മരണങ്ങൾ 108 വിധം
ഒരു മനുഷ്യ ജന്മത്തിൽ 108 മരണങ്ങൾ ഉണ്ടാകും. 107 അകാല മൃത്യുകൾ , 1 കാല മരണം, അങ്ങനെ 108 എണ്ണം . കാല മരണത്തെ ആർക്കും തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, അപകടങ്ങൾ ആയും വരുക. അതിനെ പ്രാർഥന കൊണ്ടും പരിഹാരങ്ങൾ നടത്തിയും തടയാം. അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബ്ബന്ധമായും ക്ഷേത്രദർശനം നടത്തുന്നത് പുണ്യം എന്നു പറയുന്നതും. ചെയ്യാൻ കഴിവുള്ളവർ മാസത്തിൽ ഒരിക്കൽ എങ്കിലും അന്നദാനം നടത്തുക . അത് ക്ഷേത്രത്തിലോ അനാഥർക്കോ നൽകാം. അതിൽ പരം പുണ്യം ഒന്നും തന്നെ ഇല്ല. അത് ഇല്ലാത്തവർക്ക് കൊടുക്കണം എന്ന് മാത്രം.
മരണം നിത്യ സത്യമാണ്. അതിൽ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ഈശ്വര നാമം ജപിക്കുക.ഒരു കാര്യം എപ്പോഴും ഓർക്കണം . മരണ സമയത്തെ ചിന്തകൾ ആണ്പുനർജന്മത്തിലെ ജനന കാരണം കൂടി ആകുന്നത്. ഭക്തിയും നല്ല ചിന്തകളും ഒരു ശീലമായാൽ മരണ സമയത്ത് അറിയാതെങ്കിലും, ഈശ്വര ചിന്ത മനസ്സിൽ വരും അതിൽ കവിഞ്ഞോരു പുണ്യവുമില്ല. അഥവാ അതിൽ കവിഞ്ഞോരു പുണ്യമുണ്ടെങ്കിൽ , ഭഗവാനേ, അതെനിക്കു വേണ്ട എന്നും പ്രർത്ഥിക്കാനും നമുക്കു ആകണം...
No comments:
Post a Comment