ഹിമാചല്‍ പ്രദേശ്
2. ജ്വാലാജി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലാണ് ക്ഷേത്രം. സതിദേവിയുടെ നാക്ക് പതിച്ച സ്ഥലമാണിത്. ഉന്മത്ത ഭൈരവന്റെ രൂപത്തിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. ജ്വാലാജി ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഒരു പുരോഹിതന്‍ ചെമ്പ് പൈപ്പില്‍ നിന്ന് വരുന്ന പ്രകൃതിവാതകം കത്തിക്കുമ്പോള്‍ നീല ജ്വാല ഉണ്ടാകുന്നു. ഇത് ജ്വാലമുഖിയായി കണ്ട് ആരാധിക്കുന്നു. മഹാകാളി, അന്നപൂര്‍ണ, ചാണ്ടി, ഹിംഗ്ലജ്, വിദ്യ, ബസ്‌നി, മഹാ ലക്ഷ്മി, സരസ്വതി, അംബിക, അഞ്ജി ദേവി എന്നി ഒന്‍പത് ദേവതകളുടെ പേരിലാണ് ഇവിടെ ഒന്‍പത് ജ്വാലകള്‍. വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, 'ജ്വലിക്കുന്ന ദേവിയുടെ' യഥാര്‍ത്ഥ ക്ഷേത്രം പാണ്ഡവരാണ് നിര്‍മ്മിച്ചത്. കുതിര പുറത്തേറി കൈയില്‍ ഗദയും കുന്തവുമേന്തിയാണ് ഉന്മത്ത ഭൈരവന്‍ വരുന്നത് എന്നാണ് ഐതിഹ്യം. ഗ്രഹ ദോഷമുള്ളവരും വന്ധ്യരായ സ്ത്രീകളുമാണ് ദോഷങ്ങള്‍ മാറാന്‍ അദ്ദേഹത്തെ മുഖ്യമായി ആരാധിക്കുന്നത്.
അക്ബര്‍ ചക്രവര്‍ത്തി ജ്വാലാജിയുടെ തീജ്വാലകള്‍ വെള്ളം ഒഴിച്ചു കെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ അക്ബര്‍ വിശ്വാസിയായി തീര്‍ന്നെന്നും ഐതിഹ്യമുണ്ട്.
മാര്‍ച്ച് - ഏപ്രില്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
ധര്‍മ്മശാലയാണ് അടുത്തുള്ള വിമാനത്താവളം. ഉന്നയാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. 60 കിലോമീറ്ററാണ് സ്‌റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക്.
No comments:
Post a Comment