14 September 2021

മര്‍മ്മം

മര്‍മ്മം

മര്‍മ്മം എന്ന പദം മരിക്കുക എന്നര്‍ത്ഥമുള്ള  'മൃ'എന്ന ധാതുവില്‍നിന്ന് ഉത്ഭവിച്ചതാണ്. അതില്‍നിന്നു തന്നെ മര്‍മ്മത്തിന്‍റെ പ്രാധാന്യം വ്യക്തമാണ്.മുറിയുകയോ,അടി മുതലായത് കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താല്‍ മരണം സംഭവിക്കുന്ന സ്ഥലത്തെയാണ് മര്‍മ്മം എന്ന്‍ പറയുന്നത്.vital spot of body എന്നും vulnerable spot എന്നും മര്‍മ്മത്തെ പറയുന്നു.

     ഏതാണ്ട് അയ്യായിരം വര്‍ഷങ്ങളോളം പഴക്കം വരുന്ന മര്‍മ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹര്‍ഷിയാണെന്ന കാര്യത്തില്‍ പൊതുവേ വിശ്വസിച്ച് വരുന്നു.

        ഒരു മനുഷ്യ ശരീരത്തില്‍ 107 മര്‍മ്മങ്ങ ളാണ് സ്ഥിതി ചെയ്യുന്നത്. 'മര്‍മ്മത്ത് തല്ലരു ത് '  'മര്‍മ്മത്താണ് കുരുവന്നിരിക്കുന്നത് ' എ ന്നലാം ആളുകള്‍ പറയാറുള്ളത് മര്‍മ്മത്തി ന്‍റെ പ്രാധാന്യം  മനസ്സിലാക്കി തന്നെയാണ്.   മുന്‍നൂല്‍, പിന്‍നൂല്‍ എന്നിവയാണ് മർമ്മ ശാസ്ത്രങ്ങളുടെ മൂല ഗ്രന്ഥങ്ങള്‍.    അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ മുനി എഴുതിയ 'ഭോഗര്‍ പാടലി' യെ അടിസ്ഥാനപ്പെടുത്തിയാണ് മര്‍മ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്.                                                                                   "മര്‍മ്മമറിയുന്നവന്‍ തല്ലാന്‍ പാടില്ല " എന്നാണ് പഴമൊഴി.

സംസ്കൃതത്തിലും തമിഴിലുമാണ് മർമ്മ ശാസ്ത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. അതിന് പുറമേ പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഗ്രഹിച്ച അഭ്യാസമര്‍മ്മങ്ങളും കളരി മര്‍മ്മങ്ങളും മര്‍മ്മശാസ്ത്രങ്ങളിൽ കൂട്ടി ചേർക്കപ്പെട്ടിറ്റുണ്ട്.

മര്‍മ്മ സ്ഥാനങ്ങളെ ആറ് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.

1- മാംസ മര്‍മ്മം
2- അസ്ഥി മര്‍മ്മം
3- സിരാ മര്‍മ്മം
4- സന്ധി മര്‍മ്മം
5- സ്നായു മര്‍മ്മം
6- ധമനീ മര്‍മ്മം

ഇവിടങ്ങളില്‍ ആഘാതമേറ്റാള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വിവിധ രീതികളിലായിരിക്കും.

ശരീര ഭാഗങ്ങളിലുള്ള മര്‍മ്മങ്ങളുടെ എന്നങ്ങള്‍
1- ഓരോ കാലിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്. 11x2 =22

2- ഓരോ കയ്യിലും പതിനൊന്ന് വീതം ഇരുപത്തിരണ്ട്.  11x2 =22

3- മാറിടത്തില്‍ ഒമ്പത് - 09

4- വയറ്റില്‍ മൂന്ന്‍ - 03

5- പിന്‍ഭാഗത്ത് പതിനാല് - 14

6- കഴുത്ത് മുതല്‍ തലയടക്കം മുപ്പത്തേഴ്     37

മൊത്തം 107

1 comment:

  1. ഭഗവദ്ഗീത ശ്ലോകം, അർത്ഥം,വ്യാഖ്യാനം PDF format ഉണ്ടോ?

    ReplyDelete