കോപശീലരായും വളഞ്ഞവഴി മാത്രം ചിന്തിക്കുന്നവരായും ബന്ധുഹീനരായും സന്തുഷ്ടിയുള്ളവരായും ധർമ്മനിരതരായും ബുദ്ധിയും കൗശലവും ഉള്ളവരായും എന്നാൽ ഭാഗ്യത്തിൽ കുറവുള്ളവരായും ഭവിക്കും. ഇവർ അദ്ധ്വാനശീലരും കർമ്മനിരതരുമായിരിക്കും. ഫലിതം പറയാനും പ്രത്യുത്തരം പറയാനും ഇവർക്ക് വിരുത് കൂടുതലാണ്. സമ്പാദിക്കാനൊരുങ്ങാതെ സുഖജീവിതം നയിക്കാനും അറിവ് വർദ്ധിപ്പിക്കാനും ഇവർ ശ്രമിക്കും. ഇവരുടെ സുഹൃദ്‌വലയം പരിമിതമായിരിക്കും.ഒരു ജീവിതശൈലി വിട്ട് വേറൊന്ന് സ്വീകരിക്കാൻ ഇവർക്ക് പ്രയാസമുണ്ടാകില്ല. ഉന്നതങ്ങളിലെത്തിയ ശേഷം പെട്ടെന്ന് പിന്നാക്കം വയ്‌ക്കുന്ന സ്വഭാവം ഇവരിൽ കാണുന്നു. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വാക്സാമർത്ഥ്യവും ബുദ്ധിശക്തിയുംകൊണ്ട് ആരേയും ആകർഷിക്കും. പലഹാരങ്ങളുണ്ടാക്കുന്നതിലും സദ്യ ഒരുക്കുന്നതിലും ഇവർ പ്രത്യേക അഭിരുചി കാണിക്കും. സ്വാതന്ത്ര്യത്തിലും സുഖസൗകര്യത്തിലും താൽപര്യം പ്രദർശിപ്പിക്കും.
തൃക്കേട്ട ജന്മ നക്ഷത്ര ചിന്ത
ഗോത്രം - അത്രി
മൃഗം - കേഴമാൻ
വൃക്ഷം - വെട്ടി
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷിേ - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത- ഇന്ദ്രൻ
നക്ഷത്രരൂപം - കുണ്ഡലം
നക്ഷത്രാധിപൻ - ബുധൻ
രാശി - വൃശ്ചികം
രാശ്യാധിപൻ - കുജൻ
രത്നം - മരതകം ( Green Emerald)
നാമം നക്ഷത്രം
ആദ്യ പാദം - നോ
രണ്ടാം പാദം - യ
മൂന്നാം പാദം - യി
നാലാം പാദം - യു
ജപിക്കേണ്ട മന്ത്രം :-
ഓം ഇന്ദ്രായ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment