ബഗളാമുഖി
വൾഗ എന്ന പദത്തിൽ നിന്നാണ് ബഗളാ എന്ന വാക്ക് ഉണ്ടായത് വൾഗ എന്നാൽ അതി സുന്ദരി എന്നും പക്ഷി മുഖി എന്നും അർത്ഥം ഉണ്ട് .. പീതാംബര വർണ്ണ രഥത്തിൽ അമ്മ അസുരന്റെ നാക്കിനെ പുറത്തോട്ടു വലിച്ചിട്ടു ഗദയാൽ മർദ്ധിക്കുന്ന ഭാവം ആകുന്നു ബഗലയ്ക്കു. പൊതുവെ ദേവിയെ ശാന്തി. പൗഷ്ടി. ആഭിചാരിക എന്ന അർത്ഥത്തിൽ ആണു സാധാരണ മനുഷ്യർ ദേവി ആരാധന നടത്താറ് എന്നാൽ തന്ത്ര ശാസ്ത്രത്തിൽ ഈ ഭാവം പരമമായ മോക്ഷാവസ്ഥ കൊടുക്കുന്ന യോഗാഭാവത്തെ സൂചിപ്പിക്കുന്നു. ആണവ കാർമ്മീക മായിക മലത്താൽ ജഗത്തിൽ സത്യം അറിയാതെ ഉഴലുന്ന മനുഷ്യന് മോക്ഷ കാവാടത്തേ കാണിച്ചു കൊടുക്കുന്ന ദേവി ആകുന്നു ബഗളാമുഖി.
""വിഷ്ടമ്യാഹമിദം വൃത്സ്നാമേകാംശേന സ്ഥിതോ ജഗത്""
മനസ്സിനെ ഒരിടത്തും മാത്രം സ്തംഭിപ്പിക്കുക അതായത് യോഗാനുഭൂതി ആവുവോളം കുടിക്കാനുള്ള സൗകര്യം ഒരുക്കുന്ന സാധന ആകുന്നു നാക്കു യോഗ ശാസ്ത്രത്തിൽ അമൃത് പാനം ചെയ്യാനുള്ള വസ്തുവാകുന്നു കൂടാതെ വാക്ക് അധർമ്മത്തിലൂടെ പോകാതെ ഇരിക്കാനും സൂചിപ്പിക്കുന്നു യോഗശാസ്ത്രത്തിൽ "ഖേചരീ" മുദ്ര മുദ്രയാകുന്നു ബഗളാമുഖിയുടെ കയ്യിൽ പിടിച്ചിരിക്കുന്ന നാക്കിനെ സൂചിപികുനത്.. യോഗികൾ ഉളനാക്കിലെ നാസാദ്വാരത്തിനടുത്തുള്ള "ലംബിക" എന്ന ചക്രത്തിൽ തോട്ടുകൊണ്ട് സഹസ്രാരത്തിൽ നിന്ന് ഒഴുകി വരുന്ന അമൃത് പാനം ചെയ്യുന്നു ജനന മരണ കാലചക്രത്തിൽ നിന്ന് സാധകൻ ഉയർത്തി പരമമായ മോക്ഷാവസ്ഥ കൊടുക്കുന്നു "ഖേ" എന്നാൽ ബ്രഹ്മത്തെയും "ചരി" എന്നാൽ ചലിക്കുക എന്നും ആണു അർത്ഥം വളരെ കാലത്തെ യോഗാഭ്യാസം കൊണ്ട് മാത്രമേ ഇതിനെ അറിയാൻ സാധിക്കു അങ്ങനെ യോഗശാസ്ത്രത്തിലെ ഖേചരീ മുദ്രയുടെ രഹസ്യത്തെ സൂചിപ്പിക്കുന്ന ദേവാതെയും ഖേചരീ മുദ്രയുടെ അധിഷ്ഠാന ദേവത ആകുന്നു വൽഗ. യോഗാത്മകമായ കീരിടവും സുധാസാഗര മധ്യത്തിൽ പീതവർണ്ണത്തിൽ ദേവി വിരാജിക്കുന്നു ഈ സങ്കല്പ്പം ദേവി ആന്തരികമായ സപ്ത ധാധുക്കളിൽ വിരാജിക്കുന്നു എന്ന സങ്കല്പം ആകുന്നു. അഞ്ചു ഭാവമാണ് ദേവിക്ക് പ്രധാനമായും ഉള്ളത് അതിൽ ശ്രേഷ്ഠത്വം ബ്രഹ്മാസ്ത്രം ആകുന്നു ബ്രഹ്മ എന്നാൽ ഈ കാണുന്ന വിശ്വം അസ്ത്രം എന്നാൽ ആയുധം അതായത് മായയെ നീക്കുന്ന ആയുധം എന്നു ആകുന്നു .
""രക്ഷോഹനാം വൽഗഹനം വൈഷ്ണവിമിദമഹം തം
ബഗളാമുക്തിരാമി " (പ്രണതോഷിണി തന്ത്ര)
പ്രാണനെ മനസിനെ അതാത് സ്ഥലത്തു സ്തംഭിപ്പിച്ചു കൊണ്ട് ആ പരാമനാനന്ദ യോഗാനുഭൂതിയെ അറിയുവാനുള്ള രഹസ്യം ആകുന്നു ബഗളാമുഖി ദേവി
No comments:
Post a Comment