6 October 2021

ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്

ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്

ഒരു വ്യക്തി തന്റെ രാശിചിഹ്നമനുസരിച്ച് ഈ ദിവസം ശിവനെ ആരാധിക്കുന്നുവെങ്കില്‍ അത് അവര്‍ക്ക് വളരെ ഗുണം ചെയ്യുന്നു. നിങ്ങളുടെ രാശിചിഹ്നമനുസരിച്ച് എങ്ങനെ ശിവരാത്രി ദിനത്തില്‍ പരമേശ്വരനെ ആരാധിക്കാമെന്ന് നോക്കാം.

മേടം

ദ്വാദശി ജ്യോതിര്‍ലിംഗത്തിലെ ആദ്യത്തെ ജ്യോതിര്‍ലിംഗമാണ് സോമനാഥ് ജ്യോതിര്‍ലിംഗം. മേടം രാശിചക്രത്തില്‍ ജനിച്ചവര്‍ മഹാശിവരാത്രിയില്‍ സോമനാഥ് ജ്യോതിര്‍ലിംഗത്തെ ആരാധിക്കണം. ഇതിനു പ്രയാസമുള്ളവര്‍ക്ക് അവരുടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പരമേശ്വരനെ ധ്യാനിക്കുകയും പാലഭിഭേഷം നടത്തുകയും ശിവന് പുഷ്പങ്ങളും കൂവളത്തിലകള്‍ അര്‍പ്പിക്കുകയും ചെയ്യുക.

ഇടവം

ശൈല പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന പരമേശ്വരന്‍ ഇടവം രാശിക്കാരുടെ ദൈവമാണ്. ഈ രാശിചക്രത്തിലെ ആളുകള്‍ പരമേശ്വരനെ ആരാധിക്കണം. ശിവന്റെ കൃപ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം മഹാശിവരാത്രി ദിനത്തില്‍ ഏതെങ്കിലും ശിവലിംഗത്തെ ഗംഗാ ജലത്തില്‍ ആരാധിക്കുക എന്നതാണ്. ശിവലിംഗത്തില്‍ ഓക്ക് പൂക്കളും ഇലകളും അര്‍പ്പിക്കുക. ഈ രാശിചക്രത്തിലെ ആളുകള്‍ ശിവനെ ധ്യാനിക്കുമ്പോള്‍ 'ഓം നമ ശിവായ' എന്ന മന്ത്രം ചൊല്ലണം.

മിഥുനം

ഉജ്ജൈനില്‍ സ്ഥിതിചെയ്യുന്ന മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗമാണ് മിഥുനം രാശിക്കാരുടെ സ്വാമി. മഹാകലേശ്വര്‍ കാലങ്ങളുടെയും കാലമാണ്. അവരെ ആരാധിക്കുന്നവര്‍ അകാല മരണത്തെ ഭയപ്പെടേണ്ടതില്ല. ഈ രാശിചക്രത്തില്‍ ജനിച്ച ഒരാള്‍ പരമശിവനെ ആരാധിക്കണം. മഹാശിവരാത്രിയില്‍ ഈ രാശിചക്രത്തിലെ ആളുകള്‍ പരമേശ്വരനെ ആരാധിച്ചാല്‍ വര്‍ഷം മുഴുവനും അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തരാകുന്നു. പരമേശ്വരനെ ധ്യാനിക്കുന്നതിനിടെ പാലില്‍ തേന്‍ ചേര്‍ത്ത് ഒരു ശിവലിംഗത്തില്‍ അര്‍ച്ചന നടത്തുകയും കൂവളത്തിന്റെ ഇലകള്‍ അര്‍പ്പിക്കുകയും ചെയ്യുക. 'ഓം നമോ ഭഗവതേ രുദ്രായ' മന്ത്രം ചൊല്ലുക.

കര്‍ക്കിടകം

മധ്യപ്രദേശിലെ നര്‍മദ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗം കര്‍ക്കിടകം രാശിചക്രവുമായി ബന്ധപ്പെട്ടതാണ്. ഓംകാരേശ്വറില്‍ ധ്യാനിക്കുന്നതിനിടയില്‍ ശിവലിംഗത്തെ പഞ്ചാമൃതം ഉപയോഗിച്ച് അഭിഷേകം ചെയ്യുക. കൂവളത്തിലകളും അര്‍പ്പിക്കുക. വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ ആരാധിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന തടസ്സങ്ങള്‍ നീങ്ങും. നല്ല ആരോഗ്യം നിലനിര്‍ത്തും. മാനസിക പ്രശ്‌നങ്ങളും ആശങ്കകളും അകലും. ഭൗതിക സന്തോഷത്തിന്റെ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും.

ചിങ്ങം

ഈ രാശിചക്രത്തിലെ ആളുകള്‍ വൈദ്യനാഥ ജ്യോതിര്‍ലിംഗത്തെ ആരാധിക്കണം. മഹാശിവരാത്രി ദിനത്തില്‍ ചിങ്ങം രാശിക്കാര്‍ വൈദ്യനാഥ ജ്യോതിര്‍ലിംഗം സന്ദര്‍ശിക്കുകയാണെങ്കില്‍ വര്‍ഷം മുഴുവനും ആരോഗ്യം നല്ലതാകും. അതിനു സാധിക്കാത്തവര്‍ ഏതെങ്കിലും ശിവലിംഗത്തെ ഗംഗാ ജലത്തില്‍ അഭിഷേകം ചെയ്യുക. ശിവനെ ആരാധിക്കുന്നത് മാനസിക സമാധാനം നല്‍കുന്നു. സാമൂഹിക അന്തസ്സും പ്രശസ്തിയും കൈവരിക്കുന്നു. സര്‍ക്കാര്‍ ജോലികളിലെ തടസ്സവും നീക്കംചെയ്യുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും ഗുണം ചെയ്യുന്നു.

കന്നി

മഹാരാഷ്ട്രയിലെ ഭീമ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഭീമാശങ്കര ജ്യോതിര്‍ലിംഗമാണ് കന്നി രാശിക്കാരുടെ ജ്യോതിര്‍ലിംഗം. ഈ രാശിചക്രത്തിലുള്ളവര്‍ ഭീമാശങ്കരനെ പ്രസാദിപ്പിക്കുന്നതിന് നെയ്യ് പാലില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുക. 'ഓം ഭഗവത രുദ്രായെ' മന്ത്രം കഴിയുന്നത്ര ചൊല്ലുക. അങ്ങനെ ശിവനെ ആരാധിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സഹോദരങ്ങളുടെ പിന്തുണ വര്‍ധിക്കുന്നു. സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനില്‍ക്കുന്നു. വര്‍ഷം മുഴുവന്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം വരുന്നു.

തുലാം

തമിഴ്‌നാട്ടില്‍ ശ്രീരാമന്‍ സ്ഥാപിച്ച രാമേശ്വര്‍ ജ്യോതിര്‍ലിംഗം തുലാം രാശിചക്രവുമായി ബന്ധപ്പെട്ടതാണ്. മഹാശിവരാത്രി ദിനത്തില്‍ രാമേശ്വര ദര്‍ശനം നടത്തുന്നത് ദാമ്പത്യജീവിതത്തില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്തുന്നു. രാമേശ്വര ദര്‍ശനത്തിനു സാധിക്കാത്തവര്‍ ശിവലിംഗത്തില്‍ ഒരു കുടം വെള്ളം അഭിഷേകം ചെയ്ത് പൂക്കള്‍ അര്‍പ്പിക്കുക. ശിവപഞ്ചാക്ഷരി മന്ത്രം 'ഓം നമ ശിവായ' 108 തവണ ചൊല്ലുക. ഈ രീതിയില്‍, ശിവനെ ആരാധിക്കുന്നത് തടസ്സങ്ങള്‍ നീക്കുന്നു. പിതാവുമായി നല്ല ബന്ധം നിലനില്‍ക്കുന്നു. സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കുന്നു. അഭിനയത്തിന്റെയോ സംഗീതത്തിന്റെയോ ലോകത്ത് ഒരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്നു.

വൃശ്ചികം

ഗുജറാത്തിലെ ദ്വാരക ജില്ലയിലെ നാഗേശ്വര്‍ ജ്യോതിര്‍ലിംഗം വൃശ്ചികം രാശിക്കാരുമായി ബന്ധപ്പെട്ടതാണ്. ഈ രാശിചക്രത്തിലെ ആളുകള്‍ കഴുത്തില്‍ സര്‍പ്പങ്ങളുടെ മാല ധരിച്ച് സര്‍പ്പങ്ങളുടെ ദേവനായ നാഗേശ്വര്‍ ജ്യോതിര്‍ലിംഗത്തെ ആരാധിക്കണം. മഹാശിവരാത്രിയില്‍ നാഗേശ്വര്‍ ജ്യോതിര്‍ലിംഗം സന്ദര്‍ശിക്കുന്നത് അപകടങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതിനു സാധിക്കാത്തവര്‍ പാലും നെല്ലും ഉപയോഗിച്ച് ശിവനെ ആരാധിക്കുക. ജമന്തി പുഷ്പം, കൂവളത്തില എന്നിവ ശിവന് സമര്‍പ്പിക്കുക. ഹ്രീം ഓം നമ ശിവായ മന്ത്രം ചൊല്ലുക. ശിവനെ ആരാധിക്കുന്നത് ഭാഗ്യത്തിലേക്ക് നയിക്കുന്നു. സമ്പത്ത് വര്‍ദ്ധിക്കുന്നു.

ധനു

വാരണാസിയിലെ വിശ്വനാഥ ജ്യോതിര്‍ലിംഗ ധനു രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാശിവരാത്രിയുടെ ഈ ദിവസം ഈ രാശിചക്രമുള്ള ആളുകള്‍ ഗംഗാജലത്തില്‍ കുങ്കുമം കലര്‍ത്തി ശിവന് സമര്‍പ്പിക്കണം. കൂവളത്തിന്റെ ഇലകള്‍ ശിവലിംഗത്തില്‍ അര്‍പ്പിക്കുക. മഹാശിവരാത്രി ദിവസം ചന്ദ്രന്‍ ദുര്‍ബലമായി തുടരുന്നു. 'ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര പ്രചോദയാം' മന്ത്രം ഉപയോഗിച്ച് ശിവനെ ആരാധിക്കുക. ഇത് ചന്ദ്രന് ശക്തി നല്‍കുകയും ശിവ കൃപ നേടുകയും ചെയ്യുന്നു. പെട്ടെന്നുള്ള അപകടങ്ങളില്‍ നിന്നും മാനസിക ഉത്കണ്ഠകളില്‍ നിന്നും മോചിതരാകുന്നു. ആരോഗ്യം മെച്ചപ്പെടുന്നു.

മകരം

നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗയുമായി മകരം രാശിക്കാര്‍ ബന്ധപ്പെട്ടിരിക്കുന്നു. മഹാശിവരാത്രി ദിവസം ഗംഗാജലത്തില്‍ മല്ലി കലര്‍ത്തി ശിവന് അഭിഷേകം നടത്തുക. നീല നിറത്തിലുള്ള പൂക്കള്‍ ശിവന് സമര്‍പ്പിക്കുക. ത്രയംബകേശ്വരനെ ധ്യാനിക്കുന്നതിനിടെ 'ഓം നമശിവായ' മന്ത്രം അഞ്ചു തവണ ചൊല്ലുക. അവിവാഹിതര്‍ക്ക് അവരുടെ തടസ്സങ്ങള്‍ നീങ്ങി നല്ലൊരു ഇണയെ ലഭിക്കുന്നു. സന്തോഷകരമായ ദാമ്പത്യം നേടുന്നു. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുംഭം

കുംഭം രാശിചക്രത്തിലെ ആളുകള്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥനെ ആരാധിക്കണം. ഇതിനു സാധിക്കാത്ത കുഭം രാശിക്കാര്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസം പരമേശ്വരനെ ധ്യാനിക്കുകയും ശിവലിംഗത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യുകയും താമരപ്പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുക. 'ഓം നമശിവായ' മന്ത്രം ചൊല്ലുക. ഈ രീതിയില്‍ മഹാശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നത് വര്‍ഷം മുഴുവന്‍ നല്ല ആരോഗ്യം നിലനിര്‍ത്തുന്നു. ശത്രുക്കളെയും എതിരാളികളെയും നിഷ്പ്രഭരാക്കുന്നു.

മീനം

മഹാരാഷ്ട്രയിലെ ഓറംഗബാദിലാണ് കൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നത്. ഈ ജ്യോതിര്‍ലിംഗം മീനരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാശിവരാത്രി ദിവസം കുങ്കുമം പാലില്‍ ഇട്ടു ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുക. കുളിച്ച ശേഷം പശുവിന്റെ നെയ്യും തേനും ശിവന് സമര്‍പ്പിക്കുക. കൂവളത്തിന്റെ ഇലകളും ശിവന് സമര്‍പ്പിക്കുക. 'ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര പ്രചോദയാം' മന്ത്രം ചൊല്ലുക. അങ്ങനെ ശിവരാത്രി ദിനത്തില്‍ ശിവലിംഗത്തെ ആരാധിക്കുന്നത് ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എളുപ്പമാക്കും.

വിശ്വാസങ്ങളാണ് ഒരു പരിധി വരെ സമൂഹത്തെ പല കാര്യങ്ങളിലും മുന്നോട്ടു നയിക്കുന്നതെന്നു വേണം, പറയാന്‍. ഇതില്‍ ന്ല്ല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം പെടും. ഈശ്വരാരാധനയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഈശ്വര വിശ്വാസികള്‍ക്ക് ദൈവം ഉണ്ടെന്ന സങ്കല്‍പവും ഇല്ലാത്തവര്‍ക്ക് ഇല്ലെന്ന സങ്കല്‍പ്പവും. ദൈവ വിശ്വാസികളായ പലര്‍ക്കും ഇഷ്ടദൈവങ്ങളുണ്ടാകും. ചില പ്രത്യേക അവതാരങ്ങളെ പൂജിയ്ക്കുന്നവര്‍ ഏറെയാണ്. ഇതിനു കാരണങ്ങളും പലതുണ്ടാകും. ഹൈന്ദവ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവ ഭഗവാനെ പലരും ആരാധിയ്ക്കുന്നുണ്ട്. നടരാജന്‍ എന്നും ഭസ്മധാരിയെന്നുമെല്ലാം പല പേരുകളില്‍ ശിവ ഭഗവാന്‍ അറിയപ്പെടുന്നുമുണ്ട്. ഓരോ ഈശ്വരന്മാരേയും ആരാധിയ്ക്കുവാന്‍ ഓരോ വഴികളുള്ളതു പോലെ ശിവനേയും ആരാധിയ്ക്കാന്‍ ചില പ്രത്യേക വഴികളും പൂക്കളും പൂജാദ്രവ്യങ്ങളുമെല്ലാമുണ്ട്. ചില പ്രത്യേക പുഷ്പങ്ങള്‍ ഭഗാവന് അര്‍പ്പിച്ചാല്‍, പൂജിച്ചാല്‍ സമ്പത്തുള്‍പ്പെടെ പല അഭീഷ്ടങ്ങളും സാധിയ്ക്കുമെന്നാണ് വിശ്വാസം.

ഏതെല്ലാം പുഷ്പങ്ങള്‍ ഏതെല്ലാം അഭീഷ്ട സിദ്ധിയ്ക്കായി അര്‍പ്പിയ്ക്കണമെന്ന് അറിയൂ,

വാഹനങ്ങള്‍ വാഹന സുഖം ചിലരുടെ ജാതകത്തില്‍ ഉണ്ടാകുന്ന ഒന്നാണ്. അതായത് വാഹനങ്ങള്‍ വാങ്ങിയ്ക്കാനുള്ള യോഗമെന്നു പറയാം. ഈ യോഗം ജാതകത്തിലുണ്ടെങ്കില്‍ വാഹനങ്ങള്‍ വാങ്ങിയ്ക്കുകയോ ലഭിയ്ക്കുകയോ ചെയ്യാം. എന്നാല്‍ ജാതകത്തില്‍ ഈ യോഗമില്ലെങ്കില്‍ എന്തെങ്കിലും കാരണങ്ങളാല്‍ വാഹനം സ്വന്തമാക്കാന്‍ സാധിയ്ക്കാതെ വന്നേക്കാം. ഇത്തരം അവസ്ഥയുള്ളവര്‍ ശിവനു മുല്ലപ്പൂക്കല്‍ സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് വാഹനം നേടാന്‍ മാത്രമല്ല, ഏതെങ്കിലും വസ്തുവിനായി താല്‍പര്യമെങ്കില്‍ ഈ പൂവ് ശിവ ഭഗവാന് സമര്‍പ്പിയ്ക്കാം. മുല്ലപ്പൂ അര്‍പ്പിയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യമുണ്ടാകാനും ഏറെ നല്ലതാണ്. സമ്പത്തു നേടാന്‍ ജാതകത്തില്‍ ധന്‍ വൈഭവ് എന്ന യോഗമുണ്ടെങ്കില്‍ ഇത് ധാരാളം സമ്പത്തു നേടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം യോഗമില്ലെങ്കില്‍ ഇതിനും ശിവനു സമര്‍പ്പിയ്ക്കുന്ന പൂക്കള്‍ പരിഹാരമാകും. ശിവന് ശംഖുപുഷ്പവും ഒരു താമരപ്പൂവും കൂവളത്തിന്റെ ഇലയും ചേര്‍ത്തു സമര്‍പ്പിയ്ക്കുന്നത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. വിവാഹം വിവാഹം വൈകുന്നതിനും അനുയോജ്യമായ വിവാഹം ലഭിയ്ക്കാതിരിയ്ക്കുന്നതിനുമെല്ലാം കൂവളത്തിലയോ പൂവോ ഭഗവാന് സമര്‍പ്പിയ്ക്കുന്നത് നല്ലതാണ്.

കൂവളം മാല ശിവ ഭഗവാന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിവാഹത്തിന് ഉത്തമമായ തീയതി ലഭിയ്ക്കുന്നില്ലെങ്കിലും ഈ വഴിപാടു നല്ലതാണ്. കൂവളപ്പൂ ലഭിയ്ക്കുകയാണെങ്കില്‍ ഇതാണ് കൂടുതല്‍ ഉത്തമമെന്നു പറയാം. പൂജിച്ച ഈ ഇലയും പൂവുമെല്ലാം സ്ത്രീകള്‍ മുടിയില്‍ ചൂടുന്നതും പുരുഷന്മാര്‍ ചെവിയ്ക്കു പിറകേ ചൂടുന്നതുമെല്ലാം ഏറെ നല്ലതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ശിവ ഭഗവാന് സമര്‍പ്പിയ്ക്കാവുന്ന വഴിപാടാണ് ഇത്. ഡിപ്രഷന്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പവിഴമല്ലിപ്പൂ ശിവനു സമര്‍പ്പിയ്ക്കുന്നത്. ഇത് ഡിപ്രഷന്‍ മാത്രമല്ല, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലൊരു വഴി തന്നെയാണ്. അരളിപ്പൂ തടസങ്ങള്‍ ഒഴിവാക്കാന്‍ ശിവന് അരളിപ്പൂ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതു തന്നെയാണ്. ശിവന് വസ്ത്രവും മറ്റും സമര്‍പ്പിയ്ക്കുന്നതോടൊപ്പം ഈ പൂവു കൂടി സമര്‍പ്പിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. കറുകപ്പുല്ലും ശിവന് കറുകപ്പുല്ലും ഏറെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ആയുരാരോഗ്യ ഭാഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ആയുസിനും ആരോഗ്യതത്തിനുമെല്ലാം കറുകപ്പുല്ലു കൊണ്ടുള്ള വഴിപാടു കഴിപ്പിയ്ക്കാം.

ഭഗവാന്റെ അര്‍ദ്ധനാരീശ്വര രൂപം പറയുന്നത്‌

ഹിന്ദുക്കളുടെ ഒരു പ്രധാന ദൈവമാണ് ഭഗവാൻ ശിവൻ .ശിവന്റെ അനുയായികൾ അദ്ദേഹത്തിന് അമാനുഷിക ശക്തിയുള്ളതായി കണക്കാക്കുന്നു .'ഓം കാരം 'അഥവാ ആ ശബ്ദത്തിന്റെ അസ്തിത്വമാണ് ശിവന്റെ ഉത്ഭവമായി കണക്കാക്കുന്നത്. ഹിന്ദു ഐതീഹ്യപ്രകാരം വൈരുദ്ധ്യമുള്ള ഒരു വിഷയമാണ് ആദ്യശക്തി എവിടെനിന്നും വന്നു എന്നത്. ശിവഭക്തർ അത് ശിവനിൽ നിന്നാണെന്ന് വിശ്വസിക്കുന്നു. പ്രപഞ്ചത്തിലെ ആദ്യപരാശക്തിയായി ,ആകൃതിക്കും ,ലിംഗത്തിനും അതീതമായി ശിവശക്തി നിലകൊള്ളുന്നു . ശിവൻ പ്രകൃതിയിലെ 5 ഘടകങ്ങളിൽ കാണുന്നു. ഭൂമി, വായു, വെള്ളം, ശൂന്യത, തീ എന്നിവയാണവ. വിവാഹത്തിനും ദീര്‍ഘായുസിനും 11 ശിവമന്ത്രങ്ങള്‍ പ്രകൃതിയിലെ ഇവയെല്ലാം കൂടിച്ചേർന്നതാണ് ശിവലിംഗം.

ശിവനെ സാധാരണ പ്രതിനിധീകരിക്കുന്ന ഒന്നാണ് ശിവലിംഗ. ശിവപുരാണത്തിൽ 64 തരത്തിൽ ശിവനെ പരാമർശിച്ചിട്ടുണ്ട്. ഇതിൽ പലതും സാധാരണക്കാർക്ക് അറിയില്ല. ഇവിടെ ശിവന്റെ പ്രധാനപ്പെട്ട 6 രൂപങ്ങളെപ്പറ്റി പരാമർശിക്കുന്നു . ലിംഗോത്ഭവ ലിംഗോത്ഭവ അഥവാ അളക്കാൻ പറ്റാത്ത ഒന്ന് എന്നത് മാഗ്ഹ മാസത്തിൽ കൃഷ്ണ ചതുർദശിയിൽ ശിവൻ പ്രത്യക്ഷപ്പെട്ടതിനെയാണ് പറയുന്നത്. ശിവന്റെ ആത്മീയത ഭഗവാൻ ബ്രഹ്മാവിനെയും, വിഷ്ണുവിനെയും കാണിക്കാനാണ് ലിംഗോത്ഭവയായി പ്രത്യക്ഷപ്പെട്ടത്. പുരാണങ്ങളിൽ ലിംഗോത്ഭവയെ അനന്തമായ പ്രകാശമായാണ് പ്രതിപാദിച്ചിരിക്കുന്നത് . ലിംഗോത്ഭവ ക്ഷേത്രങ്ങളിൽ ലിംഗോത്ഭവ വരച്ചിരിക്കുന്നത് നാലു കൈയുള്ള നിവർന്നു നിൽക്കുന്ന രൂപമായിട്ടാണ്. ചിത്രത്തിൽ ഒരു കൃഷ്ണമൃഗവും കൈയിൽ ഒരു കൈക്കോടാലിയും കാണാം .മറ്റു രണ്ടു കൈകളും ഭക്തരെ അനുഗ്രഹിക്കാനായി നിൽക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളിൽ പടിഞ്ഞാറു ഭാഗത്തായി ഈ ചിത്രം കാണാം.

നടരാജ അഥവാ നൃത്തങ്ങളുടെ രാജാവ് എന്നതിൽ ശിവൻ നൃത്തം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും താളമായി ഇതിൽ ശിവനെ പ്രതിപാദിച്ചിരിക്കുന്നു. നടരാജ ശിവൻ നശീകരണ നൃത്തം ചെയ്യുമ്പോൾ അതിനെ താണ്ഡവനൃത്ത എന്നാണ് പറയുന്നത്. ഇതിൽ ജനനം, മരണം, പുനർജന്മം എന്നിവയുടെ സാരാംശം ഉണ്ട്. ഭഗവാൻ നൃത്തം ചെയ്യുമ്പോൾ മിന്നൽ തെളിയുകയും, തിരമാലകൾ ഉയരുകയും, സർപ്പങ്ങൾ വിഷം ചീറ്റുകയും, തീയുണ്ടാകുകയും ചെയ്യുമെന്നും വിശ്വസിക്കുന്നു. ഭഗവാൻ സൃഷ്ടിയുടെ നൃത്തം ചെയ്യുന്നതിനെ ആനന്ദനൃത്തം എന്നാണ് പറയുന്നത്. ഇത് പ്രപഞ്ചത്തിൽ ശാന്തതയും, അഭിവൃദ്ധിയും നൽകും .

ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി അഥവാ തെക്കിന്റെ ദൈവം എന്നത് സത്യത്തിന്റെയും ബുദ്ധിയുടെയും രൂപമായി കരുതുന്നു. ശിവക്ഷേത്രത്തിന്റെ തെക്കേമതിലിൽ ദക്ഷിണാമൂർത്തിയുടെ രൂപം വരച്ചിട്ടുണ്ടാകും. ഇതിൽ ഭഗവാൻ ആൽമരത്തിന്റെ കീഴിൽ ഇരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടതു കാൽ മടക്കിയും വലതുകാൽ തൂങ്ങിക്കിടക്കുന്നതുപോലെയുമാണ് കാണുന്നത്‌. അപസ്മാര എന്ന ഭൂതമായി, കൈകളിൽ ത്രിശൂലവും, പാമ്പും, പനയോലയും പിന്നെ വലതുകൈയിൽ ചിന്നമുദ്രയും കാണിച്ചിരിക്കുന്നു. അർദ്ധനാരീശ്വര ഭഗവാൻ ശിവനും ശക്തിദേവിയുമാണ് അർദ്ധനാരീശ്വര രൂപത്തിൽ സൃഷ്ടിയെ പ്രതിനിധാനം ചെയ്യുന്നത്. നിൽക്കുന്ന ഒരു രൂപത്തിൽ പകുതി സ്ത്രീയും പകുതി പുരുഷനുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

സ്ത്രീയും പുരുഷനും ഒറ്റ ശക്തിയാണെന്ന് ഇത് ലോകത്തെ പഠിപ്പിക്കുന്നു, ഗംഗാധര ഗംഗയെ വഹിക്കുന്നവൻ എന്നാണ് ഗംഗാധര എന്ന വാക്കിനർത്ഥം. ഗംഗാ ദേവിയെ ഭഗീരഥ രാജാവ് സ്വർഗത്തിൽ നിന്നും കാത്തിരുന്നത്. ഒരിക്കൽ അഹങ്കാരത്തോടെ ഭൂമി മുഴുവൻ നശിപ്പിക്കാനായി അവർ പുറപ്പെട്ടു. ഭഗീരഥന്റെ അഭ്യർത്ഥന മാനിച്ചു ഭഗവാൻ ശിവൻ ഗംഗാദേവിയെ തന്റെ കഴുത്തിൽ ബന്ധിച്ചു ഭൂമിയെ രക്ഷിച്ചു. അങ്ങനെ ഗംഗാദേവിയുടെ അഹങ്കാരം ശമിച്ചു . ഭിക്ഷാധന യാചിക്കുക എന്നതാണ് ഭിക്ഷാധന എന്നതിന്റെ അർത്ഥം. എന്നാൽ ഭഗവാൻ ശിവന്റെ കാര്യത്തിൽ പരാമർശിക്കുമ്പോൾ അഹങ്കാരവും അറിവില്ലായ്‌മയും ശമിപ്പിക്കുക എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിൽ ഭഗവാനെ നാഗാനരൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ ശൂലമേന്തി നാലു കൈയുള്ള സന്യാസിയായാണ് കാണിച്ചിരിക്കുന്നത്. മറ്റു മൂന്നു കൈകളിലും ഡമരുവും ,തലയോട് കൊണ്ടുള്ള തൊപ്പിയുമാണ്. വലതുകൈത്തണ്ടയിൽ ഒരു മാൻപേടയെയും കാണിച്ചിരിക്കുന്നു .

കടം കൊണ്ടുള്ള ദുരിതം തീര്‍ക്കാന്‍

കടം കയറി ആത്മഹത്യയുടെ വക്കിലെത്തുന്നവരും ആത്മഹത്യ ചെയ്യുന്നവരുമെല്ലാം ധാരാളമുണ്ട്. ധനമില്ല എന്നതു തന്നെയാണ് കാരണമാകുന്നത്. കടം മുടിയ്ക്കുമെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ ശരിയാണ്. കടമുണ്ടായാല്‍ മനസമാധാനം തന്നെ നഷ്ടപ്പെടും. കുടുംബത്തിലെ ദോഷങ്ങളും നമ്മുടെ ശരീരത്തിലുള്ള ദോഷങ്ങളും കാരണവന്മാരുടെ പണ്ടത്തെ കര്‍മങ്ങളുമെല്ലാം ഇതിനു കാരണമാകുന്നു. കടം ചിലര്‍ കൊടുക്കുമ്പോള്‍ മുടിയും, വാങ്ങുന്ന ചിലര്‍ നന്നാകുകയും ചെയ്യും. കടം തീര്‍ക്കാനായി , കടം കൊണ്ടു ദുരിതം വരാതിരിയ്ക്കാനായി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.കടം തീര്‍ക്കാന്‍ ജ്യോതിഷം പറയുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ. ഇതിനായി ഇതിനായി കനകധാരാ സ്‌തോത്രമുണ്ട്. 19 ദിവസം ഇതു ജപിച്ചാല്‍ കടം വീട്ടാനുള്ള വഴികള്‍ തുറന്നു കിട്ടും. രാവിലേയും വൈകീട്ടും നെയ് വിളക്കു കൊളുത്തി ഇതു ജപിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ധനാകര്‍ഷണ ഭൈരവ മന്ത്രം ധനാകര്‍ഷണ ഭൈരവ മന്ത്രം മറ്റൊന്നാണ്. ഇതു ജപിയ്ക്കുന്നതു നല്ലതാണ്. ഇതുപോലെ ജഗന്‍മോഹന ഗണപതി മന്ത്രവും നല്ലതാണ്. വെള്ളിയാഴ്ചകളില്‍ കൈവെട്ടാ ഗുരുതി, കൂശ്മാണ്ഡ ബലി, ഗുരുതി പുഷ്പാഞ്ജലി എന്നിവ കഴിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് വെള്ളിയാഴ്ചകളില്‍ രാവിലെ ചെയ്യുക.

ഇതു പോലെ 12 വെള്ളിയാഴ്ച ചെയ്യാം. നടത്തിയ കര്‍മിയ്ക്ക് വെറ്റില, പായ്ക്ക്, വസ്ത്രം, തേങ്ങ, ഏതെങ്കിലും ഫലവര്‍ഗം എന്നിവ സമര്‍പ്പിയ്ക്കുക. അവസാനത്തെ ദിവസം ഇതു നല്‍കിയാല്‍ മതി. ഗണപതി ഭഗവാന് സുബ്രഹ്മണ്യന് ഒറ്റനാരങ്ങാ കയ്യില്‍ ചാര്‍ത്തുക, ഗണപതി ഭഗവാന് ഒറ്റയപ്പം വഴിപാട്, അപ്പം മൂടല്‍ , ഗണപതിയ്ക്ക് കദളിപ്പഴം മാല, മഹാവിഷ്ണുവിന് ജമന്തിപ്പൂ മാല, വെണ്ണ നിവേദ്യം, വെണ്ണ ചാര്‍ത്തല്‍ എന്നിവയെല്ലാം കട ബാധ്യതകള്‍ മാറി സ്വസ്ഥമാകുന്നതിനു സഹായിക്കും. എണ്ണ എണ്ണ ക്ഷേത്രത്തില്‍ ദാനം നല്‍കുന്നത് നല്ലതാണ്. ശിവന് നല്ലെണ്ണയഭിഷേകം, പുറകു വിളക്കു കത്തിയ്ക്കുക എന്നിവയെല്ലാം ഏറെ നല്ലതാണ്. നല്ല ശുദ്ധമായ എണ്ണയാണ് നല്ലത്. ഏറ്റവും നല്ലത് ആട്ടിയ എള്ളെണ്ണയാണ്. വിളക്കെണ്ണയല്ല. ഇതെല്ലാം തന്നെ കട ബാധ്യതകള്‍ക്കു പരിഹാരമായി പറയുന്നു.

No comments:

Post a Comment