തന്ത്ര - 5
ഇനി വാമ കാലത്തെക്കുറിച്ച് വിശദമാക്കാം. പ്രാഗ് വാമ കാലഘട്ടത്തിൽ ആണ് മത്സ്യത്തെയും മാംസത്തേയും ആരാധനക്കായി ഉപയോഗിക്കുന്ന രീതി നിലവിൽ വരുന്നത്. പ്രാഗ് വാമ കാലഘട്ടത്തിൽ മനുഷ്യൻ നായാടിയായിരുന്നു തന്റെ ഭക്ഷണം കണ്ടെത്തിയിരുന്നത്. കൃഷി കൃഷിയിടം എന്ന രീതിയിൽ ചിന്തിക്കാൻ ആ കാലഘട്ടത്തിൽ അവന്റെ ബുദ്ധി വികസിച്ചിരുന്നില്ല. കായ് കനികൾ ഭക്ഷിച്ചും മത്സ്യങ്ങളെ പിടിച്ചു മൃഗങ്ങളെ വേട്ടയാടിയുമാണ് അവൻ ജീവിച്ചിരുന്നത്. ഈ ഭക്ഷണ പദാർത്ഥങ്ങളിൽ തനിക്ക് ലഭിക്കാൻ ഏറ്റവും പ്രയാസമേറിയതിനെ അവൻ ഏറ്റവും ശ്രേഷ്ഠമായി കരുതി. ശ്രഷ്ഠമായതിനെയാണല്ലോ സ്വാഭാവികമായും അർപ്പിക്കുക - ഇത്തരത്തിൽ ചിന്തിക്കു കയാണെങ്കിൽ അക്കാലത്ത് അവൻ ആരാധനക്കായി അർപ്പിച്ചിരിക്കുക അവനെ സംബന്ധിച്ചേടത്തോളം ലഭിക്കാൻ പ്രയാസമേറിയ മത്സ്യവും മാംസവുമായിരിക്കും.
പ്രാഗ വാമി കാലഘട്ടത്തിൽ ആണ് മത്സ്യത്തെയും മാംസത്തേയും ആരാധനക്കായി സമർപ്പിക്കുവാൻ തുടങ്ങി.
സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിക്കാൻ തുടങ്ങിയത് വാമകാലഘട്ട യിരുന്നു. ഈ ആരാധനാ സമ്പ്രദായം പലതരത്തിലും ഇന്നും തുടരുന്നുണ്ട്. വാമ കാലഘട്ടത്തിന്റെ വികാസം എന്നത് മനുഷ്യൻ നായാടി നടന്നതിൽ നിന്നും മാറി ചെറിയ തരത്തിൽ കൃഷി ആരംഭിച്ചതോടെയാണ് . പക്ഷെ ആ കൃഷി നാം ഇന്നു കാണുന്ന വ്യവസ്ഥാപിതമായ കൃഷി രീതിയല്ല. ഊർവ്വര ഭൂമിയിൽ വിത്തിറക്കി പിന്നീട് പാകമാകുമ്പോൾ അവയെ കൊയ്തെടുക്കുക എന്നതായിരുന്നു അവന്റെ രീതി. ഈ കാലഘട്ടത്തിൽ തന്നെയാണ് മെഥുനം ഒരു ആരാധനാ സമ്പദായമാവുന്നതും. പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദികളേയും ആരാധിച്ചപ്പോൾ വാമ കാലഘട്ടത്തിൽ അത് നേരിട്ട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ തന്റെ ആരാധനയിൽ സമ്പ്രദായമാക്കുന്നതും.
പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദികളേയും ആരാധിച്ചപ്പോൾ വാമ കാലഘട്ടത്തിൽ അത് നേരിട്ട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിക്കുന്നതിലേക്കെത്തി . മനുഷ്യബോധം കൂടുതൽ ഉയർന്നപ്പോൾ സൃഷ്ടിയുടെ പ്രതീകങ്ങൾ ലിംഗവും യോനിയുമാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തിൽ ഒരു പുരുഷനേയോ സ്ത്രീയേയോ ഇരുത്തി. അവരുടെ ലൈംഗികാവയവത്തെ ആരാധിക്കുക എന്നതായിരുന്നു സമ്പദായം. ഈ അവസ്സരത്തിൽ അരാധനാ വസ്തുവായി ലിംഗത്തിന് ആർത്തവ രക്തവും അണ്ഡവുമാണ് അവൻ നൽകിയത്. അതേ അവസരത്തിൽ യോനിക്ക് ശുക്ലവും നൽകി. എന്നാൽ ഇങ്ങിനെയുള്ള ആരാധനാ സമ്പ്രദായമല്ല വേണ്ട തെന്നും സൃഷ്ടിയുടെ കാരണമായ മൈഥുനത്ത തന്നെയാണ് ആരാധനക്കായി ഉപയോഗിക്കേണ്ടതെന്നും അവൻ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് തന്ത്രയുടെ പഞ്ചമകാരങ്ങളിൽ മെഥുനം കടന്നുവരുന്നത് .
വാമ കാലഘട്ടത്തിലെ മറ്റൊരു പ്രത്യേകത കൃഷി ആരംഭിച്ചതോടൊപ്പം ആ കൃഷിയിടത്തിനു ചുറ്റുമായി സമൂഹമായി താമസിക്കുക എന്നൊരു രീതികുടെ രൂപം കൊണ്ടു ഇതാണ് പിൽക്കാലത്ത് ഗോത്രമായി പരിണമിച്ചത്. ഗോത്രമായി താമസിക്കുക, ഗോവിനെ വളർത്തുക എന്നീ കാര്യങ്ങൾ വാമ കാലഘട്ടത്തിന്റെ ആന്ത്യപാദത്തിലാണ് ആരംഭിച്ചത്. തന്ത്രയിലെ മെഥുനം എന്ന വാക്കിന് പണ്ഡിതർ അനവധി വ്യാഖ്യാനങ്ങൽ ചമച്ചിട്ടുണ്ട്. ഇതിനെ മറച്ചു മറക്കാൻ ശ്രമിച്ചവരും ഉണ്ട്. പക്ഷേ, അതിന്റെ ആവശ്യം ഇല്ല തന്നെ. പ്രകൃതിയുടെ നിലനിൽപിനാധാരമായ മൈഥുനത്ത മ്ലേഛമായതോ മോശമായതോ ആയി കരുതേണ്ടതില്ല .
തുടരും...
No comments:
Post a Comment