ഗുരു എന്ത്, എന്തിന്, എങ്ങനെ?
യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ്?
ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിെന നിേരാധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത ഇല്ലാതാക്കുന്നെതന്ന് സാമാന്യാര്‍ത്ഥം. നമ്മുെട മുന്‍പിലുള്ള എല്ലാ അന്ധകാരേത്തയും നീക്കുന്നവനാണ് ഗുരുനാഥന്‍. ഇന്ന് ഒരു അയ്യപ്പന്‍ ഗുരുസ്വാമിയില്‍ നിന്ന് ദീക്ഷ വാങ്ങി മലയ്ക്ക് പോകാന്‍ തയ്യാെറടുക്കുേമ്പാള്‍ അരാണ് ഈ ഗുരുസ്വാമി എന്ന് വ്യക്തമായി മനസ്സിലാക്കണം. ഗുരു എന്ന് പറയുന്നതിെന്റ യഥാര്‍ത്ഥ സങ്കല്‍പം യോഗദര്‍ശനത്തില്‍ പതഞ്ജലിമുനി പറഞ്ഞിട്ടുണ്ട്.
"സ ഏഷ പൂര്‍േവഷാമപി ഗുരു കാേലനാനവച്ഛേദാത്"
(യോഗദര്‍ശനം 1.26).
അര്‍ത്ഥം: കാലം കൊണ്ട് മുറിക്കാന്‍ കഴിയാത്ത പരമനായ ഗുരുവായ പരേമശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം.
ആ പരേമശ്വരന്‍ ആദ്യെത്ത ശിഷ്യന് ഉപേദശം കൊടുത്തു. അതാണ് വേദങ്ങള്‍. ഋഷിമാര്‍ അവര്‍ക്ക് കിട്ടിയ വേദജ്ഞാനം തങ്ങളുെട ശിഷ്യന്മാര്‍ക്ക് ഓരോ കാലങ്ങളിലായി കൊടുത്ത് കൊടുത്ത് വന്നു.
സാധാരണ ഗതിയില്‍ ഡ്രൈവിംഗ് പഠിക്കുന്നേതാ, അടുക്കള പണി പഠിക്കുന്നേതാ ഒന്നും ഗുരുത്വത്തിെന്റ കീഴില്‍ അഭ്യസിക്കുന്ന വസ്തുതകളായിട്ട് ഭാരതത്തില്‍ പരിഗണിച്ചിട്ടില്ല. ആദ്ധ്യാത്മികജ്ഞാനം ആരില്‍ നിന്ന് അഭ്യസിക്കുന്നുവോ അദ്ദേഹേത്തയാണ് ഗുരുവായി ഭാരതത്തില്‍ പരിഗണിച്ചുവരുന്നത്. നമ്മുെട ഉള്ളിലുള്ള അജ്ഞാനെത്ത മുഴുവന്‍ നീക്കാന്‍ പര്യാപ്തനാണ് ഗുരു. ഗുരുവില്‍ നിന്ന് അദ്ദേഹത്തിന് കിട്ടിയിട്ടുള്ള മുഴുവന്‍ അനുഭവജ്ഞാനവും സമസ്ത കഴിവുകളും പാണ്ഡിത്യവും എല്ലാം തെന്റ ശിഷ്യനിേലക്ക് ബീജാവാപം ചെയ്യുക. അഥവാ അദ്ദേഹത്തിെന്റ കൈയ്യിലുള്ള മുഴുവന്‍ അറിവിനെയും ബീജരൂേപണ ശിഷ്യനിേലക്ക് നല്‍കുന്ന പ്രകിയ അതാണ് യഥാര്‍ത്ഥത്തില്‍ ഗുരുത്വത്തിെന്റ അടിത്തറ. യജുര്‍വേദത്തിലെ ഒരുമന്ത്രമിങ്ങനെയാണ്,
ഓം വ്രതേന ദീക്ഷാമാപ്‌നോതി
ദീക്ഷയാപ്‌നോതി ദക്ഷിണാമ്.
ദക്ഷിണാ ശ്രദ്ധമാപ്‌നോതി
ശ്രദ്ധേയാ സത്യമാപ്യേത.
(യജുര്‍വേദം 19.30)
അര്‍ത്ഥം: വ്രതത്തിലൂടെയാണ് നമ്മില്‍ ഗുരുത്വം വര്‍ദ്ധിക്കുന്നത്. അത് ഉത്സാഹത്തെയും, ഉത്സാഹം ശ്രദ്ധയെയും വര്‍ദ്ധിപ്പിക്കുന്നു. ശ്രദ്ധയാല്‍ സത്യം അഥവാ ഭഗവാനേയും നമുക്ക് ലഭിക്കുന്നു.
പൂര്‍വ്വസൂരികളായ ഋഷിമാരുടെ മുഴുവന്‍ അനുഭവങ്ങള്‍ ഓരോരാരുത്തരായി കൈമാറി വന്ന് ഏറ്റവും ഒടുവില്‍ തന്റെ ഗുരുവിന്റെ രൂപത്തില്‍ പരേമശ്വരന്‍ തെന്ന വന്ന് നമുക്ക് നല്‍കുന്ന ജ്ഞാനം തെന്നയാണ് ഗുരുത്വത്തിലൂടെ പ്രാപ്തമാകുന്നത്. നമ്മള്‍ പലപ്പോഴും ഇൗ ഗുരുവിെന എങ്ങെന കാണുന്നു എന്നുള്ളത് വലിയ വിഷയമാണ്. കാരണം നമ്മള്‍ പലതും പഠിക്കുന്നുണ്ട്. അദ്ധ്യയനത്തില്‍ വരുന്ന അറിവും അറിവുകേടും ഉണ്ട്, ഈ അറിവുകേടിനെ മുഴുവന്‍ ഇല്ലാതാക്കാന്‍ ഒരു ഗുരുവിനു മാത്രമെ സാധിക്കുകയുള്ളൂ. ഗുരുവിന്റെ ശ്രദ്ധ പണെത്തെ അപഹരിക്കുന്നതിലല്ല, ചിത്തെതെ അപഹരിക്കുന്നതിലാണ്. ചിത്തെതെ അപഹരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഗുരു. അപ്പോള്‍ ഒരു ശിഷ്യനില്‍ അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുമുള്ള വികാസത്തിനു വേണ്ടിയാണ് ഗുരു അദ്ദേഹത്തിന്റെ കൈയ്യിലുള്ള അനുഭവജ്ഞാനെത്ത ശിഷ്യനായി കൈമാറുന്നത്. ഇവിടെ രഹസ്യപൂര്‍ണ്ണമായ പദ്ധതിയാണ് ഗുരു ശിഷ്യന് കൈമാറുന്നത്. ഇത് നാം പലേപ്പാഴും ഓര്‍ക്കാറില്ല, പക്ഷേ സത്യമാണത്. ഗുരുവിന്റെ കൈയ്യിലുള്ള, അദ്ദേഹത്തിന്റെ മുഴുവന്‍ അറിവിനേയും ഏതു തരത്തിലാണ് അദേഹം സംസ്‌ക്കരിച്ചെടുത്തിട്ടുള്ളത് ആ സംസ്‌ക്കരിച്ചെടുത്തിട്ടുള്ള തന്റെ അറിവു മുഴുവനായും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യനു വേണ്ടി സമ്മാനിക്കുകയാണ് ഗുരുത്വത്തിന്റെ യഥാര്‍ത്ഥമായ രഹസ്യം.
ഗുരു എങ്ങനെയാണ് ഈ ജ്ഞാനം പകര്‍ന്നു കൊടുക്കുക. ഗുരു ചിത്തത്തിന്റെ പൂര്‍ണ്ണ പ്രസന്നതേയാടുകൂടി തെന്റ ശിഷ്യനിലുള്ള കഴിവ് മനസ്സിലാക്കിയിട്ട് ജ്ഞാനം കൈമാറുന്നു. ശിഷ്യന്‍ അതിന് സര്‍വ്വഥാ തയ്യാറായിരിക്കുകയും വേണം. ഗുരു പറയുന്നതനുസരിച്ച് ജീവിക്കണം. ഗുരുവിനെ അവേഹളിക്കാന്‍ പാടില്ല. ഗുരു നിന്ദ ചെയ്യുന്നതിലൂടെ നമ്മുടെ പരമ്പരകള്‍ക്കുകൂടി ദോഷം വന്നു ചേരുമെന്ന് മനുസ്മൃതിയില്‍ പറയുന്നുണ്ട്?
പരിവാരാദ് ഖരോ ഭവന്തി
ശ്വാവൈ ഭവതി നിന്ദക
പരിഭക്തോ കൃമിര്‍ ഭവതി
കീടോ ഭവന്തി മത്സരി
( മനുസ്മൃതി 2/201)
കാരണം അച്ഛനും ഗുരുവും ഏകേദശം ഒരുേപാെലയുള്ളവരാണ് . അവെരാന്നും ശിഷ്യെന ശപിക്കുകയൊന്നുമില്ല. പക്ഷേ അവരുെട മനസ്സിലുള്ള ദുഃഖം നമ്മുെട ജനിതകങ്ങളിൽ രേഖെപ്പടുത്തപ്പെടുകയും അത് ഭാവിയില്‍ നമുക്ക് ദുരന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതെല്ലാം മനസ്സിലാക്കിയിട്ട് നാം ഗുരുത്വത്തിെന പൂര്‍ണ്ണമായി ഉള്‍െക്കാള്ളാന്‍ തയ്യാെറടുക്കണം. ഇതാണ് ഗുരുവിന്റെ തത്ത്വം.
ഗുകാരോ ഗുണാതീത:
രുകാരോ രൂപവര്‍ജ്ജിത:
അര്‍ത്ഥം: ആരാണോ ഗുണരഹിതനും രൂപരഹിതനും അതാണ് ഗുരു. ദൈവീകതയുടെ രൂപ രാഹിത്യവും ഗുണനിരാസവും നിങ്ങളെ ബോധ്യപ്പെടുത്തുന്നയാളാണ് ഗുരു.
അത്തരം ഗുരുക്കന്മാരെ കിട്ടാന്‍ പ്രയാസമായതു കൊണ്ട് ഈശ്വരന്‍ തന്നെയാണ് ഗുരു എന്ന് സങ്കല്‍പ്പിക്കുന്നതാണ് നല്ലത്. ഇന്നാകട്ടെ എങ്ങനെ പണമുണ്ടാക്കാന്‍ പറ്റും എന്ന് ഉപദേശിക്കുന്ന ആചാര്യന്മാരാണ് അധികവും. അവര്‍ ഗുരു സ്ഥാനത്തിന് യോഗ്യരല്ല.
എല്ലാം ദൈവീകതയുടെ ആവിഷ്കാരങ്ങളാണ്. അതുകൊണ്ട് ബ്രഹ്മാവ് ഗുരുവാണ്, വിഷ്ണു ഗൂരുവാണ്, മഹേശ്വരനും ഗൂരുവാണ്. പരബ്രഹ്മവും ഗുരുവാണ് എന്നാണ് ഭാരതീയ സങ്കല്‍പ്പം. എല്ലാം വിരാട് സ്വരൂപത്തിന്‍റെ ഭാഗമാണെന്ന് ചുരുക്കം.
സഹസ്ര ശീര്‍ഷ പുരുഷ
സഹസ്രാക്ഷ സഹസ്രപഥ്
ആയിരം തലകളും ആയിരം കാലുകളും ആയിരം കണ്ണുകളും ഉള്ള ദൈവീകത എല്ലാറ്റിനും മുകളിലാണ്. ഇവിടെ ആയിരം എന്ന് പറയുന്നത് ഒരു എണ്ണത്തിന്‍റെ ഒരു സൂചന മാത്രമായാണ്. ഇന്നത്തെ യുഗത്തില്‍ അത് കോടികള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരും. ഭാരതീയ ദര്‍ശന പ്രകാരം എല്ലാവരും ദൈവീകതയുള്ളവരാണ്.
സര്‍വ്വഭൂത നമസ്കാരം കേശവം പ്രതിഗച്ഛതി (എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥന ദൈവത്തില്‍ എത്തിച്ചേരുന്നു.)
ഈശ്വര സര്‍വ്വ ഭൂതാനാം (എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട്)
ഈശവാസ്യം ഇദം സര്‍വ്വം ( എല്ലാറ്റിലും ഈശ്വരന്‍ വസിക്കുന്നു)
തുടങ്ങിയ വേദവാക്യങ്ങള്‍ ഈ സത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഗുകാരോ അന്ധകാരസ്യ
ഗുകാരസ്ഥാന്നിരോധക:
എന്നാണ് പ്രമാണം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു.
ഒരു വൈദ്യുത ദീപം നിശ്ചിത സ്ഥലത്ത് മാത്രം പ്രകാശം നല്‍കുന്നു. എന്നാല്‍ ദൈവീകത സര്‍വ്വ ചരാചരങ്ങളിലും പ്രകാശിക്കുന്നു. ശരീരം ഒരു ഉപകരണം മാത്രമാണ്. അത് ദൈവദത്തമാണ്. ഒരു കര്‍മ്മം നിര്‍വ്വഹിക്കാനായി ദൈവം നിങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
ശ്രീലളിതാ സഹസ്രനാമത്തിന് ശ്രീ കെ.എ. സുബ്രഹ്മണ്യ അയ്യർ രചിച്ച അതിബൃഹത്തായ ഒരു വ്യാഖ്യാനമുണ്ട്. ഏകദേശം 1000 ത്തോളം പേജുകളുള്ള ഈ മഹദ്ഗ്രന്ഥം “ബ്രഹ്മവിദ്യാവ്യാഖ്യാനം” എന്ന പേരിൽ അറിയപ്പെടുന്നു. അതിന്റെ പൂർവ്വഭാഗത്തിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരവും, കുതിരയുടെ മുഖത്തോടുകൂടി യവനും, ഗുരുവുമായ ഹയഗ്രീവനും അദ്ദേഹത്തിൻറെ ശിഷ്യനായ അഗസ്ത്യമഹർഷിയും തമ്മിൽ നടന്നതായ അതീവ രസകരമായ ഒരു സംവാദമുണ്ട്. (ദേവീമാഹാത്മ്യത്തിൽ ഹയഗ്രീവൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് കാണുന്നു)
“ആരാണ് ഉത്തമനായ ഗുരു: ആരാണ് ഉത്തമ ശിഷ്യൻ” എന്നതിനെ സംബന്ധിച്ച് ഇതിൽ കൂടുതൽ ആധികാരികമായ ഒരു വിവരണം ഉണ്ട്. അതുകൊണ്ട് ഹയഗ്രീവനും ശിഷ്യനായ അഗസ്ത്യമഹർഷിയും തമ്മിൽ നടന്ന സംവാദം നമുക്കൊന്ന് ശ്രദ്ധിക്കാം.
“മന്ത്രിണീ ദണ്ഡിനീ ദേവിമാരുടെ സഹസ്രനാമങ്ങൾ പറഞ്ഞുതന്നുവെങ്കിലും ഹേ ദയാനിധിയായ ഹയഗീവാ! അങ്ങ് എനിക്ക് ലളിതാ ദേവിയുടെ സഹസ്രനാമം ഉപദേശിച്ചിട്ടില്ല. ഇത് എന്നിൽ വളരെ സംശയം ഉളവാക്കുന്നു.
ഭവാൻ പറഞ്ഞു തരുവാൻ മറന്നതാണോ ? അല്ല, ബോധത്തോടുകൂടി തന്നെ അതു വേണ്ടെന്നുവെച്ചതാണോ ? എന്ന് മനസ്സിലാകുന്നില്ല.
അഥവാ ആ ദിവ്യനാമങ്ങൾ ശ്രവിക്കുവാനായി ഈയുള്ളവനു യോഗ്യത ഇല്ലാഞ്ഞിട്ടാണോ ? ഈ സഹസ്രനാമം മാത്രം പറഞ്ഞു തരാത്തതിന്റെ കാരണം അറിയുവാനാഗ്രഹിക്കുന്നു.
അഗസ്ത്യമഹർഷി ഉന്നയിച്ച കാരണങ്ങളിൽ മൂന്നെണ്ണവും അസാധു എന്ന് സൂക്ഷ്മചിന്തയിൽ മനസ്സിലാവും. സാക്ഷാൽ മഹാവിഷ്ണുതന്നെയാണല്ലോ ഹയഗ്രീവൻ. അപ്പോൾ മറവി എന്നത് ഉദിക്കുന്നതേയില്ല. പിന്നെ, അറിഞ്ഞുകൊണ്ട് കൊടുക്കേണ്ട എന്നത് ഗുരുശിഷ്യ ബന്ധത്തിൽ ഉൾപ്പെടുന്നതല്ല. മിത്രം, ശത്രു, ഭൃത്യൻ, ഉദാസീനൻ എന്ന നാല് തരം ബന്ധങ്ങളിൽ ഗുരു-ശിഷ്യ ബന്ധം ഭൃത്യഭാവത്തിൽപ്പെടുന്നു. യജമാനൻ ഒരിക്കലും ഭൃത്യന്റെ കാര്യത്തിൽ അവഗണന കാണിക്കുകയില്ല.
പിന്നെ ശിഷ്യനു യോഗ്യത പോരാ എന്നതു വെറും വിഡ്ഢിത്തമാകുന്നു. ഗുരു തുടക്കത്തിൽ തന്നെ ശിഷ്യന് അറിവ് നേടുവാനുള്ള യോഗ്യതനൽകുന്നു [ശിഷ്യന്റെ യോഗ്യത അനുസരിച്ച് മാത്രമെ ഗുരു അവനു അറിവ് നല്‍കാവു ]
“ബോധസാര”ത്തിൽ ഇതിനെപ്പറ്റി പറയുന്നത് നോക്കുക:
“പാവനനായ ഗുരു സാധാരണ പുഷ്പത്തിന് താമരയുടെ ഗുണങ്ങൾ നൽകുന്നതുപോലെ വേദാന്തതത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത് ശിഷ്യന് വിവേചനാശകതിയും വൈരാഗ്യവും (strong motivation & will power) നൽകുന്നു. സൂര്യൻ താമരയെ വികസിപ്പിക്കുന്നതുപോലെ ഗുരുശിഷ്യനെ യോഗ്യനാക്കുന്നു. [ഇതിൽ ശിഷ്യന്റെ പങ്ക് വലുതാണ്.] അതുകൊണ്ട് സൂര്യനായ ഗുരുവിനെ (അഥവാ സൂര്യന് തുല്യനായ ഗുരുവിനെ) സമീപിക്കുവാൻ എല്ലാ ശ്രമങ്ങളും നടത്തണം”. [ശിഷ്യൻ സ്വയം യോഗ്യനാകുവാൻ ഉളള എല്ലാ ശ്രമങ്ങളും നടത്തണം എങ്കിൽ മാത്രമെ ഗുരുശിഷ്യ ബന്ധത്തിനു പൂര്‍ണ്ണത കൈവരുകയുള്ളു ]
ഇപ്രകാരം ഗുരുവായ ഹയഗ്രീവനോട് അഗസ്ത്യമഹർഷി പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ആ തപസ്വിയോട് ഹയഗ്രീവൻ താഴെ പറയും പ്രകാരം പറഞ്ഞു: “മഹാഭാരതത്തിൽ, ചോദിക്കപ്പെടാതെ ആർക്കും ഒരു വിദ്യ നൽകരുത് എന്നും, ശിഷ്യൻ സകല ഗുണങ്ങളും തികഞ്ഞവനാണെന്നും പ്രദാനം ചെയ്യുന്ന വിദ്യ തള്ളിക്കളയിലെന്നും ബോധ്യമായാൽ മാത്രം ‘ചോദിക്കാതെ തന്നെ’ ഗുരു ശിഷ്യന് ഉപദേശം നൽകാമെന്നും പറഞ്ഞിട്ടുണ്ട്”.
ഗുരുവിൽ ശിഷ്യന് തികഞ്ഞ വിശ്വാസവും ഭക്തിയുമില്ലെങ്കിൽ വിദ്യ നൽകുന്നത് പാപമാണ്. ശ്രദ്ധയാകുന്നു മഹത്തായ തപസ്സ്. ശ്രദ്ധയില്ലാതെ നൽകുന്ന ഹവിർഭാഗം (ഹവിസ്സ്) ദേവതകൾ സ്വീകരിക്കുന്നില്ല. ശ്രദ്ധയില്ലാത്തവൻ യാഗങ്ങൾ ചെയ്താലും ദാനങ്ങൾ നൽകിയാലും സ്വർഗ്ഗത്തിനു അർഹനാകുന്നില്ല.
ഒരുവന്റെ ശ്രദ്ധ സംശയകരമാണെങ്കിലും (പൂർണ്ണമായി ശ്രദ്ധിക്കാത്ത അവസ്ഥ) കർമ്മം ശാസ്ത്ര വിരുദ്ധമായി സ്വാഭിപ്രായത്തിൽ (without proper Induction) നിർവ്വഹിക്കുകയാണെങ്കിലും ധർമ്മത്തെ മറികടപ്പാൻ നോക്കുന്ന അവൻ മൂർഖനാണ്.
ശ്രദ്ധയാലാണ് അഗ്നിജ്വലിക്കുന്നത്; ശ്രദ്ധയോടെയാണ് ഹവിസ്സ് ഹോമിക്കപ്പെടുന്നത് എന്ന സാരം.
അതുകൊണ്ട് ഒരുവൻ ആവശ്യപ്പെട്ടാലും അവനു ശ്രദ്ധയില്ലെന്നു തോന്നുന്നുവെങ്കിൽ അവനു വിദ്യ നൽകരുത്. ശ്രദ്ധയുള്ളവനായാൽ ചോദിക്കാതെ തന്നെ ഗുരുവിന് ഉപദേശിക്കാം.
എന്നാൽ, ഇവിടെ ശിഷ്യനായ അഗസ്ത്യന് ശ്രദ്ധയുമുണ്ട്. ചോദ്യങ്ങൾ ചോദിക്കുവാനും വശമുണ്ട്. അതിനാൽ, എന്തുകൊണ്ട് അഗസ്ത്യൻ ചോദിക്കുന്നില്ല എന്ന് ഹയഗ്രീവൻ അതിശയപ്പെടുകയായിരുന്നു. അഗസ്ത്യന് ലളിതാ സഹസ്രനാമം പറഞ്ഞുകൊടുക്കണം എന്ന് ഹയഗ്രീവന് ആഗ്രഹമുണ്ടെങ്കിലും ‘ചോദിക്കാതെ നൽകരുത്’ എന്ന പ്രമാണം ഓർത്താണ് ഇതുവരെ നൽകാതിരുന്നത്. അഗസ്ത്യൻ യാഗങ്ങൾ ചെയ്ത് പാപരഹിതനായ വലിയ തപസ്വിയാണ്.
യതാര്‍ത്ഥ ദേവീഭക്തനായ ഒരു ഉപാസകൻ ഗുരുവിനോട് ശ്രദ്ധയോടെ ചോദിച്ചിട്ട് ഉപദേശം നൽകിയില്ലെങ്കിൽ ഗുരു യോഗികളുടെ ശാപത്തിന് പാത്രമാകും.
ഹയഗ്രീവൻ പറഞ്ഞു:
“ഹേ! അഗസ്ത്യ! നീ അതിശ്രദ്ധയോടെ കേട്ടുകൊൾക. ദേവിയുടെ സഹസ്രനാമം ഇതുവരെ പറഞ്ഞുതരാത്തതിന്റെ കാരണം പറയാം. ഇതു രഹസ്യമാണ് എന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ മാത്രമാണ് ഇതു അങ്ങേക്ക് പറഞ്ഞു തരാത്തത്. എന്നാൽ, ഭക്തിയോടുകൂടി നിങ്ങൾ വീണ്ടും ചോദിക്കുകയായാൽ ഇതു പറഞ്ഞു തരുന്നുണ്ട്.
മന്ത്രം രഹസ്യമാണെങ്കിലും ഗുരു ഭക്തനായ ശിഷ്യന് അത് നൽകേണ്ടതാണ്. എന്നാൽ, ഭക്തിയില്ലാത്തവന് ഒരു കാരണവശാലും മന്ത്രം ഉപദേശിക്കരുത്.
ശഠന്മാർക്കോ, ദുഷ്ടന്മാർക്കോ, അവിശ്വാസികൾക്കോ ഒരിക്കലും ഈ മന്ത്രം പറഞ്ഞുകൊടുക്കരുത്. എന്നാൽ, ദേവീഭക്തിയിൽ നിമഗ്നരായവർക്കും ‘ശ്രീവിദ്യ’ എന്ന രാജമന്ത്രം അറിയുന്നവർക്കും നൽകാം.
ആരാണ് ശഠൻ?
എളുപ്പത്തിൽ എനിക്ക് മനസ്സിലാക്കികൊടുപ്പാൻ കഴിയും. ഞാൻ പറഞ്ഞു തരട്ടെ!’ എന്ന് പറയുന്നവൻ ശഠൻ.
നന്നായി മനസ്സിലായിട്ടും ‘അങ്ങു പറഞ്ഞു തരുന്നത് മനസ്സിലാവുന്നില്ല ‘എന്നു പറഞ്ഞ് ഗുരുവിനെ അയോഗ്യനാക്കി കാണിക്കുന്നവൻ – ഈ മാതിരി ശഠിക്കുന്നവർ ശഠന്മാർ.
ഉപദേശിച്ചത് തത്ത്വം മനസ്സിലാക്കിക്കൊടുത്ത ശേഷം തന്റെ യോഗ്യതയെ കാണിപ്പാനായി “ഓ, ഇത്രയേ ഉള്ളൂ. ഇത് എനിക്ക് മുമ്പ് തന്നെ അറിയാമല്ലോ” എന്ന് പറഞ്ഞ് ഗുരുവിനെ തരംതാഴ്ത്തി കാണിക്കുന്നവൻ ശഠൻ.
ഗുരുവിന്റെ ഉപദേശം നേടി സത്യം മനസ്സിലാക്കിയിട്ട് ഒരു മനഃശുദ്ധിയും ഇല്ലാതെ ഗുരുവിനെ അപഹസിക്കുന്നവൻ ശഠൻ.
എന്നാൽ, ശ്രദ്ധയുള്ളവൻ പരമസത്യമാണ് ഗുരുവാക്യം എന്നറിയുന്നു.
No comments:
Post a Comment