ജന്മം എന്നത് അനുഭവങ്ങളാണ്.
പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാൽ അറിയാനുള്ള ശ്രമത്തിനിടയിൽ ഈ ദേഹം വെടിയെണ്ടിവന്നാൽ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും.
ഈ ജന്മത്തിൽ അപരിചിതമായ കാര്യങ്ങൾ ആദ്യകാഴ്ചയിൽ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാർഗത്തോട് അങ്ങേയറ്റം നീതി പുലർത്തണം. യോഗ രഹസ്യം അറിയാൻ ആഗ്രഹിക്കുന്നവൻ പോലും കർമഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാൾ, ജ്ഞാനികളെക്കാൾ, കർമ്മങ്ങളെക്കൾ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേർന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളിൽ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കർമ്മത്തിലും ചേർച്ചയുണ്ടാകണം.
തന്നെ അറിയുന്നതിലൂടെ സർവ്വം അറിയുകയാണ് ജ്ഞാനം.
തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം.
ഈശ്വരനെ കുറിച്ച് “കുറച്ചറിയൽ” അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാൻ പറയുന്നു.
അത് നീ തന്നെയാണ്. (തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്.
ഇത് കേട്ടവർ അറിവ് ബ്രഹ്മമാണ് എന്നും
(പ്രജ്ഞാനം ബ്രഹ്മ)
ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ)
മനനം ചെയ്യുന്നു.
അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാൻ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു.
ആയിരത്തിൽ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതിൽ ആയിരത്തിൽ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.
No comments:
Post a Comment