യുക്തിവാദമെന്നാൽ നിരീശ്വരവദമെന്നൊ?
യുക്തിയ്ക്ക് നിരക്കുന്നതിനെ വിശ്വസിക്കുക അതിനുവേണ്ടി നിലകൊള്ളുക എന്ന അർത്ഥം മാത്രമേ ഒള്ളു.
ഈശ്വരൻ, അവനവന്‍റെ യുക്തിയ്ക്കും അനുഭവത്തിലും ജീവിതത്തിലും നിരക്കുന്നതാണെങ്കിൽ അതിനുവേണ്ടി നിലകൊള്ളുന്ന ഈശ്വരവിശ്വാസി യുക്തിവാദി തന്നെയാണു. ഈശ്വരവാദിയുടെ യുക്തിയും നിരീശ്വരവാദിയുടെ യുക്തിയും തമ്മിൽ സമരസപ്പെടുത്താനൊ രണ്ടിലേയും യുക്തിസഹമില്ലായ്മ കണ്ടെത്താനൊ കഴിയുന്ന ഒരു മദ്ധ്യവർഗ്ഗമൊ വിഭിന്നയുക്തി വർഗ്ഗമൊ ഇല്ലാത്തതുകൊണ്ട് രണ്ടിലേയും യുക്തി അവനവനുമാത്രം സ്വന്തം. അതിനാൽ പരസ്പരം പോരടിച്ച് വാദിച്ച് സ്ഥാപിക്കുവാൻ ഇന്നുവരെ കഴിഞ്ഞിട്ടുമില്ല.
ഒരാളുടെ മരിച്ചുപോയ അച്ഛന്‍റെ ഫോട്ടൊ നിലത്തിട്ട് ചവിട്ടിയാൽ അത് കണ്ടുനിൽക്കുന്ന മകനൊ മരിച്ചുപോയ അച്ഛനൊ ഭൗതികപരമായി എന്ത് കേടാണു വരുന്നത്??? എന്തിനു നിരീശ്വരവാദികൾ പോലും മരിച്ചുപോയ തങ്ങളുടെ ആചാര്യന്മാരുടെ ഫോട്ടൊ വച്ച് ആരാധിക്കുന്നു??? ആ ആരാധനയിൽ ആത്മീയതയില്ലെ??? ഒരാളുടെ യുക്തിയും ബുദ്ധിയും മാർഗ്ഗവുമാണു പിന്തുടരുന്നതെങ്കിൽ എന്തിനു ഫോട്ടൊ വച്ച് ആരാധിക്കണം?? ഇതിലെ യുക്തി ആർക്ക് നിർവ്വചിക്കാൻ പറ്റും. ബിംബവും ഫോട്ടോയും തമ്മിലെന്ത് വ്യത്യാസം??. ഭൌതിയാകമായി നിലവിലില്ലാത്ത ഒന്നിനെ ഫോട്ടോ വച്ച് ആരാധിക്കുന്നതും ഈശ്വരാരാധന പോലെ തന്നെയല്ലേ??? ഇതിലെയൊക്കെ യുക്തികള്‍ എന്തിനെ സൂചിപ്പിക്കുന്നു??
അതായത് എന്‍റെ യുക്തി എനിക്കും, നിന്‍റെ യുക്തി നിനക്കും മാത്രം സ്വന്തം യുക്തി അപരനു വിനയല്ലെങ്കിൽ അവനവനു ആത്മസാക്ഷാത്കാരത്തിനായി ആവോളം പാലിച്ചുകൊള്ളട്ടെ. ആത്മസാക്ഷാത്കാരം എന്ന വാക്കുതന്നെ അത്മീയതയായതിനാൽ അവസാനം ഈ രണ്ട് വാദങ്ങളും ചെന്നെത്തുന്നത് വെറും ഭൗതികതയിലല്ല ഈശ്വരീയതയിലാണു, ആത്മീയതയിലാണു. വെറും ഭൗതികവാദിയ്ക്ക് യതൊരുതരത്തിലുമുള്ള മാനുഷികവികാരങ്ങളുടേയും ആവശ്യമില്ല. ഭൗതികമായ ഗുണദോഷങ്ങൾ മത്രം മുഖ്യം. എന്നാൽ മനുഷ്യഗണത്തിൽപെടുന്ന ആരും തന്നെ ഇന്നുവരെ അത്തരത്തിൽ ഉടലെടുത്തിട്ടുമില്ല ഇനിയൊട്ട് ഉടലെടുക്കാനും പോകുന്നുമില്ല.
യുക്തി ആപേക്ഷികമാണു യുക്തിയ്ക്ക് ഒരു പൊതുതത്വമില്ല. യുക്തി ബുദ്ധിക്കനുസൃതമാണു, യുക്തി അനുഭവങ്ങൾക്കനുസൃതവുമാണു. ഹൈഡ്രജനും ഓക്സിജനും യഥാവിധി ചേരുമ്പോൾ വെള്ളമുണ്ടാകുന്നു എന്ന് ശാസ്ത്രം പറയുന്നു. ആ ശാസ്ത്രമറിയാത്തവന്‍റെ യുക്തിയിൽ അതൊരു മണ്ടത്തരമാണു. ഇനി ഇത് തെളിയിച്ചു കൊടുക്കാൻ പറ്റുമൊ??.. പറ്റില്ല, കാരണം രണ്ട് ഹൈഡ്രജൻ തന്മാത്രകളെ പിടിച്ച് കൂട്ടിലിട്ട് ഒരു ഓക്സിജൻ തന്മാത്രയുമായി ഇണചേർത്ത് വെള്ളമുണ്ടാക്കി കാണിക്കുവാൻ പറ്റില്ലല്ലൊ. അതിന്‍റെ സങ്കീർണ്ണമായ രാസചേർച്ച മനസ്സിലാക്കാൻ കഴിയാത്തവന്‍റെ യുക്തി H2O എന്നത് ഒരു അന്ധവിശ്വാസമാണു. ഒരാൾ തന്‍റെ ബുദ്ധിയ്ക്ക് സ്വീകരിക്കാൻ പറ്റാത്തതുകൊണ്ട് അയാൾ തന്റെ യുക്തി ഉപയോഗിച്ച് അത് തെറ്റായി ആരോപിക്കും.
ഇതും യുക്തിയാണു, എന്‍റെ യുക്തി.
No comments:
Post a Comment