4 February 2019

കാവും ക്ഷേത്രവും ഭാഗം - 3

കാവും ക്ഷേത്രവും

ഭാഗം - 3

ക്ഷേത്ര പ്രതിഷ്ഠ ചെയ്യുന്നത് പ്രകൃതിയിൽ ഉള്ള കലകൾ, തത്വങ്ങൾ എന്നിവ ബിംബ ചൈതന്യത്തിൽ ലയിപ്പിച്ചു ആ ദേവന്റെ അല്ലങ്കിൽ ദേവിയുടെ മൂല ചൈതന്യവും സന്നിവേശിപ്പിച്ചു നാമകരണവും ചെയ്തു ലോകഹിതർത്ഥമായി കടമകൾ നിർവഹിക്കാനായി പൂജ യുക്തമാകുകയാണ് ചെയ്യുന്നത്. ഇവിടെ കലകളാൽ എപ്രകാരമാണോ ശരീരം സംജാതമാകുന്നത് അപ്രകാരം സംജാതമാകുന്നതാണ്  ദേവ ശരീരവും അത് കൊണ്ട് എപ്രകാരമാണോ മനുഷ്യന് ധർമ്മവും അധർമ്മവും ബാധകമാകുന്നത് ദേവ ചൈതന്യത്തിനും അത് ബാധകമാണ് കാരണം ലിമിറ്റഡ് ആയ ചൈതന്യവും മനുഷ്യ ബോധതലവും ആണ് ഇവിടെ വിഗ്രഹം അതിനാൽ ആണു ആഭിചാരം മുതലായ മന്ത്രങ്ങൾ ഗര്ഭഗൃഹത്തിനു ഉള്ളിൽ ജപിക്കരുത് എന്ന് പറയുന്നത് കൂടാതെ അന്യ മന്ത്ര യജനം നടത്തരുത് എന്ന് പറയുന്നത്. ജനന മരണ ചാക്രിക പ്രവർത്തനം ഒരു മനുഷ്യൻ എപ്രകാരമാണോ നിത്യ ബാധകം അത് വിഗ്രഹത്തിനും ബാധകം തന്നെ അത് കൊണ്ടാകുന്നു പൂജ ചെയ്തില്ലെങ്കിൽ ക്ഷേത്രവും ദേവ ചൈതന്യവും ക്ഷയിക്കുന്നത്. സൃഷ്ടി കലയും സ്ഥിതി കലയും മാത്രമല്ല സംഹാര കലയും ബിംബ ചൈതന്യത്തിൽ ഉണ്ട് എന്നത് ചിന്തനീയമായ വിഷയം ആണ് അതിനാൽ ആണ് "ആചാര്യ തപസാമ്‌നായ" എന്ന് പറയുന്നത് ആചാര്യന് തപസ്സ് വേണം അതായത് പ്രതിഷ്ഠിക്കുന്ന താന്ത്രിക്കും പൂജാരിക്കും തപശ്ശക്തി ഉണ്ടാവണം എന്ന് പറയുന്നത് ഇല്ല എങ്കിൽ ബിംബം ക്ഷയിക്കുകയും ദേവ ചൈതന്യം നശിക്കുകയും വിരുദ്ധകലകൾ വിഗ്രഹത്തിൽ ലയിക്കുകയും ചെയ്യുന്നു അപ്രകാരം വിരുദ്ധ കലകൾ ലയിക്കുമ്പോൾ ആണ് കുടുംബം അല്ലങ്കിൽ ദേശം നശിക്കാനുള്ള കാരണം വരെ ആകാം അങ്ങനെ പലവിധത്തിൽ ഉള്ള പ്രശ്നം ഉണ്ടാവുമ്പോൾ വയ്ക്കുന്ന ജ്യോതിഷ പ്രശ്നങ്ങളിൽ പ്രശ്നക്കാരൻ പറയും വിഗ്രഹത്തിൽ ബാധ കയറി എന്ന്.

തുടരും...

No comments:

Post a Comment