4 June 2020

വാവുകളിൽ സാധാരണയിൽ കൂടുതൽ മരണമുണ്ടാവുന്നതു എന്തുകൊണ്ട്?

വാവുകളിൽ സാധാരണയിൽ കൂടുതൽ മരണമുണ്ടാവുന്നതു എന്തുകൊണ്ട്

""അമൃതകിരണവീര്യാദ്വീര്യമാശ്രിത്യ സര്‍വേ
വിദധതി ഫലമേതെ ഖേചരാസ്സാധ്വസാധു
നിജനിജവിഷയെഷു വ്യാപ്രിയന്തേ യഥാമു-
ന്യലമിഹമനസൈവാധിഷ്ടിതാനീന്ദ്രിയാണി""

എന്ന പ്രമാണം അനുസരിച്ച്

മനുഷ്യാദി സകല ജീവജാലങ്ങളുടെയും ശരീരത്തില്‍ കാണുന്ന ഓജസ്സ് ചന്ദ്രഗോളത്തില്‍ നിന്നും വന്നുചേര്‍ന്നതാണ്. ഈ വിശ്വ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും, അവയുടെ ജീവന്‍ സ്വഭാവപ്രകരമായ ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കുന്നത് വാവുകള്‍ക്കത്രേ. നവഗ്രഹ സ്വാധീനംമൂലം സംഭവിക്കുന്ന വൈകാരിക അവസ്ഥകളുടെ പരിണിത ഫലമത്രെ ഇത്. ദുര്‍മ്മരണങ്ങളും അകാലമരണങ്ങളും, അവിചാരിത മരണങ്ങളും, നടമാടുന്നത് വാവുകളിലും, അടുത്ത ദിവസങ്ങളിലുമായാണ്. ആസ്ത്മ അസുഖങ്ങള്‍ മൂര്ച്ച്ചിക്കുന്നതും, മാറാ രോഗങ്ങള്‍ ബാധിക്കുന്നതും, കൊടുംകാറ്റ്, പ്രളയം, ഭൂമികുലുക്കം, സുനാമി, ഇവയൊക്കെ സംഭവിക്കുന്നതും വാവുകള്‍ക്കത്രേ.

ഭൂമിയുടെതുപോലെ മനുഷ്യ ശരീരത്തിലെയും ജലാംശം 70% ആണ്. അമാവാസിയിലും, പൌര്‍ണമികളിലും നവഗ്രഹസ്വാധീനം മൂലം വേലിയേറ്റവും, വേലിയിറക്കവും അടക്കം വിവിധ ഗതിവിഗതികള്‍ക്ക് ഭൂമി വിധേയപെടുന്നത് പോലെ, ശരീരത്തിന്റെ 70% ജലമടങ്ങിയ മനുഷ്യന്‍റെ ജീവിതഗതി നവഗ്രഹങ്ങളാല്‍ പന്താടപ്പെടുന്നു. അമാവാസിയിലും, പൌര്‍ണമികളിലും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ന്യായയുക്തമായി നിജപ്പെടുത്തിയാല്‍ നവഗ്രഹങ്ങളുടെ ദോഷൈക ആകര്‍ഷണ സാധ്യത കുറയ്ക്കാനും, ഗുണാകര്‍ഷണത കൂട്ടുവാനും കഴിയുന്നു.


No comments:

Post a Comment