ഗണപതിക്ക് വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണ്?
ഏത് കാര്യങ്ങള്‍ തുടങ്ങിയാലും ഗണപതിയ്ക്ക് വയ്ക്കുന്ന പതിവുണ്ട്. ആദ്യം ഗണപതിയെ പൂജിച്ചതിന് ശേഷമേ ഏത് കാര്യവും തുടങ്ങാവു എന്നതാണ് ഈ പൂജയ്ക്കടിസ്ഥാനം. ഗണപതിപൂജ നടത്താത്തത് കാരണം ബ്രഹ്മാവിന്റെ യാഗം മുടങ്ങിയ കഥയുണ്ട്. നാളികേരം, അട, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, പഴം, കരിമ്പ് മുതലായവ ഒരു തൂശനിലയില്‍ വച്ചതിനുശേഷം നിറനാഴി നിറയെ നെല്ലോ അരിയോ ഇട്ട് വിളക്കിന്റെ മുന്നില്‍ വയ്ക്കുന്നു. ചന്ദനം, ഭസ്മം മുതായവ ഉണ്ടായിരിക്കണം. ചന്ദനത്തിരി കത്തിച്ചുവയ്ക്കണം. ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് പൂവ് അര്‍പ്പിച്ച് കര്‍പ്പൂരം കത്തിക്കുന്നു.
No comments:
Post a Comment