20 May 2016

പ്രസന്നപൂജയുടെ പ്രാധാന്യമെന്ത്?

പ്രസന്നപൂജയുടെ പ്രാധാന്യമെന്ത്?

  പ്രസന്നപൂജാസമയം ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ദേവന്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന അവസരമാണിത്. ഈ സമയത്ത് പ്രദക്ഷിണം ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. പ്രസന്നപൂജയ്ക്ക് ശേഷം നടതുറന്ന് ശാന്തിക്കാരന്‍ കര്‍പ്പൂരാരതി നടത്തുന്നു. ഭക്തിനിര്‍ഭരമായ ഈ അന്തരീക്ഷത്തില്‍ ഭക്തജനങ്ങള്‍ ദേവന്റെ രൂപത്തെ മനസ്സില്‍ ധ്യാനിച്ച്‌ നിര്‍വൃതിയില്‍ ലയിക്കുന്നു. കര്‍പ്പൂരാരതിക്ക് ശേഷം ശാന്തിക്കാരന്‍ മന്ത്രപൂരിതമായ ശംഖതീര്‍ത്ഥം തളിക്കുന്നു. ഈ അവസരത്തില്‍ ഭക്തന്‍ തലകുനിച്ച് നില്‍ക്കണം. ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രസാദവും തീ൪ത്ഥവും സ്വീകരിച്ചുശേഷമേ തിരിച്ചുപോകാന്‍ പാടുള്ളൂ. പന്തീരടിപൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം നടയടയ്ക്കുന്നു.

No comments:

Post a Comment