കാവും ക്ഷേത്രവും
ഭാഗം - 5
മുൻപ് സൂചിപ്പിച്ച പോലെ തന്നെ സമസ്ത ജീവജാലങ്ങളും കലകളിലൂടെ ഉള്ള പരിക്രമണം ആണ് ജീവിതം അതായത് പാരമാർത്ഥിക സത്യം ആയ
(സൃഷ്ടി) - ഒരു വസ്തു ജനിക്കുന്നു
(സ്ഥിതി) - ആ വസ്തു കുറച്ചു കാലം നിലനിൽക്കുന്നു
(സംഹാരം) - ആ വസ്തു ഒരുനാൾ നശിക്കുന്നു...
എന്ന സത്യം നമ്മുടെ ജീവിതത്തിൽ കടന്നു പോകുമ്പോൾ ഓരോ കലയിലൂടെ ഉള്ള പരിക്രമണം ആണ് ജീവിതം എന്ന് പറയുന്നത്. ക്ഷേത്രവും അതിന്റെ ആന്തരിക തലങ്ങളും അപ്രകാരം തന്നെ. കലാ തത്വം ഭുവനം വർണ്ണം പദം മന്ത്രം എന്ന ഷഡംഗം ചേർന്നാണ് ഒരു ദേവതാ ഉണ്ടാകുന്നത്. ഇതേ പ്രകാരം തന്നെ മനുഷ്യ ശരീരവും സംജാതമാകുന്നത് (താന്ത്രിക സാധന തുടങ്ങുമ്പോൾ കൂടുതലായി ഈ വിഷയം ഗ്രഹിക്കാം) അത് കൊണ്ടാകുന്നു ഭഗവാൻ കൃഷ്ണൻ നമ്മളോട് പറഞ്ഞത് "ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ" എന്ന് ...മനുഷ്യ ശരീരം തന്നെ ക്ഷേത്രം. ആരാണോ ക്ഷേത്രം പ്രതിഷ്ഠ ചെയ്യുന്നത് അതായത് തന്റെ ആത്മ ചൈതന്യം കൊടുത്തു ബിംബം ജീവസ്സുറ്റതു ആകുന്നത് അദ്ദേഹത്തിന്റെ ബോധ മണ്ഡലം എവിടെ ആണ് നില്കുന്നത് അതാകുന്നു ദേവതാ അതായത് പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന സർവ്വ വ്യാപി ആയ ഈശ്വരനെ ഉപചാരം കൊണ്ട് ആവശ്യമാകുന്നു കലകളിലൂടെ ആവാഹിച്ചു ബോധം ആകുന്ന ജീവൻ കൊടുക്കുന്നതാകുന്നു ക്ഷേത്രവും ദേവ ചൈതന്യവും അതിനാൽ ആണ് ക്ഷേത്രത്തിനു കാല ദേശം അനുസരിച്ചു ഉള്ള ആചാരം നിർബന്ധം ആയി വന്നത്...
No comments:
Post a Comment