ഭാഗം: 32
41. നളനും കാർക്കോടകനും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നളചരിതം കഥയിലെ ഒരു ഭാഗമാണിത്. നളൻ ചരിത്രപ്രസിദ്ധനായ പുരുഷനാണ്. നളചരിതം കഥയും പ്രസിദ്ധമാണ്. നളന്റെ ചരിതം കഥകളിരൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. സുപ്രസിദ്ധനായ നളൻ ചൂതുകളിയിൽ തോറ്റ് ഭാര്യ ദമയന്തിയുമായി കാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം. ഇങ്ങനെ കാട്ടിലകപ്പെട്ടതിനാൽ ഭാര്യയെ സംരക്ഷിക്കാൻ പോലും (ഭാര്യയെ സംരക്ഷിക്കുന്നത് ഭർത്താവിന്റെ ധർമ്മമാണ്) എന്നല്ലാ ഭക്ഷണപാനീയം നല്കാൻ പോലും സാധിക്കാതെ അവൻ കുഴഞ്ഞു . ഭാര്യയുടെ ദയനീയസ്ഥി കണ്ട് നളൻ ദമയന്തിയെ ഉപേക്ഷിക്കാൻ നിശ്ചയിച്ചു. കാരണം തന്റെ കൂടെ കഴിഞ്ഞാൽ അവൾ പട്ടിണി കിടന്നു മരിച്ചു പോയേക്കാം. എന്നെ കാണാതെ വന്നാൽ അവൾ സ്വന്തം വീട്ടിൽ രക്ഷപ്രാപിച്ച് സുഖമായി ജീവിച്ചു കൊള്ളും എന്നു വിചാരിച്ച് നളൻ അപ്രത്യക്ഷനായി. ദമയന്തി അദ്ദേഹം വിചാരിച്ചപോലെ രക്ഷപ്പെട്ടു.
കാർക്കോടകന് ഒരിക്കൽ നാരദമുനിയിൽ നിന്നും ഒരു ശാപം ഏറ്റുവാങ്ങേണ്ടതായി വന്നു. സ്ഥാവരപ്രായത്തിൽ നില്ക്കട്ടെ എന്നായിരുന്നു ശാപം. സർപ്പം ശാപമോക്ഷമപേക്ഷി ച്ചപ്പോൾ പറഞ്ഞു. നളനൃപൻ ഒരു സമയം ഇതുവഴി വരും. നളനെ കാണുമ്പോൾ മോക്ഷം കിട്ടും ദമയന്തിയിൽ നിന്നും പിരിഞ്ഞ നളൻ ഈ കാട്ടിൽ കൂടി നടന്നു വരികയായിരുന്നു. ആ സമയത്ത് നളനെ വിളിച്ച് ആരോ ഉറക്കെ നിലവിളിക്കുന്നതു കേട്ട നളൻ ഓടി ശബ്ദം കേട്ട ദിക്കിലെത്തി. അവിടെ തീ പടർന്നു പിടിച്ചിരിക്കുന്നതായും കാർക്കോടകൻ ചലനശേഷിയില്ലാതെ നളനെ വിളിച്ചു കരയുന്നതായും കണ്ടു . ക്ഷണനേരം കൊണ്ട് നാരദന്റെ ശാപത്തെ പറ്റി നളനോടു പറഞ്ഞു അതിനുശേഷം ഒരു ചെറിയ നാണയത്തിന്റെ വലിപ്പത്തിൽ തറയിലിരുന്നു. നളനു കാര്യങ്ങൾ മനസ്സിലായി തീയിൽ നിന്നും രക്ഷപ്പെടുത്താനാണ് കരഞ്ഞതെന്ന് അറിഞ്ഞ് കാർക്കോടകനെ എടുത്ത് തീയില്ലാത്ത സ്ഥലത്ത് വച്ചു. അപ്പോൾ കാർക്കോടകൻ നളന്റെ ദർശനത്താലും സ്പർശനത്താലും പൂർവ്വ രൂപം ധരിച്ചു നളനോടു പറഞ്ഞു. എണ്ണി കൊണ്ട് മുന്നോട്ടു നടക്കുക. കാർക്കോടകൻ പറഞ്ഞതനുസരിച്ച് നളൻ പത്തടി നടന്നപ്പോൾ പാമ്പു നളനെ ദംശിച്ചു. നളന്റെ ശരീരം നീലനിറമായി. കാർക്കോടകൻ അല്ലയോ രാജൻ! മറ്റുള്ളവർക്ക് അങ്ങയെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. അങ്ങയുടെ രൂപത്തിനു മാത്രമേ മാറ്റമുണ്ടാകൂ. വിഷം അങ്ങയുടെ ശരീരത്തിലേശുകില്ല. അങ്ങയെ ബാധിച്ചിരിക്കുന്ന കലിക്കാണ് വിഷബാധയേറ്റിരിക്കുന്നത്. ഒരിക്കലും അങ്ങേയ്ക്ക് വിഷ ബാധ ഇനി ഏല്ക്കുകയുമില്ല. അങ്ങേയ്ക്കിനി തോല്വിയുണ്ടാകുകയുമില്ല. അയോദ്ധ്യയിൽ പോയി അവിടത്തെ രാജാവായ ഋതുപർണ്ണന്റെ തേരാളിയായി ബാഹുകൻ എന്ന പേര് സ്വീകരിച്ച് വസിക്കുക. അക്കാലത്ത് ഋതുപർണ്ണനെ അശ്വഹൃദയം പഠിപ്പിക്കാൻ അവസരം ലഭിക്കും . പകരം അദ്ദേഹം അങ്ങേയ്ക്ക് അക്ഷഹൃദയമന്ത്രം ഉപദേശിക്കും. ഇത്രയും പറ ഞ്ഞ് കാർക്കോടകൻ നളന് രണ്ടുവസ്ത്രം കൊടുത്തു. ഇതുധരിക്കുമ്പോൾ പഴയ നളനായിതീരുമെന്നും ഭാര്യാപുത്രാദികളോടു കൂടി സസുഖം വസിക്കാൻ ഭാവിയിൽ യോഗം വരുമെ ന്നും പറഞ്ഞു.
രണ്ടുപേരും പിരിഞ്ഞു. കാലം അനുകൂലമായപ്പോൾ നളന് കാർക്കോടകൻ കൊടുത്ത വസ്ത്രം ധരിക്കാൻ ഇടയായി കറുത്ത നളൻ അപ്പോൾ വെളുത്ത നളനായി മാറി. കാർക്കോടകൻ പറഞ്ഞതു പോലെ ഭാര്യയെ തിരിച്ചു കിട്ടുകയും പുത്രദാരാദികളോടു കൂടി സുഖിച്ചു വാഴാൻ സാധിക്കുകയും ചെയ്തു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment