8 October 2020

കണ്ഡു

കണ്ഡു

പ്രചേതാക്കൾ അഥവാ തപോനിധികളുടെ ഭാര്യയായ വാർഷി (മാരിഷ)യുടെ പിതാവായിരുന്നു കണ്ഡു മഹർഷി. മാരിഷ പിറവിയെടുത്തത് വൃഷങ്ങളിൽ നിന്നത്രെ.

ഗോമതീനദീതീരത്ത് തപസ്സനുഷ്ഠിച്ച കണ്ഡുവിൻറ തപസ്സിളക്കാൻ പ്രമ്ലോച എന്ന അപ്സരസ്സിനെ നിയോഗിച്ചു ദേവേന്ദ്രൻ. പ്രമ്ലോച കണ്ഡുവിന്റെ പത്നിയായി. മന്ദരപർവ്വതത്തിൻറെ അടിവാരത്ത് രമിച്ചു കഴിഞ്ഞു. ഓരോ നൂറു വർഷം കഴിയുമ്പോഴും താൻ പോകട്ടെയെന്ന് ചോദിക്കുന്ന പ്രമ്ലോചയോട് ഇത്തിരിക്കൂടിയെന്ന് പറഞ്ഞു മഹർഷി തടഞ്ഞു.

എന്തുകൊണ്ടോ ഒരു നാൾ കണ്ഡു മഹർഷി പർണ്ണാശ്രമം വിട്ടു പുറത്തു വന്നു. സായാഹ്ന രശ്മികൾ കണ്ണിലേക്കു പതിക്കവേ സന്ധ്യവന്ദനത്തിന് സമയമായി എന്ന് ബോധോദയം വന്നു.  അത് കേട്ട് പ്രമ്ലോച പറഞ്ഞു എത്രയോ സംവത്സരങ്ങളിലെ ഉദയവും അസ്തമയവും കഴിഞ്ഞു പോയി. അപ്പോൾ മുനി പറഞ്ഞു ഇന്ന് പ്രഭാതത്തിന് നീ ആശ്രമത്തിലേയ്ക്ക് വന്നു.  ഇപ്പോഴിതാ സന്ധ്യയായി.  അപ്പോൾ പ്രമ്ലോച പറഞ്ഞു താൻ വന്നിട്ട് ഇന്നേയ്ക്ക് തൊളളായിരത്തേഴു വർഷവും ആറുമാസവും മൂന്നു പകലുമായി എന്ന്.  ഇത്രയും കാലം മഹർഷിക്ക് ഒരു പകൽ ആയാണ് തോന്നിയത്.  അതുകേട്ട് കോപത്താൽ മഹർഷി പോ... പോ.... എന്ന് ആക്രോശിച്ചു. മഹർഷിയുടെ കോപതാപമേറ്റ് അവളുടെ ഉടലാകെ വിയർപ്പണിഞ്ഞു. ആകാശത്തിലേക്ക് പറന്നുയർന്ന അവളുടെ വിയർപ്പുകണങ്ങൾ മരങ്ങളിലെ തളിരിലകൾ ഒപ്പിയെടുത്തു.  അളവിൽ ആധാനം ചെയ്യപ്പെട്ടിരുന്ന ഗർഭമായിരുന്നു വിയർപ്പുകണങ്ങളായി വൃക്ഷപല്ലവത്തിൽ പതിച്ചത്. തളിരുകൾ ഏറ്റുവാങ്ങിയ സ്വേതകണങ്ങൾ കാറ്റു വീശവേ ഒന്നുചേർന്ന് നിലാവിൽ തിളങ്ങുന്ന സുന്ദരീശില്പമായി . അവളാണ് മാരിഷ.

കണ്ഡുമഹർഷിയുടെ ഒരു പുത്രൻ,  പതിനാറാം വയസ്സിൽ ഒരു വനത്തിലകപ്പെട്ടു മരിക്കുകയും, മഹർഷി ആ വനപ്രദേശത്തെ ശപിച്ചു മരുഭൂമിയാക്കുകയും ചെയ്തു.

No comments:

Post a Comment