ലെന്യാദ്രി / ഗണേശ് ലെന
വിശ്വാസങ്ങളോടും ചരിത്രത്തോടും ചേര്‍ന്നു നില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ രാജ്യത്തുണ്ട്. അതിലൊന്നാണ് ലെന്യാദ്രി. മഹാരാഷ്ട്രയിലെ ജുന്നാറിലാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ഗണേശ് ലെന എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ബുദ്ധമതവുമായും ഹിന്ദു മതവുമായും ബന്ധമുള്ള ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്ന ലെന്യാദ്രി ഗുഹ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെയുള്ള സമയത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് എന്നാണ് വിശ്വാസം. കല്ലില്‍ കൊത്തിയിരിക്കുന്ന മുപ്പതോളം ഗുഹകളാണ് ഇവിടെയുളളത്. മറാഠിയും, സംസ്‌കൃതവും ചേര്‍ന്നള്ള രണ്ട് വാക്കുകളില്‍ നിന്നാണ് ലെന്യാദ്രി എന്ന പദം ഉണ്ടായത്. മലമുകളിലെ ഗുഹ എന്നാണ് ലെന്യാദ്രി എന്ന മറാഠി വാക്കിന്റെ അര്‍ഥം.
നിരവധി സവിശഷതകള്‍ നിറഞ്ഞ ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്നാണ്. അഷ്ടവിനായക യാത്രയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ് ലെന്യാദ്രി. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ കുക്കടി നദിയുടെ തീരത്തായാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ഗണപതിയെ മകനായി ലഭിക്കാന്‍ പാര്‍വ്വതി പന്ത്രണ്ട് വര്‍ഷം നീണ്ട തപസ്സനുഷ്ഠിച്ചത് ഇവിടെ ആണെന്നാണ് വിശ്വാസം. അതിനാല്‍ ഗിരിജാത്മജ് എന്നും ലെന്യാദ്രിയ വിളിക്കുന്നു. ഗിരിജ എന്നാല്‍ പാര്‍വ്വതി എന്നും ആത്മജ് എന്നാല്‍ മകന്‍
കൂടാതെ പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ഇവുടെ താമസിച്ചിരുന്നു എന്നും അതിനായി അവര്‍ നിര്‍മ്മിച്ച ഗുഹകളാണ് ഇവിടെയുളളത് എന്നുമാണ് വിശാസം. തെക്ക് ദിശയിലേക്ക് ദര്‍ശനമായി വരുന്നവയാണ് ഇവിടെ ഗുഹകളെല്ലാം. അവയെല്ലാം തന്നെ നമ്പറിട്ട് തരം തിരിച്ചവയാണ്. ഇതില്‍ 6-മത്തെയും 14-മത്തേയും ഗുഹ ചൈത്യ ഗൃഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ബുദ്ധസന്യാസികള്‍ക്ക് ആരാധിക്കുവാനുള്ള സ്ഥലമായാണ് ഇവിടം കണക്കാക്കിയിരുന്നത്. പിന്നീടുളള ഗുഹകളെല്ലാം ഇവിടുത്തെ സന്യാസിമാരുടെ വാസസ്ഥലങ്ങളായാണ് കരുതിയിരുന്നത്. ധാരാളം വിശ്വാസികള്‍ തീര്‍ഥാടനത്തിനായി ഇന്നും ഇവിടെ എത്താറുണ്ട്.
No comments:
Post a Comment