ബഹുമാന്യതയും വലിയ ധനികത്വവും ഉള്ളവരും സ്ഥിരമായ സൗഖ്യവും ഐശ്വര്യവും കീർത്തിയും നേടുന്നവരുമായിരിക്കും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഈ നക്ഷത്രക്കാർ പുതിയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ സമർത്ഥരാണ്. ഇവർ ആരംഭിച്ച സംഗതികൾ സ്ഥിരമായി നിൽക്കുന്നത് കാണാം. സ്വന്തം രക്ഷയെപ്പോലും വകവയ്ക്കാതെ ധീരമായി പ്രവർത്തിക്കുന്നതാണിവരുടെ പ്രത്യേകത.വിജ്ഞ്ഞ്ഞാനവും ചിന്തയും വാക്സാമർത്ഥ്യവും കലാരസികതയും ഇവരിൽ ഒന്നിച്ച് കാണപ്പെടുന്നു. ഇവർ വാഹനാദികളോടുകൂടി ആഡംബരജീവിതം നയിക്കും. സത്യസന്ധരായ ഇവരെപ്പോഴും നീതിപൂർവ്വം പ്രവർത്തിക്കാനിഷ്ടപ്പെടുന്നു. സ്ത്രീകൾ ശാസ്ത്രപുരാണങ്ങൾ കേൾക്കുന്നതിൽ തൽപരരായിരിക്കും. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കണമെന്ന കാര്യത്തിൽ ഇവർക്ക് നിർബന്ധമുണ്ടായിരിക്കും. സ്നേഹകാര്യത്തിൽ മാറ്റം വരുത്താൻ ഇവർക്ക് വലിയ പ്രയാസമുണ്ടാകില്ല.
മൂലം ജന്മ നക്ഷത്ര ചിന്ത :-
ഗോത്രം - പുലസ്ത്യ
മൃഗം - ശ്വാവ്
വൃക്ഷം - പയിന / വയനം
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര നക്ഷത്ര ദേവത - നിര്യതി
നക്ഷത്രരൂപം - സിംഹത്തിൻ്റെ മീശ
നക്ഷത്രാധിപൻ - കേതു
രാശി - ധനു
രാശ്യാധിപൻ - വ്യാഴം
രത്നം - വൈഢൂര്യം ( Catseye)
നാമ നക്ഷത്രം :-
ആദ്യ പാദം - യേ
രണ്ടാം പാദം - യോ
മൂന്നാം ഭാഗം - ബ
നാലാം പാദം - ബു
ജപിക്കേണ്ട മന്ത്രം -
ഓം നിര്യതേ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment