10 April 2019

ജ്ഞാനമഹത്വം

ജ്ഞാനമഹത്വം

ഒരുവന്റെ ശക്തി, സമ്പത്തിലും ജനസ്വാധീനത്തിലുമാണ് എന്നു വിശ്വസിക്കുന്നു. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം ശരി തന്നെ. കാരണം സമ്പത്തുണ്ടാകുമ്പോൾ ബന്ധുക്കളും പരിവാരങ്ങളും വർദ്ധിക്കുന്നു. അതു ജനസ്വാധീനമുണ്ടാക്കുന്നു. ഇവയോടപ്പം യൗവനവും ഒത്തുചേർന്നാലോ. അഹങ്കാരം അതിന്റെ ഉച്ചിയിലെത്തുന്നു. ഇവ രണ്ടുമുപയോഗിച്ച് നേടാവുന്നാതെല്ലാം നേടുന്നു. അതിനിടയിൽ സജ്ജനങ്ങളെ മറക്കുന്നു. ദൈവത്തെ മറക്കുന്നു.  ആർത്തിയാകട്ടെ പെരും ദാഹമായി പരിണമികുകയും ചെയ്യുന്നു. എന്നാൽ ഒരു നിമിഷം മതി ജനകീയതയും സമ്പത്തും നശിക്കാൻ. അഹങ്കരിച്ചു നടന്ന ഒരു മനുഷ്യനെ പെട്ടന്ന് കാലം അപഹരിച്ചേക്കാം മുങ്ങി താഴുന്ന ഒരു തോണിയിലെ നീന്തലറിയാത്ത ഒരുവന്റെ കൈയ്യിലെ പണം പോലെ കാലമാകുന്ന ജലത്തിൽ എല്ലാം അസ്തമിക്കുന്നു. നിമിഷ നേരത്തിനുള്ളിൽ ഒരാൾ ലോകാത്തു നിന്നും മറയുന്നു. ചില്ലപ്പോൾ ആരാധിച്ചിരുന്നവർ തന്നെ കല്ലെറിയുന്നു.

"മാളികാമുകളിലേറിയ മന്നന്റെ
തോളിൽ മാറാപ്പുകേറ്റുന്നാതു ഭവാൻ" ...

ഈ അവസ്ഥയെ' ജ്ഞനപ്പാന ' ലളിതമായി വിവരിക്കുന്നുണ്ട്.

ഗുരു ശിഷ്യന്മാരോടപ്പം സഞ്ചരിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞിട്ടും അവർ ആഹാരം കഴിച്ചിരുന്നില്ല. കഴിക്കാൻ പണമില്ലാതാനും. ഭിക്ഷ ചോദിച്ച വീടുകളിലെല്ലാം ഉച്ചഭക്ഷണം തീർന്നുപോയിരുന്നു. ഒരു ശിഷ്യന്മാർ ഗുരുവിനെ നോക്കി പിറുപിറുക്കാനും തുടങ്ങി. 'കൈയ്യിൽ പണം വേണമെന്നു പറയുന്നത് ഇതുകൊണ്ടാണ്' ഇതു കേട്ട് ഗുരു പുഞ്ചിരിക്കുകമാത്രം ചെയ്തു.

കുറച്ചുകൂടി നടന്നപ്പോൾ ഒരു കുഞ്ഞുമാവ് നിറയെ പഴുത്തുനിൽക്കുന്ന മാമ്പഴങ്ങൾ കാണാനായി. ശിഷ്യന്മാർ ആർത്തിയോടെ അവ പറിച്ചു തിന്നാൻ തുടങ്ങി. കുറച്ചുകൂടി നടന്നപ്പോൾ നിറയെ തുടുത്തു നിൽക്കുന്ന പേരപ്പഴങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അതുകൂടി കഴിച്ചപ്പോൾ ശിഷ്യന്മാരുടെ വയർ നിറഞ്ഞു.

ഗുരു പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു വിശപ്പടങ്ങിയോ ?
ശിഷ്യന്മാർ തലയാട്ടി.

അന്നു വൈകുന്നേരം നിറയെ പണമുള്ള ഒരു സഞ്ചി ശിഷ്യന്മാരുടെ ഏൽപ്പിച്ചുകൊണ്ട് ഗുരു പറഞ്ഞു ' ഈ നിറയെ പണമാണ്' പട്ടണത്തിലെ നാലാമത്തെ വീട്ടിൽ ഇതെത്തിക്കുക. ശിഷ്യന്മാർ അനുസരിച്ചു.

എന്നാൽ ആ വീട്ടിൽ ശരീരം തളർന്നു കിടക്കുന്ന മനുഷ്യനെയാണ് കണ്ടത്. പണം അയാളുടെ മുന്നിൽ വെച്ചുകൊണ്ട് ശിഷ്യന്മാർ പറഞ്ഞു. സോദരാ... ഇതു മുഴുവൻ പണമാണ്..... എടുത്തു കൊള്ളുക.

തളർന്നു കിടന്ന മനുഷ്യൻ രൂക്ഷമായി അവരെയൊന്നു നോക്കി. പിന്നീട് നീട്ടിത്തുപ്പിക്കൊണ്ട് ഗംഭീരമായ ശബ്ദത്തിൽ അലറി... കടന്നു പോ.. പുറത്ത്....

ശിഷ്യന്മാർ മുഖത്തോടു.മുഖം നോക്കി.

ശബ്ദം കേട്ട് അയാളുടെ ഭാര്യയെത്തി. കാര്യങ്ങളറിഞ്ഞ അവൾ സങ്കടത്തോടെ പറഞ്ഞു. പണത്തോടുള്ള കൊതിയാണ് ഈ മനുഷ്യനെ ഇങ്ങനെയാക്കിയത്. ആരോഗ്യം പോലും നോക്കാതെ യൗവനം മുഴുവൻ പണം സമ്പാദിക്കാൻ തുനിഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും നാൾക്കുനാൾ വർദ്ധിച്ചു. പക്ഷേ ഒരു ദിവസം കുഴഞ്ഞു വിഴുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങളായി ഈ കിടപ്പുതന്നെ. ശരീരവും മനസ്സും തളർന്നവർക്ക് പണം കൊണ്ട് എന്തു പ്രയോജനം ..?

പണത്തിന്റെ വ്യർത്ഥത ബോധ്യപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ഗുരു എന്നു മനസ്സിലാക്കിയ ശിഷ്യന്മാർ സ്നേഹത്തോടെ ഗുരുവിന്റെ അടുത്തേക്കു ഓടി...

ഇതുപോലെ യൗവനവും സമ്പത്തും പരിവാരങ്ങളും കണ്ട് അതിൽ ഭ്രമിച്ചുപോകരുത്. അത്തരം ഭ്രമങ്ങൾ തളർച്ചയിലേക്കും ദുരിതത്തിലേക്കുമുള്ള പടവുകളാണ്. അതിനാൽ ഈ ലോകം മായയാണെന്നു തിരിച്ചറിയുക. അറിവു സമ്പാത്തിക്കുക. അറിവുണരുംമ്പോൾ ബ്രഹ്മപദത്തെ മനസ്സിലാക്കുനു. ഈ പരമപദത്തിലേക്കു പ്രവേശിച്ചലോ. ഒരാൾ മുക്താനായി തീരുന്നു.

'മായമയമിദമഖിലം' . എന്താണ് മായ ? ' അനിർവചനീയമാണ് മായ'യെന്ന് വേദാന്തികൾ വിവരിക്കുന്നു. അവിദ്യ, അജ്ഞാനം, ഭ്രാന്തി -ഭ്രമം, അധ്യാരോപം, തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്നതും മായതന്നെ. ആവരണ വിക്ഷേപ ശക്തികളീലൂടെയാണ് മായ പ്രവർത്തിക്കുന്നത്. വാസ്തവികമായ സ്വരൂപത്തെ മറയ്ക്കുന്നതാണ് ആവരണ ശക്തി. ഭ്രമോപാദാനമായ കാരണത്തെ സൃഷിക്കുന്നതണ് വിക്ഷേപശക്തി. 'പ്രപഞ്ചം ഉണ്ട്' എന്നു തോന്നലുണ്ടാക്കുന്നതാണ് മായയുടെ ഈ ശക്തികളാണ്. "ശ്രീ നാരയണഗുരു" 'ദർശനമാല'യിൽ 'ന വിദ്യതേ യാ സാ മായ' എന്നും ' ജനനി നവരത്നമഞ്ജരി'യിൽ ഹാ! നാടകം നിഖിലവുമെന്നും മായവിവരിക്കുന്നു. യഥാർത്ഥത്തിൽ ഈ പ്രപഞ്ചം മിഥ്യായാണെന്ന് തിരിച്ചറിയുന്നതാണ് ആത്മജ്ഞാനം. ഭിന്നമായി കാണപ്പെടുന്നതെല്ലാം മായമാത്രമാണെന്നാണ് അരുൾ. മായയിൽ നിന്നും ഉണരുമ്പോഴാണ് ബ്രഹ്മാത്തെ തിരിച്ചറിയുന്നത്. ബ്രഹ്മപദത്തിലേക്ക് പ്രവേശിക്കാൻ ഭഗവാനെ ഭജിക്കുക. ഭഗവാൻ ബ്രഹ്മം തന്നെ. ബ്രഹ്മപദം തന്നെ. പരമപദം തന്നെയാണെന്നർത്ഥം.

കയറിൽ പാമ്പിനെ കാണുന്നതുപോലെ അഥവാ കരിങ്കല്ലിൽ വെള്ളിയെ കാണുന്നതുപോലെയാണ് പ്രപഞ്ചവും .' ഉണ്ട്... ഉണ്ട്... എന്നു തോന്നിക്കുകയും സത്യത്തെ മറച്ചു പിടിക്കുകയും ചെയ്യുന്നു. ഈ മറയാണ് മായ.

"വിവേകചൂഡാമണി"യിൽ പറയുന്നു.

“അവ്യക്തനാമ്നീ പരമേശ്വ ശക്തിഃ
അനാദ്യാവിദ്യാ ത്രിഗുണാത്മികാ പരാ
കാര്യാനുമേയാ സുധിയൈവ മായാ
യയാ ജഗത് സർവ്വമിതം പ്രസൂയതേ"

വാസ്തവിക സ്വരൂപത്തെ മറയ്ക്കുന്ന മായാമറയെ നീക്കി പ്രകാശം ചൊരിയുന്നത് പരമാത്മതത്ത്വമായ ഭഗവാനല്ലാതെ മറ്റാരാണ് അതുകൊണ്ട് ഭഗവാനെ ഭജിക്കുക....

No comments:

Post a Comment