അഷ്ടാംഗഹൃദയം
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]
അഷ്ടാംഗഹൃദയം
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]
അഷ്ടാംഗയോഗങ്ങൾ
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി
അഷ്ട വിധനായികമാർ
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക
അഷ്ടവിവാഹങ്ങൾ
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം
അഷ്ടവിധ പ്രതിമകൾ
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി
അഷ്ടവിധപ്രകൃത്യവസ്ഥകൾ
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം
അഷ്ടവിധകുഷ്ഠങ്ങൾ
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]
അഷ്ടവർഗ്ഗം
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]
അഷ്ടലോഹങ്ങൾ
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം
അഷ്ടമന്ത്രിമാർ
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു മന്ത്രിമാരാകുന്നു]
അഷ്ടമാർഗ്ഗങ്ങൾ
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]
അഷ്ടയോഗിനികൾ
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]
അഷ്ടമൂർത്തികൾ
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ
അഷ്ടഭാര്യമാർ
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]
അഷ്ടമനോഗുണങ്ങൾ
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം
അഷ്ടബുദ്ധി ഗുണങ്ങൾ
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം
അഷ്ടബന്ധം
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി
അഷ്ടപ്രമാണങ്ങൾ
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം
അഷ്ടധാതുക്കൾ
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം
അഷ്ടനാഗങ്ങൾ
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ
അഷ്ടദ്രവ്യങ്ങൾ
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ടദ്രവ്യങ്ങൾ
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ടദ്രവ്യങ്ങൾ
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ടദിഗ്ഗജങ്ങൾ [കൊമ്പനാന]
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ
അഷ്ടദിഗ്ഗജങ്ങൾ [ പിടിയാന]
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി
അഷ്ടദിക്കുകൾ
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്
അഷ്ടദിക്പാലകന്മാർ
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ
അഷ്ടതാരിണി
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]
അഷ്ടചൂർണ്ണം
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]
അഷ്ടഗുണങ്ങൾ [1]
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]
അഷ്ടഗുണങ്ങൾ [2]
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത
അഷ്ടഗുണങ്ങൾ [3]
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ
അഷ്ടഗന്ധം
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
അഷ്ടകോപവ്യസനങ്ങൾ
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം
അഷ്ടകുംഭങ്ങൾ
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]
അഷ്ടകരണങ്ങൾ
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]
അമരാവതി
ദേവരാജാവായ ഇന്ദ്രന്റെ നഗരമാണ് അമരാവതി. ഇതിന്റെ സ്ഥാനനിർണ്ണയം ദേവീഭാഗവതത്തിൽ ഇങ്ങനെ കാണുന്നു. മഹാമേരു പർവ്വതത്തിന്റെ പതിനായിരം യോജന വിസ്തീർണ്ണത്തിൽ ബ്രഹ്മാവിന്റെ ലോകം സ്ഥിതി ചെയ്യുന്നു. ഈ ബ്രഹ്മപുരിയുടെ എട്ടു ഭാഗങ്ങളിലുമായി രണ്ടായിരത്തിയഞ്ഞുറു യോജന വീതം വിസ്താരത്തിൽ അഷ്ടദിക പാലന്മാരുടെ പൂരികൾ ഉണ്ട്. ഇങ്ങനെ മഹാമേരുവിന്റെ മുകളിൽ ആകെ ഒൻപതു പുരികളാണുള്ളത്.
1. മദ്ധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി എന്ന പട്ടണം.
2. മനോവതിയുടെ കിഴക്കുഭാഗത്ത് ഇന്ദ്രന്റെ അമരാവതി.
3. തെക്കുകിഴക്കേ മൂലയിൽ അഗ്നിയുടെ തേജോവതി എന്ന നഗരം.
4. തെക്കുഭാഗത്തു യമനഗരമാകുന്ന സംയമനി.
5. തെക്കുപടിഞ്ഞാറെ മൂലയിൽ നിരൃതിയുടെ പട്ടണമാകുന്ന കൃഷ്ണാഞ്ജന.
6. പടിഞ്ഞാറ് വരുണന്റെ ശ്രദ്ധാവതി എന്ന നഗരം.
7. വടക്കുപടിഞ്ഞാറെ മൂലയിൽ വായുവിന്റെ ഗന്ധവതി എന്ന നഗരം.
8. വടക്കു കുബേരന്റെ മഹോദയ പട്ടണം.
9. വടക്കുകിഴക്കേ മൂലയിൽ ശിവന്റെ യശോവതി എന്ന നഗരം.
ഏകാദശരുദ്രന്മാർ
1. മൃഗവ്യാധൻ
2. നിര്യതി
3. അഹിർബുദ്ധ്ന്യൻ
4. പിനാകി
5. സർപ്പൻ
6. അജൈകപാത്
7. ദഹനൻ
8. ഈശ്വരൻ
9. കപാലി
10. ഭർഗ്ഗൻ
11. സ്ഥാണു
കാല ചക്രം
ഈ ലോകത്ത് കാണപ്പെടുന്ന ലക്ഷക്കണക്കിനു വ്യത്യസ്ഥ വേഷങ്ങളുടെ ( മനുഷ്യരുടെ) ജീവിത ഉദ്ധേശമെന്താണ്? ജീവിതത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന നിരവധി രംഗങ്ങളുടെ കാരണമെന്താണ് ആദ്യന്ത്യരഹിതമായ ഈ സൃഷ്ടിചക്രത്തിന്‍റെ രഹസ്യങ്ങൾ എന്തെല്ലാമാണ്? ഒരു ദിവസം ആരംഭിച്ച് ഇനി ഒരിക്കൽ അവസാനിക്കുവാനുള്ള പ്രയാണത്തിലാണോ ഈ പ്രപഞ്ചം ? അതോ ആദ്യമോ അവസാനമോ ഇല്ലാത്തതും കർമ്മങ്ങളുടെയും കർമ്മഫലങ്ങളുടെയും പുനരാവർത്തനങ്ങളിലൂടെ ചുറ്റികൊണ്ടിരിക്കുന്ന ഒരു ചാക്രിക സ്വഭാവമാണോ ഈ പ്രപഞ്ചത്തിനുള്ളത്?
സമയമാകുന്ന ചക്രം അനാദിയാണ്.
അനാദി എന്ന ശബ്ദത്തെക്കുറിച്ച് ഗ്രഹിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. ചിന്താതലം അത്രത്തോളം ഉയർന്നവർക്കു മാത്രമെ അനാദിയായ ഒരു പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. ആദിയുമില്ല, അന്ത്യവുമില്ല. സൃഷ്ടിയുമില്ല മഹാപ്രളയവുമില്ല. ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ? അഥവാ ഈ മഹാവിശ്വ നാടകം ഒരു നിശ്ചിത കാലത്തിൽ ആരംഭിച്ചതാണെങ്കിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നതായിരിക്കും. ലോകത്തിൽ രണ്ടു തരം സമയഗണന വ്യവസ്ഥയുണ്ട്. ഒന്ന് ലീനിയർ സ്പേസ് ടൈം, രണ്ട് സൈക്ലിക്ക് സ്പേസ് ടൈം. ഇവിടെ പറയുന്ന വിഷയങ്ങൾ ലീനിയർ സ്പേസ് ടൈംചിന്താഗതി ഉപയോഗിച്ച് മനസ്സിലാക്കുവാൻ കഴിയില്ല. ഋതു ചക്രം, ദിനരാത്രചക്രം, ഭൂമിയുടെ പരിക്രമണം ഇവയെല്ലാം സദാ പുനരാവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നില്ലെ. അതുപോലൊരു ചക്രം തന്നെയാണ് യുഗചക്രം. ഒരു ഘടികാരത്തിലെ സൂചി വൃത്താകാരത്തിൽ ചുറ്റി തുടങ്ങിയ ഭാഗത്തു തന്നെ തിരിച്ചെത്തുകയും വീണ്ടും ചുറ്റുകയും ചെയ്യുന്നതുപോലെ. മഹാസൃഷ്ടിയുടെ സ്ഥിതിഗതികളെല്ലാം കാലാന്തരത്തിൽ പുനരാവർത്തിക്കുന്നതാണ്. മനുഷ്യ കുലത്തിനെയും ഈ പുനരാവർത്തനം ബാധി്കകുന്നതുമാണ്.
നാടക ചക്രം
ഈ മഹാനാടകത്തിന്‍റെ ചക്രം മനുഷ്യാത്മാക്കളഉടെ ഒരു കഥ കൂടിയാണ്. ഈ ചക്രത്തിന്‍റെ ആദ്യപകുതി ഉയർച്ചയുടെയും ശിഷ്ട പകുതി താഴ്ചയുടേതുമാണ്. അതുപോലെ ജയം – പരാജയം, സന്തോഷം- സങ്കടം, ജ്ഞാനം-അജ്ഞാനം, സ്വാതന്ത്ര്യം- പാരതന്ത്ര്യം, ഈശ്വരീയത- ആസുരീയത, ഇങ്ങനെയുള്ള രണ്ടു എതിർധ്രുവ ഗുണങ്ങൾ ഈ ചക്രത്തിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി മനുഷ്യാത്മാക്കളിൽ കാണപ്പെടുന്നു. അഞ്ച് യുഗങ്ങളിലൂടെയാണ് ഈ ചക്രം മുന്നേറുന്നത്. ഇതിലെ അഞ്ചാമത്തെ ചെറിയ യുഗം പഴയ ചക്രത്തിന്‍റെ പരിസമാപ്തിയും പുതിയ ചക്രത്തിന്‍റെ ആരംഭവും സംഭവിക്കുന്ന യുഗമാണ്. മനുഷ്യാത്മാക്കൾ ഈ യുഗത്തിൽ എത്തുന്ന സമയത്ത് പൂർണ്ണമായും ഊർജ്ജക്ഷയം സംഭവിച്ചിരിക്കും. പുതിയ സ്വർണ്ണിമ യുഗത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ആത്മാക്കൾക്ക് ഊർജ്ജം നിറച്ചു നൽകാനായി പരമോന്നത ഊർജ്ജ സ്രോതസ്സായ പരമാത്മാവ് ഈ യുഗത്തിലാണ് ഈ നാടകചക്രത്തിലാണ് ഇടപെടുന്നത്.
സ്വർണ്ണിമ യുഗം ( സത്യയുഗം)
സൃഷ്ടിചക്രത്തിന്‍റെ പുലർകാലമെന്ന് ഈ യുഗത്തെ പറയാം പൂർണ്ണമായ പവിത്രതയുടെ, സ്നേഹത്തിന്‍റെ, ശാന്തിയുടെ, സന്തോഷത്തിന്‍റെ, ദിവ്യതയുടെ, സത്യതയുടെ യുഗമാണിത്. ഇന്നു നമ്മൾ സമത്വമെന്ന വിഷയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു എന്നാൽ അസമത്വം അതുപോലെ തന്നെ നിലനിൽക്കുന്നു. ഒരു കാലത്തും ഇവിതെ സമത്വം ഉണ്ടായിരുന്നില്ല എങ്കിൽ ഈ ഇല്ലാത്ത സങ്കല്പത്തിനു വേണ്ടി ആരും പ്രയത്നിക്കില്ലായിരുന്നു. സമത്വം എന്നത് ഒരു മാനസികാവസ്ഥയാണ്. അതിനർത്ഥം എല്ലാവരും ഒരുപോലെ എന്നല്ല. ഭൌതിക ലോകത്തിൽ നിൽക്കുന്ന വ്യത്യസ്ഥതയുടെ ആധാരത്തിൽ പരസ്പരം കാണാതെ അങ്ങോട്ടും ഇങ്ങോട്ടും ആത്മാക്കളായി കണ്ട് സഹകരിച്ചും സമർപ്പിച്ചും, സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന അവസ്ഥയാണ് സമത്വം. ഇത്തരത്തിലുള്ള ഒരു സമത്വം നിലനിന്നിരുന്നത് സത്യയുഗത്തിലായിരുന്നു. അന്നത്തെലോകത്തെ സ്വർഗ്ഗമെന്നും അന്ന് ജീവിച്ചിരുന്നവരെ ദേവി-ദേവതകളെന്നും വിളിക്കാം. ആത്മാക്കൾ തന്‍റെ നൈസർഗ്ഗികമായ ഗുണങ്ങളിലും കലകളിലും രമിച്ച് ജീവിക്കുന്നജീവൻമുക്താവസ്ഥയാണ് സത്യയുഗത്തിൽ ഉള്ളത്.
വെള്ളി യുഗം (ത്രേതായുഗം)
നാടകത്തിലെ രണ്ടാമത്തെ രംഗമാണിത്. ആദ്യരംഗത്തിലുള്ള സുഖമോ സമൃദ്ധിയോ രണ്ടാം രംഗത്തിലില്ല. ആത്മാക്കൾ ഈ യുഗത്തിൽ നൈസർഗിക ഗുണമൂല്യങ്ങളിൽ നിന്ന് അല്പ സ്വല്പം വ്യതിചലിച്ച് തുടങ്ങിയിരിക്കും. പക്ഷെ അത് അവർ അറിയുന്നില്ല. നാടകത്തിലെ അഭിനേതാക്കളുടെ എണ്ണം വർദ്ധിക്കും എന്നാൽ ഗുണം കുറയും. പുനർജന്മത്തിലൂടെ സഞ്ചരിച്ച് ഊർജ്ജം ക്ഷയിക്കുന്നതിനാൽ ഈ ഗുണശോഷണം അനിവാര്യമാണ്. പുതിയ ആത്മാക്കൾ നാടകത്തിലേക്ക് പ്രവേശിക്കുകയും വന്നെത്തിയവരെല്ലാം പുനർജനിക്കുകയും ചെയ്യുന്നതിനാൽ ജനസംഖ്യാവർദ്ധനവും സ്വാഭാവികം തന്നെ. രാവിലെ ഉണർന്നപ്പോൾ ഉണ്ടായിരുന്നത്ര ഉന്മേഷം മദ്ധ്യാഹ്നമാകുന്ന സമയത്ത് ഉണ്ടാവില്ല. അതുപോലെ സൃഷ്ടിയുടെ മദ്ധ്യാഹ്നമാകുന്ന സമയത്തും ആത്മാക്കളുടെ ബോധതലത്തിൽ വലിയ പരിവർത്തനങ്ങൾ സംഭവിക്കും. ഈ യുഗത്തിന്‍റെ അന്ത്യത്തിൽ തന്‍റെ ആത്മീയ വ്യകതിത്വവും അതിൽ നിന്ന് ഉദ്ഭവിക്കുന്ന സംസ്കാരവും മറയപ്പെടും. ദേഹബോധത്തിൽ അതിഷ്ഠിതമായ ഒരു മിഥ്യയായ വ്യക്തിത്വം രൂപവൽകരിക്കപ്പെടും. അതോടെ മൂന്നാമത്തെ യുഗം ആരംഭിക്കും.
ദ്വാപരയുഗം
സൃഷ്ടിയുടെ സായാഹ്നം ആരംഭിക്കുകയായി. അഭിനേതാക്കൾ ക്ഷീണിച്ചിരിക്കുന്നു. ഒരല്പ ശാന്തിക്കും സ്നേഹത്തിനുമായുള്ള ദാഹത്താൽ അവർ ഈശ്വരാന്വേഷണമാരംഭിക്കുന്നു. എന്നാൽ തന്റെ ആത്മസ്വരൂപത്തിന്‍റെ വിസ്മൃതികൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ വന്നുചേരുന്നത് ആത്മാവിനെ തിരിച്ചറിയാതെ ചെയ്യുന്ന ഈശ്വരാരാധനകൾപോലും ഈ സമയത്ത് ഭിന്നതകൾ സൃഷ്ടിക്കുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. തന്മൂലം അനവധി മാർഗ്ഗങ്ങൾ (മതങ്ങൾ) ഈശ്വരനെ അറിയുവാനായി തുറന്നിട്ടും ആത്മാക്കൾ അനുഭവിക്കുന്ന ശൂന്യതയും പ്രശ്നങ്ങളും വർദ്ധിച്ചുവരുകയാണ് ചെയ്തത്. വിശ്വശാന്തിയുടെയും അളവ് കുറഞ്ഞു വരുകയാണ് ചെയ്യുന്നത്. സംഘർഷങ്ങളാണെങ്കിൽ കൂടുകയും ചെയ്യുന്നു. ഇരുട്ടിൽ ഉഴലുന്ന സമൂഹം പ്രകാശത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത് ഈ യുഗത്തിലാണ്. ആദ്യം നിരാകാരമായ ഈശ്വരനെ ഉപാസിച്ചുകൊണ്ട് ഈ യുഗത്തിൽ ഭക്തി ആരംഭിക്കുന്നു. പിന്നീട് ദേഹബോധത്തിന്‍റെ തീക്ഷ്ണത കൂടുന്നതിനനുസരിച്ച് ഈശ്വരനെ വിവിധതരം രൂപങ്ങളിൽ ആരാധിക്കുന്ന സംസ്കാരവും ഉടലെടുത്തു. ഭൌതീക സമൃധിയിലൂടെ സുഖ-ശാന്തി നേടാമെന്ന തെറ്റിധാരണയും ആത്മാക്കളിൽ വളർന്നു. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നീ ദുർവ്വികാരങ്ങൾ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുവാൻ തുടങ്ങി. ഭൂമിയിലെ സ്വർഗ്ഗം നരകത്തിന് വഴിമാറിക്കൊടുത്തു. അതോടെ ഇരുണ്ട യുഗം ആരംഭിക്കുന്നു.
ഇരുണ്ട യുഗം [കലി യുഗം]
മനുഷ്യാത്മാക്കളുടെ നാടകാഭിനയം നാലാം പാദത്തിലെത്തുന്ന കാലത്തെ കലികാലമെന്നു പറയുന്നു. സൃഷ്ടിയുടെ രാത്രിയാണിത്. ഇവിടെ ആത്മാക്കൾ അജ്ഞാനത്തിന്‍റെ ഗാഢ നിദ്രയിലായിരിക്കും. അതായത് ആത്മാവിലെ ഗുണങ്ങളാകുന്ന വെളിച്ചം ക്ഷയിച്ച് അന്ധകാരം നിറഞ്ഞ അവസ്ഥയിൽ എത്തും. അധാർമ്മികപരമായ ശീലങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യ ശൃംഗല ബന്ദിക്കപ്പെട്ടുപോയിരിക്കും. വിഷാദവും ഉത്കണഠയും അസ്വസ്ഥതയും മാനവജനതയുടെ മാനദണ്ടമായി വ്യാപിക്കാൻ ആരംഭിക്കും. ഈ സമയത്ത് വിശ്വം മുഴുവനും പല ഭാഗങ്ങളായി ഭാഗിക്കപ്പെടുന്നു, തന്റെ ഔചിത്യത്തിനും താൽപര്യത്തിനും അനുസരിച്ച് സ്വരൂപിച്ചിട്ടുള്ള ശക്തികൾ ഉപയോഗിച്ച് പരസ്പരം അവർ മത്സരിക്കാൻ തുടങ്ങുന്നു. ധർമ്മം നടപ്പിലാക്കേണ്ടവരിലും അധർമ്മം കുടികൊള്ളുന്ന കാലമായിരിക്കും ഇത്. വ്യക്തിത്വവും കുടുംബങ്ങളും സാമൂഹിക വ്യവസ്ഥയും തകിടം മറിയുന്ന കാലഘട്ടമാണിത്. എന്നാൽ ഈ ഘോര രാത്രിയിൽ ഭൂമിയിൽ ജീവാത്മാക്കൾ ക്രമാതീതമായി വർദ്ധിക്കുന്നു. ഭൂമിയുടെ നൈസർഗിക സ്രോതസ്സുകൾ ദുരുപയോഗം ചെയ്യപ്പെട്ട് പ്രകൃതിയും അതിന്റെ സന്തുലനം വീണ്ടെടുക്കുവാനായി കേഴുന്ന സമയമാണിത്. എന്നാൽ പ്രതീക്ഷയുടെ ഒരു പുതുകിരണം ഈ യുഗത്തിന്‍റെ അവസാന സമയത്ത് കാണപ്പെടും. പൂർണ്ണ അന്ധകാരത്തിൽ നിന്ന് സൃഷ്ടിയുടെ പുതു പ്രഭാതത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ സമയമാകും. അതോടെ പുരുഷോത്തമ സംഗമയുഗം ആരംഭിക്കും.
വജ്രയുഗം
ഇവിടെ നാടകത്തിലെ സംവിധായകനാണ് ആദ്യത്തെ അഭിനേതാവ്. നാടകവേദിയിലെ ഒരു കോണിൽ വളരെയധികം നിശബ്ധമായി പരമാത്മാവ് അതീവ രഹസ്യമായി പ്രത്യക്ഷപ്പെടുന്നു, എന്നിട്ട് മനുഷ്യ ജീവിതത്തിന്‍റെ കഥയെക്കുറിച്ചുള്ള രഹസ്യത്തിന്‍റെ ചുരുളഴിക്കുന്നു. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള സത്യത, ആത്മാവും പരമാത്മാവുമായുള്ള സത്യമായ ബന്ധം, ആത്മാവിനകത്ത് നിദ്രപൂണ്ടിരിക്കുന്ന അനന്ദശക്തികളെക്കുറിച്ചുള്ള ജ്ഞാനം എന്നിവ സമസ്ത മാനവരാശിക്കും പ്രദാനം ചെയ്യുന്നു. എന്നാൽ ഈശ്വരന്‍റെ പേരിൽ പലരും പല അഭിപ്രായങ്ങളുമായി അണിനിരന്നിരിക്കുന്ന ഈ കാലത്ത് സത്യം പലരും വിശ്വസിക്കാതാകും. ഈ സത്യമായ ജ്ഞാനം അഭിനേതാക്കളായ ആത്മാക്കളുടെ സ്മൃതി തലങ്ങളലേക്ക് സ്വാധീനിക്കുകയും കഴിഞ്ഞുപോയ യുഗങ്ങളിലെ പ്രഭാവത്തെക്കുറിച്ച് ബോധവാൻമാരാവുകയും ചെയ്യുന്നു. സംഗമയുഗമെന്ന ഈ പുലർകാലത്തിൽ ജ്ഞാനസൂര്യനായ പരമാത്മാവിനെ നോക്കി കണ്ണു തുറക്കുന്നവരെ രാജയോഗികൾ എന്നു വിളിക്കുന്നു. ദൈവീകതയിൽ നിന്നും ആസുരീയതയിലേക്ക് ഞങ്ങളെങ്ങനെ എത്തിചേർന്നു എന്ന് ആത്മാക്കൾക്ക് ബോധ്യമാകന്നു. ഒരിക്കൽക്കൂടി ആത്മാവ് പൂർണ്ണത നേടേണ്ട സമയമായെന്നും അതിനായി തന്‍റെ ഉള്ളിലേക്ക് പതുക്കെ-പതുക്കെ ആഴ്ന്നിറങ്ങേണ്ടത് ആവശ്യമാണെന്നും ആത്മാക്കൾ തിരിച്ചറിയുന്നു. ഈ പൂർണ്ണത നേടിക്കഴിഞ്ഞാൽ പഴയ നാടകത്തിന് തിരശ്ശീല വീഴും. പിന്നീട് തിരശ്ശീല ഉയരുന്ന സമയത്ത് കാണപ്പെടുന്നത് നവീന സൃഷ്ടിയുടെ സുപ്രഭാതമായിരിക്കും. എന്നാൽ ഇത് വളരെ സാവധാനത്തിൽ നടക്കുന്ന സംഗമയുഗത്തിലെ ആത്മീയ വിപ്ലവത്തിലൂടെയാണ് സാധ്യമാവുക. ഇപ്പോൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ചേക്കേറുവാൻ സദാ വെളിച്ചമായിരിക്കുന്ന ഈശ്വരൻ നമ്മെ ക്ഷണിക്കുകയാണ്. ഒരിക്കൽകൂടി പൂർണ്ണത നേടുവാൻ താങ്കൾ തയ്യാറാണോ ?
പുനർജന്മം
ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന ശരീരം ബലഹീനമായി മരണത്തിനൊരുങ്ങുന്ന ജീവൻ അന്ത്യയാത്രയ്ക്കു തയാറാകുന്നതിന്റെ സൂചനയായി പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനരഹിതങ്ങളാകുന്നു. ദേഹത്തെ വിട്ടുപോകാൻ തയാറെടുക്കുന്ന ജീവനു ചുറ്റും എല്ലാ ഇന്ദ്രിയങ്ങളും ഒന്നിച്ചുകൂടുന്നു. ദർശനേന്ദ്രിയം പിൻവലിയുന്നതോടെ കാഴ്ച മങ്ങുന്നു. ശ്രവണേന്ദ്രിയം പിൻവലിയുമ്പോൾ കേൾവിയും നശിക്കുന്നു. സ്പർശനേന്ദ്രിയം അതിെന്റ ശക്തിയെ ജീവനിൽ ലയിപ്പിക്കുമ്പോൾ സംവേദനക്ഷമത നശിക്കുന്നു. മനസ്സിന് എല്ലാമറിയാമെങ്കിലും ശരീരത്തിനു പ്രവർത്തനക്ഷമത നശിക്കുന്നു. ഈ സമയം മരണം അടുത്തു, താൻ ഈ ശരീരത്തെ വിട്ടുപോകും എന്ന ബോധം ഉണ്ടാകും. മരണം ചില വ്യക്തികൾ ദിവസങ്ങൾക്കു മുൻപേ പ്രവചിക്കാറുണ്ട്. ജ്ഞാനികൾക്കു വളരെ മുൻപു തന്നെ മരണസമയം അറിയാൻ സാധിക്കും.
മരണാനന്തരം പ്രാണൻ സൂര്യരശ്മികളിൽ കൂടി മുകളിൽ എത്തിയ ശേഷം സ്വകർമഫലം അനുഭവിക്കുന്നു. സൽക്കർമങ്ങൾക്കു നല്ല ഫലവും (സ്വർഗീയാനുഭവം) ദുഷ്കർമികൾക്കു നരകാനുഭവവും ലഭിക്കും. ഇവ രണ്ടും നിത്യമല്ല. സുകൃതം ക്ഷയിച്ചുകഴിയുമ്പോൾ ബാക്കിയുള്ള ഫലാനുഭവത്തിനായി യഥായോഗ്യം പുനർജനിക്കും. (ദേശം, ജാതി, കുലം, രൂപം, ആയുസ്സ്, കീർത്തി, ധനം, സുഖം, കർമം, ബുദ്ധി ഇതെല്ലാം മുൻപേ തീരുമാനിച്ചിരിക്കും). ജീവൻ അന്തരീക്ഷത്തിലെ പഞ്ചഭൂതങ്ങളിൽ ലയിച്ചു മഴയായി ഭൂമിയിൽ പതിക്കും. ചെടികൾ ജലം വലിച്ചെടുത്ത് ഔഷധികളായും ധാന്യങ്ങളായും ഇവ ഭക്ഷിക്കുന്ന മനുഷ്യനിൽ കൂടി മനുഷ്യജന്മമായും മൃഗങ്ങളിൽ കൂടി തിര്യക്കുകളായും പുനർജനിക്കും.
മരണാനന്തരം ആത്മാവ് കർമഫലാനുഭവത്തിനായി സ്ഥൂലശരീരത്തിൽ പ്രവേശിക്കുന്നതിനാണു പുനർജന്മം എന്നു വിശേഷിപ്പിക്കുന്നത്. സ്വർഗവും നരകവും എന്നു നാം പറയുന്ന സ്ഥലങ്ങൾ നമ്മുടെ അന്തരീക്ഷത്തിന്റെ വിവിധ മണ്ഡലങ്ങളാണ്. അന്തരീക്ഷത്തിനു പല മണ്ഡലങ്ങളുണ്ട്. നമ്മുടെ നഗ്നനേത്രങ്ങളാൽ ഇതു കാണാൻ സാധിക്കുന്നതല്ല. പക്ഷേ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ഒരു സിനിമാഹാളിലെ സീറ്റിന്റെ രൂപീകരണം പോലെ അപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് എന്ന ക്രമം പോലെ. നല്ല ആത്മാവ്, ദുഷ്കൃതാത്മാവ്, ദേവന്മാർ, യക്ഷൻമാർ, ഭൂതഗണങ്ങൾ, ഗന്ധർവൻമാർ, പ്രേതങ്ങൾ എന്നിവർ ഇപ്രകാരമുള്ള മണ്ഡലങ്ങളിൽ വസിക്കുന്നു. ഇവർക്കു സ്ഥൂലശരീരമില്ലാത്തതിനാൽ സൂക്ഷ്മരൂപികളായി സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. അവർ പ്രകാശത്തിന്റെ വിവിധ രശ്മികളെ ആശ്രയിച്ചു ജീവിക്കുന്നു. അവർ എന്ത് ആഗ്രഹിക്കുന്നുവോ അത് അവരുടെ ഇച്ഛയ്ക്കനുസരിച്ച് അനുഭവത്തിൽ വരുന്നു. ഉദാഹരണം സ്വപ്നത്തിൽ നമുക്ക് വാഹനമോ റോഡോ ഇല്ല. എങ്കിലും നമ്മൾ റോഡിലൂടെ വാഹനം ഓടിക്കുന്നതായി അനുഭവിക്കുന്നു.
ഗുരു പരമഹംസയോഗാനന്ദനെ പ്പോലെയുള്ള മഹായോഗികൾ ആത്മാക്കളുമായി സംവേദിച്ചിരുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. നമുക്കും അതു സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ചില ആത്മാക്കൾക്കു പുനർജന്മത്തിനു കാലതാമസം നേരിടും. അതായത്, വർഷരൂപത്തിൽ പതിക്കുന്ന ജലം മരുഭൂമിയിലായാൽ ജീവനായി പുനർജനിക്കാൻ കാലതാമസം നേരിടും. സമുദ്രത്തിലായാലും ഇതു സംഭവിക്കും. മരണസമയത്തുണ്ടാവുന്ന ശക്തമായ ഇച്ഛ (കൂടുതലും അകാല മൃത്യു- അപകടമരണം) ഈ ആത്മാവിനെ ചില മനുഷ്യരിലും മൃഗങ്ങളിലും പ്രവേശിച്ച് അവരുടെ ഇച്ഛ പൂർത്തീകരിക്കുന്നു. ഇതിനു പ്രേതബാധ എന്നു പറയുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളിലും ബൈബിളിലും പ്രേത ബാധിതരെക്കുറിച്ചും പറയുന്നുണ്ട്. മരണാനന്തരം അവരവരുടെ ആചാരമനുസരിച്ച് ആത്മാക്കൾക്കു വേണ്ടിയുള്ള അനുഷ്ഠാനങ്ങൾ ചെയ്ത് പ്രേതമുക്തി വരുത്തണം.
‘‘പൂർവജന്മാർജിത കർമമത്രേ ഭൂവി
സർവലോകർക്കും സുഖദുഃഖകാരണം
ലോകം നിജകർമ സൂത്രബന്ധം സഖേ
ഭോഗങ്ങളും നിജകർമാനുസാരികൾ’’ എന്നു രാമായണം പറയുന്നു.
അതിനാൽ, അല്ലയോ സുഹൃത്തുക്കളേ, ചതുരാശ്രമങ്ങളും വിവേകപൂർവം വിനിയോഗിക്കുക. ബ്രഹ്മചര്യാശ്രമത്തിൽ ജീവിതസംതരണത്തിനായി പരമാവധി വിദ്യ ആർജിക്കുക. ഗൃഹസ്ഥാശ്രമത്തിൽ സ്വകുടുംബം നല്ല രീതിയിൽ സംരക്ഷിക്കുക. വാനപ്രസ്ഥത്തിൽ മാനവസേവ ചെയ്യുക. സന്യാസാശ്രമത്തിൽ സ്വന്തം ആത്മാവിനായി ഈശ്വരനെ അടുത്തറിയുക