13 December 2018

കുടുംബം

കുടുംബം  

കുടുംബം എന്നാൽ‍ കൂടുമ്പോൾ‍ ഇമ്പമുള്ളത്‌ എന്നാണ്‌ കവി കുഞ്ഞുണ്ണി മാഷ്‌ പാടിയിട്ടുള്ളത്‌. ഇല്ലെങ്കിൽ‍ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും, മുത്തച്ഛിയും കൂടുമ്പോൾ‍ ഇമ്പകരമാകുന്നതാണ്‌ കുടുംബം. ഇന്നത്തെ അത്യന്താധുനിക യുഗത്തി‍ൽ കുടുംബ ബന്ധങ്ങളി‍ൽ വലിയ മാറ്റം വന്നു ചേർന്നിരിരക്കുന്നു. ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു. നിങ്ങളുടെ ചിന്തയിലേക്ക്‌ ചില വസ്‌തുതകൾ‍ .

1. നിങ്ങളുടെ അന്നത്തെ കുട്ടിക്കാലവും, നിങ്ങളുടെ മക്കളുടെ ഇന്നത്തെ കുട്ടിക്കാലവും, എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.

2. നിങ്ങളുടെ അച്ഛൻ‍, നിങ്ങളുടെ അമ്മ എന്ന നിലയിൽ‍ നിങ്ങളുടെ അച്ഛനും, നിങ്ങളുടെ അമ്മയും നിങ്ങളെ വള‍ർത്തിയ രീതിയും, നിങ്ങ‍ൾ മക്കളെ വളർത്തുന്ന രീതിയിലും എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇന്നത്തെ കുട്ടികളുടെ കുട്ടിക്കാലം :-
മാതാപിതാക്ക‍ൾക്ക്‌ കുട്ടികളുടെ ജീവിതത്തെ മൂല്യാധിഷ്‌ഠിതമായി സ്വാധീനിക്കുവാൻ‍ പലപ്പോഴും കഴിയുന്നില്ല.

1. വളരുന്ന പ്രായത്തി‍ൽ പ്രശനങ്ങളുടെ മുമ്പി‍ൽ കുട്ടികൾ‍ നിസ്സഹായരായി മാറുന്നു.

2. കുട്ടികൾ‍, സംശയങ്ങൾ‍ നിവർത്തിക്കുന്നത്‌, കാര്യമായി അിറവില്ലാത്തകൂട്ടുകാരി‍ൽ നിന്നും, മുതിന്നർവരിൽ‍ നിന്നുമാണ്‌.

3. കുട്ടിക‍ൾ വളരെ തിക്കിലാണ്‌. പഠനം, ട്യഷൻ‍, കമ്പ്യൂട്ടർ‍, ടി.വി. മോബൈ‍ൽ ഫോണ്‍, സംഗീതം, നൃത്തം. (കുട്ടികൾ‍ ജനന സമയം മുതൽ പഠന കാലം വരെ വളരെ സ്വതന്ത്രരാണ്‌. വിസർജ്ജിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും ഒന്നിനും വിലക്കുകൾ‍ ഇല്ലാത്ത കാലഘട്ടമാണ്‌. പഠനകാലം മുതൽ‍ വിലക്കുകളുടേയും, നിയന്ത്രണങ്ങളുടേയും കാലം ആരംഭിക്കുന്നു. ഭക്ഷണം കഴിക്കുവാൻ‍ സമയമില്ല, ടോയലിറ്റിനു സമയമില്ല, ഒന്നിനും സമയമില്ല)

4. മുമ്പത്തേക്ക‍ൾ 'disposables' ഇന്നു കൂടുതലായി കിട്ടുന്നുണ്ട്‌. (cash, material and even relationship)

5. കൗമാരകാലത്തിന് ദൈർഘ്യമേറിമരുന്നു. അത്‌ നേരത്തെ തന്നെ ആരംഭിക്കുന്നു.

6. വീടുകളി‍ൽ‍ കുട്ടികളുടെ എണ്ണം കുറവായി വരുന്നതു മൂലം അവരി‍‍ൽ ഒരു തരം ഏകാന്തത, ഉൾവലിയ‍ൽ‍ എന്നിവ കൂടി വരുന്നു.

7. ഭാവിയെ കുറിച്ച്‌ ഒരു തരം ഉ‍‍ൽ‍ക്കണ്‌ഠയിലാണ്‌ കുട്ടിക‍ൾ വളരുന്നത്‌. അല്ലങ്കി‍ൽ മുതിർ‍ന്നവർ കുട്ടികളെ അങ്ങിനെ ആക്കി തീർ‍ക്കുന്നു.

8. തങ്ങളി‍‍ൽ (കുട്ടികളി‍‍ൽ) അർപ്പിച്ചിരിക്കുന്ന ഭാരിച്ച പ്രതീക്ഷകൾ നിറവേറ്റാൻ‍ കഴിയുമോ എന്ന ചിന്തയി‍‍ൽ ആധിയും, വ്യാധിയും കൂടി പലപ്പോഴും മക്ക‍ൾ രോഗികളായി മാറുന്നു.

9. ഇന്നത്തെ കുട്ടികൾ കുടുംബത്തിന്‌ ഒരു economic liability ആയി തീരുന്നു.

ഇന്നത്തെ പിതാവ്‌:-

1. കുടുംബത്തിന്റെ അടിസ്ഥാനം പിതാവാണ്‌.

2. ജോലി ഭാരവും, തിരക്കും മൂലം കുട്ടികളുമായി കൂടുത‍ൽ സമയം പ്രയോജനകരമായി വിനിയോഗിക്കുവാൻ കഴിയുന്നില്ല.

3. സമയക്കുറവിനാൽ‍ അമ്മയാണ്‌ അച്ഛ‍ൻ നിർവ്വഹിക്കേണ്ട കടമകൾ‍ നിർവ്വഹിക്കുവാ‍ൻ നിർബന്ധിതയാകുന്നു.

4. പിതാവ്‌ മക്കളുമായി എത്രമാത്രം കൂടുതൽ‍ സമയം പങ്കിടുന്നുവോ അത്രമാത്രം മക്കൾ‍ 'competent' ആയിമാറുന്നു.

5. പിതാവിന്റെ സ്ഥാനം ഭംഗിയായി നിർവ്വഹിക്കപ്പെടുന്ന കുടുംബം കൂടുതൽ‍ ശക്തമായിരിക്കും.

ഇന്നത്തെ മാതാവ്‌:-

1. ഒരു മാതാവ്‌ ഒരു കുടുംബത്തിന്റെ ആത്മീയ അടിത്തറയാകുന്നു.

2. ഇന്നത്തെ ന്യൂക്ലിയർ‍ കുടുംബവും ജീവിതചര്യകളും അമ്മമാരെ കൂടുത‍ൽ പ്രാപ്‌തരും ആരോഗ്യവതികളും ആക്കി തീർക്കുന്നു.

3. വീട്ടുജോലികൾക്കവശ്യമായ യന്ത്ര സാമാഗ്രഹികൾ‍ ലഭ്യമായതോടെ വീട്ടു ജോലികൾ അനായാസ്സമാക്കി തീർ‍ത്തിരിക്കുന്നു.

4. കുടുംബത്തിലെ സാമ്പത്തിക ഭദ്രത കൈവരിക്കവാ‍ൻ സ്ത്രീകളും പണിക്കു പോകുന്നു.

5. ഗൃഹ ജോലികളും, പുറത്തെ പണികളും കുട്ടികളെപ്പറ്റിയുള്ള ഉൽക്കണ്‌ഠകളും അമ്മമാർക്ക്‌ പ്രതിസന്ധിയായി തീരുന്നു.

മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തി‍ൽ ഇത്തരം വെല്ലുവിളികളെ എങ്ങിനെ നേരിടണം എന്ന്‌ നാം പഠിച്ചിരിക്കണം. അത്‌ എന്തൊക്കെയാണെന്ന്‌ ചിന്തിക്കണം.

നമക്കൊക്കെ ബാങ്കി‍ൽ ഇടപാടുകളും, അക്കൗണ്ടുകളും ഉണ്ടല്ലോ. നാം അവിടെ എന്താണ്‌ ചെയ്യുന്നത്‌. പണം നിക്ഷേപിക്കലും, പിൻവലിക്കലുമാണ്‌ ചെയ്യുന്നത്‌. നിക്ഷേപത്തേക്കൾ‍ കൂടുതലായി നമുക്ക്‌ പിൻവലിക്കുവാ‍ൻ കഴിയുകയില്ല. നിക്ഷേപം വർദ്ധിക്കുംതോറും നമുക്ക്‌ പലിശ വർദ്ധിക്കുകയും സന്തോഷം അധികരിക്കുകയും ചെയ്യുന്നു. നിക്ഷേപം കുറയും തോറും നമ്മുടെ സന്തോഷം കുറയുകയും പലിശ കുറയുകയും ചെയ്യുന്നു.

നമുക്ക്‌ ബങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയതു പോലെ ഒരു ഇമോഷണ‍ൽ ബാങ്ക്‌ (വൈകാരിക ബാങ്ക്‌ അക്കൗണ്ട്‌) തുടങ്ങാം. അതിന്‌ സാമ്പത്തീകമായ ഒരു മുതൽ‍ മുടക്കം ആവശ്യമില്ല. ഇവിടെ നിക്ഷേപം വ‍ർദ്ധിക്കുമ്പോൾ‍ സന്തോഷം, സമാധാനം, ഭദ്രത എന്നിവ ശക്തിയായി വർദ്ധിക്കുന്നു. പിൻവലിക്കുമ്പോൾ ദു:ഖവും. അശാന്തിയും, ഭ്രംശവും, ഛിദ്രവും വർദ്ധിക്കുന്നു. അതുകൊണ്ട്‌ സുഹൃത്തക്കളെ നിങ്ങൾ‍ നിങ്ങളുടെ നിക്ഷേപം വ‍ർദ്ധിപ്പച്ച്‌, പിൻ‍വലിക്ക‍ൽ കുറച്ച്‌ ബാല‍ൻസ്‌ കൂട്ടി കൊണ്ടു വരിക.

ഇവിടത്തെ നിക്ഷേപവും, പി‍ൻവലിക്കലും എന്താണെന്ന്‌ നമുക്ക്‌ ഒന്ന്‌ നോക്കാം. ഒറ്റ വാക്കി‍ൽ പറയുകയാണെങ്കിൽ‍ ഇംഗ്ലീഷില്‍ "ലൗ" എന്ന്‌ പറയും. "ലൗ" എന്നു വെച്ചാ‍ൽ‍ "സ്‌നേഹം" എന്നാണെന്ന്‌ എല്ലാവർക്കും അിറയാവുന്നതാണ്‌. നമ്മൾക്കെല്ലാവർക്കും അറിയാം നാം പലരേയും സ്‌നേഹിക്കുന്നുണ്ട്‌ എന്ന്‌.

ഇംഗ്ലീഷിൽ   ‍ L O V E    എന്ന അക്ഷരങ്ങൾ‍ കൊണ്ട്‌ സൂചിപ്പിക്കുന്നുവല്ലോ. ഈ 4 അക്ഷരങ്ങളാണ്‌ നമ്മുടെ ഏറ്റവും പ്രധാന നിക്ഷേപം. അവ ഓരോന്നായി പരിശോധിക്കാം.

ഇമോഷണ‍ൽ ബാങ്ക്‌ അക്കൗണ്ടിലെ നിക്ഷേപങ്ങളാണ്‌ സ്‌നേഹം, വാത്സല്യം, അനുകമ്പ, പ്രോത്സാഹനം, ദയ, സത്യം, കരുണ, ബഹുമാനം എന്നിവയാണ്‌. പിൻവലിക്കലാകട്ടെ, ദേഷ്യം, ചീത്ത പറയ‍ൽ, വാശി എന്നിങ്ങനെ പോകുന്നു. നല്ല ശതമാനം പിൻ‍വലിക്കൽ‍ കുറച്ച്‌ നിക്ഷേപം വർദ്ധിപ്പിച്ചാൽ‍ നല്ല ബാലൻസ്‌ കാണും.

ലൗ  - വിൽ‍ 'L' എന്ന അക്ഷരം 'LISTEN' എന്ന പദം കൊണ്ടും, 'O' എന്ന അക്ഷരം 'OPENNESS' എന്ന പദം കൊണ്ടും, 'V' എന്ന അക്ഷരം 'VALUES' എന്ന പദം കൊണ്ടും, 'E' എന്ന അക്ഷരം 'ENCOURAGEMENT' പദം കൊണ്ടും സുചിപ്പിക്കുന്നു.

LISTEN: എന്നാൽ‍ "ശ്രദ്ധ" എന്നാണ്‌ അർത്ഥം. കേ‍ൾക്കുന്നതും, ശ്രദ്ധിക്കുന്നതും വളരെ വ്യത്യസ്‌തമാണ്‌. ശ്രദ്ധിക്കണമെങ്കിൽ മനസ്സുണ്ടാകണം. ശ്രദ്ധിക്കുക = മനസ്സ്‌ + കേ‍ൾക്കുക. കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട്‌ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒരു ഉദാഹരണം പറയാം. രാത്രിയിൽ‍ കുഞ്ഞിന്‌ ഒരു വേദന വന്നുവെന്നിരിക്കട്ടെ. കുറച്ചു ബാം പുരട്ടി തടവി ആശ്വസിപ്പിക്കുന്നു. കൂടാതെ കുറവായില്ലായെങ്കിൽ‍ നമുക്ക്‌ നാളെ ഒരു ഡോക്‌റ്ററെ കാണാമെന്നു കൂടി പറയുമ്പോ‍ൾ കുഞ്ഞിന്റെ വേദന പമ്പ കടന്നിട്ടുണ്ടാകും. എന്നാൽ‍ കുഞ്ഞിന്‌ വേദന എന്ന്‌ പറയുമ്പോൾ‍ അമ്മ, എനിക്ക്‌ നടുവേദനയാണ്‌ എന്ന്‌ മറുപടി കൊടുത്തു എന്നിരിക്കട്ടെ. ഇവിടെ കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട്‌ ശ്രദ്ധിച്ചില്ല. മനസ്സുണ്ടാകണം, കേൾക്കണം. മനസ്സില്ലായെങ്കി‍ൽ കേൾ‍വി കൊണ്ട്‌ ഒരു കാര്യവുമില്ല.
നന്നായി ശ്രദ്ധിക്കുവാൻ‍ ആശയവിനിമയത്തിന്റെ കാത‍ൽ അിറയണം. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കളിതമാശകൾ‍ പറയുവാനും സമയം കണ്ടെത്തിയിരിക്കണം. കുട്ടികൾക്ക്‌ കൂട്ടുകാരായി മാറുവാൻ‍ മാതാപിതാകൾക്ക്‌ കഴിയണം.

OPENNESS: എന്നാൽ‍ തുറസ്സായിരിക്കൽ‍ എന്നർത്ഥം. ഒരു ഉദാഹരണത്തോടെ ‍ വ്യക്തമാക്കാം. നിങ്ങളുടെ വലതു കയ്യിലെ മുഷ്‌ടി ചുരുട്ടി പിടിക്കുക. മറ്റൊരാൾ‍ വന്ന്‌ നിങ്ങളുടെ മുഷ്‌ടി തുറക്കട്ടെ. നിങ്ങൾ  മുഷ്‌ടി എങ്ങിനെയാണ്‌ പിടിച്ചിരിക്കുന്നത്‌. ചിലപ്പോ‍ൾ നിങ്ങ‍ൾ ശക്തിയായി പിടിച്ചിരിക്കാം. ഒരു മൽപിടത്തം തന്നെ നിങ്ങൾ‍ പരസ്‌പരം നടത്തിയിട്ടുണ്ടാകും.  നിങ്ങളോട്‌ മുഷ്‌ടി ചിരുട്ടി പിടിക്കുവാൻ‍ മാത്രമാണ്‌ പറഞ്ഞത്‌. ശക്തിയിൽ‍ പിടിക്കുവാ‍ൻ പറഞ്ഞില്ല. നമ്മുടെ മുഷ്‌ടി തുറക്കുവാൻ‍ വരുന്ന ആ‍ൾക്ക്‌ മുഷ്‌ടി തുറന്നു കൊടുക്കുവാ‍ൻ‍ മനസ്സുണ്ടായിരുന്നെങ്കിൽ‍ ഒരു മത്സരം ഒഴിവാക്കാമായിരുന്നു. ഇത്‌ അതിശക്തമായ നിക്ഷേപമാണ്‌. കുടുംബാംഗങ്ങ‍ൾ എല്ലാവരും ഒരുമിച്ചിരിക്കുവാനും, ആടുവാനും, പാടുവാനും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും പങ്ക്‌ വെയ്‌ക്കുവാനും കഴിയണം. കൂട്ടായ്‌മയിലുടെ ആശയ വിനിമയത്തിലൂടെ നമുക്ക്‌ പരിപൂർ‍ണ്ണത കൈവരിക്കുവാൻ‍ കഴിയണം. ഇവിടെ വാശി, പിണക്കം, അഹങ്കാരം എന്നിവ ഒഴിവാക്കികൊണ്ടുവേണം കൂട്ടായ്‌മയുടെ ഒത്തുകൂടലിനു നേതൃത്വം നല്‍കണം.

VALUES: എന്നുവെച്ചാൽ‍ മൂല്യങ്ങൾ എന്നാണ്‌ അർത്ഥം. നമ്മുടെ ജീവിതത്തി‍ൽ മൂല്യങ്ങ‍ൾക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. നുണ പറയില്ല, കളവു ചെയ്യില്ല എന്നിവ ഉയർ‍ന്ന മൂല്യങ്ങളാണ്‌. ഇത്തരം മൂല്യങ്ങ‍ൾ നമ്മുടെ മക്ക‍ൾക്ക്‌ മാതൃകാപരമായി പകർന്നു കൊടുക്കാൻ‍ മാതാപിതാക്കൾക്ക്‌ കഴിയണം.

ENCOURAGEMENT: പ്രചോദനം എന്നാണർത്ഥം. നമ്മൾ‍ പ്രചോദനം നൽകുവാൻ‍ ഉപയോഗിക്കുന്ന പദങ്ങ‍ൾ എന്തൊക്കെയാണ്‌? കുഴപ്പമില്ല - തരക്കേടില്ല - കൊള്ളാം - മോശമില്ലാ - നന്നായിരിക്കുന്നു - വളരെ നന്നായിരിക്കുന്നു എന്നിവയാണല്ലോ. ഇവയി‍ൽ ഉത്തമമായത്‌ നിർ‍ലോഭം ഉപയോഗിക്കുവാൻ‍ നമുക്ക്‌ കഴിയണം. നമ്മുടെ ഇടയി‍ൽ എത്ര പേർ‍ ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ഒരു വിദ്യാലയത്തിൽ‍, ഒരു കുടുംബത്തിൽ‍ മക്കളെ ഇഡിയറ്റ്‌, കൊള്ളരുതാത്തവ‍ൻ, കുരുത്ത്വം കെട്ടവ‍ൻ, കള്ളൻ‍ എന്നീ ചെല്ല പേരുകളിട്ട്‌ നിത്യവും വിളിച്ച്‌ അപഹസിക്കുന്നവരെ നമുക്ക്‌ ചുറ്റും കാണാം. കുട്ടികളുടെ മാനം കെടുത്തുന്ന, അവരുടെ വ്യക്തിത്വം മുരടിപ്പിക്കുന്ന ഇത്തരം സംഗതികൾ‍ പരിപൂർണ്ണമായി ഒഴിവാക്കണം.

നമ്മുടെ മക്കൾക്ക്‌ വേണ്ടി നമ്മൾ‍ നന്നായി പ്രാർ‍ത്ഥിക്കുക. നമ്മുടെ മക്കളെ പൂർണ്ണമായി വിശ്വസിക്കുക. മക്കളെ നന്നായി വളർത്തുക മാതാപിതാക്കളുടെ പവിത്രമായ ഒരു നിയോഗമാണ്‌. അതിനായി മാതാപിതാക്കൾ‍ മാനസ്സീകമായി തയ്യാറകണം. കുട്ടികളി‍ൽ ഉറങ്ങി കിടക്കുന്ന നൈസർ‍ഗ്ഗീക വാസനകളെ തട്ടിയുണർത്തിയെടുക്കണം. മക്കൾ‍ നന്നായി വളരണമെങ്കി‍ൽ മാതാപിതാക്കളായ നമ്മ‍ൾ നന്നായിരിക്കണം. കുട്ടികൾ‍ക്ക്‌ മാതൃകയായിരിക്കണം. മക്കളെ സ്‌നേഹത്തോടെ ഉറക്കണം. മക്കളെ സ്‌നേഹത്തോടെ ഉണർത്തണം. അനുഗ്രഹിച്ച്‌ യാത്രയാക്കണം. കുട്ടികൾ‍ പണ്ട്‌ സ്‌നേഹിച്ചും, കലഹിച്ചും, തമ്മിലടിച്ചും, ഇണങ്ങിയും, പിണങ്ങിയും വളരുകയായിരുന്നു. ഇന്ന്‌ കുട്ടികളെ ചുവരുകൾ‍ക്കുള്ളി‍ൽ‍ ഇട്ട്‌ വളർ‍ത്തുകയാണ്‌. നല്ല മാതാപിതാക്കളാകുവാൻ‍ വിവാഹത്തിനു മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പ്‌ ഉണ്ടാകണം. മൂല്യബോധനം നിരന്തരം നൽകികൊണ്ടിരിക്കണം. നിരാശ ബോധം ഒരിക്കലും ആരിലും ഉണ്ടാകുവാൻ‍ പാടില്ലാത്തതകുന്നു.

No comments:

Post a Comment