ദക്ഷിണാചാരം
"ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്‌മേര മുഖാംബുജ"
ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരും വലത് ഭാഗത്തു ഉള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആകുന്നു അത് കൊണ്ട് തന്നെ ശൈവ മാർഗികൾ കൂടെ ആകുന്നു അതായത് ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു "ഹ" എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു.
പിൽ കാലത് വൈദീകർ അവർക്കു അനുയോജ്യമായ ഉപാസനയായി കണ്ടുവന്നു ഈ ശാസ്ത്രത്തെ പൂർണ്ണമായി വൈദീക വത്കരിച്ചു എന്ന് കാണാം. അതിന്റെ ഭാഗമായി വൈദീക മന്ത്രങ്ങളുടെ കടന്നു കയറ്റവും ജാതി ബ്രാഹ്മണ വൽക്കരണവും ഇതിൽ പ്രത്യക്ഷമായി കാണാം. ഈ കടന്നു കയറ്റം ചില തന്ത്ര ശാസ്ത്ര ഗ്രന്ഥത്തിലും കാണാം .. ചാതുർ വർണ്ണ്യത്തെ നിഷിധമായ എതിർത്ത തന്ത്ര ശാസ്ത്രത്തിൽ പോലും ചാതുർ വർണ്ണ്യം കൊണ്ട് വന്നിട്ടുണ്ട്. തന്ത്ര ഉപാസകർ ഈ വിഷയം ഗുരുവിൽ നിന്ന് ചർച്ച ചെയ്തു ഇതിന്റെ യാഥാർഥ്യം മനസിലാക്കുക കാരണം. പര ബ്രഹ്മ സ്വരൂപിണി ആയ മഹാ മായയുടെ ശാസ്ത്രം കാലത്തിനും ദേശത്തിനും ലിംഗത്തിനും വർണ്ണത്തിനും രാഷ്ട്രത്തിനും അതീത ആകുന്നു ...
"കാലാതീത ഗുണാതീത
സർവാതീത ശമാത്മിക"
No comments:
Post a Comment