4 February 2019

കാവും ക്ഷേത്രവും ഭാഗം - 4

കാവും ക്ഷേത്രവും

ഭാഗം - 4

പൊതുവെ ദേവാലയം സനാതനത്തിൽ രണ്ടായി തിരിച്ചിരിക്കുന്നു ഒന്ന് കാവ് മറ്റൊന്ന് ക്ഷേത്രം പൊതുവെ കാവുകളിൽ ഊർവ്വര ദേവതകളെ ആകുന്നു പൂജിക്കാറുള്ളത് ..ക്ഷേത്രവും കാവും തമ്മിൽ ഉള്ള വ്യത്യാസം നമുക്ക് നോക്കാം ...

ക്ഷേത്രം

പ്രപഞ്ചത്തിലെ ഈശ്വര സങ്കല്പങ്ങളെ പ്രതീകാത്മകതയിൽ വിഗ്രഹ രൂപേണ പൂജിക്കുന്നത് ക്ഷേത്രം. പ്രപഞ്ചത്തിലെ ഈശ്വര കലകളെ സൃഷ്‌ടിയാത്മകമായി സ്ഥിതി ക്രമാത്മകമായും സംഹാരാത്മകമായും പൂജിച്ചു അതാത് ദേവതാ കലകളെ വിഗ്രഹത്തിൽ ലയിപ്പിച്ചു ആചാര്യന്റെ ബോധം ആകുന്ന ജീവൻ കൊടുത്തു പ്രതിഷ്ഠിക്കുന്നത് ക്ഷേത്രം അഥവാ ബിംബാരാധന.ഇവിടെ ആചാര്യൻ തന്റെ തപശ്ശക്തിയിലൂടെ പ്രകൃതിയിൽ നിന്ന് ഊർജ്ജം എടുക്കുകയാണ് ചെയ്യുന്നത് ..

കാവ്

കാവുകളിൽ പടർന്നു നിൽക്കുന്ന വൃക്ഷങ്ങളും ഔഷധചെടികളും ജലാംശവും പ്രത്യേകമായ ഉപാധികൾ ഇല്ലാതെ ഈശ്വര കലകളെ സ്വീകരിക്കാൻ സ്വയം പര്യാപ്തമുള്ളവയാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് .അത് കൊണ്ട് തന്നെ ആകാം പഴമക്കാർ പറഞ്ഞത്   "കാവ് തീണ്ടരുത്"എന്ന് ഇങ്ങനെ സ്വയം പര്യാപതമായ പ്രകൃതി ഉപാസനകൾ മഹത്തായ പൈതൃകം ആയിരുന്നു കാവുകളും കോട്ടകളും സംരക്ഷിക്കപ്പെടേണ്ട ആവശ്യകത നമുക്ക് ഇവിടെ മനസിലാക്കാം ആ ഒരു കാരണം കൊണ്ട് തന്നെ ആകണം അവിടെ പൂജിക്കാൻ അങ്ങനെ ഒരു പ്രത്യേക പൂജാരി ആവശ്യമില്ല അതുമായി ബന്ധപെട്ടു കിടക്കുന്ന ആരെങ്കിലും പൂജിച്ചാലും മതി എന്ന് പറയുന്നത് ഇന്നും നമ്മുടെ കാവുകളിൽ പൂജിക്കുന്നത് തറവാട്ടിൽ ഉള്ള ഏതെങ്കിലും വ്യക്തി ആയിരിക്കും കാരണം സ്വയം പര്യപാതമാണ് നമ്മുടെ കാവുകൾ ഈശ്വര കലകളെ സ്വീകരിക്കാൻ ..അത് പോലെ അടുത്തകാലത്തായി കണ്ടു വരുന്ന പ്രവണതയുണ്ട് കാവുകൾ ചില കുൽസിത ബുദ്ധിക്കരായ ജ്യോൽസ്യന്മാരും താന്ത്രിമാരും ചേർന്ന് കാവിലെ ഭഗവതിക്ക് കാവിൽ ഇരിക്കാൻ വയ്യാത്തത് കൊണ്ട് ക്ഷേത്രം വേണം എന്ന് പറഞ്ഞു പരിഹാരവും സ്വർണ്ണ പ്രശ്നം അടക്കം വച്ചു ഒരു പരമ്പരയുടെ ജനിതകമായ ആവാസ വ്യവസ്ഥിതിയെ തച്ചുടച്ചു കൊണ്ട് വലിയ ക്ഷേത്രവും കൊടിമരവും ഉണ്ടാക്കി കുറെ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകവും എണ്ണമറ്റ നിവേദ്യങ്ങളും കൊടുത്തു ആര്ഭാടത്തിന്റെ അങ്ങേ തലം എത്തിയിരിക്കുന്നു നമ്മൾ ഇന്ന് എന്നിട്ടോ നമ്മുടെ പ്രശ്നങ്ങൾ മാറുന്നോ ചെയ്യാത്ത പൂജകൾ ഇല്ല ചെയ്യാത്ത അഭിഷേകം ഇല്ല വർഷാവർഷം പരിഹാരം എന്ന് പറഞ്ഞു ലക്ഷങ്ങൾ ചിലവാകുന്ന എന്നിട്ടു ഒരു മേൽഗതി വരുന്നില്ല ഹിന്ദുവിന് കാരണം ? ചിന്തിക്കുക കാവുകൾ നശിപ്പിച്ചു കൊണ്ട് കൊട്ടാരം പോലെ ഉള്ള ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ പറയുന്ന ജ്യോൽസ്യനെയും അവിടെ പ്രതിഷ്ഠിക്കുന്ന തന്ത്രിയും തന്ത്ര ശാസ്ത്രത്തിന്റെ പ്രാഥമിക പഠനം പോലും ഇല്ലാത്തവർ ആണന്നു ധരിക്കണം നമ്മുടെ ക്ഷേത്രവും കാവുകളും എന്നാണോ അമിതമായ ജ്യോത്സത്തിന്റെ പിറകെ പോയത് അന്ന് മുതൽ ഹിന്ദു നശിക്കാൻ തുടങ്ങിയത് .....

No comments:

Post a Comment