4 November 2021

കാലു പിടിക്കുന്നതെന്തിന്

കാലു പിടിക്കുന്നതെന്തിന്

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യാറുണ്ട്. കല്യാണത്തിനു മുൻപ് എല്ലാ ബന്ധുജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ പലർക്കും ‘താൻ എന്തിനു ഇത് ചെയ്യുന്നു’ എന്ന് അറിയാതെ ആണ് ചെയ്യുന്നത്...

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ “തല” എന്നത് ‘അഹങ്കാര സ്ഥാനം’ ആണ്. ലോകത്ത് എല്ലായിടത്തും ‘തല’ അധികാരസ്ഥാനം തന്നെ. “തലക്കനം” എന്നും അഹങ്കാരത്തിനു പേര് ഉണ്ട്. ഹൃദയഭാഗത്ത് ആണ്
“ഞാൻ”എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.

ലോകത്ത് എല്ലായിടത്തും നമ്മൾ “ഞാൻ”, “എന്നെ” എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു “ഞാൻ ” എന്ന് പറയാറില്ല… വയറിൽ തൊട്ടും പറയാറില്ല… “കണ്ണ്” ആണ് ആത്മാവിന്റെ ദൃശ്യസ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്.

മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.
“കൈ” വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹിക്കുന്നത്…ദേവി ദേവന്മാർകൈ ഉയർത്തി അനുഗ്രഹിക്കുന്നത് – “ആത്മ ബോധം ഉണ്ടാവട്ടെ; ശാന്തിലഭിക്കട്ടെ” എന്നാണ്
ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശസ്ഥാനം. ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത് . “നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാര്ഗം”- അതാണ് അതിന്റെ അർത്ഥം.

ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ” ‘എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്പ്പിക്കുന്നു’ എന്നാണ് അർത്ഥം. അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു .

“നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ” എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്റെ അർത്ഥം. വളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ്

“പാദദീക്ഷ”ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് “പാദദീക്ഷ”.

‘അഹല്യക്ക് ശ്രീരാമൻ’, ‘മഹാബലിക്ക് വാമനൻ’ തുടങ്ങി അപൂർവ്വം ഭക്തർക്കെ ഭഗവാന്റെ, ഗുരുവിന്റെ പാദദീക്ഷ ലഭിക്കാൻ പുണ്യം ലഭിച്ചിട്ടുള്ളൂ. പൂർണമായ അഹങ്കാരനാശവും, ആത്മ സുഖവും ആണ് “പാദ ദീക്ഷ”യുടെ അർത്ഥം.

“ഹസ്തദീക്ഷ” എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. “പാദദീക്ഷ” എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ് ‘അഹങ്കാരം ഒടുങ്ങി ആത്മനിർവൃതി നേടുക.. ശാന്തി നേടുക’ എന്നതാണ്. ഓരോ മനുഷ്യകര്മ്മത്തിന്റെ യും ലക്ഷ്യം.

No comments:

Post a Comment