9 November 2022

പുണര്‍തം ജന്മ നക്ഷത്ര ചിന്ത

പുണര്‍തം ജന്മ നക്ഷത്ര ചിന്ത

സന്തോഷ സ്വഭാവം പ്രദർശിപ്പിക്കുന്ന ഇവർ വിനയമുള്ളവരും സത്യാന്വേഷികളുമാണ്‌. അൽപമാത്ര ലബ്ധികൊണ്ട്‌ ഇവർ സന്തുഷ്ടരാകും. വിജ്ഞ്ഞ്ഞാനത്തിന്റെയും കലകളുടെയും പക്ഷത്ത്‌ ഇവർ താൽപര്യം കാണിക്കും. ബന്ധുക്കളോടും കുടുംബാംഗങ്ങളോടും രമ്യതയോടെ പെരുമാറും. ശുഭാപ്തിവിശ്വാസികളായ ഇവർ ഒരു വിഷയം കൈവിട്ട്‌ മറ്റോന്നിൽ ശ്രദ്ധിക്കുക എന്ന ശാഖാചംക്രമണസ്വഭാവം കാണിക്കും. ഇവർ പരോപകാരം ചെയ്യുന്നതിലും സേവനമനുഷ്ഠിക്കുന്നതിലും സദാനിരതരായിരിക്കും. പ്രസിദ്ധീകരണം, ബാങ്കിംഗ്‌, നീതിന്യായവകുപ്പ്‌, നേഴ്സിംഗ്‌, സെയിൽസ്മാൻ തുടങ്ങിയ ജോലികളിൽ പ്രശോഭിക്കും. സ്ത്രീകൾക്ക്‌ വസ്ത്രക്കമ്പം താരതമ്യേന കൂടുതലായിരിക്കും. ശുചിത്വത്തിൽ ഏറെ ശ്രദ്ധ വയ്‌ക്കുകയും ചെയ്യും. ഭർത്താവിനോടും മാതാപിതാക്കളോടും ഭക്തിയുള്ള ഇവർ സന്താനങ്ങളാൽ അനുഗ്രഹീതരാകും.

പുണർതം ജന്മനക്ഷത്ര ഫലം

ഗോത്രം - ക്രതു
മൃഗം - പൂച്ച
വൃക്ഷം - മുള
ഗണം - ദേവൻ
യോനി - സ്ത്രീ
പക്ഷി - ചകോരം
പഞ്ച ഭൂതം - ജലം
നക്ഷത്ര ദേവത - അദിതി
നക്ഷത്രരൂപം - വീട്
*നക്ഷത്ര അധിപൻ - വ്യാഴം
രാശി - മിഥുനത്തിൽ പുണർതത്തിൻ്റെ ആദ്യത്തെ മുക്കാൽ ഭാഗം കർക്കടകത്തിൽ അവസാന കാൽ ഭാഗം
രാശ്യാധിപൻ - ബുധൻ, ചന്ദ്രൻ
രത്നം മഞ്ഞപുഷ്യരാഗം (Yellow sapphire )

നാമനക്ഷത്രം :-

ഒന്നാം പാദം - കേ
രണ്ടാം പാദം - കോ
മൂന്നാം പാദം - ഹ
നാലാം പാദം - ഹി

ജപിക്കേണ്ട മന്ത്രം: 

ഓ അദിതയേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


No comments:

Post a Comment