വിക്രമാദിത്യകഥകൾ - 48
ഇരുപത്തിരണ്ടാം സാലഭഞ്ജിക പറഞ്ഞ കഥ
വീണ്ടും പുതിയൊരു പുലരി വിടർന്നു. കിഴക്കൻ ഗിരിതടത്തിൽ സൂര്യ കിരണങ്ങൾ വെള്ളിക്കതിരുകൾ വിതറി. രാജസദസ്സ് സജീവമായിത്തീർന്നു. സിംഹാസനാരോഹണത്തിനായി ഭോജരാജാവ് ഇരുപത്തൊന്ന് പടികളും കടന്ന് ഇരുപത്തിരണ്ടാമത്തേതിൽ കാലൂന്നിയപ്പോൾ അവിടെ നിന്നിരുന്ന സാലഭഞ്ജിക അദ്ദേഹത്തെ തടയുകയും വേറൊരു കഥ പറയുകയും ചെയ്തു. കാടാറുമാസവാസത്തിന് പുറപ്പെട്ട വികമാദിത്യൻ കുറെ ദൂരം സഞ്ചരിച്ച് വിശ്രമാർഥം ഒരു ചെറിയ വനത്തിലെത്തി. അദ്ദേഹം ക്ഷീണം തീർക്കുവൻ വേണ്ടി ഒരു മാവിൻ ചുവട്ടിൽ കിടക്കുമ്പോൾ, അതിന്റെ മുകളിലിരുന്നിരുന്ന രണ്ടു പക്ഷികൾ തമ്മിൽ സംസാരിക്കുകയായിരുന്നു. പക്ഷികളുടെ ഭാഷയറിയാവുന്ന വിക്രമാദിത്യൻ ആ സംഭാഷണം മുഴുവൻ സശ്രദ്ധം കേട്ടു. അതി ' പ്രകാരമായിരുന്നു. “കൂട്ടുകാരാ, ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന രാജാക്കന്മാരിൽ ഏറ്റവും വലിയ ധീരനും ദയാലുവുമായ ആൾ ആരാണ്?'' രണ്ടാം പക്ഷി പറഞ്ഞു: “സംശയമുണ്ടോ, ഉജ്ജയിനിയിലെ വിക്രമാദിത്യ മഹാരാജാവ് തന്നെ! അദ്ദേഹത്തിന്റെ ധീരതേജസ്സും ദയാമസൃണങ്ങളായ നേതങ്ങളും മറ്റാരിലും കാണുകയില്ല. അതുകേട്ട് വിക്രമാദിത്യൻ സന്തുഷ്ടനായി. കഥ തീർന്ന് സാലഭഞ്ജിക ചോദിച്ചു: “ഹേ, ഭോജമഹാരാജാവേ, ഇതൊരു ചെറിയ കഥയാണെങ്കിലും വികമാദിത്യരാജനെ പക്ഷികൾപോലും സ്നേഹിച്ചാരാധിച്ചിരുന്നുവെന്ന് നിങ്ങ ളോർക്കണം. അങ്ങനെയുള്ള ഒരു മഹാത്മാവ് വാണരുളിയ സിംഹാസനത്തിലേറാൻ അങ്ങേയ്ക്ക് ഒട്ടും യോഗ്യതയില്ല.'' അങ്ങനെ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഇരുപത്തി രണ്ടാമത്തെ സാല ഭഞ്ജിക കഥ അവസാനിപ്പിക്കുമ്പോൾ സമയം ഇരുട്ടിത്തുടങ്ങാറായതിനാൽ അന്നത്തെ സദസ്സ് പിരിച്ചുവിട്ട് ഭോജരാജാവും മറ്റും മറ്റു പ്രവൃത്തികളിലേർപ്പെട്ടു.
No comments:
Post a Comment