നാം ഓരോരുത്തരും അഗസ്ത്യനാകുക
നിരീശ്വരവാദത്തിൻ പ്രവാഹത്തിൽ അകപ്പെടാതെ എപ്പോഴും ഉറച്ചുനിൽക്കുക, രാക്ഷസീയമായ മാർഗ്ഗത്തെ എപ്പോഴും നിങ്ങൾ ഭയപ്പെടുത്തുക, സ്നേഹവദനായ ഭഗവാനെ നിങ്ങളുടെ ജീവനിൽ ലയനമാക്കു,
സത്യത്തിനായി മരിക്കുവാൻ തക്ക തെയ്യാറിൽ കഴിയുക, നിങ്ങളിൽ വിദ്യയോ, ധനമോ, അധികാരമോ ഒന്നും തന്നെ ഇല്ലങ്കിലും സാരമില്ലാ പക്ഷെ ഈശ്വരകാര്യങ്ങൾക്കായി മരിക്കുവാൻ തക്ക മനസ്സുണ്ടെങ്കിൽ അത് തന്നെ പര്യാപ്തമാണ്, മുനി അഗസ്ത്യൻ സാഗരത്തെയും ഭയപ്പെടുത്ത്യവനാണ് '' അനങ്ങി പോകരുത്, നില്ക്കവിടെ ഇനി ഒരടി മുന്നോട്ടു വരുകിൽ നിന്നെ ഞാൻ കുടിച്ചു വറ്റിക്കും പോകു പുറകോട്ടേക്ക് എന്ന് !
ഇന്നും പുണ്യസ്ഥലമായ ഗോകർണ്ണത്തു സമുദ്ര തീരത്ത് എത്തുന്ന ഭക്തര സമുദ്രത്തെ ഭയപ്പെടുത്തുന്ന കാഴ്ച വളരെ വിശേഷം നിറഞ്ഞ ഒന്ന് തന്നെയാണ്, ഇരമ്പി അടുത്തു വരുന്ന തിരമാലയോടായി ഭക്തർ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേൾക്കാം ' ഹേ സാഗരമേ അഗസ്ത്യൻ വരുന്നു എന്ന് !
സത്യത്തിൽ ഈ കാഴ്ച കാണുകിൽ നാം അത്ഭുതപെട്ടു പോകും ഇരമ്പി അടുത്തു വരുന്ന തിരമാല ഇന്നും പുറകോട്ടു നീങ്ങുന്ന കാഴ്ച ! ഇന്ന് നമുക്കോരോരുത്തർക്കും ഓരോ അഗസ്ത്യനാകേണ്ടതുണ്ട് ഈ സാഗരത്തെ കുടിച്ചു തീർക്കുവാനായി നിരീശ്വരവാദത്തിൻ പ്രവാഹത്തെ തടുത്തു നിർത്തുക.
ഭക്തി ഇല്ലാത്തവരായവർ സ്വയം കഴുത്തറ്റം കടലിൽ മുങ്ങിയവരെ പോലെയാണ് അവർ മറ്റുള്ളവരെയും കൂടി അതിലേക്കു പിടിച്ചുതാഴ്ത്തി കൊണ്ടിരിക്കയാണ് തല പുറത്തേക്ക് നീട്ടി നില്ക്കുകയാണ്, അത് കൊണ്ട് നമുക്ക് ഇവർ മുക്കിയ ഭക്തരെ ഈ കടലിൽ നിന്നും പുറത്തെടുക്കേണ്ടതായുണ്ട് അതിനായി നമുക്കും ഒരു അഗസ്ത്യനായെ മതിയാകു. അതിനായി നാം ഇനി തേജസ്വികളാകുകയാണു വേണ്ടത് ,
ഇന്ന് നിരീശ്വരവാദികളായവരുടെ പ്രവാഹത്തിന് ശക്തി നല്കുന്നത് നമ്മിൽ തന്നെ ഉള്ള ഈശ്വരവാദികളായ മൂഡപിശാചുക്കൾ തന്നെയാണെന്നത് നാം മനസ്സിലാക്കേണ്ടതാണ് അവർ ആരെന്നരിഞ്ഞു മനസ്സിലാക്കി കൊണ്ട് അവരെ ദൂരം അകറ്റി ഒരു കോണിൽ തന്നെ ഇരുത്തുക കാരണം ഇവറ്റകളുടെ ജടവാദം ഈ വിശ്വത്തെ ദുഖത്തിലാക്കാതിരിക്കട്ടെ, വിശ്വാസികളും കൃഷ്ണ ഭക്തരുമായുള്ളവർ നിരുൽസാഹികളായി കാലം കളയാതെ ഇന്ന് തന്നെ കർമ്മം തുടങ്ങട്ടെ... എല്ലാവരിലും ഭഗവാന്റെ ചൈതന്യം നിറച്ചു അവരെ സ്വയം കർമ്മ ധീരരാക്കി കൊണ്ട് സുഖവും, ആനന്ദവും, ചൈതന്യവും, തേജസ്വിതയും എന്താണന്നത് അവരും അറിഞ്ഞു ജീവിതം നയിക്കട്ടെ...
No comments:
Post a Comment