ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 May 2016

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?

  സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്.

  സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.

  സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും.

  എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ.

  കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.

നീണ്ട മുടിയുള്ള കുട്ടിക്ക് വളര്‍ച്ച കുറയുമോ?

നീണ്ട മുടിയുള്ള കുട്ടിക്ക് വളര്‍ച്ച കുറയുമോ?

  നീണ്ട തലമുടി സൗന്ദര്യത്തിന്‍റെ ലക്ഷണമായാണ് സ്ത്രീകള്‍ കരുതിപ്പോരുന്നത്. കേശ സംരക്ഷണത്തിനു വേണ്ടി കാശേറെ മുടക്കുന്ന ആധുനിക സ്ത്രീകളുമുണ്ട്.

  പഴയകാല ചരിത്ര - പുരാണ സ്ത്രീകളുടെ ചിത്രങ്ങള്‍ നോക്കിയാലും നീണ്ട തലമുടി ദൃശ്യമാകും. എന്നാല്‍ നീണ്ട തലമുടിയുള്ള പെണ്‍കുട്ടിക്ക് വളര്‍ച്ച കുറഞ്ഞിരിക്കുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ആണ്‍കുട്ടികളുടെ കാര്യത്തിലും ഈ ചൊല്ല് നിലവിലുണ്ട്. ശരീരത്തിന്‍റെ വളര്‍ച്ച കൂട്ടുന്നതിനുവേണ്ടി നീണ്ടു വളരുന്ന തലമുടി മുറിച്ചുകളയുന്ന ചില വിഭാഗങ്ങളും ഭാരതത്തിലുണ്ട്.

  മറ്റവയവങ്ങളുടെ വളര്‍ച്ച മുടിയില്‍ കേന്ദ്രീകരിക്കുന്നത്കൊണ്ടാണ് നീണ്ടമുടിയുള്ള ചില പെണ്‍കുട്ടികളുടെ വളര്‍ച്ച കുറഞ്ഞിരിക്കുന്നതെന്ന് ശാസ്ത്രവും പറഞ്ഞിരിക്കുന്നത്.

പിറന്നാളുകാരന്‍ വിറകു കീറരുത്, എന്തുകൊണ്ട്?

പിറന്നാളുകാരന്‍ വിറകു കീറരുത്, എന്തുകൊണ്ട്?

  ജനനം മുതല്‍ മരണം വരെ ആചാരങ്ങള്‍ക്ക് ബഹുമാന്യത കൊടുത്തിരുന്ന പഴയ കാലത്ത് പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ട ഒത്തിരി സംഗതികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് അന്നേ ദിവസം പിറന്നാളുകാരന്‍ വിറകു കീറരുത് എന്നതാണ്. ഇതിനു ശാസ്ത്രീയമായ അടിത്തറ ഒന്നും പ്രത്യക്ഷത്തില്‍ കാണുന്നില്ലങ്കിലും സന്തോഷത്തിന്‍റെ ദിനമായ ജന്മവാര്‍ഷിക നാളില്‍ വിറക് കീറുക പോലെയുള്ള ജോലികള്‍ ചെയ്‌താല്‍ മുറിവേല്‍ക്കുന്നത് അത്ര നല്ല ലക്ഷണമായി കാണാനാകില്ല.

  ഇത് കൂടാതെ മറ്റു ചില കാര്യങ്ങളും പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഇല കീറരുത്, ദൂരയാത്ര അരുത് തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇതൊക്കെ അപകടമുണ്ടാക്കാന്‍ കാരണമാകുമെന്നത് പഴമക്കാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു.

24 May 2016

ഹൈന്ദവ ദേവതകളുടെ പട്ടിക

ഹൈന്ദവ ദേവതകളുടെ പട്ടിക
-----------------------------------------------
ഉള്ളടക്കം
--------------

1 ആദിപരാശക്തി
2 ബ്രഹ്മാവ്
3 ശിവൻ
4 വിഷ്ണു
5 അവതാരങ്ങൾ
5.1 ബ്രഹ്മാവ്
5.2 ലക്ഷ്മി
5.3 ദുർഗ്ഗ
5.4 വിഷ്ണു
5.4.1 ദശാവതാരം
6 അക്ഷരമാലാക്രമത്തിൽ
6.1 അ-അം
6.2 ക-ങ
6.3 ച-ഞ
6.4 ത-ന
6.5 പ-മ
6.6 യ-ഹ
7 കണ്ണികൾ
---------------------------------------------

ആദിപരാശക്തി

സരസ്വതി
ഗായത്രി
സാവിത്രി
ശതരൂപ
വാക്/വാഗീശ്വരി
ശാരദ

ലക്ഷ്മി
----------
അഷ്ടലക്ഷ്മി
ആദി-ലക്ഷ്മി
ധന-ലക്ഷ്മി
ധന്യ-ലക്ഷ്മി
സന്ദാന-ലക്ഷ്മി
വിജയ-ലക്ഷ്മി
വിദ്യാ-ലക്ഷ്മി
ധൈര്യ-ലക്ഷ്മി
ഗജ-ലക്ഷ്മി
ശ്രീ
ഭൂദേവി
അലക്ഷ്മി

പാർവ്വതി
-------------
സതി/ദാക്ഷായണി
ശക്തി
മഹാവിദ്യ
കാളി
താരാ ദേവി
തൃപുര സുന്ദരി
ഭുവനേശ്വരി
ഭൈരവി
ധൂമവതി
ബഹളമുഖി
മാതംഗി
കമലാത്മിക
ഭവാനി
ദുർഗ്ഗ
നവദുർഗ്ഗ
ശൈലപുത്രി
ബ്രഹ്മാചരണി
കൂശ്മാണ്ട
സ്കന്ദ മാതാ
കാർത്യായണി
മഹാഗൗരി
കാളരാത്രി
ചന്ദ്രഘണ്ട
സിദ്ധി ധാത്രി
ജഗത്ധാത്രി

ബ്രഹ്മാവ്
--------------
പ്രജാപതി

ശിവൻ
------------
മഹാദേവൻ
പ്രജാപതി
ഖണ്ഡോബ
ജ്യോതിബ
ഭൈരവൻ
നടരാജൻ
അർദ്ധനാരീശ്വരൻ
ദക്ഷിണാമൂർത്തി
പശുപതി
ലിംഗോത്ഭവമൂർത്തി

വിഷ്ണു
--------
വെങ്കിടേശ്വരൻ

അവതാരങ്ങൾ
-----------------------------------------------------------------------------

ബ്രഹ്മാവ്
------------
നാരദൻ

ലക്ഷ്മി
---------
സീതാദേവി
രുക്മിണി
പദ്മാവതി

ദുർഗ്ഗ
--------
ചണ്ഡനായിക

വിഷ്ണു
---------
ദശാവതാരം
------------------
മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
കൃഷ്ണൻ
ബുദ്ധൻ
കൽക്കി
തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.
അക്ഷരമാലാക്രമത്തിൽ

അ-അം
------------
അഗ്നി
അച്യുതൻ
അദിതി
അപ്
അയ്യനാർ
അയ്യപ്പൻ
അരുന്ധതി
അരുണൻ
അർദ്ധനാരീശ്വരൻ
അർജ്ജുനൻ
അത്രീ
അശ്വിനീദേവകൾ
അഷ്ടദിക്പാലകർ
അഷ്ടലക്ഷ്മി
അഷ്ടവസുക്കൾ
അഷ്ടവിനായകൻ
അസുരൻ
ആകാശം
ആദിത്യൻ
ആദിമൂർത്തി
ആര്യമാൻ
ഇന്ദ്രൻ
ഇന്ദ്രാണി
ഈശൻ
ഈശ്വരൻ
ഉമ
ഋണമോചക ഗണപതി

ക-ങ
-------
കടുത്തസ്വാമി
കണ്ണകി
കമലാത്മിക
കറുപ്പസ്വാമി
കല
കശ്യപൻ
കാമൻ
കാമാക്ഷി
കാർത്തികേയൻ
കാർത്യായണി
കാളി
കാവേരി
കിരാതമൂർത്തി
കുബേരൻ
കൃഷ്ണൻ
ഗംഗ
ഗണപതി
ഗണേശൻ
ഗരുഡൻ
ഗായത്രി
ഗുരുവായൂരപ്പൻ

ച-ഞ
-------
ചന്ദ്രൻ
ചാത്തൻ
ചാമുണ്ഡൻ
ചാമുണ്ഡി
ചിത്രഗുപ്തൻ
ജഗദ്‌ധാത്രി
ജഗന്നാദൻ

ത-ന
--------
ത്രിപുരസുന്ദരി
താര
ദക്ഷൻ
ദത്തത്രയൻ
ദ്രൗപദി
ദാക്ഷായണി
ദിതി
ദുർഗ്ഗ
ദേവൻ
ദേവനാരായണൻ
ദേവി
ധന്വന്തരി
ധനു
ധര
ധർമ്മം
ധാത്രി
ധൂമവതി
നടരാജൻ
നന്ദി
നരസിംഹം
നാഗദേവത
നാഗയക്ഷി
നാഗരാജൻ
നാരദൻ
നാരായണൻ

പ-മ
-------
പത്മനാഭൻ
പ്രജാപതി
പരശുരാമൻ
പരാശിവൻ
പശുപതി
പാർവ്വതി
പുരുഷൻ
പൃത്ഥ്വി
പേയ്
ബ്രഹ്മം
ബലരാമൻ
ബഹളമുഖി
ബാലാജി
ബലരാമൻ
ബുദ്ധി
ബൃഹസ്പതി
ഭഗൻ
ഭദ്ര
ഭദ്രകാളി
ഭരണി
ഭരതൻ
ഭവാനി
ഭാരതി
ഭീഷ്മർ
ഭുവനേശ്വരി
ഭൂതമാത
ഭൂമീദേവി
ഭൈരവൻ
ഭൈരവി
മണികണ്ഠൻ
മറുത
മല്ലികാർജ്ജുനൻ
മഹാകാലേശ്വരൻ
മഹാവിദ്യ
മഹാവിഷ്ണു
മാതംഗി
മാർകണ്ഡേയൻ
മിത്രൻ
മീനാക്ഷി
മുത്തപ്പൻ
മുരുകൻ
മൂകാംബിക
മോഹിനി

യ-ഹ
--------
യക്ഷൻ
യക്ഷി
യമൻ
യുധിഷ്ഠിരൻ
രംഗനാഥൻ
രതി
രവി
രാധ
രാമൻ
രാമേശ്വരൻ
രുദ്രൻ
രേണുക
രേവന്മ്ന്
ലക്ഷ്മണൻ
ലക്ഷ്മി
വരുണൻ
വസുക്കൾ
വായു
വാവർസ്വാമി
വാസുകി
വിശ്വകർമ്മാവ്
വിശ്വനാഥൻ
വിഷ്ണു
വീരഭദ്രൻ
വീരലിംഗേശ്വരൻ
വെങ്കിടേശ്വരൻ
ശക്തി
ശത്രുഘ്നൻ
ശിവൻ
സ്കന്ദൻ
സരയൂ
സരസ്വതി
സാവിത്രി
സീത
സുബ്രഹ്മണ്യൻ
സൂര്യൻ
സോമൻ
സോമനാഥൻ
ഹനുമാൻ
ഹരി
ഹൃഷികേശ്

പതിനാല് ലോകങ്ങൾ

പതിനാല് ലോകങ്ങൾ

ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു. പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. 1. ഭൂലോകം, 2.ഭുവർ ലോകം, 3.സുവർ ലോകം, 4.മഹർ ലോകം, 5.ജനർലോകം, 6.തപോലോകം, 7.സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ 1.പാതാളം, 2.രസാതലം, 3.മഹാതലം, 4.തലാതലം, 5.സുതലം, 6.വിതലം , 7.അതലം എന്നിവയാണ്.

സത്യലോകം
1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ് 
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

തപോലോകം
2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.

ജനർലോകം
3, ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .

മഹർലോകം
4, മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.

സുവർലോകം
5,സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.

ഭുവർലോകം
6, ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.

ഭൂലോകം [ ഭൂമി ]
7, മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.

അതലലോകം
8, ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് അതലലോകം. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.

വിതലംലോകം
9, ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.

സതലലോകം
10, മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സതലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.

തലാതലലോകം
11, മയന്റെ ആസ്ഥാനമായ തലാതലമാണ് അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നു ഈ അസുരൻ.

മഹാതലലോകം
12, തലാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്. കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്. ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.

രസാതലലോകം
13, രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.

പാതാളംലോകം
14, പാതാളം അണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. ഇത് രസാതലത്തിന്റെ തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള. നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു. വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.

ഈരേഴ് ലോകങ്ങളും ആയിരം  ഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം.

പഞ്ചമുഖ ഹനുമാന്‍

പഞ്ചമുഖ ഹനുമാന്‍

രാമ രാവണ യുദ്ധകാലം...ഒരിക്കല്‍ പാതാള വാസികളായ അഹി രാവണനും, മഹി രാവണനും കൂടി ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്തരാക്കി പാതാളത്തിലേക്ക്‌ കൊണ്ട് പോയി. മായാജാലങ്ങള്‍ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാര്‍. രാമ ലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാന്‍ ഒടുവില്‍ അവര്‍ പാതാളത്തില്‍ ആണ് എന്ന് മനസ്സിലാക്കി. പാതാളത്തിലേക്ക്‌ ചെന്ന ഹനുമാന്‍ അവരുടെ കോട്ട വാതിലിന്റെ കാവല്‍ക്കാരനായ മകരധ്വജനെ കണ്ടു മുട്ടി. പാതി വാനരനും, പാതി ഉരഗ രൂപവും ആയിരുന്നു മകരധ്വജന്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഹനുമാന്റെ പുത്രന്‍ തന്നെ ആയിരുന്നു, ദ്രോണഗിരി പര്‍വതം എടുത്തു ഹനുമാന്‍ പറക്കുന്നതിനിടയില്‍ കടലില്‍ വീണ ഒരുതുള്ളി വിയര്‍പ്പില്‍ നിന്നാണ് പോലും മകരധ്വജന്‍ ജനിക്കുന്നത്. എന്നാല്‍ ആ ബന്ധത്തിന്റെ പേരില്‍ മകരധ്വജന്‍ തന്റെ കര്‍ത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. കാരാഗൃഹത്തില്‍ മകരധ്വജനെ അടച്ച ശേഷം ഹനുമാന്‍ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു.

എന്നാല്‍ അവരുടെ മായാ ജാലങ്ങള്‍ക്ക് മുന്‍പില്‍ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല ഹനുമാന്. ആ അസുരന്മാരുടെ വര്‍ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകള്‍ ആണ് എന്ന് ഹനുമാന്‍ മനസ്സിലാക്കി...ഒരേ സമയത്ത് ആ അഞ്ചു വിളക്കുകളും കെടുത്താല്‍ മാത്രമേ അവരെ വധിക്കാന്‍ കഴിയൂ. കാല വിളംബം കൂടാതെ തന്നെ ഹനുമാന്‍ പഞ്ച മുഖ രൂപം സ്വീകരിച്ചു. വരാഹ മൂര്‍ത്തി വടക്കും, നരസിംഹ മൂര്‍ത്തി തെക്കും, ഗരുഡന്‍ പശ്ചിമ ദിക്കും, ഹയഗ്രീവന്‍ ആകാശത്തേക്കും, സ്വന്തം മുഖം പൂര്‍വ ദിക്കിലേക്കും ദര്‍ശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആയിരുന്നു അത്...ഒരേ സമയം അഞ്ചു മുഖങ്ങളും കൂടി അഞ്ചു വിളക്കുകളും ഊതിക്കെടുത്തുന്നു...തുടര്‍ന്ന് അഹി-മഹി രാവനന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുന്നു. മകരധ്വജനെയും കാരാഗ്രഹത്തില്‍ നിന്നും മോചിതനാക്കി പാതാളത്തിന്റെ അധിപനായി വാഴിക്കുന്നു..

കൊട്ടിയൂര്‍ക്ഷേത്രം

കൊട്ടിയൂര്‍ക്ഷേത്രം

കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂര്‍ ക്ഷേത്രം. ആദ്യകാലത്തുണ്ടായിരുന്ന ആചാരങ്ങള്‍ അണുവിടപോലും മാറ്റാതെ തുടര്‍ന്നുവരുന്ന ഒരപൂര്‍വ്വക്ഷേത്രമാണ്‌ കൊട്ടിയൂര്‍ ക്ഷേത്രം. കൊട്ടിയൂരില്‍ രണ്ടുക്ഷേത്രങ്ങള്‍ – ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ക്ഷേത്രത്തിലേക്ക്‌ കയറുമ്പോള്‍ ഇടതുവശത്ത്‌ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍. പഴക്കമുള്ള ശ്രീകോവിലിന്‌ നാലുകെട്ടിന്റെ പകിട്ട്‌. പ്രധാനമൂര്‍ത്തി-ശിവ-പാര്‍വ്വതി-സതീദേവിയായ അമ്മ-കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. സ്വയംഭൂവായ മഹാദേവന്‍ അക്കരെ കൊട്ടിയൂരുള്ള മണിത്തറയിലാണ്‌. ദേവി അമ്മത്തറയിലും. ഉപദേവന്‍ ദക്ഷിണാമൂര്‍ത്തി. മൂന്നുനേരം പൂജ.
കൊട്ടിയൂരമ്പലം സ്ഥിതിചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ മകളായ സതീദേവിയെയും മരുമകനായ മഹേശ്വരനേയും ദക്ഷന്‍ ക്ഷണിച്ചിരുന്നില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും യാഗത്തിനെത്തിയ ദേവിയെ ദക്ഷന്‍ അപമാനിച്ചു. അതില്‍ മനംനൊന്ത ദേവി യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. ഇതറിഞ്ഞപ്പോള്‍ മഹാദേവന്‍ കോപാകുലനായി. തന്റെ ജട പറിച്ചെറിഞ്ഞ്‌ നിലത്തടിച്ചു. അപ്പോള്‍ വീരഭദ്രന്‍ ജന്മം പൂണ്ടു. വീരഭദ്രന്റെ കൈകൊണ്ട്‌ യാഗശാല തകര്‍ക്കുകയും ദക്ഷന്റെ ശിരസ്സ്‌ അറുത്തെടുത്ത്‌ അഗ്നിയില്‍ ഹോമിക്കുകയും ചെയ്തു. വീരഭദ്രന്‍ അറിയിച്ചതും പ്രകാരം ത്രിമൂര്‍ത്തികള്‍ കൊട്ടിയൂരെത്തി. അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യര്‍ത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാന്‍ മഹാദേവന്‍ അനുവദിച്ചു. മാത്രമല്ല പരമശിവന്‍ അമ്മാറത്തറയ്ക്കരികെ സ്വയംഭൂവായി. അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു.
അക്കരെ കൊട്ടിയൂരില്‍ മൂലസ്ഥാനം. അവിടെ പോകണമെന്നുണ്ടെങ്കില്‍ വെള്ളത്തില്‍ ചവിട്ടാതെ കഴിയില്ല. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ, ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ. മേടമാസത്തില്‍ വിശാഖം നാളിലാണ്‌ കൊട്ടിയൂരില്‍ വൈശാഖോത്സവം ആരംഭിക്കുന്നത്‌. ഇക്കരെ കൊട്ടിയൂരില്‍ പുറക്കുഴം എന്നൊരു ചടങ്ങുണ്ട്‌. പ്രധാനകര്‍മ്മങ്ങളെല്ലാം നടത്തേണ്ട ദിവസങ്ങള്‍ അപ്പോള്‍ നിശ്ചയിക്കുകയാണ്‌ പതിവ്‌. നെല്ലും അരിയും അവിലും അളന്നുമാറ്റും. ആയില്യാര്‍ക്കാവില്‍ പൂജനടക്കും. തൊട്ടടുത്തുവരുന്ന മകം ഉള്‍പ്പെടെ ഈ രണ്ടു ദിവസവും നിശ്ചിതസമയത്തുമാത്രമേ ആയില്യാര്‍ക്കാവില്‍ ആര്‍ക്കും പ്രവേശനമുള്ളൂ. ശിവഭൂതങ്ങളെ ഇവിടെ നിര്‍ത്തിയിട്ടാണ്‌ സതീദേവി പോയതെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍. ഇതിനുശേഷം നടത്തുന്ന അപ്പട നേദ്യം കഴിക്കുന്നവരില്‍ കൈപ്പുരസം തോന്നുന്നവര്‍ കൊട്ടിയൂരില്‍ നടത്തിയ ശുദ്ധകര്‍മ്മങ്ങള്‍ അടുത്ത തലമുറയില്‍പ്പെട്ടവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കണമെന്ന സൂചനയാണ്‌ ഭഗവാന്‍ ഇതിലൂടെ നല്‍കുന്നതെന്ന വിശ്വാസം.
അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. അവിടമാകട്ടെ നിറഞ്ഞു നില്‍ക്കുകയാണ്‌ ഭഗവത്‌ ചൈതന്യം. ഇവിടത്തെ ദര്‍ശനകാലത്ത്‌ ലക്ഷക്കണക്കിന്‌ ഭക്തര്‍ എത്തിച്ചേരും. ഉറക്കലരിച്ചോറ്‌ പ്രസാദം. ഈ പ്രസാദം തയ്യാറാക്കുന്നതിന്‌ അഞ്ച്‌ ലോഡ്‌ വിറകെങ്കിലും കത്തിക്കേണ്ടിവരും. അതിന്റെ ചാരം ആരും വാരാറില്ല. അതും ഭക്തകരുടെ കൈകളില്‍ പ്രസാദമായി എത്തുന്നുവെന്നും രാജരാജേശ്വരക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മം ഇതാണെന്നും വിശ്വാസം. ആയിരംകുടം അഭിഷേകത്തോടെ ആ വര്‍ഷത്തെ പൂജകള്‍ സമാപിക്കും. ലോകമുള്ള കാലത്തോളം ഇവിടെ വൈശാഖോത്സവം നടക്കുമെന്ന പരശുരാമന്റെ വാക്കുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുക തന്നെ ചെയ്യും.