''എന്റെ കുതിരയെ പത്മനാഭന്റെ കൊടിമരത്തില്‍ കെട്ടും''
എന്നു പ്രഖ്യാപിച്ചു കൊണ്ടു തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ പിൻഗാമികൾ കാണാൻ വേണ്ടി മാത്രമാണ് ഈ ഘടികാരം തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്ത് സ്ഥാപിച്ചത്. ഈ ഘടികാരത്തിനു അദ്ദേഹം ഇട്ട പേരാണ് ' മേത്തൻ മണി '...
ഇങ്ങനൊരു വെല്ലുവിളിയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാകൂര്‍ പിടിച്ചടക്കാന്‍ മൈസൂരില്‍ നിന്നും ടിപ്പു എന്ന അക്രമി കേരളത്തില്‍ എത്തിയിരുന്നു... തിരുവിതാകൂര്‍ രാജാവായ ധര്‍മരാജാവിന്റെ പടയാളിയായ വൈക്കം പത്മനാഭ പിള്ള അന്ന് ടിപ്പുവിന്റെ കാലില്‍ വെട്ടി ഞൊണ്ടിയാക്കിയാണ് ഓടിച്ചു വിട്ടത്....
മലബാര്‍ പിടിച്ചടക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് എത്തിയ ടിപ്പുവിന് തിരുവിതാകൂറിന്റെ സ്വത്തില്‍ കണ്ണുണ്ടായിരുന്നു. കൊച്ചി പിടിച്ചടക്കി തിരുവിതാകൂറും സ്വന്തം ചൊല്‍പ്പടിയിലാക്കാനാണ് ടിപ്പു ശ്രമിച്ചത്..
എന്നാല്‍, ആപത്ത് മനസിലാക്കിയ കൊച്ചിരാജാവ് തിരുവിതാംകൂര്‍ രാജാവായ ധര്‍മ്മരാജയോടൊപ്പം ചേര്‍ന്നു.
ഉടന്‍ ടിപ്പു ഇരു രാജ്യങ്ങളോടും യുദ്ധം പ്രഖ്യാപിച്ചു... 1789-ല്‍ തുടങ്ങിയ യുദ്ധമവസാനിച്ചത് 1790-ലായിരുന്നു. ധര്‍മ്മ രാജാവിന്റെ സൈന്യാധിപനായ വൈക്കം പത്മനാഭ പിള്ള ടിപ്പുവിന്റെ വലംകാലിന്റെ കണ്ണയ്ക്ക് വെട്ടിയതോടെ 'മൈസൂര്‍ കടുവ'യെന്ന് ചിലർ വിളിക്കുന്ന ടിപ്പു നിലവിളിച്ച് ഓടുകയായിരുന്നു...
പത്മനാഭ പിള്ളയുടെ ഈ ധീര പോരാട്ടത്തിന്റെ സ്മരണയ്ക്കായി പിന്നീട്
തിരുവിതാംകൂർ രാജാവ് പണികഴിപ്പിച്ചതാണ് പത്മതീര്‍ത്ഥകുളത്തിന്ന് അഭിമുഖമായുള്ള കരുവേലപ്പുര മാളികയില്‍ ഇപ്പോഴും ഒരോമണിക്കൂര്‍ കൂടുമ്പോള്‍ അടിച്ചുകൊണ്ടിരിക്കുന്ന 'മേത്തന്‍ മണി'
സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ ഭരണകാലത്ത്, തിരുവിതാംകൂര്‍ വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ജോണ്‍ കാല്‍ഡിക്കോട്ട് മതിരാശിയിലെ ചിന്നപട്ടണത്തുനിന്നും ചെയ്യിപ്പിച്ചതാണ് ഈ മണി
മഹാഗണിത്തടി കൊണ്ടും ചെമ്പുതകിട് കൊണ്ടുമാണ് 'മേത്തന്‍ മണി' നിര്‍മ്മിച്ചിരിക്കുന്നത്. ഘടികാരത്തിന്റെ ഡയലിനു മുകളില്‍ താടിയും പുറത്തേക്കുന്തിയ വട്ടകണ്ണുകളും നീണ്ട കാതുതട്ടുകളുമുള്ളൊരു പുരുഷന്റെ തലയുടെ രൂപവും (ഇത് ടിപ്പു) ഇതിനിരുവശമായി രണ്ടു ആട് (നിഷ്കളങ്ക ഹിന്ദു) രൂപങ്ങളുമാണുള്ളത്. ഓരോ മണിക്കൂര്‍ ഇടവേളയില്‍ ഇരുവശത്തിലുമായുള്ള ആടുകള്‍ വന്ന് പുരുഷന്റെ തലയില്‍ ഇടിക്കുന്നതോടെ പുരുഷന്‍ വായ് തുറന്ന് കരയും...
ആ ശബ്ദമാണ് മണിയായി മുഴങ്ങുന്നത്.. ഇത് തിരുവിതാംകൂറിന്റെ അഭിമാനമായിട്ടാണ് ഇപ്പോഴും തിരുവനന്തപുരം ജനത കരുതുന്നത്....
മതിലകം രേഖകളുടെ ചുരുളകളില്‍ മലയാഴ്മയിലും, കേരള സര്‍ക്കാരിന്റെ ആര്‍ക്കിയോളജി വകുപ്പിന്റെ ഡിജിറ്റല്‍ രേഖകളിലും മേത്തന്‍ മണിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്...
ഇത് ഇപ്പോള്‍ പറഞ്ഞത് എന്തെന്നാല്‍...
നൂറ്റാണ്ടുകള്‍ക്ക് മുന്നേ പത്മനാഭന്റെ സ്വത്തില്‍ കണ്ണുവച്ച കൊള്ളക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ഘടികാരം രാജാവ് സ്ഥാപിച്ചത്. . !
No comments:
Post a Comment