ്സിലാക്കി അതിന്റെ ഒരു പ്രതിരൂപം സ്വയം രണ്ടായി മാറി ബ്രഹ്മാവ്‌ സൃഷ്ടിച്ചു രണ്ടായി മാറിയതില്‍ ഒന്ന് പുരുഷന്‍ അത് മനു പിന്നെ സ്ത്രീ അത് ശത രൂപ ഇവര്‍ക്കാണ് ഭൂമിയില്‍ മനുഷ്യ വംശം ഉണ്ടാക്കുവാനുള്ള അധികാരം നല്‍കിയത് തുടര്‍ന്ന് 13 മനുക്കളെ സൃഷ്ടിച്ചു അവര്‍
1-സ്വയം ഭൂവ്ന്‍
2 സ്വാരോചിഷ്ന്‍
3-ഉത്തമന്‍
4-താമസന്‍
5 രൈവതന്‍
6 ചാക്ഷുഷന്‍
7 വൈവസ്വതന്‍
8 സാവര്‍ന്നി
9 ദക്ഷ സാവര്‍ന്നി
10 ബ്രഹ്മ സാവര്‍ന്നി
11 രുദ്ര സാവര്‍ന്നി  
12 ദേവ സാവര്‍ന്നി
13ഇന്ദ്ര സാവര്‍ന്നി
14ധര്‍മ്മ സാവര്‍ന്നി
ഇവരാണ് അവര്‍ പതിനാലു മന്വന്തരം അതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍ ഇതുവരെ 7 മന്വന്തരം ആണ്  ഏഴാമത്തെ കഴിഞ്ഞിട്ടില്ല ഇപ്പോള്‍ വൈവസ്വത മനുവിന്റെ കാലഘട്ടം ആണ് ഇനി സൃഷ്ടിയുടെ കാര്യം 

ആദ്യത്തെ മനു സ്വായംഭൂവ്ന്‍ ആണല്ലോ അദ്ദേഹവും ഭാര്യ ശത രൂപയും കൂടി ശാരീരിക ബന്ധത്തിലൂടെ അല്ല വംശം വര്‍ധിപ്പിച്ചത് ഒരു വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ആകണം എങ്കില്‍ അതിനുള്ള യോഗ്യത ഒരു ജീവാത്മാവിന് വേണം അപ്പോള്‍ ആദ്യം ചെറിയ  അണു പോലുള്ള ജീവികളെ സൃഷ്ടിച്ചു പിന്നെ അതിലും കുറച്ചു മേന്മ ഉള്ളത് അങ്ങിനെ കാലത്തിന്റെ സഹായത്താല്‍ ക്രമേണ വലിയ വലിയ കഴിവുള്ള ജീവികളെ സൃഷ്ടിച്ചു. ജീവികളില്‍ സഹോദര ബന്ധം ഇല്ലല്ലോ അപ്പോള്‍ അധര്‍മ്മവും  ഇല്ല അങ്ങിനെ പരിണാമത്തിനു ശ്രദ്ധ കൊടുത്തു പ്രാകൃത മനുഷ്യന്‍ വരെ എത്തി. അതില്‍ പുരുഷന് മനുവും സ്ത്രീക്ക് ശതരൂപയും ഭാവങ്ങള്‍ നല്‍കി ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ ബ്രഹ്മാവ്‌ ആവുകയല്ലേ ചെയ്യുക. അങ്ങിനെ ആദി മനുഷ്യ രൂപത്തില്‍ എത്തിയതോടെ അവര്‍ക്ക് ചിന്താശക്തിയും ബുദ്ധിയും കൂട്ടി ക്കൂട്ടി കൊടുത്തു കൊണ്ടിരുന്നു അങ്ങിനെ പരിണാമത്തിലൂടെ മനുഷ്യനെ സൃഷ്ടിച്ചു അവനു സംസ്കാരത്തെ കൊടുത്തു, അപ്പോള്‍ ഈപരിണാമത്തിലൂടെ മനുഷ്യനെ സൃഷ്ടിക്കാന്‍ മനുവും ശതരൂപയും തീരുമാനിച്ചത് തന്നെ സഹോദരന്‍ സഹോദരിയെ വിവാഹം  കഴിക്കുന്നത് തടയാനാണ് മറ്റു ജീവികളിലൂടെ പരിണമിച്ചു വന്നു മനുഷ്യനായാല്‍ ആ പ്രശ്നം ഉദിക്കില്ലല്ലോ അങ്ങിനെയാണ് നമ്മുടെ ആദി പിതാവ് മനുവും ആദി മാതാവ് ശതരൂപയും ആകുന്നതു അല്ലാതെ സഹോദരനും സഹോദരിയും ബന്ധപ്പെട്ടിട്ടു അല്ല. അതാണ്‌ സനാതന ധര്‍മ്മം 

ആദിമാതാവിന്റെയും പിതാവിന്റെയും സൃഷ്ടി പ്രക്രിയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ 

ഭൂമിയിലെ മനുഷ്യ വംശ വര്‍ധനവിന് വിഷ്ണുവിന്റെ പ്രേരണയാല്‍ ബ്രഹ്മാവ്‌ രണ്ടു ശരീരം സ്വീകരിച്ചു മനു ശതരൂപ എന്നിങ്ങനെ അവര്‍ മനുഷ്യവംശത്തിന്റ ആദി പിതാവും മാതാവും ആയി.  അവര്‍ സൃഷ്ടി നടത്തിയത് സനാതന ശാസ്ത്രം അടിസ്ഥാന പ്പെടുത്തിയാണ്. ഈ ലോകത്തിലെ ഏതു കാര്യവും ഉണ്ടാകുന്നത് പരാധീനതകള്‍ ഉള്ളവയായിട്ടാണ്.

നാം ഉപയോഗിക്കുന്ന കാറ്, മൊബൈല്‍, ടി വി, എന്നിവ നോക്കുക ഇവയെല്ലാം ആദ്യം നിര്‍മ്മിച്ചപ്പോള്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നു കാലക്രമത്തില്‍ ആ പോരായ്മകള്‍ നികത്തി വളരെ സൌകര്യപ്രദമായ നിലയില്‍ ആയല്ലോ അതെ പോലെ സൃഷ്ടിയും ആദ്യം പോരായ്മകള്‍ നിറഞ്ഞ ജീവികളിലൂടെ ആയിരുന്നു കാലാന്തരത്തില്‍ ഓരോ പോരായ്മകളും നികത്തി ശക്തമായ മൃഗങ്ങള്‍ പക്ഷികള്‍ ജലജീവികള്‍ എന്നിവ ഉണ്ടായി അതിനല്‍ നിന്നും ബൌദ്ധിക പരമായ വളര്‍ച്ച നേടിയ മൃഗങ്ങളും പക്ഷികളും ഉണ്ടായി. പിന്നെയും പുരോഗമിച്ചു ഇന്നത്തെ മനുഷ്യരൂപം സൃഷ്ടിക്കപ്പെട്ടു. ഇത് കാലത്തിന്റെ സഹായത്താല്‍ സംഭവിച്ചതാണ് കാലം എപ്പോളും പരിണാമം കൊണ്ട് നടക്കുന്നതാണ് ആ കാലത്തിന്റെ സഹായത്താല്‍ മനു ശതരൂപ എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മനുഷ്യര്‍ക്ക് വിശേഷ ബുദ്ധി നല്‍കിയതോടെ ഭൂമിയുടെ ആധിപത്യം അവരിലായി. മനു ചക്രവര്‍ത്തിയാണ് എന്ന് കഥകളില്‍ കാണാം അതിന്റെ അര്‍ത്ഥം വേറെ ആണ് അതായത് ഭൂമിയുടെ സകല കാര്യങ്ങളും വിധിക്കാന്‍ ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാതെ ചെങ്കോലും കിരീടവും വെച്ച രാജാവായിട്ടല്ല കാരണം ജനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു ചക്രവര്‍ത്തി?അപ്പോള്‍ തികച്ചും ശാസ്ത്രം അനുസരിച്ച് ആണ് ഒരു ജീവാത്മാവിനെ മനുഷ്യാത്മാവായി വളര്‍ത്തി ബുദ്ധിയും വിവേക ശക്തിയും ഉള്ള ഒരു സൃഷ്ടിയാക്കിയത് തികച്ചും ധാര്‍മ്മികവും ശാസ്ത്രീയവും ആയ പ്രവൃത്തി. ഇതിനു എതിരായുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം വെറും കഥകള്‍ നമ്മുടെ സൃഷ്ടി പ്രക്രിയ ശാസ്ത്രം അംഗീകരിച്ചതാണ് പില്‍ക്കാലത്ത് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം കൊണ്ടുവന്നുവല്ലോ. ഇത് നേരത്തെ ഉള്ളതും ഭാരതീയ വിശ്വാസപ്രകാരം ഇതിലൂടെ സൃഷ്ടി നടന്നിട്ടുള്ളതും ആണല്ലോ. നമ്മുടെ ജീവിതത്തിലും ശൈശവ ദിശയില്‍ ഉള്ള വ്യക്തി തന്നെയല്ലേ കൌമാരത്തിലെക്കും യൌവനത്തിലെക്കും എത്തി കാര്യപ്രാപ്തി നേടി വ്യവഹാരം ചെയ്തു വാര്‍ധക്യത്തില്‍ എത്തുന്നത്? അപ്പോള്‍ പരിണാമ സിധ്ധാന്തത്തെ എങ്ങിനെ എതിര്‍ക്കാന്‍ കഴിയും അത് ഒരു പ്രകൃതി നിയമം അല്ലെ? 

സീത ഉണക്കിയത് ഇറച്ചിയോ?

സീത ഉണക്കിയത് ഇറച്ചിയോ? [ദൂത് വാക്യത്തിലെ രഹസ്യം]

രാമായണത്തില്‍  ഹനുമാന്‍ ലങ്കയില്‍ ചെന്ന് സീതയെ കണ്ട ശേഷം സീത രാമന് കൊടുക്കാനായി ഒരു ദൂതുവാക്യം പറയുന്നു 

ചിരമമിത സുഖമൊടൊരു തപസി ബഹു നിഷ്ടയാ 
ചിത്രകൂടാചലം തന്നില്‍ വാഴും വിധൌ 
പലലമതു പരിചി നൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ ത്തതും കാത്ത്തിരുന്നീടും ദശാന്തരേ 
തിരുമുടിയു മഴകിനോട് മടിയില്‍ മമ വെച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍ 

ഈ വരികള്‍ ചേര്‍ത്ത് വ്യാഖ്യാനിചാലെ ശരിയുത്തരം കിട്ടൂ ഇവിടെ പലലം എന്നാല്‍ എന്താണ് അര്‍ത്ഥം?ശ്രീകണ്‍ഠേശ്വരം പദ്മനാഭ പിള്ളയുടെ ശബ്ദ താരാവലി നോക്കുക. എള്ളുണ്ട  അരികൊണ്ട് വറുത്ത വറ്റല്‍ ചേറ് ചെളി പിണ്ണാക്ക് മാംസം. മാംസം എന്നാല്‍ ശരീരത്തില്‍ വ്യാപിക്കുന്നത് എന്നര്‍ത്ഥം.

അപ്പോള്‍ സീത ഇറ ച്ചി ഉണക്കിയിരുന്നു എന്ന് പറയുന്നതിന്‍റെ  താല്‍പ്പര്യം എന്ത്?

മാംസം എന്നതിന് ഇറച്ചി എന്ന് അര്‍ത്ഥം എടുക്കാന്‍ ആരാ പറഞ്ഞത്?

അങ്ങിനെ ഒരര്‍ത്ഥം ആ  പദത്തിന് ഇല്ല ഉള്ളിലെ കഴമ്പ് എന്ന അര്‍ത്ഥം ഉണ്ട് ഒരു പക്ഷെ തൊലിക്ക് ഉള്ളില്‍ എന്ന അര്‍ത്ഥത്തില്‍ ഇറച്ചി എന്നെടുക്കാം എന്നല്ലാതെ മാംസം എന്നതിന് ഇറച്ചി എന്ന അര്‍ത്ഥം ഇല്ല, മാത്രമല്ല നേരത്തെ മൂലഫല്ങ്ങള്‍ കഴിച്ചു പതിനാലു വര്‍ഷം കഴിയണം എന്ന് കൈകേയി പറഞ്ഞു വാല്മീകി രാമായണത്തില്‍ മധു, കിഴങ്ങ്, പഴം മുതലായവ കഴിച്ചു ഞാന്‍ പതിനാലുവര്‍ഷം വനത്തില്‍ കഴിയും എന്ന് സത്യവും ചെയ്തു ഭര്‍ത്താവ് ചെയ്യുന്നത്തെ ഭാര്യയും ചെയ്യൂ അപ്പോള്‍ പിന്നെങ്ങിനെ സീത ഇറച്ചി ഉണക്കും?

മാംസം ശരീരത്തില്‍ വ്യാപിച്ചത് അതെന്താണ്?

പഞ്ച ഭൂതങ്ങള്‍ മൂത്രമായും രക്തമായും വിയര്‍പ്പായും ശുക്ലമായും കഫം ആയും ജലം നമ്മുടെ ശരീരത്തില്‍ ഉണ്ട്. ജഠരാഗ്നി ആയി അഗ്നിയും ഉണ്ട്. പഞ്ച പ്രാണങ്ങള്‍  ആയി വായുവും ഉണ്ട് നമ്മുടെ ശരീരം മൊത്തം മണ്ണും ആണ് അതായത് ഭൂമി പിന്നെ അവശേഷിക്കുന്നത് ആകാശം. മനുഷ്യനെ സംബന്ധിച്ച് ചിന്തയാണ് ആകാശം അതിനാല്‍ ചിദാകാശം  എന്ന് പറയുന്നു. ഇവിടെ സന്ദര്‍ഭം നോക്കണം ആരും ഇല്ല. സുന്ദരനും ചെറുപ്പക്കാരനും ഭര്‍ത്താവും ആയ രാമന്‍ സുന്ദരിയും ചെറുപ്പക്കാരിയും ഭാര്യയും ആയ സീതയുടെ മടിയില്‍ തല വെച്ച് കിടക്കുന്നു. ഇവിടെ സ്വാഭാവികമായും ഏകാന്തതയില്‍ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് അടുത്തുണ്ടെങ്കില്‍ ശൃംഗാര ഭാവം കൂടുതല്‍ സ്ത്രീകള്‍ക്ക് ആയിരിക്കും ഉണ്ടാകുക പുരുഷന്‍ എപ്പോളും ശൃംഗാരം പ്രകടിപ്പിച്ചു എന്ന് വരാം ആ സമയത്ത് പോലും ചിന്ത എന്ന പലലം ഉണക്കുകയായിരുന്നു അതായത് ശൃംഗാര  ഭാവം എന്ന ആവശ്യമില്ലാത്ത ഭാവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു അതായത് സീത യോഗ ഭാവത്തില്‍ ആയിരുന്നു എന്ന്.

ഇനി തുടര്‍ന്ന് ഒന്ന് കൂടി ചിന്തിക്കണം. സാക്ഷാല്‍ പരമാത്മാവ്‌ തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് ആയി വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടല്ലോ അതും ദേവന്മാര്‍ എന്ന രൂപത്തില്‍, ഓരോ ദേവനും ഓരോ ധര്‍മ്മവും വിധിച്ചിട്ടുണ്ട് വിദ്യക്ക് വേണ്ടി അനുഗ്രഹിക്കാന്‍ സരസ്വതീ ഭാവത്തിലും ഐശ്വര്യത്തിനായി ലക്ഷ്മീ ഭാവത്തിലും വിഘ്ന നിവാരണത്തിനായി ഗണപതീ ഭാവത്തിലും ഒക്കെ അതെ പോലെ സന്താന വര്‍ധനവിനായി പ്രേരണ ചെലുത്താന്‍ ഉള്ള ദേവന്‍ ആണ് കാമദേവന്‍ ഭാര്യയും ഭര്‍ത്താവും എവിടെ ഒറ്റക്കിരിക്കുന്നുവോ? അവിടെ അവരില്‍ കാമത്തെ ഉണ്ടാക്കുക എന്നതാണ് കാമദേവന്റെ ദൌത്യം എന്നാല്‍ മുന്‍പ് ഒരിക്കല്‍ പരമശിവനെ തപസ്സില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ച  സമയത്ത് ഭസ്മമായി തീര്‍ന്നതിനാല്‍ ശരീരം ഇല്ല കാമത്തെ സീതയിലും രാമനിലും ഉണര്‍ത്താന്‍ ശരീരം വേണ്ട പക്ഷെ അതിനു പ്രചോദനം കൊടുക്കണം അപ്പോളാണ് ജയന്തനെ പറ്റി ഓര്‍ത്തത് ഉടനെ ജയന്തനില്‍ കാക രൂപത്തില്‍ സീതയെ ആക്രമിക്കാന്‍ ബോധിപ്പിച്ചു അങ്ങിനെയാണ് ജയന്തന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് അപ്പോള്‍ രാമന്‍ എഴുന്നേറ്റു ബാക്കി എല്ലാ ദേവന്മാരും രാവണ നിഗ്രഹത്തിനായി പ്രാര്‍ത്ഥിക്കയും സഹായിക്കുകയും ചെയ്യുമ്പോള്‍ കാമദേവന്‍ മാത്രം എല്ലാം അകക്കണ്ണ് കൊണ്ട് കണ്ടിട്ടും ഉപദ്രവിക്കാന്‍ വരുന്നു പിന്നെ താമസിച്ചില്ല ഒരു പുല്‍ക്കൊടി എടുത്തു ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആ കണ്ണ്? അന്ന് മുതല്‍ കാമത്തിന് കണ്ണില്ലാതായി മുന്‍പ് ഭാര്യയും ഭര്‍ത്താവും ഇരിക്കുമ്പോള്‍ മാത്രമേ കാമം ഉണ്ര്‍ന്നിരുന്നുള്ളൂ കണ്ണ് പോയതോടെ ആണും പെണ്ണും എവിടെ ഇരുന്നാലും കാമന്‍ പ്രസാദിക്കും എന്നാ ഘട്ടമായി അതിനാല്‍ ആണ് കാമം തോന്നിയാല്‍ രാമാ നാമം ജപിക്കണം എന്ന് പറയുന്നത് അതിന്റെ ശാസ്ത്രം ബാലി വധാത്തിലൂടെ ആണ് ആവിഷ്കരിച്ചിട്ടുള്ളത്...

ആയുര്‍വേദവും ശസ്ത്രക്രിയയും 

ആയുര്‍വേദവും ശസ്ത്രക്രിയയും 

ആയുര്‍ വേദത്തിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന വ്യക്തി സുശ്രുതന്‍ ആണ്. എന്നാല്‍ ഇദ്ദേഹം ആരായിരുന്നു? ഏതു കാലഘട്ടത്തില്‍? എന്നൊക്കെ ഇന്നും തര്‍ക്ക വിഷയം ആണ്. എന്നായാലും സുശ്രുതന്‍ എന്നൊരു ആയുര്‍വേദ ആചാര്യന്‍ നമുക്ക് ഉണ്ടായിരുന്നു എന്ന് ഭാരസ്തീയ്ര്‍ക്ക് അഭിമാനിക്കാം. വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആണ് താന്‍ എന്ന് തന്‍റെ സംഹിതയില്‍ സുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ചിന്തകന്‍ ആയിരുന്ന ചക്രദത്തന്‍ പറയുന്നു സുശ്രുതന്‍ വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആയിരുന്നു എന്നുള്ളത് സത്യമാണ് എന്ന് ഭാവ പ്രകാശം എന്നാ ഗ്രന്ഥത്തില്‍ വിശ്വാമിത്രന്‍ തന്‍റെ പുത്രനായ സുശ്രുതനെ കാശിരാജാവായ ദിവോ ദാസന്റെ അടുത്തേക്ക് പഠിക്കുവാന്‍ അയച്ചതായി പറയുന്നു

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ആര്യ നാഗാര്‍ജ്ജുനന്റെ, ഉപായ ഹൃദയം എന്നാ തത്വ ശാസ്ത്ര ഗ്രന്ഥം ഇന്ന് ലഭ്യമാണ് പക്ഷെ അതിന്റെ മൂല ഗ്രന്ഥം സംസ്കൃതത്തില്‍ അല്ല  മൂല ഗ്രന്ഥത്തിന്‍റെ ചൈനീസ് ഭാഷയുടെ വിവര്‍ത്തനം പ്രോഫെസ്സര്‍ തുച്ചി സംസ്ക്രുതത്ത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് അതായത് ആര്യ നാഗാര്‍ജ്ജുനന്‍ സംസ്കൃതത്തില്‍ എഴുതിയ ഗ്രന്ഥം ചൈനീസ് ഭായിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു ഇപ്പോള്‍ ആ ചൈനീസ് തര്‍ജ്ജമയുടെ സംസ്കൃതം തര്‍ജ്ജമയാണ് പ്രോഫസ്സര്‍ തുച്ചി തെയ്യാരാക്കിയിട്ടുള്ളത് എന്ന് സാരം ഈ ഗ്രന്ഥത്തില്‍ സുശ്രുതനെ പറ്റി പറയുന്നുണ്ട് അപ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് സുശ്രുതന്റെ കാലഘട്ടം എന്ന് ഉറപ്പാണ് എന്നാല്‍ ചില വിദ്വാന്മാര്‍ സുശ്രുതനെ ക്രിസ്തുവിനു ശേഷം ഉള്ള വ്യക്തി ആയിട്ടാണ് കാണുന്നത് ലിട്ടാര്‍ ട് മാക്സ് ന്യു ബരര്‍ എന്നിവര്‍ പറയുന്നത് ADഒന്നിനും പത്തിനും ഇടക്കുള്ള നൂറ്റാണ്ടുകളില്‍ ആണ് സുശ്രുതന്‍ ജീവിച്ചിരുന്നത് എന്നാണു. ഇത് അംഗീകരിക്കാന്‍ പ്രയാസം ആണ്  കാരണം 6 തരത്തിലുള്ള കുഷ്ഠ രോഗത്തെ കുറിച്ച് സുശ്രുത സംഹിതയില്‍ വിവരിക്കുന്നുണ്ട് ഈ രോഗത്തെ കുറിച്ചുള്ള പഠനത്തിനു ഇന്ത്യയിലും ചൈനയിലും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം ഉണ്ട്. അപ്പോള്‍ അത്രയും പഴക്കം സുശ്ര്യുതനും അദ്ദേഹത്തിന്റെ കൃതിക്കും കല്പ്പിക്കണമല്ലോ ഇദ്ദേഹം ആണ് ആയുര്‍വേദത്തിലെ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ് എന്ന് പറയാം.

ആയുര്‍വേദത്തിന്റെ ഉദ്ഭവത്തെ പറ്റി സുശ്രുതന്‍ തന്‍റെ സംഹിതയില്‍ ഇപ്രകാരം പറയുന്നു -

ഇഹ ഖലായുര്‍ വേദോ നാമ യദു പാംഗമഥര്‍വ്വ വേദസ്യ 
അനുല്‍ പദൈൃവ പ്രജാഃശ്ലോക ശത സഹസ്രം -അദ്ധ്യായ സഹസ്രം ച കൃതവാന്‍ സ്വയം ഭുഃ

അര്‍ത്ഥം - ആയുര്‍വേദം എന്ന പേരോട് കൂടിയ പ്രതിപാദ്യം അഥര്‍വ്വ വേദത്തിന്‍റെ ഉപാംഗമാണ്‌ പ്രജകളുടെ ഉല്‍പ്പത്തിക്കു മുന്‍പുതന്നെ 100 ആയിരം ശ്ലോകങ്ങളും ആയിരം അധ്യായങ്ങളും ഉള്ള ഇത് സ്വയം ഭൂവാല്‍ സൃഷ്ടിക്കപ്പെട്ടു

മൂല രൂപം ഋഗ്വേദത്തിലും വികസിത രൂപം അഥര്‍വ്വ വേദത്തിലും ആണ് വ്യാസന്‍ ഋഗ്വേദത്തിന്റെ ഉപവേദം ആയാണ് ആയുര്‍വേദത്തെ പറഞ്ഞിരിക്കുന്നത്. ചരകന്റെയും സുശ്രുതന്റെയും ചുവടു പിടിച്ച് വാഗ് ഭടന്‍ പറയുന്നു, ബ്രഹ്മാവ്‌ ആയുര്‍വേദം സ്മരിച്ചു പ്രജാപതിയായ സ്വയം 

ഭുവന് ഉപദേശിച്ചു അദ്ദേഹത്തില്‍ നിന്ന് ആശ്വനീ ദേവകളും അവരില്‍ നിന്ന് ഇന്ദ്രനും ഇന്ദ്രനില്‍ നിന്ന് ദിവോദാസ ധന്വന്തരിയും ആയുര്‍വ്വേദം പഠിച്ചതായി സുശ്രുതന്‍ പറയുന്നു എന്ന്  ദിവോദാസ ധന്വന്തരി ആണ് തന്‍റെ ഗുരു എന്ന് സുശ്രുതന്‍ പറയുന്നു ആ ധന്വന്തരിയില്‍ നിന്ന് സുശ്രുതന്‍, ഔപധേനന്‍, വൈതരണന്‍, ഔരദ്രന്‍,  പുഷ്കലാവതന്‍, കരന്‍, വീര്യന്‍,  ഗോപുരന്‍, രക്ഷിത്ന്‍, നിമി, ഭോജന്‍, കാങ്കായണന്‍,ഗാലവന്‍, ഗാര്‍ഗ്ഗ്യന്‍, തുടങ്ങിയവര്‍ ശല്യ ചികിത്സാ പ്രധാനമായ ആയുര്‍വേദം പഠിക്കുകയും സ്വന്തമായി തന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു അതില്‍ ഏറ്റവും ശ്രദ്ധേയം ആയതു സുശ്രുതന്റെ സംഹിതയാണു. ശല്യ ചികിത്സ എന്ന് പറയുന്നത് ശാസ്ത്ര ക്രിയയെ ആണ്. ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം രണ്ടു ശാഖകള്‍ ആയി ആണ് പ്രചരിച്ചത് എന്നൊരു ഐതിഹ്യമുണ്ട്. അതില്‍ ഭരദ്വാജന്‍ കായ ചികല്‍സാ പ്രധാനവും കാശിരാജനായ ശിവോ ദാസ ധന്വന്തരി ശസ്ത്രക്രിയാ ചികിത്സാ പദ്ധതിയും പ്രചരിപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു തന്‍റെ സംഹിതയിലൂടെ പ്രമുഖനായ സുശ്രുതന്‍ ആണ് ശല്യ ചികിത്സ വികസിപ്പിച്ചു എടുത്തത്,  ഇദ്ദേഹത്തിന്റെ ശല്യ തന്ത്രം നാഗാര്‍ജ്ജുനന്‍ പരിഷ്കരിച്ചു ഇതിന്റെ പരിഷ്കരണം AD മൂന്നോ നാലോ നൂറ്റാണ്ടുകളില്‍ സംഭവിച്ചതാണ് എന്ന് പറയപ്പെടുന്നു ഗുരുവായ ധന്വന്തരിയും ശിഷ്യനായ സുശ്രുതനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ആണ് ഇതിന്റെ ആഖ്യാനം