പൂയം ജന്മ നക്ഷത്ര ചിന്ത
ഈ നക്ഷത്രക്കാർ സന്തോഷവാന്മാരായും ശാന്തപ്രകൃതരായും വിദ്വാന്മാരായും ധനവാന്മാരായും ബുദ്ധിമാന്മാരായും പരോപകാരികളായും ഒന്നിലും ലജ്ജയില്ലാത്തവരായും ഭവിക്കും. ഗുരുഭക്തിയും മതനിഷ്ഠയും ഉള്ളവരും ആയിരിക്കും. ഏറ്റെടുത്ത ചുമതലകൾ ആത്മാർത്ഥമായും സത്യസന്ധമായും ഇവർ നിർവ്വഹിക്കും. മിതവ്യയവും സൂക്ഷ്മതയും ആത്മവിശ്വാസവുംമൂലം ഇവർ ഉയർന്ന നിലയിലെത്തും.വസ്തുതകൾക്ക് നിരക്കാത്ത ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കും. സ്ത്രീകൾ പടിപടിയായി സമ്പന്നതയിലേക്ക് ഉയർത്തപ്പെടുന്നത് കാണാം. സൗന്ദര്യവും, സൗഭാഗ്യവും, സന്താനങ്ങളും ഈ നക്ഷത്രക്കാർക്ക് പ്രതീക്ഷിക്കാവുന്നതാണ്. കുളിച്ച് അണിഞ്ഞൊരുങ്ങുന്നതിൽ ഇവർ എപ്പോഴും താൽപര്യം കാണിച്ചുകൊണ്ടിരിക്കും.
പൂയം ജന്മനക്ഷത്ര ചിന്ത
ഗോത്രം - മരീചി
മൃഗം - ആട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ച ഭൂതം - ജലം
നക്ഷത്ര ദേവത - ബ്യഹസ്പതി
നക്ഷത്ര അധിപൻ - ശനി
നക്ഷത്രരൂപം - ബാണം
രാശി - കർക്കിടം
രാശ്യാധിപൻ - ചന്ദ്രൻ
രത്നം - ഇന്ദ്രനീലം ( Blue Sapphire)
നാമനക്ഷത്രം :-
ഒന്നാം പാദം - ഹു
രണ്ടാം പാദം - ഹേ
മൂന്നാം പാദം - ഹോ
നാലാം പാദം - ഡ
ജപിക്കേണ്ടണ്ട മന്ത്രം:
ഓം ബൃഹസ്പതയേ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment