നല്ല ബന്ധുക്കളോടു കൂടിയവരും ബുദ്ധിസാമർത്ഥ്യമുള്ളവരും ഗർവ്വിഷ്ടരും ഹിതാനുകാരിയായ ഭാര്യയോടു കൂടിയവരും സുഖിമാന്മാരായും ഭവിക്കും. ഇവർ വിശാലമനസ്കരും അന്തസ്സും അഭിമാനവും നിലനിർത്തിക്കൊണ്ട് പെരുമാറുന്നവരുമായിരിക്കും. മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കാൻ ഇവർ സന്നദ്ധരാണ്. എന്തിനെയും ചെറുത്ത് നിൽക്കുന്നതിലും എതിർത്ത് തോൽപിക്കുന്നതിലും ഇവർക്ക് അസാമാന്യ കഴിവ് ഉണ്ടാകും.സ്ത്രീകൾ സൗന്ദര്യവും ഊർജ്ജസ്വലതയും ഉള്ളവരായിരിക്കും. പലപ്പോഴും വിചാരിക്കാത്തവിധമുള്ള വിവാഹബന്ധങ്ങളിലേർപ്പെടുന്നതും വൈവാഹിക ജീവിതത്തിൽ അലോരസങ്ങളെ നേരിടുന്നതും അപൂർവ്വമല്ല.
ഉത്രാടം ജന്മ നക്ഷത്ര ചിന്ത
ഗോത്രം - പുലഹ
മൃഗം - കാള
വൃക്ഷം - പ്ലാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിശ്വ ദേവതകൾ
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ധനു, മകരം
രാശ്യാധിപൻ - വ്യാഴം, ശനി
രത്നം - മാണിക്യം ( Ruby )
നാമം നക്ഷത്രം
ആദ്യ പാദം - ബേ
രണ്ടാം പാദം - ബോ
മൂന്നാംപാദം - ജ
നാലാം പാദം - ജി
ജപിക്കേണ്ട മന്ത്രം :-
ഓം വിശ്വദേവേഭ്യോ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment